''മുത്തങ്ങ സമരത്തിനുശേഷം ജയിലിടയ്ക്കപ്പെട്ട് ഒരു മാസത്തോളം എന്നെ കാണാൻ ആരെയും അനുവദിച്ചില്ല. കാരണം എന്റെ ശരീരം മുഴുവൻ മർദ്ദനമേറ്റ് തടിച്ചുവീർത്തിരുന്നു. രക്തം കല്ലിച്ച് കറുത്ത പാടും. ഇത് ആരെങ്കിലും കാണുമോ എന്നതുകൊണ്ടാണ് ആരെയും കാണാൻ അനുവദിക്കാതിരുന്നത്'- സി.കെ. ജാനു ജയിൽ ജീവിതത്തെക്കുറിച്ച് പറയുന്നു