ഷംസീര്‍ പറഞ്ഞതില്‍ തെറ്റില്ല; മോദി സര്‍ക്കാര്‍ പാഠ്യപദ്ധതി വൃത്തികേടാക്കുന്നു

യുക്തി ചിന്തയും ശാസ്ത്രീയ ബോധവും ഉയര്‍ത്തിപ്പിടിക്കുന്നത് പൗരന്മാരുടെ മൗലീകമായ ചുമതലയെന്ന് പറയുന്നത് ഭരണഘടനയാണ്. നിയമസഭാ സ്പീക്കര്‍ എ.എന്‍. ഷംസീര്‍ പറഞ്ഞത് യുക്തി ചിന്തയും ശാസ്ത്രീയ ബോധവും കുട്ടികളില്‍ വളര്‍ത്തണമെന്നാണ്. അതിനെ പോലും വിവാദമാക്കി വോട്ടാക്കാന്‍ ശ്രമിക്കുന്ന വര്‍ഗീയ ശക്തികളോടൊപ്പമല്ല കേരളീയ സമൂഹമെന്ന് എഴുത്തുകാരനും സാമൂഹിക നിരീക്ഷകനുമായ എം.എന്‍. കാരശ്ശേരി.

ആധുനിക ലോകം കെട്ടിപ്പടുക്കാന്‍ കിണിഞ്ഞുശ്രമിച്ച ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ, കേരളത്തിന്റെ നവോത്ഥാന സമരങ്ങളില്‍ മുന്നിലുണ്ടായിരുന്ന കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ഇപ്പോഴത്തെ നേതാക്കന്മാര്‍ വര്‍ഗീയ ശക്തികളുടെ കൂടെയല്ല നില്‍ക്കേണ്ടതെന്നും മോദിസര്‍ക്കാര്‍ രാജ്യത്തൊകെ നടപ്പിലാക്കാന്‍ ശ്രമിക്കുന്ന കാവിവല്‍ക്കരണത്തിനെതിരെയും വിദ്യാഭ്യാസ മേഖലയിലെ ഹൈന്ദവ വല്‍ക്കരണത്തിനെതിരെയും വ്യാപക പ്രതിഷേധം ഉയര്‍ന്ന് വരണമെന്നും കാരശ്ശേരി പറയുന്നു. മിത്ത് വിവാദം കേരളത്തിന്റെ ഭാവിയെ പുതിയ തലമുറയെ എങ്ങനെയെല്ലാം ബാധിക്കുമെന്നും കാരശ്ശേരി വിശദീകരിക്കുന്നു.

Comments