ചോർത്താൻ കേരള പൊലീസും; പെഗാസസിനെക്കുറിച്ച് സി.പി.എം. ഇനി എന്ത് പറയും?

സംഘടിത കുറ്റകൃത്യം തടയുക എന്ന പേരിൽ പൊലീസിന് ആരുടെയും സ്വകാര്യവിവരങ്ങളടക്കം അധികൃതരുടെ മുൻകൂട്ടിയുള്ള അനുമതിയില്ലാതെ കൈവശപ്പെടുത്താൻ അനുവാദം നൽകുന്ന ഒരു കരടുബിൽ സംസ്ഥാന സർക്കാർ കൊണ്ടുവന്നിരിക്കുന്നു. ബിൽ അനുസരിച്ച്, എ.ഡി.ജി.പിയോ അദ്ദേഹത്തിന് മുകളിലുള്ളവരോ ആയ റാങ്കിലുള്ള പൊലീസ് ഓഫീസർമാർക്ക് ഇലക്‌ട്രോണിക്, വയർ, ഓറൽ ആയ ഏതു ആശയവിനിമയവും ഒരു അന്വേഷണ ഉദ്യോഗസ്ഥന്റെ അപേക്ഷയനുസരിച്ച് നേരിട്ടുതന്നെ കൈവശപ്പെടുത്താൻ കഴിയും. പൗരന്മാരുടെ മേൽ സർവൈലൻസിന്​ പൊലീസിന്​ അനുമതി കൊടുക്കുന്ന നടപടിയാണിത്​.

പൊലീസിന് അമിതാധികാരം കൊടുക്കുന്ന മുഖ്യമന്ത്രിമാരുടെ ലിസ്റ്റിൽ കരുണാകരന്റെ മുകളിലാണോ താഴെയാണോ പിണറായി വിജയൻ വരേണ്ടത് എന്നാണ് കോമ്പറ്റീഷൻ എന്നു തോന്നുന്നു. കഴിഞ്ഞ രണ്ടുവർഷത്തിൽ കേരളത്തിൽ പൊലീസിന്റെ അധികാര പരിധിയ്ക്ക് സംഭവിച്ച വികാസം ഭയാനകമാണ്. അതിനു പുറമേ ആണിപ്പോൾ പുതിയ സ്നൂപ്പിങ് ബില്ല്.

സ്വകാര്യത എന്ന മൗലികാവകാശം ലംഘിച്ച് വ്യക്തികളുടെ പേഴ്സണൽ ഡിവൈസിലോട്ടും കമ്മ്യൂണിക്കേഷനിലോട്ടും കടന്നു കയറാൻ ഒരുപാടായി കേരളപോലീസ് ശ്രമിയ്ക്കുന്നു. ഇത്തരം ശ്രമങ്ങൾ ആപ്പുകളായും മറ്റും പലതവണ നമ്മൾ കണ്ടതാണ് . അതിന്റെ തുടർച്ചയാണ് ഈ ശ്രമം.

The draft bill, which will be scrutinised by a panel led by the Chief Secretary on Friday, suggests that an officer not below the rank of Additional Director General of Police (ADGP) can authorise the interception of wire, electronic or oral communication on an application made by the investigating officer within 48 hours after the interception.
The ADGP can permit the interception if he ‘reasonably determines’ that an emergency situation involving ‘conspirational activities threatening the security or interest of the State’ or ‘imminent danger of death or serious physical injury to any person’ exists, says the draft.

ഇനി പെഗാസസിനെ എന്തു പറഞ്ഞാണ് സി.പി.എം. എതിർക്കാൻ പോകുന്നത്. ഇന്റലിജൻസ് ഏജൻസികളുടെ അക്കൗണ്ടബിളല്ലാത്ത അമിതാധികാരം എന്നതിന്റെ സംസ്ഥാന തർജ്ജമയാണ് പോലീസിന്റെ അക്കൗണ്ടബിൾ അല്ലാത്ത അമിതാധികാരം എന്നത്. അതേ സാഹചര്യമാണ് ഉണ്ടാക്കിവെയ്ക്കുന്നത്.

Comments