ജാതി അയിത്തം തുടരുന്ന ശബരിമല

ദേവസ്വം ബോർഡ് ക്ഷേത്രത്തിൽ പൂജ ചെയ്യാൻ ബ്രാഹ്‌മണരല്ലാത്തവരെ അനുവദിക്കാത്തത് ജാതി അയിത്തമാണെന്ന് ബോധ്യപ്പെട്ടതു കൊണ്ടാണ് അതിനെതിരായ ഹൈക്കോടതി വിധി സുപ്രീം കോടതി ശരിവച്ചത്. ബ്രാഹ്‌മണരല്ലാത്ത ശാന്തിക്കാരെ പൂജാരിമാരായി നിയമിക്കണമെന്ന വിധി വന്ന് രണ്ട് പതിറ്റാണ്ടായിട്ടും ശബരിമലയിൽ അത് പാലിക്കപ്പെടുന്നില്ല. മലയാള ബ്രാഹ്‌മണൻ ആവണം മേൽശാന്തിയെന്ന പുതിയ വാദം അവതരിപ്പിച്ച് ജാതി അയിത്തം തുടരുകയാണ് തിരുവിതാംകൂർ ദേവസ്വം ബോർഡ്.

Comments