ഞങ്ങളെ ദുരന്തഭൂമിയിലേക്ക് തിരികെ അയക്കരുത്, അട്ടമലക്കാര്‍ പറയുന്നു...

മുണ്ടക്കൈ-ചൂരൽമല ദുരന്തഭൂമിയിലൂടെ ബെയ്ലി പാലവും കടന്ന് 1.5 കിലോമീറ്റർ യാത്ര ചെയ്ത് എത്തുന്ന ഗ്രാമമാണ് അട്ടമല. ബെയ്ലി പാലമല്ലാതെ ഇവിടേക്ക് മറ്റ് വഴികളൊന്നുമില്ല. പുനരധിവാസം പൂർത്തിയാകുന്നതോടെ ഇവിടെയുള്ള കുടുംബങ്ങൾ ഇനി ഒറ്റപ്പെട്ട അവസ്ഥയിലാവും. തോട്ടങ്ങളോട് ചേർന്ന് പാടിയിൽ താമസിക്കുന്നവരാണ് അട്ടമലയിൽ കൂടുതൽ പേരും. ഇവരിൽ പലർക്കും സ്വന്തമായി ഭൂമിയില്ല. അട്ടമല സുരക്ഷിതമാണെന്ന് പറയുമ്പോഴും ഭാവിയിലെ ദുരന്തസാധ്യത പോലും പരിഗണിക്കാതെയാണ് ഈ മനുഷ്യരോട് ഇവിടേക്ക് തിരിച്ചു പോകാൻ സർക്കാർ പറയുന്നത്. ഇനിയൊരു പരീക്ഷണത്തിനില്ലെന്നും അട്ടമലയിലേക്ക് തിരിച്ചു പോകില്ലെന്നുമാണ് ഇവിടുത്തുകാർ പറയുന്നത്.

Comments