കേരളത്തിൽ സർക്കാർ ജോലികളിൽ ഏതെല്ലാം വിഭാഗത്തിൽ പെട്ടവർക്കാണ് കൂടുതൽ പ്രാതിനിധ്യം ലഭിക്കുന്നത്? സമൂഹത്തിൻെറ ഏത് മേഖലകളിലുള്ളവരാണ് ഏറ്റവും പിന്നിലുള്ളത്? സ്ത്രീകളുടെയും മറ്റ് പട്ടികജാതി - പട്ടികവർഗക്കാരുടെയുമൊക്കെ പ്രാതിനിധ്യം എങ്ങനെയാണ്? കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ കേരള പഠനം 2.0 റിപ്പോർട്ട് ഇതുസംബന്ധിച്ച് വളരെ വിശദമായ റിപ്പോർട്ടാണ് പുറത്തുവിട്ടിരിക്കുന്നത്. റിപ്പോർട്ടിലെ ഏറ്റവും സുപ്രധാന വിവരം കേന്ദ്ര സർക്കാർ ജോലികളിൽ മുന്നാക്ക ഹിന്ദു വിഭാഗത്തിന്റെ അധിക പ്രാതിനിധ്യം 128 ശതമാനവും കേരള സർക്കാർ ജോലികളിൽ 83 ശതമാനവുമാണ് എന്നതാണ്.
