മാധ്യമപ്രവർത്തകയായിരുന്ന വീണ ജോർജ് നടി സരിതയുമായി നടത്തിയ അഭിമുഖം
മുഴുവൻ മന്ത്രിമാരും ഇടതുനേതാക്കളും ഒന്ന് കാണണം…

ഭാര്യയെ മർദ്ദിക്കുന്ന, കൊടിയ ഗാർഹികാതിക്രമങ്ങൾ നടത്തിയ മുകേഷ് എം എൽ എയായി തുടരാൻ പാടില്ല. അയാളുടെ അതിക്രമത്തിൻ്റെ ഇരകളും അതിജീവിതകളുമായ സ്ത്രീകൾക്ക് നീതി ലഭ്യമാക്കാൻ ഇടതുപക്ഷ മുന്നണിയും സർക്കാരും എം എൽ എ സ്ഥാനത്തുനിന്ന് മുകേഷിൻ്റെ രാജി ആവശ്യപ്പെടണം- സി.എസ്. ചന്ദ്രിക എഴുതുന്നു.

നിത- ശിശു വികസന വകുപ്പു മന്ത്രി വീണാ ജോർജ് മാധ്യമ പ്രവർത്തകയായിരുന്ന കാലത്ത് പ്രശസ്ത നടി സരിതയുമായി നടത്തിയ അഭിമുഖം മന്ത്രിസഭയിലെ മുഴുവൻ മന്ത്രിമാരും ഇടതുപക്ഷ മുന്നണിയിലെ നേതാക്കളും കാണണം എന്നഭ്യർത്ഥിക്കുന്നു. സരിതയുടെ ഭർത്താവായിരുന്ന നടനും ഇപ്പോൾ എം.എൽ എ യുമായ മുകേഷ് നടത്തിയ ഗാർഹികപീഡനങ്ങളുടെ ഭീകരമായ അനുഭവങ്ങളാണ് ആ അഭിമുഖത്തിലുള്ളത്. ഇപ്പോൾ, മുകേഷിൻ്റെ ലൈംഗിക പീഡനങ്ങളെക്കുറിച്ച് സിനിമാമേഖലയിലെ സ്ത്രീകൾ തുറന്നു പറയുന്ന വാർത്തകളും വന്നുകൊണ്ടിരിക്കുകയാണ്. ഹേമ കമ്മറ്റി റിപ്പോർട്ടിൽ അതിൻ്റെ വിശദവിവരങ്ങൾ ഉണ്ടാവാതിരിക്കില്ല.

ഭാര്യയെ മർദ്ദിക്കുന്ന, കൊടിയ ഗാർഹികാതിക്രമങ്ങൾ നടത്തിയ മുകേഷ് എം എൽ എയായി തുടരാൻ പാടില്ല. അയാളുടെ അതിക്രമത്തിൻ്റെ ഇരകളും അതിജീവിതകളുമായ സ്ത്രീകൾക്ക് നീതി ലഭ്യമാക്കാൻ ഇടതുപക്ഷ മുന്നണിയും സർക്കാരും എം എൽ എ സ്ഥാനത്തുനിന്ന് മുകേഷിൻ്റെ രാജി ആവശ്യപ്പെടണം. കേരളത്തിലെ സ്ത്രീകളുടെ ആഗ്രഹവും ആവശ്യവുമാണിത്. മന്ത്രിമാരായ വീണാ ജോർജും ആർ. ബിന്ദുവും മുകേഷിൻ്റെ രാജിക്കായി മന്ത്രിസഭയിൽ ശബ്ദമുയർത്തേണ്ടതുണ്ട്.


Summary: Everyone should watch Former Journalist and current Minister Veena George's old Interview with actress Saritha, says CS Chandrika


സി.എസ്. ചന്ദ്രിക

കഥാകൃത്ത്, നോവലിസ്റ്റ്, സ്ത്രീപക്ഷ പ്രവർത്തക. എം.എസ്. സ്വാമിനാഥൻ റിസർച്ച് ഫൗണ്ടേഷനിൽ കമ്യൂണിറ്റി അഗ്രോ ഡൈവേർസിറ്റി കേന്ദ്രത്തിൽ സീനിയർ സയന്റിസ്റ്റ്. പിറ, എന്റെ പച്ചക്കരിമ്പേ ക്ലെപ്റ്റോമാനിയ, ഭൂമിയുടെ പതാക, ലേഡീസ് കമ്പാർട്ട്മെന്റ്, റോസ, പ്രണയകാമസൂത്രം - ആയിരം ഉമ്മകൾ, ആർത്തവമുള്ള സ്ത്രീകൾ, മലയാള ഫെമിനിസം, കേരളത്തിന്റെ സ്ത്രീചരിത്രങ്ങൾ : സ്ത്രീമുന്നേറ്റങ്ങൾ, കേരളത്തിലെ സ്ത്രീമുന്നേറ്റങ്ങളുടെ ചരിത്രം, കെ. സരസ്വതിയമ്മ എന്നിവ പ്രധാന കൃതികൾ.

Comments