കത്തോലിക്കാ സഭയ്ക്ക് പുതിയ തലമുറയോട് സംവദിക്കാൻ സാധിക്കണമെങ്കിൽ തെറ്റുകൾ ഏറ്റു പറഞ്ഞ് ജനത്തോട് കുമ്പസാരിക്കാൻ തയ്യാറാവണമെന്ന് പറയുകയാണ് സോഷ്യൽ ആക്ടിവിസ്റ്റായ ഫാദർ അഗസ്റ്റിൻ വട്ടോളി. സമ്പന്നമായ സഭയുടെയും മെത്രാൻമാരുടേയും ജീവിതത്തെ നിശിതമായി വിമർശിക്കുന്ന ഫാദർ വട്ടോളി, ഉന്നതമായ രാഷ്ട്രീയ ചിന്തയിൽ മാത്രമേ ആഴത്തിലുള്ള ആത്മീയത ഉണ്ടാവുകയുള്ളൂ എന്നും പറയുന്നു. സിറ്റർ റാണിറ്റിൻ്റെ പോരാട്ട ജീവിതം, പബ്ലിക് പ്രോസിക്യൂട്ടർ വിഷയത്തിൽ സർക്കാർ ആദ്യം കൈക്കൊണ്ട സമീപനം, മറ്റു മതങ്ങളോട് സഭാധികാരികൾ വെച്ചുപുലർത്തുന്ന വിദ്വേഷം തുടങ്ങിയ വിഷയങ്ങൾ സംസാരിക്കുകയാണ് രണ്ടാമത്തേയും അവസാനത്തെയും ഭാഗത്തിൽ.
