വായ്പാകുടിശ്ശികയുടെ പേരിൽ ബാങ്ക് അധികൃതരും പൊലീസും എത്തി വീട് പൂട്ടി മുദ്ര വെക്കുന്നു, കുട്ടികളും സ്ത്രീകളും ഭിന്നശേഷിക്കാരുമുള്ള കുടുംബത്തെ തെരുവിലേക്കിറക്കിവിടുന്നു. മനുഷ്യവിരുദ്ധമായ ഇത്തരം ക്രൂരതകൾ കേരളത്തിൽ തുടർക്കഥയാകുകയാണ്. ഇത്തരം കുടിയിറക്കലുകൾ നിയമപരമാണോ? 'മേലിൽ ഒരാളും കുടിയിറക്കപ്പെടില്ല' എന്ന് പ്രഖ്യാപിച്ച് നിയമസഭ പാസാക്കിയ ജപ്തി വിരുദ്ധബിൽ, ഇത്തരം ജപ്തികൾ തടയാൻ എന്താണ് ചെയ്യുന്നത്? വായ്പാകുടിശ്ശികയുടെ പേരിലുള്ള കുടിയിറക്കലുകൾക്കുപിന്നിലെ വലിയ സാമ്പത്തിക അധോലോകത്തെ തുറന്നുകാട്ടുന്നു, സർഫാസി വിരുദ്ധ ജനകീയ പ്രസ്ഥാനത്തിന്റെ കൺവീനർ അഡ്വ. പി.ജെ. മാനുവൽ.