-പൂക്കോട് വെറ്ററിനറി കോളേജ് വിദ്യാർഥി സിദ്ധാർഥന്റെ മരണം സി.ബി.ഐ അന്വേഷിക്കും.
-സിദ്ധാർഥന്റെ അച്ഛൻ ജയപ്രകാശും അമ്മാവൻ ഷിബുവും മുഖ്യമന്ത്രി പിണറായി വിജയനെ കാണുകയും സി.ബി.ഐ അന്വേഷണം ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഇതേതുടർന്നാണ് സി.ബി.ഐ അന്വേഷണത്തിന് സർക്കാർ ഉത്തരവിട്ടത്.
-മകന്റെ മരണം ആത്മഹത്യയല്ലെന്നും സംശയങ്ങളുണ്ടെന്നും ജയപ്രകാശ് മുഖ്യമന്ത്രിയോട് പറഞ്ഞു. മരണത്തിനുമുമ്പ് മകന് നേരിടേണ്ടിവന്ന കൊടും മർദ്ദനത്തെക്കുറിച്ചും മുഖ്യമന്ത്രിയെ ബോധ്യപ്പെടുത്തി.
-ഡീനിനെതിരെയും അസിസ്റ്റന്റ് വാർഡനെതിരെയും കൊലപാതകക്കുറ്റം ചുമത്തണം എന്നും ജയപ്രകാശ് ആവശ്യപ്പെട്ടു. അക്ഷയ് എന്ന പ്രതിക്കെതിരെയും കൊലക്കുറ്റം ചുമത്തണമെന്ന് അച്ഛൻ.
- സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടത്തിലിന്റെ നേതൃത്വത്തിൽ നടത്തിയിരുന്ന നിരാഹാരം അവസാനിപ്പിച്ചു.