ശാസ്ത്രബോധത്തിന് പകരം മിത്തിക്കല്‍ ബോധം ശാസ്ത്രമെന്ന മട്ടില്‍ പ്രചരിപ്പിക്കാമോ എന്ന വളരെ പ്രധാനപ്പെട്ടൊരു ചോദ്യമാണ് സ്പീക്കര്‍ എ.എന്‍. ഷംസീര്‍ ഉയര്‍ത്തുന്നത്. അതിനെ ആ നിലക്ക് വേണമായിരുന്നു കേരളം ചര്‍ച്ച ചെയ്യേണ്ടിയിരുന്നതെന്ന് എഴുത്തുകാരനും പ്രഭാഷകനുമായ കെ.ഇ.എന്‍. മനുഷ്യര്‍ക്ക് പരസ്പരം ഉള്ളുതുറന്ന് സംസാരിക്കാന്‍ പറ്റാത്ത, ആശയ സംവാദം നടത്താന്‍ പറ്റാത്ത, ചര്‍ച്ച ചെയ്യാന്‍ പറ്റാത്ത യോജിക്കാനും വിയോജിക്കാനും പറ്റാത്ത ഒരവസ്ഥയിലേക്ക് നമ്മള്‍ പോവുകയാണ്. അത് നമ്മുടെ ജീവിതത്തെ വളരെ വളരെ ചെറുതാക്കും. എന്തൊക്കെ പരിമിതകള്‍ ഉണ്ടെങ്കിലും കേരളം ഒരു മതനിരപേക്ഷ സമൂഹമാണ്. ആ മതനിരപേക്ഷ കേരളമാണ് ഇന്ന് ഇന്ത്യന്‍ ഫാസിസം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി. ഫാസിസത്തെ നമുക്ക് പ്രീതിപ്പെടുത്താന്‍ ആവില്ല, പരാജയപ്പെടുത്താനെ പറ്റൂ എന്നും കെ.ഇ.എന്‍. പറയുന്നു. മണിപ്പൂരും ഹരിയാനയും തുടങ്ങി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും പൊട്ടിപ്പുറപ്പെടുന്ന വംശീയ കലാപങ്ങള്‍ വര്‍ഗീയ വൈറസ് പടര്‍ത്തുന്നതിലെ മാധ്യമങ്ങളുടെ പങ്ക്, അപരമത വിദ്വേഷത്തിന്റെ പുതിയ രീതികള്‍ കെ.ഇ.എന്‍ വിശദീകരിക്കുന്നു.
ഗണപതി വിവാദം നവ ഫാസിസത്തിന്റെ കേരളത്തിലെ മറ്റൊരു പരീക്ഷണം
ഫാഷിസത്തെ നമുക്ക് പ്രീതിപ്പെടുത്താന്‍ ആവില്ല, പരാജയപ്പെടുത്താനെ പറ്റൂ