‘മൂട്ടവന’ത്തിൽ നിന്ന് എം.എൻ.സ്മാരകത്തിലേക്ക്

കേരള രാഷ്ട്രീയത്തിന്റെ ഗതിവിഗതികൾക്ക് സാക്ഷ്യം വഹിച്ച എം.എൻ സ്മാരകം പാർട്ടിയുടെ സംസ്ഥാന കമ്മിറ്റി ഓഫീസായിരുന്നു. 1964-ന് ശേഷം സംസ്ഥാന കൗൺസിൽ ഓഫീസായി. പാർട്ടി ഓഫീസിന്റെ ചരിത്രത്തിലേക്ക് ഒരു എത്തിനോട്ടത്തിന് ശ്രമിക്കുകയാണ് ആർ.അജയൻ.

കേരളത്തിലെ പതിനായിരക്കണക്കിന് പാർട്ടി പ്രവർത്തകർക്ക് ഇത് അഭിമാനത്തിന്റെയും സന്തോഷത്തിന്റെയും സന്ദർഭമാണ്. നവീകരിച്ച എം.എൻ സ്മാരകത്തിന്റെ ഉദ്ഘാടനം സിപിഐ സ്ഥാപക ദിനമായ ഡിസംബർ 26ന് സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ഉദ്ഘാടനം ചെയ്യുന്നു. പുതിയ കാലഘട്ടത്തിന്റെ സ്പന്ദനങ്ങൾ ഉൾക്കൊണ്ടുകൊണ്ടും പഴയ പ്രൗഢിയും പാരമ്പര്യവും നിലനിർത്തിക്കൊണ്ട് എം.എൻ.സ്മാരകം നവീകരിക്കണമെന്ന ആശയം പാർട്ടിയുടെ മുൻപിൽ അവതരിപ്പിക്കുകയും ആ നിർമ്മാണം തുടങ്ങിവച്ചത് മുൻ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനാണ്. അദ്ദേഹത്തിന്റെ നാമധേയത്തിലാണ് നവീകരിച്ച എം.എൻ സ്മാരകത്തിലെ കൗൺസിൽ ഹാൾ.

കേരള രാഷ്ട്രീയത്തിന്റെ ഗതിവിഗതികൾക്ക് സാക്ഷ്യം വഹിച്ച എം.എൻ സ്മാരകം പാർട്ടിയുടെ സംസ്ഥാന കമ്മിറ്റി ഓഫീസായിരുന്നു. 1964-ന് ശേഷം സംസ്ഥാന കൗൺസിൽ ഓഫീസായി. പാർട്ടി ഓഫീസിന്റെ ചരിത്രത്തിലേക്ക് ഒരു എത്തിനോട്ടത്തിന് ശ്രമിക്കുകയാണ് ലേഖകൻ. കേരള രൂപീകരണത്തിന് മുമ്പ് മലബാറിലും കൊച്ചിയിലും തിരുവിതാംകൂറിലും കമ്മ്യൂണിസ്റ്റ് പാർട്ടി കേന്ദ്രങ്ങൾ ആയിരുന്നു പ്രവർത്തിച്ചിരുന്നത്. പാർട്ടി ഓഫീസുകൾ പലയിടത്തും ഉണ്ടായിരുന്നെങ്കിലും പാർട്ടിക്ക് നേരെ ഉണ്ടായിരുന്ന നിരോധനങ്ങളും മർദ്ദന സംവിധാനങ്ങളും കാരണം കേന്ദ്രീകരിച്ച് ഒരു ഓഫീസ് പ്രവർത്തനം സാധ്യമല്ലായിരുന്നു. ആ കാലഘട്ടത്തെക്കുറിച്ച് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ അനിഷേധ്യ നേതാ വായിരുന്ന കെ.സി ജോർജ് ഇങ്ങനെ രേഖപ്പെടുത്തിയിരിക്കുന്നു. "ഞാൻ എറണാകുളത്ത് താമസിച്ചുകൊണ്ട് 1939-50 കാലത്ത് പാർട്ടി സംഘടിപ്പിക്കുന്നതിനുള്ള പ്രാരംഭ പ്രവർത്തനങ്ങൾ നടത്തുമ്പോൾ എന്റെയും അവിടെയുണ്ടായിരുന്ന ക്യാമ്പിന്റെയും പ്രവർത്തനത്തിനുള്ള ചിലവ് എനിക്ക് സഹോദരി അയച്ചുകൊണ്ടിരുന്ന പണം കൊണ്ടാണ് നടത്തിയിരുന്നത്. മലബാറിൽ നിന്നും തിരുവിതാംകൂറിലേക്ക് പോകുന്ന സഖാക്കൾക്ക് എറണാകുളത്തുനിന്നും ചിലർക്ക് കോഴിക്കോട്ടേക്കുമുള്ള വണ്ടിക്കൂലിയും കൊടുക്കേണ്ടി വന്നു. ഞാൻ എറണാകുളത്ത് ഉണ്ടായിരുന്ന കാലത്ത് കൃഷ്ണപിള്ളയ്ക്ക് പണം-ചോദിക്കാൻ പ്രയാസമായിരുന്നതുകൊണ്ട് ചിറ്റെഴുതുക പതിവായിരുന്നു 'ഒരു രണ്ടു രൂപ ഇയാൾ വശം കൊടുത്തയക്കണം' എന്നു പറയുന്ന ചിറ്റുകൾ സഖാവ് കൃഷ്ണപിള്ളയിൽ നിന്നും എനിക്ക് കിട്ടാറുണ്ടായിരുന്നു.”

പുതിയ കാലഘട്ടത്തിന്റെ സ്പന്ദനങ്ങൾ ഉൾക്കൊണ്ടുകൊണ്ടും പഴയ പ്രൗഢിയും  പാരമ്പര്യവും നിലനിർത്തിക്കൊണ്ട് എം.എൻ.സ്മാരകം നവീകരിക്കണമെന്ന ആശയം പാർട്ടിയുടെ മുൻപിൽ അവതരിപ്പിക്കുകയും ആ നിർമ്മാണം തുടങ്ങിവച്ചത് മുൻ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനാണ്.
പുതിയ കാലഘട്ടത്തിന്റെ സ്പന്ദനങ്ങൾ ഉൾക്കൊണ്ടുകൊണ്ടും പഴയ പ്രൗഢിയും പാരമ്പര്യവും നിലനിർത്തിക്കൊണ്ട് എം.എൻ.സ്മാരകം നവീകരിക്കണമെന്ന ആശയം പാർട്ടിയുടെ മുൻപിൽ അവതരിപ്പിക്കുകയും ആ നിർമ്മാണം തുടങ്ങിവച്ചത് മുൻ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനാണ്.

അതുപോലെ സഖാവ് സി. അച്യുതമേനോൻ തിരു-കൊച്ചി പാർട്ടി കേന്ദ്രത്തെക്കുറിച്ച് അദ്ദേഹത്തിന്റെ ഒളിവ് ജീവിതത്തിലെ സംഭവങ്ങൾ വിവരിക്കുന്ന ജനയുഗം കനകജൂബിലി സുവനീറിൽ എഴുതിയ ലേഖനത്തിൽ പ്രസ്താവിക്കുന്നു. ''തിരുകൊച്ചി സംയോജനത്തിനു ശേഷം പാർട്ടിയുടെ സംഘടനയിലും അതനുസരിച്ച് മാറ്റങ്ങൾ വന്നു, പാർട്ടിയുടെ കൊച്ചി സംസ്ഥാന കമ്മിറ്റി രൂപീകരിക്കുമ്പോൾ അതുവരെ കൊച്ചിയിലെ പാർട്ടി കമ്മിറ്റി ആപ്പീസ് സെക്രട്ടറിയായിരുന്നു ഞാൻ. ഇത് 1940-നു ശേഷമാണ്. പുതിയ കമ്മിറ്റിയിൽ എന്നെ നോമിനേറ്റ് ചെയ്തു. എനിക്ക് പുറമേ ഉണ്ടായിരുന്നത് കെ.വി പത്രോസും പി.ടി പുന്നൂസും ആയിരുന്നു. എം.എൻ അന്ന് ജയിലിലായിരുന്നു. ആദ്യം എസ്. കുമാരൻ ഉണ്ടായിരുന്നോ എന്ന് ഓർമിക്കുന്നില്ല. പക്ഷേ താമസിയാതെ അദ്ദേഹം അറസ്റ്റ് ചെയ്യപ്പെട്ടു. ഞാനും കെ.സി ജോർജ്ജും എൻ.സി ശേഖറും ഇ.എം.എസും കേരള കമ്മിറ്റി അംഗങ്ങൾ ആയിരുന്നു. സഖാക്കൾ ഇ.എം.എസും കെ.സിയും കൽക്കട്ട കോൺഗ്രസിൽ വെച്ച് കേന്ദ്രകമ്മിറ്റിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങളുമായിരുന്നു. തിരുകൊച്ചി കമ്മിറ്റിയുടെ ഓഫീസ് പന്തളം കൊട്ടാരത്തിലാണ് സ്ഥാപിക്കപ്പെട്ടത്. കൊട്ടാരത്തിൽ ഞങ്ങൾക്ക് താമസ സൗകര്യം ചെയ്തുതന്നു. പാർട്ടിയുടെ കൊറിയർമാരായി കൊട്ടാരത്തിലുള്ളവർ പ്രവർത്തിച്ചിട്ടുണ്ട്. അതുപോലെ ലഘുലേഖകൾ പകർത്തി എഴുതുന്നതിലും പാർട്ടി കേന്ദ്രത്തെ സഹായിച്ചു കൊണ്ടേയിരുന്നു. ഇതിനകം പാർട്ടി നയത്തിൽ വന്ന വ്യതിയാനത്തെ തുടർന്ന് പാർട്ടി കേന്ദ്രം നാഗർകോവിലിലേക്ക് മാറ്റി. അവിടെ വീട് എടുത്ത് സഖാവ് കെ.വി.പത്രോസും ഭാര്യ ശാരദയോടും കൊച്ചു മകനോടും ചേർന്ന് താമസമാക്കി. ഈ കാലഘട്ടത്തിലാണ് തിരുവനന്തപുരത്ത് കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫീസ് മാറ്റുന്ന പ്രാരംഭ പ്രവർത്തനങ്ങൾ ആരംഭിക്കുന്നത്.

അതേക്കുറിച്ച് കെ.സി രേഖപ്പെടുത്തുന്നത് ഇങ്ങനെ:

എം.എന്നിന്‍റെ പങ്കാളി ദേവിക പണിക്കരുടെ പേരിലാണ് വസ്തു വാങ്ങിയത്
എം.എന്നിന്‍റെ പങ്കാളി ദേവിക പണിക്കരുടെ പേരിലാണ് വസ്തു വാങ്ങിയത്

''ക്രിപ്സ് മിഷൻ ഇന്ത്യയിൽ എത്തുന്നതിനു മുമ്പ് തിരുവിതാംകൂർ ജയിലുകളിൽ നിന്നും വിട്ടയക്കപ്പെട്ട കൃഷ്ണപിള്ളയും ഞാനും ഏഴംകുളത്തുള്ള ഞങ്ങളുടെ വീട്ടിൽ ഒത്തുകൂടി. തിരുവനന്തപുരം കേന്ദ്രമാക്കിക്കൊണ്ട് തിരുവിതാംകൂറിൽ പാർട്ടി രൂപീകരിക്കാനുള്ള ഒരു പരിപാടി അവിടെവച്ച് തീരുമാനിച്ചു. അതിലേക്കുള്ള ചിലവുകൾക്കായി എന്റെ ലോ ലൈബ്രറി വിൽക്കാനും. ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടി നിയമവിരുദ്ധമായതുകൊണ്ട് ‘ആന്റിജാപ്പ്’ എന്ന പേരിൽ ഓഫീസ് തുറക്കാൻ ആയിരുന്നു തീരുമാനം. ഞങ്ങൾ അവിടെ നിന്ന് കൊല്ലം, ആലപ്പുഴ മുതലായ കേന്ദ്രങ്ങളിൽ പ്രാരംഭ പ്രവർത്തനങ്ങൾക്ക് വേണ്ടി പോയി മടങ്ങിയ ശേഷം ഞാൻ തിരുവനന്തപുരത്തും കൃഷ്ണപിള്ള മലബാറിലും പോയി. തിരുവനന്തപുരം പരിപാടി അധികം താമസിയാതെ ഞാൻ നടപ്പിലാക്കുകയായിരുന്നു. ഇന്നത്തെ ആയുർവേദ കോളേജിന്റെ (അന്നത്തെ ജില്ലാ കോടതി) മുൻവശത്തുള്ള റോഡിൽ നിന്നും കിഴക്കോട്ട് തമ്പാനൂരിലേക്കുള്ള റോഡിനെ മുറിച്ചുകടക്കുന്ന തെക്കുവടക്കായി കിടക്കുന്ന ഒരു വഴിയുണ്ട്. അവിടെ ഓട് മേഞ്ഞ ഒരു ചെറിയ കെട്ടിടം ഉണ്ടായിരുന്നു. അത് ലോഡ്ജ് ആയിരുന്നു. പൊതു ഉപയോഗത്തിനു വേണ്ടി ഓലമറച്ച ഒരു കക്കൂസും മൂന്നു മുറികളും ഉണ്ടായിരുന്നു. 3 മുറിയുടെ അളവ് 9 അടി നീളവും ആറടി വീതിയും! നടുവിലത്തെ മുറി വാടകയ്ക്ക് എടുത്തു. ജനാലയുടെ കതകുകൾ തുറന്നിടുമ്പോഴും അടച്ചിടുമ്പോഴും ആന്റിജാപ്പ് ഓഫീസ് എന്നെഴുതിയ രണ്ട് കടലാസുതുണ്ടുകൾ അകത്തും പുറത്തും ഒട്ടിച്ചുകൊണ്ട് ഓഫിസ് ഞാൻ ഉൽഘാടനം ചെയ്തു അവിടെ താമസമാക്കി. മൂട്ടകൾ ധാരാളം ഉണ്ട്. രാത്രി തങ്ങാൻ പറ്റാത്ത കാരണം ഓഫീസിൽ വന്നു പോയി നിന്ന സഖാക്കൾ അതിനെ "മൂട്ടവനം"എന്ന് പേര് നൽകി." അവിടെ ആകെ ഉണ്ടായിരുന്നത് ഒരു ബെഞ്ചും ഒരു സ്റ്റൂളും മൂന്നു പനയോല പനമ്പുകളും ആയിരുന്നു. അവിടെ കെ.സിക്കൊപ്പം എസ്എഫ് നേതാവായിരുന്ന കെ.സി മാത്യുവും കൂടി. ആലുവ യു.സി കോളേജിൽ നിന്ന് പഠനം നിർത്തി കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ ചേരാൻ വന്നതായിരുന്നു സഖാവ് കെ.സി മാത്യു. കൂത്താട്ടുകുളത്ത് നിന്ന് വന്ന സി.എസ് ജോർജ് ആയിരുന്നു ഓഫീസ് സെക്രട്ടറി. പിന്നീട് സഖാവ് കൂത്താട്ടുകുളം മേരിയുടെ ജീവിത സഖാവായി ജോർജ്. നിരോധിക്കപ്പെട്ട പാർട്ടിയുടെ മുഖവാരികയായ പീപ്പിൾസ് വാറിന്റെ ഏജൻസിയും വിതരണവും ഈ ഓഫീസ് കേന്ദ്രീകരിച്ചായിരുന്നു.

നവീകരിച്ച എം.എൻ സ്മാരകം
നവീകരിച്ച എം.എൻ സ്മാരകം

1942 ജൂലൈ മാസത്തിൽ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നിരോധനം നീക്കിയതോടെ മൂട്ടവനത്തിന് കൂടുതൽ ഉയർന്ന പദവി ലഭിച്ചു. "ആന്റി ജാപ് ഓഫീസ്" കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫീസ് ആയി മാറി. പാർട്ടി ഓഫീസിന് മൂട്ടവനം പോരെന്ന ഒരു അഭിപ്രായം സഖാക്കളുടെ ഇടയിൽ ഉണ്ടാവുകയും തിരുവനന്തപുരം സേവിയേഴ്സ് റെസ്റ്റോറന്റിന് തൊട്ടടുത്തുള്ള ഫ്ലക്ച്ചർ ബിൽഡിങ്ങിൽ ഓഫീസ് മാറ്റി സ്ഥാപിച്ചു. പുതിയ ഓഫീസിൽ മേശ, കസേര, ബെഞ്ച് മുതലായ സൗകര്യങ്ങൾ ഉൾപ്പെടുത്തി. 40 രൂപയായിരുന്നു വാടക.

ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ തിരുവിതാംകൂർ കമ്മിറ്റി എന്ന് പേരുള്ള ഒരു ബോർഡും ഓഫീസിനു മുന്നിൽ സ്ഥാപിച്ചു. ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടി എന്ന ബോർഡും ഓഫീസും തിരുവനന്തപുരത്ത് ചലനങ്ങൾ സൃഷ്ടിച്ചു. ഭക്തി വിലാസത്തിലും (സർ സി.പിയുടെ ബംഗ്ലാവ് ) ഇതിന്റെ വാർത്ത ലഭിച്ചു. പാർട്ടി നേരിട്ട സാമ്പത്തിക പ്രശ്നം പ്രവർത്തനത്തെ വളരെയധികം ബാധിച്ചു. സഖാക്കൾ ഭക്ഷണം കഴിക്കാതെയും കമ്മ്യൂൺ ജീവിതം നയിച്ചും ഓഫീസ് മുന്നോട്ടു കൊണ്ടുപോയി. പാർട്ടിയുടെ കേന്ദ്ര ഓഫീസ് എങ്ങനെയെങ്കിലും നിലനിർത്തണമെന്ന വ്യഗ്രത എല്ലാ സഖാക്കൾക്കും ഉണ്ടായിരുന്നു. സഖാക്കൾ അഞ്ചും പത്തും രൂപ സംഭാവനയായി പിരിച്ച് നല്കികൊണ്ടേയിരുന്നു. 1946-ലെ പുന്നപ്ര വയലാർ സമരകാലത്തു തിരുവിതാംകൂറിൽ എമ്പാടും കിരാതഭരണമാണ് നടന്നിരുന്നത്. അതിനാൽ ഓഫീസ് കേന്ദ്രീകരിച്ചുള്ള പ്രവർത്തനത്തിന് തടസ്സമുണ്ടായി.

കേരളഭൂഷണത്തിനെതിരായ കേസിലെ മൊഴി
കേരളഭൂഷണത്തിനെതിരായ കേസിലെ മൊഴി

മൂട്ടവനത്ത് തുടങ്ങി എം.എൻ സ്മാരകത്തിലേക്കുള്ള യാത്രയിൽ പാർട്ടിയെ നയിച്ചവരും അല്ലാത്തവരുമായ ആയിരക്കണക്കിന് സഖാക്കൾ അനുഭവിച്ച ത്യാഗനിർഭരമായ പാർട്ടിജീവിതം വിവരണാതീതമാണ്. വീണ്ടും അന്നത്തെ തിരുവിതാംകൂർ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ പ്രസിഡന്റായിരുന്ന സഖാവ് കെ.സി ജോർജിന്റെ ലേഖനത്തിലെ വരികൾ ഉദ്ധരിക്കുന്നത് എന്തുകൊണ്ടും ഇവിടെ പ്രസക്തമാണ്:

എസ്. കുമാരന്‍
എസ്. കുമാരന്‍

“അങ്ങനെ മൂട്ടവനത്തിൽ നിന്നും പുറപ്പെട്ട ചെറിയ പാർട്ടിജാഥ തിരുവിതാംകൂറിന്റെ മുക്കിലും കോണിലും സഞ്ചരിച്ച് കൊച്ചി - മലബാർ പ്രദേശങ്ങളിലെ പാർട്ടി കേന്ദ്രങ്ങളിൽ നിന്നുള്ള അത്തരം ജാഥകളുമായി സമ്മേളിച്ച് ഒരു വലിയ പ്രവാഹമായി. കേരളത്തിൽ, ലോകത്തിന്റെ തന്നെ ചരിത്രത്തിൽ ഇഥംപ്രഥമമായി തിരഞ്ഞെടുപ്പിൽ കൂടി അധികാരത്തിൽ എത്തിക്കത്തക്ക വിധത്തിൽ ജനലക്ഷങ്ങളെ സ്വാധീനിച്ചു എന്നോർക്കുമ്പോൾ മൂട്ടവനത്തെ ആർക്കാണ് മറക്കാൻ കഴിയുക."

സിപിഐയ്ക്ക് സ്വന്തമായി കേന്ദ്ര ആസ്ഥാനത്തിന്റെ ആവശ്യകത ആദ്യമായി ബോധ്യപ്പെട്ടത് അന്നു പാർട്ടി സെക്രട്ടറിയായിരുന്ന എം.എൻ. ഗോവിന്ദൻ നായർക്കായിരുന്നു. അങ്ങനെ തിരുവനന്തപുരത്ത് എം.എൻ മുൻകയ്യെടുത്ത് ഇന്ന് കാണുന്ന സ്ഥലം വാങ്ങുകയും പാർട്ടി ഓഫീസ് നിർമ്മാണം ആരംഭിക്കുകയും ചെയ്തു. 1959-ൽ നിർമ്മാണത്തിലിരിക്കെത്തന്നെ ഓഫീസിലേക്ക് ഭാഗികമായി ചടങ്ങുകളൊന്നുമില്ലാതെ പ്രവേശനം നടത്തി. ഇതിനുള്ള കാരണം ഇന്ത്യ-ചൈന അതിർത്തി തർക്കങ്ങൾ മൂർച്ഛിച്ചു കൊണ്ടിരുന്ന കാലയളവായിരുന്നു. അന്ന് കമ്മ്യൂണിസ്റ്റ് പാർട്ടി അഖിലേന്ത്യാ സെക്രട്ടറി അജയഘോഷ്, എസ്.എ. ഡാങ്കേയുമൊക്കെ ചൈനീസ് പാർട്ടി നേതാക്കളോട് ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നിലപാട് തുറന്നുതന്നെ അറിയിക്കുകയായിരുന്നു. ഏതു വിധേയുമുള്ള ചൈനീസ് കടന്നുകയറ്റത്തെയും പാർട്ടി എതിർക്കുന്നുവെന്ന് കൂടിയാലോചനകളിൽ കൂടി പ്രശ്നങ്ങൾ പരിഹരിക്കണമെന്നതായിരുന്നു കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നിലപാട്. എന്നാൽ കോൺഗ്രസ്സിലെ ഒരു വിഭാഗം ഈ അവസരം മുതലെടുത്തുകൊണ്ട് കമ്മ്യൂണിസ്റ്റ് പാർട്ടിയെ ഒറ്റതിരിഞ്ഞാക്രമിക്കാനും രാഷ്ട്രീയമായി ഒറ്റപ്പെടുത്താനും ശ്രമിക്കുകയായിരുന്നു. പാർട്ടിയെ നിയമവിരുദ്ധമാക്കാനും ഓഫീസുകൾ സീൽ ചെയ്യാനും ഗവൺമെന്റ് ഉദ്ദേശിക്കുന്നുവെന്ന് പാർട്ടിക്ക് രഹസ്യവിവരം കിട്ടിയ സാഹചര്യത്തിൽ അതിനെ എങ്ങനെ നേരിടാം എന്ന് പാർട്ടിയും ആലോചിക്കുകയായിരുന്നു. ഏതായാലും 1962 സെപ്റ്റംബർ 8-ന് പാർട്ടി ഓഫീസ് പണിപൂർത്തിയായതായി ഔദ്യോഗികമായി പാർട്ടി പത്രങ്ങളായ ജനയുഗം, ദേശാഭിമാനി പത്രങ്ങളിലൂടെ അറിയിക്കുകയുണ്ടായി.

പാർട്ടി ഓഫീസ് നിർമ്മാണം തുടങ്ങുന്ന കാലയളവിൽ കമ്മ്യൂണിസ്റ്റ് പാർട്ടി കേരളത്തിൽ ഭരണത്തിലായിരുന്നു. പ്രതിപക്ഷകക്ഷികളും കേരളഭൂഷണം, കേരളനാട് തുടങ്ങി കോട്ടയത്ത് നിന്നിറങ്ങിയ പത്രങ്ങളിൽ പോലും പാർട്ടി ഫണ്ട് ശേഖരിച്ചത് ഭരണത്തിന്റെ തണലിലായിരുന്നുവെന്ന നട്ടാൽ കിളിർക്കാത്ത നുണകൾ എഴുതിവിട്ടു. പാർട്ടി സെക്രട്ടറിയായിരുന്നു എം.എൻ. കേരളഭൂഷണം പത്രത്തിനെതിരെ അപകീർത്തി കേസുകൊടുത്തു. ജനങ്ങളിൽ നിന്നും പ്രത്യേകിച്ചും തൊഴിലാളികളിൽ നിന്നും പിരിച്ചെടുത്താണ് സ്വന്തം ആസ്ഥാനമുണ്ടാക്കിയത്. സിപിഐക്ക് തലസ്ഥാനത്ത് തലയെടുപ്പുള്ള സ്വന്തമായ ഒരോഫീസ് കെട്ടിടം, അത് അന്നത്തെ വിമോചന സമരത്തിന്റെ സന്തതികൾക്ക് സഹിക്കാവുന്നതിനപ്പുറമായിരുന്നു. അതുകൊണ്ടാണ് വിഷലിപ്തമായ പ്രചരണം എ.എന്നിന്നും സംസ്ഥാന കമ്മിറ്റി ഓഫിസിനുമെതിരെ അഴിച്ചുവിട്ടത്. അതുകഴിഞ്ഞ് പാർട്ടി പിളർന്നപ്പോൾ, പാർട്ടി ഓഫീസ് പിടിച്ചെടുക്കാൻ അന്നത്തെ വലിയ നേതാവിന്റെ നേതൃത്വത്തിൽ ശ്രമങ്ങളുണ്ടായി. അന്നത്തെ പാർട്ടി സെക്രട്ടറിയായിരുന്ന സി. അച്യുതമേനോനും എസ്. കുമാരനും എം.എന്നും മറ്റ് നേതാക്കളും പ്രവർത്തകരും ഓഫീസിൽ ക്യാമ്പ് ചെയ്ത് പാർട്ടി ഓഫീസിനെ സംരക്ഷിക്കുകയായിരുന്നു. പാർട്ടി സഖാക്കളുടെ ആത്മധൈര്യത്തിനു മുമ്പിൽ പിടിച്ചെടുക്കൽകാർ കീഴടങ്ങി. നിശ്ശബ്ദമായി ഇളിഭ്യരായി പിൻവാങ്ങുകയായിരുന്നു. പുതിയ സാഹചര്യത്തിൽ അതേക്കുറിച്ച് ഇത്രമാത്രമേ എഴുതുന്നുള്ളൂ.

1984 നവംബർ 27-ന് സഖാവ് എം.എൻ നമ്മെ വിട്ടുപിരിഞ്ഞു. എമ്മെൻെറ മരിക്കാത്ത ഓർമ്മകൾ നിലനില്ക്കുന്ന ഈ സ്മാരകം അദ്ദേഹത്തിന്റെ നിത്യ സ്മാരകമായി നിലനിർത്താൻ പാർട്ടി തീരുമാനിച്ചു. അങ്ങനെയാണ് എംഎന്നിൻെറ ഒന്നാം ചരമ വാർഷികമായ 1985 നവംബർ 27ന് ഓഫീസ് സമർപ്പിച്ചത്. അന്നത്തെ അഖിലേന്ത്യാ ജനറൽ സെക്രട്ടറിയും എം.എന്നിൻെറ ചിരകാല സഖാവുമായ സി.രാജേശ്വര റാവു എം.എൻ സ്മാരകം എന്ന് പാർട്ടി ഓഫീസിനെ നാമകരണം ചെയ്തപ്പോൾ അദ്ദേഹം ഗദ്ഗദകണ്ഠനായത് ഈ ലേഖകൻ ഇപ്പോഴും ഓർമ്മിക്കുന്നു. എം.എൻ സ്മാരകം പാർട്ടി സഖാക്കളുടെ വികാരമാണ്. ഇത് നവീകരിക്കണമെന്നത് സഖാക്കളുടെ ഏറെക്കാലത്തെ ആഗ്രഹമാണ്. എം.എൻ സ്മാരകത്തിന്റെ പൈതൃകവും തനിമയും നിലനിർത്തിക്കൊണ്ട് ആധുനിക സൗകര്യങ്ങളോട് ചേർന്നു നിൽക്കുന്ന നിർമ്മാണ പ്രവർത്തനങ്ങൾ ആഗ്രഹിച്ച സമയത്തിനുള്ളിൽ പൂർത്തീകരിക്കാൻ കഴിഞ്ഞു. ജനഹൃദയങ്ങളിൽ ജീവിക്കുന്ന എംഎന്റെ പേരിലുള്ള ഈ സ്മാരക നവീകരണത്തിന് ജനങ്ങൾ അകമഴിഞ്ഞ സാമ്പത്തിക സഹായമാണ് നൽകിയത്. കേരളഭൂഷണത്തിനെതിരെ കൊടുത്ത അപകീർത്തിക്കേസിൽ എം.എന്നെ കോടതിമുറിയിൽ വിസ്തരിക്കുന്നത് പിറ്റേ ദിവസത്തെ ജനയുഗം പത്രം പൂർണ്ണ രൂപത്തിൽ കൊടുത്തിരുന്നു. തിങ്ങി നിറഞ്ഞ കോടതിമുറിയിൽ പലപ്പോഴും ജഡ്ജിയും വക്കീലന്മാരും അദ്ദേഹത്തിൻെറ സ്വതസിദ്ധമായ ശൈലിയിലുള്ള മറുപടികേട്ട് പൊട്ടിച്ചിരിക്കുകയും സ്തബ്ദരായിരിക്കുകയും ചെയ്തു.

Comments