‘‘ഒരു ധാരണയുണ്ട്, ബി.ജെ.പി വലിയ ശക്തിയാണ് വടക്കേ ഇന്ത്യയില്‍ എന്ന്. തെറ്റായ ധാരണയാണത്. അതിന് ഒരു അടിസ്ഥാനവുമില്ല. വടക്കേ ഇന്ത്യയില്‍, പ്രത്യേകിച്ച്, യു.പിയിലും ബിഹാറിലും വലിയ സ്വാധീനശക്തി ജാതിയാണ്. ഉയര്‍ന്ന ജാതികളും പിന്നാക്ക ജാതികളും തമ്മില്‍ ഒരു സമരം തന്നെ നടന്നുകൊണ്ടിരിക്കുകയാണ്. അതുകൊണ്ട്, പലരും ധരിക്കുന്നതുപോലെ അത്ര എളുപ്പമല്ല ബി.ജെ.പിക്ക്’’- പതിറ്റാണ്ടുകളോളം ദേശീയ രാഷ്ട്രീയത്തിൽ നേതൃസ്ഥാനത്ത് പ്രവർത്തിച്ച മുതിർന്ന കോൺഗ്രസ് നേതാവും മുൻ കേന്ദ്ര മന്ത്രിയുമായ കെ.പി. ഉണ്ണികൃഷ്ണനുമായി കെ. കണ്ണൻ സംസാരിക്കുന്നു.