ബോബി ചെമ്മണ്ണൂരിൽ കണ്ണാടി നോക്കുന്നവർ

“ബോബി ചെമ്മണ്ണൂർ ഒറ്റയൊരാളല്ല. അയാൾ അശ്ലീല ആഭാസൻമാരുടെ കടലിലെ വെള്ളയുടുപ്പിട്ടു നൃത്തം ചെയ്യുന്ന ഒരു തിരമാത്രമാണ്. സ്ത്രീകളെ കുറിച്ച് പൊതു സമൂഹം പുലർത്തിപ്പോരുന്ന വികല ധാരണകൾ കയ്യടികളോടെ ആഘോഷിക്കപ്പെടുമെന്നും അതിന് പിന്തുണക്കാർ ഒരുപാടുണ്ടാവുമെന്നും ബോബി ചെമ്മണ്ണൂരിനറിയാം. അതയാൾക്ക് ഹണിറോസ് കൊടുത്ത കേസിൽ അറസ്റ്റ് ചെയ്യപ്പെട്ട് റിമാൻ്റിൽ കഴിയുമ്പോഴും ധാരാളമായിത്തന്നെ കിട്ടിക്കൊണ്ടിരിക്കുന്നുണ്ട്” - മനില സി. മോഹൻ എഴുതുന്നു.

സ്വർണത്തിൻ്റെയും ജീവകാരുണ്യ പ്രവർത്തനത്തിൻ്റെയും സ്ത്രീവിരുദ്ധതയുടേയും വ്യവസായി ബോബി ചെമ്മണ്ണൂരിനെതിരെ അഭിനേത്രി ഹണിറോസ് നൽകിയ പരാതി കേരളീയ സാമൂഹിക സാംസ്കാരിക മണ്ഡലത്തിൽ കൂടുതൽ ആഴവും പരപ്പുമുള്ള ചർച്ചകൾക്ക് കാരണമാവേണ്ടതുണ്ട്. കാരണം ബോബി ചെമ്മണ്ണൂർ ഒറ്റയൊരാളല്ല. അയാൾ അശ്ലീല ആഭാസൻമാരുടെ കടലിലെ വെള്ളയുടുപ്പിട്ടു നൃത്തം ചെയ്യുന്ന ഒരു തിരമാത്രമാണ്.

സ്ത്രീകളെ കുറിച്ച് പൊതു സമൂഹം പുലർത്തിപ്പോരുന്ന വികല ധാരണകൾ കയ്യടികളോടെ ആഘോഷിക്കപ്പെടുമെന്നും അതിന് പിന്തുണക്കാർ ഒരുപാടുണ്ടാവുമെന്നും ബോബി ചെമ്മണ്ണൂരിനറിയാം. അതയാൾക്ക് ഹണിറോസ് കൊടുത്ത കേസിൽ അറസ്റ്റ് ചെയ്യപ്പെട്ട് റിമാൻ്റിൽ കഴിയുമ്പോഴും ധാരാളമായിത്തന്നെ കിട്ടിക്കൊണ്ടിരിക്കുന്നുണ്ട്.

ഈ കേസുമായി ബന്ധപ്പെട്ട വാർത്തകൾക്കും ചർച്ചകൾക്കും വിശകലനങ്ങൾക്കും താഴെ നമുക്ക് ആയിരക്കണക്കിന് ബോബി ചെമ്മണ്ണൂർമാരെ കണ്ടെത്താനാവും.

സ്ത്രീകളെ കുറിച്ച് പൊതു സമൂഹം പുലർത്തിപ്പോരുന്ന വികല ധാരണകൾ കയ്യടികളോടെ ആഘോഷിക്കപ്പെടുമെന്നും അതിന് പിന്തുണക്കാർ ഒരുപാടുണ്ടാവുമെന്നും ബോബി ചെമ്മണ്ണൂരിനറിയാം.
സ്ത്രീകളെ കുറിച്ച് പൊതു സമൂഹം പുലർത്തിപ്പോരുന്ന വികല ധാരണകൾ കയ്യടികളോടെ ആഘോഷിക്കപ്പെടുമെന്നും അതിന് പിന്തുണക്കാർ ഒരുപാടുണ്ടാവുമെന്നും ബോബി ചെമ്മണ്ണൂരിനറിയാം.

ബോബി ചെമ്മണ്ണൂരിനെതിരെ മാത്രമല്ല ഹണിറോസ് സഹികെട്ട് കേസു കൊടുത്തിരിക്കുന്നത്. രാഹുൽ ഈശ്വർ എന്ന രാഷ്ട്രീയ സാമൂഹിക അശ്ലീലത്തിനെതിരെ കൂടിയാണ്. എവിടെയൊക്കെ സ്ത്രീകൾ തങ്ങൾക്കെതിരെ നടക്കുന്ന ലൈംഗികാക്രമണങ്ങളെക്കുറിച്ച് പരാതി നൽകുന്നുവോ അവിടെയൊക്കെ പീഡകരുടെ ആത്മീയ ഗുരുവായും വക്കീലായും ഗുണ്ടയായും മനുഷ്യവിരുദ്ധവും കാലഹരണപ്പെട്ടതുമായ മൂന്നോ നാലോ കാര്യങ്ങൾ വിരലെണ്ണിപ്പറയാൻ അയാൾ വരും. എവിടെയൊക്കെ മനുഷ്യർ വർഗ്ഗീയതയ്ക്കെതിരെ സംസാരിക്കുന്നുവോ അവിടെയൊക്കെയയാൾ ബ്രാഹ്മണനായും തന്ത്രിയായും വർഗ്ഗീയത പറയാനായി മാത്രം വരും. എവിടെയൊക്കെ ജനാധിപത്യവിശ്വാസികളായ മനുഷ്യർ തുല്യതയെക്കുറിച്ച് പറയുന്നുവോ അവിടെയൊക്കെയയാൾ പൂണൂലും പ്ലാൻ സിയുമായി വന്ന് ഹൈ ഫ്രീക്വൻസിയിൽ ഓരിയിടും.

വസ്ത്രം വ്യക്തിയുടെ തിരഞ്ഞെടുപ്പാണ്. അതിനുള്ള പൂർണ്ണ സ്വതന്ത്ര്യവും അവകാശവും ഭരണഘടന വ്യക്തിക്ക് നൽകുന്നുണ്ട്. അതേസമയം തങ്ങൾക്കിഷ്ടമില്ലാത്ത വസ്ത്രം ധരിക്കുന്ന മനുഷ്യരെ അപമാനിക്കാനോ അക്ഷേപിക്കാനോ ലൈംഗികമായും അല്ലാതെയും ആക്രമിക്കാനോ ഉള്ള സ്വാതന്ത്ര്യം ഭരണ ഘടന വ്യക്തികൾക്ക് നൽകുന്നില്ല എന്ന് മാത്രല്ല അങ്ങനെ ചെയ്യുന്നത് കുറ്റകൃത്യം കൂടിയാണ്.

രാഹുൽ ഈശ്വറിൻ്റെ നേതൃത്വത്തിൽ ‘നടന്നുകൊണ്ടിരിക്കുന്ന സംഘടിതമായ സൈബർ ആക്രമണം ആത്മഹത്യയിലേക്ക് തള്ളിയിടാൻ ശ്രമിക്കുന്നതാണ് എന്ന് ഹണിറോസിന്  പറയേണ്ടി വരുന്നു.
രാഹുൽ ഈശ്വറിൻ്റെ നേതൃത്വത്തിൽ ‘നടന്നുകൊണ്ടിരിക്കുന്ന സംഘടിതമായ സൈബർ ആക്രമണം ആത്മഹത്യയിലേക്ക് തള്ളിയിടാൻ ശ്രമിക്കുന്നതാണ് എന്ന് ഹണിറോസിന് പറയേണ്ടി വരുന്നു.

ലൈംഗികതയും ലൈംഗികാക്രമണവുമായി ബന്ധപ്പെട്ട സ്റ്റീരിയോടൈപ്പുകൾ എത്ര ആഴത്തിലാണ് സമൂഹത്തിൽ വേരാഴ്ത്തിക്കിടക്കുന്നത് എന്ന് പരിശോധിക്കുന്നതിനായി സുപ്രീം കോടതി ഈയടുത്ത കാലത്ത് പുറത്തിറക്കിയ ജൻ്റർ സ്റ്റീരിയോടൈപ്പുകളെക്കുറിച്ചുള്ള കൈപ്പുസ്തകത്തിലെ ചില ഭാഗങ്ങൾ പരിശോധിച്ച് നോക്കാം. അതിൽ വസ്ത്രധാരണവുമായി ബന്ധപ്പെട്ട സ്റ്റീരിയോടൈപ്പിനെ, അഥവാ പൊതുബോധത്തെ വിശദീകരിക്കുന്നത് ഇങ്ങനെയാണ്:

"പരമ്പരാഗത" മെന്ന് കരുതാത്ത വേഷം ധരിച്ച സ്ത്രീകൾ പുരുഷൻമാരുമായി ലൈംഗിക ബന്ധം പുലർത്താൻ ആഗ്രഹിക്കുന്നവരാണ്. ഒരു പുരുഷൻ അത്തരത്തിലൊരു സ്ത്രീയെ തൊട്ടാൽ, അത് ആ സ്ത്രീയുടെ കുഴപ്പമാണ്. “ ഇതാണ് സ്റ്റീരിയോടൈപ്പ്. ആനമണ്ടത്തരം, തെറ്റ്…

സുപ്രീം കോടതി പറയുന്നു, യാഥാർത്ഥ്യം ഇതാണ്. ഒരു സ്ത്രീയുടെ വസ്ത്രധാരണം ഒരിക്കലും അവൾ ലൈംഗികബന്ധത്തിൽ ഏർപ്പെടാൻ ആഗ്രഹിക്കുന്നു എന്നതിന്റെ സൂചനയുമല്ല, അവളെ തൊടാനുള്ള ക്ഷണവുമല്ല. സ്ത്രീകൾ വാക്കുകൾ കൊണ്ട് ആശയവിനിമയം നടത്താൻ, പ്രാപ്തരാണ്. എന്ത് വസ്ത്രം ധരിക്കണം എന്നത് സ്ത്രീകളുടെ ആത്മപ്രകാശനത്തിന്റെ കൂടി ഭാഗമാണ്. എന്നാലത് ലൈംഗികബന്ധവുമായി ബന്ധപ്പെട്ട ഒരു ചോദ്യവും ഉയർത്തുന്നില്ല. ഒരു സ്ത്രീയുടെ സമ്മതമില്ലാതെ, ഒരു പുരുഷൻ സ്ത്രീയെ തൊട്ടതിന് ശേഷം ആ പ്രവർത്തിയെ പ്രതിരോധിക്കാനായി സ്ത്രീയുടെ വസ്ത്രധാരണത്തെക്കുറിച്ച്, അതൊരു ക്ഷണമായിരുന്നു എന്ന് പറയുന്നത് അനുവദിക്കാനാവില്ല.

സുപ്രീം കോടതി പറയുന്നു, യാഥാർത്ഥ്യം ഇതാണ്. ഒരു സ്ത്രീയുടെ വസ്ത്രധാരണം ഒരിക്കലും അവൾ ലൈംഗികബന്ധത്തിൽ ഏർപ്പെടാൻ ആഗ്രഹിക്കുന്നു എന്നതിന്റെ സൂചനയുമല്ല, അവളെ തൊടാനുള്ള ക്ഷണവുമല്ല.
സുപ്രീം കോടതി പറയുന്നു, യാഥാർത്ഥ്യം ഇതാണ്. ഒരു സ്ത്രീയുടെ വസ്ത്രധാരണം ഒരിക്കലും അവൾ ലൈംഗികബന്ധത്തിൽ ഏർപ്പെടാൻ ആഗ്രഹിക്കുന്നു എന്നതിന്റെ സൂചനയുമല്ല, അവളെ തൊടാനുള്ള ക്ഷണവുമല്ല.

കോഴിക്കോട് സെഷൻസ് കോടതി ജഡ്ജി എസ്. കൃഷ്ണകുമാർ സിവിക് ചന്ദ്രൻ എന്ന ലൈംഗികാക്രമണ കേസിൽ കുറ്റാരോപിതനായ ആൾക്ക് ജാമ്യം അനുവദിച്ച് നൽകിയ ഉത്തരവിലെ പരാമർശങ്ങൾ, സുപ്രീംകോടതി കൈപ്പുസ്തകത്തിൽ റഫർ ചെയ്യുന്നുണ്ട്. അതിജീവിതയുടെ വേഷമാണ് പ്രകോപനമുണ്ടാക്കിയത് എന്ന സിവിക് ചന്ദ്രന്റെ വാദം ജന്റർ സ്റ്റീരിയോടൈപ്പിന്റെ ഉദാഹരണമായാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.

ഇതേ ജൻ്റർ സ്റ്റീരിയോടൈപ്പ് വാദങ്ങളാണ് ഹണിറോസിനെതിരെയും ബോബി ചെമ്മണ്ണൂരിനെ എതിർക്കുമ്പോഴും ഹണി റോസിൻ്റെ ഭാഗത്തും തെറ്റുണ്ട് എന്ന തരത്തിലും ഉന്നയിക്കപ്പെടുന്നത്.

സെലിബ്രിറ്റിയായ ഹണി റോസ് നേരിടുന്നൊരു പ്രശ്നം എന്ന രീതിയിൽ രണ്ട് വ്യക്തികൾക്കിടയിൽ ചുരുക്കിക്കാണേണ്ട ഒന്നല്ല ഇത്. തീർച്ചയായും ഹണിറോസ് തൻ്റെ തൊഴിൽ ജീവിതത്തിലൂടെ നേടിയെടുത്ത സാമൂഹിക - സാംസ്കാരിക മൂലധനം ഒരർത്ഥത്തിൽ അവർക്ക് തുണയാവുന്നുണ്ട്. മുഖ്യമന്ത്രിയെ കാണാനും നടപടിയെടുക്കുമെന്ന ഉറപ്പ് നേടിയെടുക്കാനും അവർക്ക് സാധിച്ചു. പക്ഷേ അപ്പോഴും കടുത്ത മാനസിക സമ്മർദ്ദം അനുഭവിക്കേണ്ടി വരുന്ന രീതിയിൽ അവർ നിരന്തര സൈബർ ആക്രമണത്തിന് വിധേയയായികൊണ്ടിരിക്കുന്നു. രാഹുൽ ഈശ്വറിൻ്റെ നേതൃത്വത്തിൽ ‘നടന്നുകൊണ്ടിരിക്കുന്ന സംഘടിതമായ സൈബർ ആക്രമണം ആത്മഹത്യയിലേക്ക് തള്ളിയിടാൻ ശ്രമിക്കുന്നതാണ് എന്ന് അവർക്ക് പറയേണ്ടി വരുന്നു. മുഖവും വിലാസവും ഉള്ളവരും ഇല്ലാത്തവരുമായ സൈബർ വെട്ടുക്കിളികൾ നടത്തുന്ന ഡിജിറ്റൽ മാസ്സ് അറ്റാക്കിനെ ഓർഗനൈസ്ഡ് ക്രൈം എന്ന് അവർക്ക് വിശേഷിപ്പിക്കേണ്ടി വരുന്നു.

സെലിബ്രിറ്റിയായ ഹണി റോസ് നേരിടുന്നൊരു പ്രശ്നം എന്ന രീതിയിൽ രണ്ട് വ്യക്തികൾക്കിടയിൽ ചുരുക്കിക്കാണേണ്ട ഒന്നല്ല ഇത്. തീർച്ചയായും ഹണിറോസ് തൻ്റെ തൊഴിൽ ജീവിതത്തിലൂടെ നേടിയെടുത്ത സാമൂഹിക - സാംസ്കാരിക മൂലധനം ഒരർത്ഥത്തിൽ അവർക്ക് തുണയാവുന്നുണ്ട്.
സെലിബ്രിറ്റിയായ ഹണി റോസ് നേരിടുന്നൊരു പ്രശ്നം എന്ന രീതിയിൽ രണ്ട് വ്യക്തികൾക്കിടയിൽ ചുരുക്കിക്കാണേണ്ട ഒന്നല്ല ഇത്. തീർച്ചയായും ഹണിറോസ് തൻ്റെ തൊഴിൽ ജീവിതത്തിലൂടെ നേടിയെടുത്ത സാമൂഹിക - സാംസ്കാരിക മൂലധനം ഒരർത്ഥത്തിൽ അവർക്ക് തുണയാവുന്നുണ്ട്.

സ്ത്രീയായിരിക്കുക എന്നത് കഠിനമായ ജീവിതയാഥാർത്ഥ്യമാണ്. വ്യവസ്ഥയോടും പൊതുബോധത്തോടും വിധേയപ്പെട്ട് ജീവിക്കുമ്പോൾ കഠിനതയിൽ അൽപമൊക്കെ ഇളവുകൾ ലഭിക്കുമെന്ന് മാത്രം. നീതിലഭിക്കും എന്ന് അപ്പോഴും എപ്പോഴും ഉറപ്പില്ല. കേരളത്തിൻ്റെ ഏറ്റവും സമീപമായ ചരിത്രത്തിലെ പെട്ടെന്നോർത്തെടുക്കാവുന്ന, പൊതു സമൂഹം ചർച്ച ചെയ്ത സംഭവങ്ങൾ മാത്രം പരിശോധിച്ച് നോക്കൂ. നാലു വർഷങ്ങൾ പൂട്ടിവെച്ചതിന് ശേഷം മാത്രം സർക്കാർ അപൂർണമായി പുറത്തു വിട്ട ഹേമ കമ്മറ്റി റിപ്പോർട്ട്. അതിലെ അതിശക്തരായ പുരുഷ അക്രമികൾ വെള്ളിത്തിരയുടെ മറവിൽ സുരക്ഷിതരായിരിക്കുമെന്ന് ഉറപ്പുള്ളവരാണ് പക്ഷേ സ്ത്രീകൾ നിരന്തരം അപമാനിക്കപ്പെട്ടു കൊണ്ടിരിക്കുന്നു. അതിനും മുൻപ് ലൈംഗികമായി ആക്രമിക്കപ്പെട്ട ഒരു പ്രശസ്തയായ നടി, അവർക്കിപ്പോഴും നീതി കിട്ടിയിട്ടില്ല. നിരന്തരമായ സൈബർ ആക്രമണങ്ങൾ തുടരുകയും ചെയ്യുന്നു. കോടതി മുറിയിലാണ് താൻ ഏറ്റവും അധികം ഒറ്റപ്പെട്ടതെന്ന് അവർ ഒരു ഘട്ടത്തിൽ സമൂഹത്തോട് പറഞ്ഞിരുന്നു. ആ ആക്രമണത്തിൻ്റെ ആഘാതത്തിൽ നിന്നും വർഗ്ഗബോധത്തിൽ നിന്നും രൂപവത്കരിക്കപ്പെട്ട ഡബ്ല്യുസിസി എന്ന സംഘടന. അതിലെ അംഗങ്ങൾക്ക് എപ്പോഴും നേരിടേണ്ടി വരുന്ന സൈബർ ആക്രമണങ്ങളും തൊഴിൽ നിഷേധങ്ങളും. തൊഴിലിടങ്ങളിൽ ശക്തമായി നിൽക്കുന്ന സ്ത്രീകൾക്കെതിരെ സൈബർ ഇടങ്ങളിൽ നടക്കുന്ന ലൈംഗികവും അല്ലാത്തതുമായ ആക്രമണങ്ങളുടെ മറ്റൊരു ഇരകളാണ് വനിതാമാധ്യമ പ്രവർത്തകർ. പ്രത്യേകിച്ച് ടെലിവിഷൻ ഓൺലൈൻ ജേണലിസ്റ്റുകൾ. ബോബി ചെമ്മണ്ണൂർമാരും രാഹുൽ ഈശ്വർമാർമാരും ദ്വയാർത്ഥ പ്രയോഗങ്ങൾ കൊണ്ടും ലൈംഗിക വൈകൃത ചിന്തകളുടെ ഒഴുക്കു കൊണ്ടും അധിക്ഷേപങ്ങൾ ചൊരിഞ്ഞു കൊണ്ടിരിക്കുന്നവർ. അവരിൽ എല്ലാ രാഷ്ട്രീയ പാർട്ടികളുമുണ്ട്. മതവർഗ്ഗീയ സംഘടനകളുണ്ട്. ക്രൈം ഓർഗനൈസ് ചെയ്ത് നടപ്പാക്കാൻ പരിശീലനം സിദ്ധിച്ച പലതരം സംഘങ്ങളുണ്ട്. സംഘപരിവാർ സംഘങ്ങളും സി.പി.എമ്മും കോൺഗ്രസ്സും മുൻനിരയിൽത്തന്നെയുണ്ട്. വനിതാ ജേണലിസ്റ്റിൻ്റെ തോളിൽ കൈ വെച്ച് അധികാരം കാണിക്കുന്ന സംഘപരിവാർ സുരേഷ് ഗോപിമാരും നല്ല ലിപ്സ്റ്റിക്കും കുപ്പായവുമിടുന്ന ജേണലിസ്റ്റുകൾ നുണ പറയുന്നവരാണെന്ന് പറയുന്ന കമ്യൂണിസ്റ്റ് വിജയരാഘവൻമാരും അതിലുണ്ട്. ഏഷ്യാനെറ്റ് ന്യൂസ് എക്സിക്യുട്ടീവ് എഡിറ്റർ സിന്ധു സൂര്യകുമാറിനെതിര ലൈംഗികവൈകൃത ചിന്തകളുടെ കൊടുമുടിയിൽ കയറി നിന്ന് കഥയുണ്ടാക്കി സാമൂഹ്യമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തത് മുൻ ജഡ്ജി കൂടെയായ എസ്. സുദീപാണ്. തുടർന്ന് സിന്ധുവിനെതിരെ വ്യാപകമായ സൈബർ ബുള്ളിയിംഗ് നടന്നു. മുൻ ജഡ്ജി വിമർശിക്കപ്പെട്ടപ്പോൾ അയാളെ ന്യായീകരിച്ച് വാദിക്കാനെത്തിയത് അന്ന് സി.പി.എം സ്വതന്ത്ര എം.എൽ.എയും ഇന്ന് തൃണമുൽ കോൺഗ്രസ് എം.എൽ.എയുമായ പി.വി അൻവറും സ്ത്രീകളും കവികളുമായ ഭാഷാ അധ്യാപകരും സി.പി.എം സൈബർ ഗുണ്ടകളുമായിരുന്നു. ഇപ്പോഴും കാണാം, രാഷ്ട്രീയ അഭിപ്രായ വ്യത്യാസം പറയുന്ന സ്ത്രീകളെ ദ്വയാർത്ഥ പ്രയോഗങ്ങളാലും ലൈംഗിക അശ്ലീലതകളാലും നേരിടുന്ന സൈബർ കൂട്ടങ്ങളെ. ഷൈലജ ടീച്ചറേയും മഞ്ജു വാര്യരേയും അപമാനിക്കുന്ന ആർ.എം.പി ഹരിഹരൻമാരും രാഷ്ട്രീയ നേതാവായ കെ.കെ.രമയെ മുതൽ തോട്ടം തൊഴിലാളികളേയും എം.വി.ഡി ഉദ്യോഗസ്ഥരെയും വരെ അശ്ലീലം പറയുന്ന എം.എം. മണിമാരും സ്വന്തം പാർട്ടിയിലെ സ്ത്രീകളെത്തന്നെയും അപമാനിക്കുന്ന ലീഗ്കാരും രാഷ്ട്രീയ അഭിപ്രായ വ്യത്യാസമുള്ള സ്ത്രീകളെ പിന്തുടർന്ന് അപമാനിക്കുന്ന കോൺഗ്രസ്സുകാരും അതിലുണ്ട്.

തീർന്നില്ല സംസ്ഥാന സ്കൂൾ യുവജനോത്സവ റിപ്പോർട്ടിങ്ങിൽ ഒപ്പന കളിച്ച സ്കൂൾ കുട്ടിയെ വെച്ച് വരെ ആൺനോട്ട ആംഗിളിൽ റിപ്പോർട്ടിംഗ് നടത്തിയ റിപ്പോർട്ടർ ടെലിവിഷനും അതിൽ നിന്ന് സ്ത്രീ ശരീര കേന്ദ്രീകൃതമായ തമാശയുണ്ടാക്കി ആർത്തുചിരിച്ച് വാർത്താവതരണം എന്ന പേരിൽ പ്രക്ഷേപണം നടത്തിയ എഡിറ്റർമാരേയും നാം കണ്ടു. സ്ത്രീകൾ കഥാപാത്രങ്ങളായി വരുന്ന വാർത്തകളിൽപ്പോലും അത് ക്രൈം വാർത്തയായാലും അപകട വാർത്തയായാലും സ്ത്രീശരീരത്തിൻ്റെ അശ്ലീല സദാചാര ശരീര സാധ്യതകൾ അന്വേഷിക്കുന്ന മാധ്യമങ്ങളും ടെലിവിഷൻ ചാനലുകളിലെ ദ്വയാർത്ഥ പ്രയോഗങ്ങൾ നിറഞ്ഞ തമാശ പരിപാടികളും സൂപ്പർ താരങ്ങൾ പോലും തമാശയെന്ന പേരിൽ നടത്തുന്ന അശ്ലീല ദ്വയാർത്ഥ വാഗ്ധോരണികളും ആഘോഷങ്ങളും ക്യാമറക്കണ്ണുകളും ഈ പൊതുബോധസൃഷ്ടിക്കും അതിൻ്റെ നിലനിൽപ്പിനും ചെയ്യുന്ന നിരന്തര സംഭാവനകൾ ചെറുതല്ല.

ആണധികാരത്തിൻ്റെ ലാവണ്യ ബോധത്തിൻ്റെയും ആൺനോട്ടത്തിൻ്റെയും ഉറച്ചു പോയ പിതൃമേധാവിത്ത ഘടനയിൽ നിന്ന് പുറത്തുകടക്കാൻ രാഷ്ട്രീയാധികാരത്തിലെ തുല്യനില തുല്യ പ്രാതിനിധ്യം സ്ത്രീകൾക്ക് ഉണ്ടായാൽ മാത്രമേ സാധിക്കൂ.

പൊതുസമൂഹത്തിലെ സ്ത്രീകളെ ശരീരത്തെയും ലൈംഗികതയെയും കേന്ദ്രീകരിച്ച് ആക്രമിക്കുക എന്നത് പാട്രിയാർക്കൽ സമൂഹത്തിൻ്റെ ജീർണമായ നടപ്പുരീതിയാണ്. പൊതുസമൂഹത്തിൽ മാത്രമല്ല വ്യക്തി ബന്ധങ്ങളിലും അഭിപ്രായവ്യത്യാസം ഉണ്ടാവുമ്പോൾ അപ്പുറത്തു നിൽക്കുന്ന സ്ത്രീ വെറുമൊരു ശരീരമായി മാറുകയും ലൈംഗിക അധിഷേപങ്ങൾക്ക് വിധേയമാവുകയും ചെയ്യും.

കൂട്ടത്തിൽപ്പെട്ടവരുടെ, സ്വന്തം രാഷ്ട്രീയ പാർട്ടിയിൽ - സമുദായ സംഘടനകളിൽ പെട്ടവരുടെ സ്ത്രീവിരുദ്ധ ആക്രമണങ്ങൾക്കും പ്രവർത്തികൾക്കും ആക്ഷേപങ്ങൾക്കും തമാശകൾക്കും നിശ്ശബ്ദരായിരിക്കുകയോ പ്രതികരിക്കാതിരിക്കുകയോ അനുകൂലിക്കുകയോ അവർക്കു വേണ്ടി വാദിക്കുകയോ പോലും ചെയ്യുന്നവരേയും കാണാം. ആ കൂട്ടത്തിൽ സ്ത്രീ പുരുഷ ഭേദമില്ലെന്നും കാണാം. ഒരു പക്ഷേ ഏതെങ്കിലും രാഷ്ട്രീയ പാർട്ടിയുടേയോ സമുദായ സംഘടനയുമായോ പ്രത്യക്ഷ പിന്തുണയുള്ള ആളായിരുന്നെങ്കിൽ ഈ ബോബി ചെമ്മണ്ണൂർ എന്ന അശ്ലീലം പോലും അറസ്റ്റുചെയ്യപ്പെടുമായിരുന്നോ എന്ന് സംശയമാണ്.

ആണധികാരത്തിൻ്റെ ലാവണ്യ ബോധത്തിൻ്റെയും ആൺനോട്ടത്തിൻ്റെയും ഉറച്ചു പോയ പിതൃമേധാവിത്ത ഘടനയിൽ നിന്ന് പുറത്തുകടക്കാൻ രാഷ്ട്രീയാധികാരത്തിലെ തുല്യനില തുല്യ പ്രാതിനിധ്യം സ്ത്രീകൾക്ക് ഉണ്ടായാൽ മാത്രമേ സാധിക്കൂ. ഈ പ്രാതിനിധ്യമില്ലായ്മയാണ് ഏറ്റവും വലിയ അശ്ലീലകാഴ്ചയെന്ന രാഷ്ട്രീയ ബോധം രാഷ്ട്രീയ പാർട്ടികൾക്കുണ്ടാവണം സംഘടനകൾക്കുണ്ടാവണം മാധ്യമങ്ങൾക്കുണ്ടാവണം ഭരണഘടനാ സ്ഥാപനങ്ങൾക്കുണ്ടാവണം അതുവഴി പൊതു സമൂഹത്തിൻ്റെ ബോധത്തിലേക്ക് പടരുകയും വേണം.

സംസ്ഥാന സ്കൂൾ യുവജനോത്സവ റിപ്പോർട്ടിങ്ങിൽ ഒപ്പന കളിച്ച സ്കൂൾ കുട്ടിയെ വെച്ച് വരെ ആൺനോട്ട ആംഗിളിൽ റിപ്പോർട്ടിംഗ് നടത്തിയ റിപ്പോർട്ടർ ടെലിവിഷനും അതിൽ നിന്ന് സ്ത്രീ ശരീര കേന്ദ്രീകൃതമായ തമാശയുണ്ടാക്കി ആർത്തുചിരിച്ച് വാർത്താവതരണം എന്ന പേരിൽ പ്രക്ഷേപണം നടത്തിയ എഡിറ്റർമാരേയും നാം കണ്ടു.
സംസ്ഥാന സ്കൂൾ യുവജനോത്സവ റിപ്പോർട്ടിങ്ങിൽ ഒപ്പന കളിച്ച സ്കൂൾ കുട്ടിയെ വെച്ച് വരെ ആൺനോട്ട ആംഗിളിൽ റിപ്പോർട്ടിംഗ് നടത്തിയ റിപ്പോർട്ടർ ടെലിവിഷനും അതിൽ നിന്ന് സ്ത്രീ ശരീര കേന്ദ്രീകൃതമായ തമാശയുണ്ടാക്കി ആർത്തുചിരിച്ച് വാർത്താവതരണം എന്ന പേരിൽ പ്രക്ഷേപണം നടത്തിയ എഡിറ്റർമാരേയും നാം കണ്ടു.

ഈ സാഹചര്യത്തിൽ ഹണിറോസ്, തന്നെ പിൻതുടർന്ന് അപമാനിക്കുന്ന ബോബി ചെമ്മണ്ണൂരിനെതിരെയും രാഹുൽ ഈശ്വറിനെതിരെയും നടത്തിയ യുദ്ധ പ്രഖ്യാപനത്തിന് വലിയ രാഷ്ട്രീയ പ്രാധാന്യമുണ്ട്. ഹണിയുടെ വേഷത്തിൻ്റെ മാന്യതയളക്കാൻ സ്കെയിലും കൊണ്ട് നടക്കുന്നവർക്കുമാത്രമല്ല, സ്ത്രീകളെ ലൈംഗികമായി ആക്രമിക്കുന്നവർക്ക് മുഴുവനുമുള്ള മുന്നറിയിപ്പ് കൂടിയാണ് ബോബി ചെമ്മണ്ണൂരിൻ്റെ അറസ്റ്റ്. അതിൻ്റെ ദീർഘകാല ഫലം എന്തു തന്നെയായാലും ഇപ്പോൾ നടന്നിരിക്കുന്ന അറസ്റ്റ് ഒരു ഷോക്ക് ട്രീറ്റ്മെൻ്റാണ്. അപ്പോഴും സൈബർ സ്പേസിലും അല്ലാത്ത സ്പേസിലും ആക്രമിക്കപ്പെട്ടിട്ടുള്ള നിരന്തരം ആക്രമിക്കപ്പെട്ടു കൊണ്ടിരിക്കുന്ന സ്ത്രീകൾ പൊലീസിലും സൈബർ സെല്ലിലുമൊക്കെ നൽകിയിട്ടുള്ള പരാതികൾ ഫ്രീസറിൽ തണുത്ത് മരവിച്ച് കിടക്കുക തന്നെയാണ്. അവയിലൊക്കെയും നടപടികൾ ഉണ്ടാവുമായിരിക്കും എന്ന് കൂടി പ്രതീക്ഷിക്കുന്നു.

Comments