സർക്കാരേ, ഓർമയുണ്ടോ, ഉരുളെടുത്ത വിലങ്ങാടിനെ?

2024 ജൂലൈ 30 ന് വയനാട് മുണ്ടക്കൈയിൽ ഉരുൾപൊട്ടലുണ്ടായ അതേസമയത്ത് തന്നെയാണ് കോഴിക്കോട് ജില്ലയിലെ വിലങ്ങാടും ഉരുൾപൊട്ടലുണ്ടാകുന്നത്. ദുരന്തം സംഭവിച്ച് 8 മാസം പിന്നിടുമ്പോഴും ദുരന്തബാധിതരോടൊപ്പം നിൽക്കാൻ സർക്കാർ സംവിധാനങ്ങൾ തയ്യാറായിട്ടില്ല. വയനാടിന് നൽകുന്ന അതേ പരിഗണന വിലങ്ങാടിനും നൽകുമെന്നാണ് മുഖ്യമന്ത്രിയടക്കം പ്രഖ്യാപിച്ചിരുന്നത്. എന്നാൽ ദുരന്തബാധിതരുടെ പുനരധിവാസമടക്കം എങ്ങുമെത്താത്ത അവസ്ഥയാണുള്ളത്. ദുരന്തത്തിൽ വീട് നഷ്ടപ്പെട്ടവർക്ക് സർക്കാർ 15 ലക്ഷം രൂപ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ലിസ്റ്റിൽ പേരു വരാത്ത നിരവധിയാളുകൾ വിലങ്ങാടിന്റെ പലഭാഗങ്ങളിൽ ഇപ്പോഴുമുണ്ട്. 14 വീടുകൾ പൂർണമായും തകർന്ന 112 വീടുകൾ വാസയോഗ്യമല്ലാതായ ദുരന്തത്തിന്റെ നഷ്ടപരിഹാരം ലഭിക്കുന്നവരുടെ ലിസ്റ്റിൽ 31 പേർ മാത്രമെ ഉൾപ്പെട്ടിട്ടുള്ളൂ. സർക്കാർ സഹായം ലഭിച്ചില്ലെങ്കിൽ ഒട്ടും വാസയോഗ്യമല്ലാത്ത സ്ഥലത്തേക്ക് എങ്ങനെ മടങ്ങി പോകുമെന്നാണ് ലിസ്റ്റിൽ പേര് പോലും വരാത്ത മനുഷ്യർ ചോദിക്കുന്നത്.

Comments