സൈക്കിൾഷെഡ്

Think

സൈക്കിൾ യാത്രക്കാരെ ലക്ഷ്യമിട്ടും സൈക്ലിംഗിലേക്ക് യുവാക്കളെ കൂടുതൽ ആകർഷിക്കുന്നതിനും കോഴിക്കോട് കോർപറേഷൻ സൈക്കിൾഷെഡ് എന്നൊരു പദ്ധതിക്ക് തുടക്കമിട്ടിരിക്കുന്നു. കോഴിക്കോടിനെ കാർബൺ ന്യൂടൽ നഗരമാക്കി മാറ്റുകയെന്ന ലക്ഷ്യം കൂടി ഈ പദ്ധതിക്കുപുറകിലുണ്ട്. സ്ത്രീകൾക്ക് മുൻഗണന നൽകി കുടുംബശ്രീയുടെ പുതിയ സംരംഭമെന്ന നിലയ്ക്ക് തുടങ്ങിയ ഈ പദ്ധതിയുടെ ആദ്യ കേന്ദ്രം പതിനേഴാം വാർഡായ ചെലവൂരിൽ 2024 ഫെബ്രുവരി 12 ന് മേയർ ബീന ഫിലിപ്പ് ഉദ്ഘാടനം ചെയ്തു. പദ്ധതി ഇപ്പോൾ നാല് സ്ഥലങ്ങളിൽ പ്രവർത്തിച്ചു വരുന്നു. 20 വീതം സൈക്കിളുകളാണ് വിവിധ ഷെഡുകളിലുള്ളത്. മണിക്കൂറിന് 20 രൂപ നിരക്കിൽ സൈക്കിളുകൾ വിട്ടുനൽകുമെങ്കിലും മതിയായ ഉപയോക്താക്കളില്ലാത്തത് പദ്ധതിയുടെ വിജയത്തിനെ ബാധിക്കുന്നു

Comments