ചീഫ്​ സെക്രട്ടറിയുടെ ഗുജറാത്ത്​ സന്ദർശനം പ്രധാനമന്ത്രിയുടെ ഉപദേശം സ്വീകരിച്ച്​

പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ ഏറ്റവും ഒടുവിൽ നടത്തിയ കൂടിക്കാഴ്ചയിൽ, ഗുജറാത്തിലെ ഡാഷ് ബോർഡ് സിസ്റ്റം മികച്ചതാണെന്ന് പ്രധാനമന്ത്രി സൂചിപ്പിച്ചിരുന്നു. കേരളത്തിൽ അത് നടപ്പാക്കാൻ കഴിയുമോ എന്നറിയാൻ ഗുജറാത്തിൽ പോയി പരിശോധിക്കാൻ പ്രധാനമന്ത്രി ചീഫ് സെക്രട്ടറിയോട് ഉപദേശിച്ചതായും വി.പി. ജോയി ഗുജറാത്ത് ചീഫ് സെക്രട്ടറി പങ്കജ് കുമാറിന് അയച്ച കത്തിലുണ്ട്.

ഗുജറാത്തിലെ വിജയ് രൂപാണി സർക്കാർ ഇ - ഗവേണൻസിനായി നടപ്പാക്കിയ ഡാഷ് ബോർഡ് സിസ്റ്റത്തെക്കുറിച്ച് പഠിക്കാൻ ചീഫ് സെക്രട്ടറി വി. പി. ജോയിയും സംഘവും ഗുജറാത്തിൽ പോയത് പ്രധാനമന്ത്രിയുടെ ഉപദേശം സ്വീകരിച്ചെന്ന് ചീഫ് സെക്രട്ടറിയുടെ കത്ത്.

വി.പി. ജോയി ഗുജറാത്ത് ചീഫ് സെക്രട്ടറി പങ്കജ് കുമാറിന് അയച്ച കത്തിലാണ് ഇത് സംബന്ധിച്ച പരാമർശമുള്ളത്.

 വി.പി. ജോയി ഗുജറാത്ത് ചീഫ് സെക്രട്ടറി പങ്കജ് കുമാറിന് അയച്ച കത്ത്.
വി.പി. ജോയി ഗുജറാത്ത് ചീഫ് സെക്രട്ടറി പങ്കജ് കുമാറിന് അയച്ച കത്ത്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ ഏറ്റവും ഒടുവിൽ നടത്തിയ കൂടിക്കാഴ്ചയിൽ, ഗുജറാത്തിലെ ഡാഷ് ബോർഡ് സിസ്റ്റം മികച്ചതാണെന്ന് പ്രധാനമന്ത്രി സൂചിപ്പിച്ചു എന്ന് ചീഫ് സെക്രട്ടറി കത്തിൽ പറയുന്നു. കേരളത്തിൽ അത് നടപ്പാക്കാൻ കഴിയുമോ എന്നറിയാൻ ഗുജറാത്തിൽ പോയി പരിശോധിക്കാൻ പ്രധാനമന്ത്രി ചീഫ് സെക്രട്ടറിയോട് ഉപദേശിച്ചതായും വി.പി. ജോയിയുടെ കത്തിലുണ്ട്. ഡാഷ് ബോർഡ് പ്രസന്റേഷനു വേണ്ട സൗകര്യങ്ങളൊരുക്കാൻ ഗുജറാത്ത് ചീഫ് സെക്രട്ടറിയോട് അഭ്യർത്ഥിച്ചുകൊണ്ട് അയച്ചതാണ് കത്ത്. ഈ മാസം 20നാണ്​ കത്തയച്ചത്. ഏപ്രിൽ 26 ന് സംസ്ഥാന സർക്കാരിന്റെ അനുമതി ലഭിച്ചതിനെത്തുടർന്ന് വി.പി.ജോയിയുടെ നേതൃത്വത്തിലുള്ള സംഘം ഗുജറാത്ത് സന്ദർശിക്കുകയാണ്.

വി.പി. ജോയിയെ അവതരണത്തിൽ പങ്കെടുക്കാൻ അനുവദിച്ചുകൊണ്ടുള്ള കേരള സർക്കാരിന്റെ ഓർഡർ.
വി.പി. ജോയിയെ അവതരണത്തിൽ പങ്കെടുക്കാൻ അനുവദിച്ചുകൊണ്ടുള്ള കേരള സർക്കാരിന്റെ ഓർഡർ.

കേരളമാണ് ഇ- ഗവേണൻസിൽ ഒന്നാമതുള്ള സംസ്ഥാനം. ഇ- ഗവേണൻസിൽ മികവ് തെളിയിച്ച മിക്ക സംസ്ഥാനങ്ങളും ഭരിക്കുന്നത് ബി. ജെ. പി ഇതര സർക്കാരുകളാണ്. നാഷണൽ ഇൻഫർമാറ്റിക് സെന്റർ വഴിയാണ് കേരളം ഇ- ഗവേണൻസ് നടപ്പാക്കുന്നത്. എന്നാൽ ഗുജറാത്തിൽ ഇത് നടപ്പാക്കുന്നത് മറ്റൊരു ഏജൻസിയാണ്.


Summary: പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ ഏറ്റവും ഒടുവിൽ നടത്തിയ കൂടിക്കാഴ്ചയിൽ, ഗുജറാത്തിലെ ഡാഷ് ബോർഡ് സിസ്റ്റം മികച്ചതാണെന്ന് പ്രധാനമന്ത്രി സൂചിപ്പിച്ചിരുന്നു. കേരളത്തിൽ അത് നടപ്പാക്കാൻ കഴിയുമോ എന്നറിയാൻ ഗുജറാത്തിൽ പോയി പരിശോധിക്കാൻ പ്രധാനമന്ത്രി ചീഫ് സെക്രട്ടറിയോട് ഉപദേശിച്ചതായും വി.പി. ജോയി ഗുജറാത്ത് ചീഫ് സെക്രട്ടറി പങ്കജ് കുമാറിന് അയച്ച കത്തിലുണ്ട്.


ടി.എം. ഹർഷൻ

ട്രൂ കോപ്പി അസോസിയേറ്റ്​ എഡിറ്റർ

Comments