1997 മുതൽ 2025 ഫെബ്രുവരി ആദ്യ ആഴ്ച വരെ കേരളത്തിൽ 826 പേരാണ് ഉത്സവങ്ങൾക്കിടയിൽ ആനകളിടഞ്ഞതിനെതുടർന്ന് കൊല്ലപ്പെട്ടത്. 4000-ലേറെ പേർ ഗുരുതര പരിക്കുകളോടെ കിടപ്പിലാണ്. ആനകളെ ഉപയോഗിച്ച് കോടികൾ ലാഭമുണ്ടാക്കുന്ന വൻ മാഫിയയാണ് ഈ മരണങ്ങളുടെ ഉത്തരവാദികളെന്ന് തെളിവുകൾ നിരത്തി വെളിപ്പെടുത്തുകയാണ്, 1997 മുതൽ ഉത്സവ മാഫിയയെ തുറന്നുകാട്ടാൻ നിയമപോരാട്ടം നടത്തുന്ന വി.കെ. വെങ്കിടാചലം. ആന എഴുന്നള്ളിപ്പിന് ഹൈക്കോടതി ഉത്തരവിട്ട നിയന്ത്രണങ്ങൾക്ക് സുപ്രീംകോടതി സ്‌റ്റേ അനുവദിച്ച സാഹചര്യം മുതലാക്കി കേരളത്തിൽ വീണ്ടും ഉത്സവ മാഫിയ ഒരു നിയന്ത്രണവുമില്ലാതെ ആനകളെ ദുരുപയോഗിക്കുന്നത് ശക്തമാക്കിയിരിക്കുകയാണെന്നും അദ്ദേഹം പറയുന്നു.