പേമാരി, കൊടുംകാട്, കാട്ടുമൃഗങ്ങൾ, ഈ കുട്ടികൾ ദിവസവും താണ്ടേണ്ട ദുരിതദൂരം കാണൂ...

വിദ്യാഭ്യാസ വകുപ്പ് ഇത് കാണണം. കേരളത്തിലെ ഏകാധ്യാപക വിദ്യാലയങ്ങളുടെ പ്രവർത്തനം അവസാനിപ്പിച്ച് അവിടുത്തെ അധ്യാപകരെ മറ്റ് ജോലികളിലേക്ക് മാറ്റിയല്ലോ. എന്നാൽ ഇത്തരം സ്‌കൂളുകളിൽ പഠിച്ചിരുന്ന കുട്ടികളുടെ ഇന്നത്തെ സ്ഥിതിയെന്താണ്? ദിവസവും കാടിനുള്ളിലൂടെ കിലോമീറ്ററുകളോളം നടന്ന് പുതിയ സ്‌കൂളുകളിലെത്താനാകാത്ത അനേകം ആദിവാസി വിദ്യാർത്ഥികളുണ്ട്. അവർക്കും മുടങ്ങാതെ പഠിക്കാനുള്ള അവകാശമുണ്ട്.

Comments