വർഗ രാഷ്ട്രീയവും വർഗീയ രാഷ്ട്രീയവും:
ഒരു കമ്യൂണിസ്റ്റ് പാർട്ടിയുടെ പരീക്ഷണങ്ങൾ

ഹിന്ദുത്വശക്തികൾ പറഞ്ഞുവന്ന ഇസ്‍ലാം- ദലിത് വിരുദ്ധ പരാമർശങ്ങൾ ഇന്ന് ഇടതുപക്ഷക്കാർ എന്നറിയപ്പെടുന്ന പലരുടെയും നാവിൽനിന്ന് പുറത്തുവരികയാണ്. ഹിന്ദുത്വ ആശയങ്ങളെ നേരിട്ടുനിന്നു ചെറുക്കുന്നതിനുപകരം അതിനെ സ്വംശീകരിക്കാനും അതിന് ഒളിഞ്ഞും മറഞ്ഞും പ്രോത്സാഹനം നൽകാനും തയ്യാറാകുന്നതുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്- എൻ.പി. ചെക്കുട്ടി എഴുതുന്നു.

കേരളത്തിലെയും ഇന്ത്യയിലെയും രാഷ്ട്രീയത്തെ സംബന്ധിച്ച് സുപ്രധാനമായ ഒരു കാലഘട്ടമാണ് 1984 മുതൽ 1987 വരെയുള്ള വർഷങ്ങൾ. കേരളത്തിൽ ശരീഅത്ത് വിവാദത്തിൽ തുടങ്ങി, ദേശീയതലത്തിൽ രാമജന്മഭൂമി പ്രക്ഷോഭം ആരംഭിക്കുന്നതു വരെയുള്ള സംഭവങ്ങൾ അക്കാലത്തിന്റെ ചൂണ്ടുപലകകളാണ്. മതവർഗീയതയിലൂന്നിയുള്ള വലതുപക്ഷ രാഷ്ട്രീയം രാജ്യത്തെങ്ങും ശക്തമായി വേരുപിടിക്കുന്ന കാലഘട്ടം.

അക്കാലത്താണ് വർഗീയത സംബന്ധിച്ച അതിന്റെ സൈദ്ധാന്തിക നിലപാടിൽ സി.പി.എം നിർണായകമായ ഒരു മാറ്റം അംഗീകരിച്ചത്. സി.പി.ഐ അടക്കമുള്ള മറ്റു പല ഇടതുപക്ഷ കക്ഷികളും അതിനെ പിന്തുടരുകയും ചെയ്‌തു. അമ്പതുകളിൽ പാർലമെന്ററി പ്രവർത്തനത്തിൽ ഇടപെടാൻ തുടങ്ങിയ കാലം മുതൽ ഇന്ത്യയിൽ വർഗീയതയുടെ പ്രധാന പ്രഭവസ്ഥാനമായി കമ്യൂണിസ്റ്റ് പാർട്ടി കണ്ടിരുന്നത് ആർ.എസ്.എസ് പ്രതിനിധാനം ചെയ്യുന്ന ഹിന്ദുത്വ വർഗീയതയെ ആയിരുന്നു. എന്നാൽ അന്നൊന്നും അതൊരു മുഖ്യ ഭീഷണിയായി അവർ കണ്ടതുമില്ല. കാരണം, ആർ.എസ്.എസിന്റെ സ്വാധീനം പരിമിതമായിരുന്നു. കോൺഗ്രസ് ആയിരുന്നു അന്നത്തെ പ്രധാന ശത്രു. കോൺഗ്രസ്സ് അർദ്ധ ഫ്യൂഡൽ, കുത്തക മുതലാളിത്ത ശക്തികളുടെ പ്രധാന രാഷ്ട്രീയ മുന്നേറ്റമായി വിലയിരുത്തപ്പെട്ടു. ഇതിൽ ഭിന്ന നിലപാടുകൾ പാർട്ടിക്കകത്തുണ്ടായിരുന്നു.

അടിയന്തരാവസ്ഥയിൽ സി.പി.എമ്മിന്റേതടക്കം പല പ്രതിപക്ഷ നേതാക്കളും ആർ.എസ്.എസ് - ജനസംഘം നേതാക്കൾക്കൊപ്പമാണ് ജയിലിൽ കഴിഞ്ഞത്.

അതിനാൽ പാർട്ടി പിളർന്നപ്പോൾ കോൺഗ്രസിനോടുള്ള സമീപനം അതിലെ പ്രധാന പ്രശ്നമായി ഉയർന്നുവന്നു. രാജ്യത്തിന് ഏറ്റവും വലിയ ഭീഷണിയായി സി.പി.എം കണ്ടത് അധികാരത്തിലിരുന്ന കോൺഗ്രസിനെയാണ്. എന്നാൽ സി.പി.ഐ അതിനോടു വിയോജിച്ചു. കോൺഗ്രസിൽ പുരോഗമന സ്വഭാവമുള്ള ശക്തികളുണ്ടെന്നും അതിനാൽ വലതുപക്ഷ ശക്തികൾ കോൺഗ്രസിനെ തകർക്കാൻ ശ്രമിക്കുമ്പോൾ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ കരങ്ങൾ ശക്തിപ്പെടുത്തൽ ഇടതുപക്ഷത്തിന്റെ ചുമതലയാണെന്നും അവർ സിദ്ധാന്തിച്ചു. 1975-ൽ ഇന്ദിരാഗാന്ധി അടിയന്തരാവസ്ഥ പ്രഖ്യാപിച്ചപ്പോൾ സി.പി.ഐ അതിനെ പിന്താങ്ങാൻ കാരണം, ഈയൊരു താത്വിക വിശകലനമായിരുന്നു. ജയപ്രകാശ് നാരായണന്റെ നേതൃത്വത്തിൽ ആർ.എസ്.എസ് പിന്തുണയോടെ എഴുപതുകളിൽ അരങ്ങേറിയ പ്രക്ഷോഭം രാജ്യത്തെ അസ്ഥിരീകരിക്കാനുള്ള വലതുപക്ഷ ശക്തികളുടെ നീക്കമായാണ് അവർ കണ്ടത്.

1975-ൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചപ്പോൾ സി.പി.ഐ അതിനെ പിന്താങ്ങുകയായിരുന്നു. ജയപ്രകാശ് നാരായണന്റെ നേതൃത്വത്തിൽ ആർ.എസ്.എസ് പിന്തുണയോടെ എഴുപതുകളിൽ അരങ്ങേറിയ പ്രക്ഷോഭം രാജ്യത്തെ അസ്ഥിരീകരിക്കാനുള്ള വലതുപക്ഷ ശക്തികളുടെ നീക്കമായാണ് അവർ കണ്ടത്. സി.പി.എം അതിനോടു വിയോജിച്ചു.
1975-ൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചപ്പോൾ സി.പി.ഐ അതിനെ പിന്താങ്ങുകയായിരുന്നു. ജയപ്രകാശ് നാരായണന്റെ നേതൃത്വത്തിൽ ആർ.എസ്.എസ് പിന്തുണയോടെ എഴുപതുകളിൽ അരങ്ങേറിയ പ്രക്ഷോഭം രാജ്യത്തെ അസ്ഥിരീകരിക്കാനുള്ള വലതുപക്ഷ ശക്തികളുടെ നീക്കമായാണ് അവർ കണ്ടത്. സി.പി.എം അതിനോടു വിയോജിച്ചു.

സി.പി.എം അതിനോടു വിയോജിച്ചു. കോൺഗ്രസിന്റെ അമിതാധികാര പ്രവണതകൾ അവർ പ്രതിനിധാനം ചെയ്യുന്ന ഫ്യൂഡൽ, കുത്തക മുതലാളിത്ത ശക്തികൾ അധികാരം നിലനിർത്താൻ അർദ്ധ ഫാഷിസ്റ്റ് നയങ്ങളിലേക്കു നീങ്ങുന്നതിന്റെ ലക്ഷണമായാണ് അവർ കണ്ടത്. അതിനാൽ ആർ.എസ്.എസ് അടക്കമുള്ള വലതുപക്ഷ ശക്തികളുമായി കോൺഗ്രസിനെതിരെ യോജിച്ചു പ്രവർത്തിക്കാൻ അവർ തയ്യാറായി.

1977-ലെ തെരഞ്ഞെടുപ്പു മുതൽ ഇത്തരം ബന്ധങ്ങൾ വ്യാപകമായി. അടിയന്തരാവസ്ഥയിലെ അനുഭവങ്ങൾ അതിനൊരു പ്രേരകമായി എന്നതും സത്യമാണ്. അന്ന് സി.പി.എമ്മിന്റേതടക്കം പല പ്രതിപക്ഷ നേതാക്കളും ആർ.എസ്.എസ് - ജനസംഘം നേതാക്കൾക്കൊപ്പമാണ് ജയിലിൽ കഴിഞ്ഞത്. തടവറയിലെ സൗഹൃദം പിന്നീടുവന്ന തെരഞ്ഞെടുപ്പിൽ ഒന്നിച്ചുനില്ക്കാൻ അവരെ പ്രേരിപ്പിക്കുകയും ചെയ്‌തു.

എം.വി. രാഘവൻ
എം.വി. രാഘവൻ

എന്നാൽ, അതിനേക്കാൾ പ്രധാനമായ ഒരു സൈദ്ധാന്തിക പരിണാമവും പിന്നീടുള്ള വർഷങ്ങളിൽ സി.പി.എമ്മിൽ സംഭവിച്ചു. ഭൂരിപക്ഷ വർഗീയത പോലെത്തന്നെ ആപത്കരമാണ് ന്യൂനപക്ഷ വർഗീയതയും എന്ന സാമാന്യവത്കരണമാണ് ഇവിടെ സൂചിപ്പിക്കുന്നത്. ഇതൊരു സാമാന്യ തത്വമാണ്; ബൂർഷ്വാ ലിബറൽ വിഭാഗങ്ങൾക്ക് പ്രിയങ്കരവും. എന്നാൽ മുമ്പൊന്നും കമ്മ്യൂണിസ്റ്റുകൾ അതിനെ അംഗീകരിച്ചിരുന്നില്ല. കാരണം, അധികാര രാഷ്ട്രീയത്തിലെ സമവാക്യങ്ങൾ വ്യത്യസ്‌തമാണ്‌. അതിനാൽ ലെനിൻ അടക്കമുള്ള ചിന്തകർ ന്യൂനപക്ഷങ്ങൾക്കു വിട്ടുപോകാനുള്ള അവകാശം പോലും സോവിയറ്റ് ഭരണഘടനയിൽ അംഗീകരിച്ചിരുന്നു. ഇന്ത്യൻ കമ്യൂണിസ്റ്റ് പാർട്ടിയുടെ നയവും അതുതന്നെയായിരുന്നു. എന്നാൽ എൺപതുകളിൽ ഈ നിലപാടുകളിൽ മാറ്റം വന്നു. എം.വി.ആറിന്റെ ബദൽ രേഖക്കെതിരായ സമരത്തിലാണ് അതിന്റെ ആദ്യത്തെ താത്വിക വിശകലനങ്ങൾ വരുന്നത്. കേരളത്തിൽ 1984-85 കാലത്ത് സി.പി.എം ജനറൽ സെക്രട്ടറി ഇ.എം.എസ്. നമ്പൂതിരിപ്പാടാണ് ഈ സമവാക്യം ആദ്യമായി പ്രചരിപ്പിക്കുന്നത്. അതിന്റെ കാരണമായി പലരും ചൂണ്ടിക്കാണിക്കുന്ന ഒരു കാര്യം, അറബിയുടെ കൂടാരത്തിലെ ഒട്ടകം പോലെ കേരളത്തിലെ ഇടതുപക്ഷ മുന്നണിയിൽ പതിറ്റാണ്ടായി പാടുകിടന്ന അഖിലേന്ത്യ മുസ്‍ലിം ലീഗ് എന്ന ഈർക്കിലി പാർട്ടിയുടെ ശല്യം ഒഴിവാക്കാനുള്ള പാർട്ടിയുടെ ഒരു തന്ത്രം എന്ന മട്ടിലാണ്.

1987-ലെ തെരഞ്ഞെടുപ്പു കഴിഞ്ഞ് അധികം വൈകാതെ കേരള സമൂഹത്തിൽ ക്രിസ്ത്യൻ, മുസ്‍ലിം ന്യൂനപക്ഷങ്ങളുടെ പ്രാധാന്യം തിരിച്ചറിഞ്ഞ് അവരെ വീണ്ടും ഇടതുമുന്നണിയിൽ കൊണ്ടുവരാനുള്ള ശ്രമം ഇ.എം.എസ് തന്നെ നടത്തിയിരുന്നു.
1987-ലെ തെരഞ്ഞെടുപ്പു കഴിഞ്ഞ് അധികം വൈകാതെ കേരള സമൂഹത്തിൽ ക്രിസ്ത്യൻ, മുസ്‍ലിം ന്യൂനപക്ഷങ്ങളുടെ പ്രാധാന്യം തിരിച്ചറിഞ്ഞ് അവരെ വീണ്ടും ഇടതുമുന്നണിയിൽ കൊണ്ടുവരാനുള്ള ശ്രമം ഇ.എം.എസ് തന്നെ നടത്തിയിരുന്നു.

പ്രായോഗികമായി നോക്കിയാൽ അതിൽ ശരിയുമുണ്ടായിരുന്നു. കാരണം, 1975-ൽ മുസ്‍ലിം ലീഗ് പിളർന്നപ്പോൾ സി.കെ.പി. ചെറിയ മമ്മുക്കേയി, സയ്യദ് ഉമ്മർ ബാഫഖി തങ്ങൾ തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള അഖിലേന്ത്യാ ലീഗ് എൽ.ഡി.എഫ് മുന്നണിയിൽ തുടർന്നു. പക്ഷേ രാഷ്ട്രീയമായി അവർ എൽ.ഡി.എഫിന് കാര്യമായ ഒരു നേട്ടവും കൊണ്ടുവന്നില്ല. നേതാക്കന്മാർ ധാരാളം, എന്നാൽ അണികൾ പരിമിതം എന്നതായിരുന്നു ആ പാർട്ടിയുടെ അവസ്ഥ. അതിനാൽ ഇങ്ങനെയൊരു മുടക്കാച്ചരക്കിനെ താങ്ങിപ്പിടിച്ചുനടക്കുന്നതിൽ പാർട്ടിഅണികളിൽ തന്നെ അമർഷമുണ്ടായിരുന്നു. അതിനാൽ ശരീഅത്ത് വിഷയം ഉയർത്തി പ്രകോപിപ്പിച്ച് അവരെ ഇടതുമുന്നണിയിൽനിന്ന് പുറത്തുകളയുകയെന്നത് ഒരു താൽക്കാലിക ലക്ഷ്യമായിരുന്നു.

ന്യൂനപക്ഷങ്ങളെ സംശയത്തോടെ നോക്കിക്കാണുകയും അവരുടെ ഏതു അവകാശവാദത്തെയും വർഗീയതയായി വ്യാഖ്യാനിക്കുകയുമെന്നത് ഇന്ത്യയിൽ മാത്രമല്ല, ലോകത്തെങ്ങും കാണുന്ന പ്രവണതയാണ്.

പക്ഷേ അതിനപ്പുറം, സി.പി.എം അണികളിലും നേതൃത്വത്തിലും പുതിയൊരു രാഷ്‌ട്രീയ- ദാർശനിക സമീപനം സ്വാധീനം നേടുന്നതിന്റെ ആദ്യ ലക്ഷണമായും തിരിഞ്ഞുനോക്കുമ്പോൾ അതിനെ വ്യാഖ്യാനിക്കാം. ന്യൂനപക്ഷ വർഗീയതയും ഭൂരിപക്ഷ വർഗീയതയും ഒരേമട്ടിൽ തുലനം ചെയ്യുന്നത് രാഷ്ട്രീയമായോ ധാർമികമായോ ന്യായീകരിക്കാവുന്ന ഒരു കാര്യമല്ല. കാരണം, ജനാധിപത്യത്തിൽ അനിയന്ത്രിതമായ ഭൂരിപക്ഷ ഹിതവാദം അത്യന്തം ആപത്കരമായ ഒരു പ്രവണതയാണ്. ഫാഷിസത്തിലേക്കുള്ള ചവിട്ടുപടിയാണത്. ന്യൂനപക്ഷങ്ങളുടെ രാഷ്ട്രീയവും സാംസ്കാരികവും മറ്റുമായ അവകാശങ്ങളുടെ സംരക്ഷണത്തിന് അവർക്ക് തങ്ങളുടേതായ രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ ആവശ്യമുണ്ട്. മതേതര പാർട്ടികൾ അതൊക്കെ വേണ്ടപോലെ കൈകാര്യം ചെയ്തുകൊള്ളും എന്ന അവകാശവാദം എത്രമേൽ ഉന്നയിച്ചാലും അതൊന്നും വസ്തുതകൾക്കു നിരക്കുന്നതല്ല എന്ന് ചരിത്രപരമായ അനുഭവങ്ങൾ നമ്മെ ബോധ്യപ്പെടുത്തുന്നു.

മുഹമ്മദലി ജിന്നയുടെ മുസ്‍ലിം ലീഗും ജവഹർലാൽ നെഹ്രുവിന്റെ ഇന്ത്യൻ നാഷണൽ കോൺഗ്രസും തമ്മിൽ വഴിപിരിയാനിടയാക്കിയ 1937-ലെ പ്രവിശ്യാ തെരഞ്ഞെടുപ്പു മുതൽ ഇക്കാര്യങ്ങൾ ചരിത്രത്തിൽ വ്യക്തമായി കാണാനുണ്ട്. മാത്രമല്ല, ന്യൂനപക്ഷങ്ങളെ സംശയത്തോടെ നോക്കിക്കാണുകയും അവരുടെ ഏതു അവകാശവാദത്തെയും വർഗീയതയായി വ്യാഖ്യാനിക്കുകയുമെന്നത് ഇന്ത്യയിൽ മാത്രമല്ല, ലോകത്തെങ്ങും കാണുന്ന പ്രവണതയാണ്. അതിനാൽ ഭൂരിപക്ഷ- ന്യൂനപക്ഷ വർഗീയതകളുടെ സമീകരണം ആത്യന്തികമായി ന്യൂനപക്ഷങ്ങൾക്കെതിരെ ഭൂരിപക്ഷ സമൂഹം ഒളിഞ്ഞും തെളിഞ്ഞും പുലർത്തിവരുന്ന മുൻവിധികളെ ചോദ്യംചെയ്യാതെ അംഗീകരിക്കുക എന്ന അവസ്ഥയിലേക്കാണ് നയിക്കുക. മതേതരത്വം ഒരു തത്വസംഹിതയായി അംഗീകരിക്കുമ്പോഴും അതിൽ ന്യൂനപക്ഷങ്ങളുടെ സവിശേഷ അവകാശങ്ങളുടെ സംരക്ഷണത്തിനുള്ള മുൻകരുതലുകൾ അനിവാര്യമാണ്. അതല്ലാതെ വരുമ്പോൾ ഭൂരിപക്ഷ നിലപാടുകൾ സാമാന്യയുക്തിയായും അംഗീകൃത സത്യമായും ആധിപത്യം നേടും. ഭരണകൂടം ന്യൂനപക്ഷങ്ങളെ വേട്ടയാടും. മതേതരത്വം അതിനുള്ള ഒരു മറയായി പ്രയോഗിക്കപ്പെടും.

മുഹമ്മദലി ജിന്നയുടെ മുസ്‍ലിം ലീഗും ജവഹർലാൽ നെഹ്രുവിന്റെ ഇന്ത്യൻ നാഷണൽ കോൺഗ്രസും തമ്മിൽ വഴിപിരിയാനിടയാക്കിയ 1937-ലെ പ്രവിശ്യാ തെരഞ്ഞെടുപ്പു മുതൽ ഇക്കാര്യങ്ങൾ ചരിത്രത്തിൽ വ്യക്തമായി കാണാനുണ്ട്.
മുഹമ്മദലി ജിന്നയുടെ മുസ്‍ലിം ലീഗും ജവഹർലാൽ നെഹ്രുവിന്റെ ഇന്ത്യൻ നാഷണൽ കോൺഗ്രസും തമ്മിൽ വഴിപിരിയാനിടയാക്കിയ 1937-ലെ പ്രവിശ്യാ തെരഞ്ഞെടുപ്പു മുതൽ ഇക്കാര്യങ്ങൾ ചരിത്രത്തിൽ വ്യക്തമായി കാണാനുണ്ട്.

ലോകത്ത് മറ്റു പലേടത്തുമെന്ന പോലെ, കാലാന്തരത്തിൽ സി.പി.എമ്മിലും ഇതാണ് സംഭവിച്ചത്. അധികാരം കയ്യടക്കാനുള്ള എളുപ്പവഴി ഭൂരിപക്ഷ സമുദായത്തിന്റെ വോട്ടുകൾ ഉറപ്പാക്കുക എന്നതാണെന്ന് അവർക്കു ബോധ്യമുണ്ട്. അങ്ങനെ വോട്ടുകൾ ഉറപ്പിക്കാൻ ഏറ്റവും ഫലപ്രദമായ വഴി ന്യൂനപക്ഷങ്ങളെ പിശാചുവത്കരിക്കുകയും അവരെ സംബന്ധിച്ച ഭീതികൾ സമൂഹമധ്യത്തിൽ പരത്തിവിടുകയുമാണ്. ഹിന്ദുത്വ രാഷ്ട്രീയത്തിൻെറ സമഗ്ര വിജയം അതാണ് വിളിച്ചുപറയുന്നത്. അതിനുള്ള ചിന്താപരമായ പശ്ചാത്തലം സാമ്രാജ്യത്വം ഒരുക്കിയിട്ടുമുണ്ട്.

ഇന്ത്യയിൽ മുസ്‍ലിം ഭരണകാലം മുതലുള്ള ഹിന്ദു പീഡനങ്ങളെക്കുറിച്ചുള്ള പലവിധ പരാതികൾ അന്നുമിന്നും കേൾക്കാനുണ്ട്. അവയിൽ പലതും ബ്രിട്ടീഷ് ഭരണകൂടം അവരുടെ സൗകര്യാർത്ഥം ബോധപൂർവം പടച്ചുവിട്ടതാണ്. ചിലതൊക്കെ അർദ്ധസത്യങ്ങളും. ഭിന്നിപ്പിച്ചു ഭരിക്കുക എന്ന കൊളോണിയൽ തന്ത്രം ഏറ്റവും നന്നായി പ്രയോഗിച്ച പ്രദേശങ്ങളിലൊന്നാണ് കേരളവും. ബ്രിട്ടീഷ് ഭരണത്തിലുള്ള മലബാറിൽ മുസ്‌ലിംകൾ നടത്തിയ കലാപങ്ങളെ അവ്വിധം ഹിന്ദുവിരുദ്ധ അതിക്രമങ്ങളായി 1850- കൾ മുതൽ ബ്രിട്ടിഷ് അധികാരികൾ പ്രചരിപ്പിക്കുന്നുണ്ട്. അതിന്റെ ഗുരുതര മുറിവുകൾ ഇന്നും നമ്മുടെ സമൂഹശരീരത്തിൽ ഉണ്ടുതാനും.

കേരളീയ ചിന്താമണ്ഡലം ഏറ്റവും സജീവവും പുഷ്കലവുമായി വന്ന കാലത്ത് ഇടതുപക്ഷം -പ്രധാനമായി അതിന്റെ നായകത്വം വഹിച്ച സി.പി.എം- ആശയ സംഘർഷങ്ങളിൽ നിന്ന് സ്വയം ഉൾവലിയുന്ന കാഴ്ചയാണ് കേരളത്തിൽ ഈ കാലത്തു കാണുന്നത്.

പക്ഷേ, 1987-ലെ തെരഞ്ഞെടുപ്പു മുതലാണ് ഇങ്ങനെയുള്ള ഒരു ശൈലി സി.പി.എം ബോധപൂർവം സ്വീകരിക്കുന്നത്. അത് ഏറ്റവും കൂടുതൽ ഉത്സാഹപ്പെടുത്തിയത് കേരളത്തിലെ ഹിന്ദുത്വ ശക്തികളെയായിരുന്നു. ഭൂരിപക്ഷ സമൂഹത്തിൽ അന്തർലീനമായി നിന്ന മുൻവിധികളെ അതു പർവ്വതീകരിക്കുകയും വ്യാപകമായി പ്രചരിപ്പിക്കുകയും ചെയ്തു. അന്നു ബി.ജെ.പിയും അതിന്റെ ഹിന്ദു മുന്നണിയും ഏഴു ശതമാനം വോട്ടു പിടിച്ചത് കോൺഗ്രസ് മുന്നണിയ്ക്കു വലിയ നഷ്ടം വരുത്തി. അതിന്റെ അന്നത്തെ ഗുണഭോക്‌താവ് സി.പി.എം നയിച്ച മുന്നണിയായിരുന്നു എന്ന് പലരും ചൂണ്ടിക്കാട്ടിയിട്ടുണ്ട്. സി.പി.എം സൈദ്ധാന്തികൻ ടി. എം. തോമസ് ഐസക്കും എസ്. മോഹനകുമാറും ചേർന്ന് 1991-ലെ തെരഞ്ഞെടുപ്പു പരാജയം അവലോകനം ചെയ്ത് ഇക്കോണോമിക് & പൊളിറ്റിക്കൽ വീക്കിലിയിൽ പ്രസിദ്ധീകരിച്ച സമഗ്ര പഠനത്തിലും ഈ വസ്തുത അംഗീകരിക്കുന്നുണ്ട്.

പാർട്ടിയിൽ അക്കാലത്ത് ശക്തമായി ഉയർന്നുവന്ന വിഭാഗീയതയും അതിന്റെ ഭാഗമായ പ്രശ്നങ്ങളും വിഷയത്തെ സമഗ്രമായും യാഥാർഥ്യ ബോധത്തോടെയും കൈകാര്യം ചെയ്യുന്നതിൽ നിന്നും സി.പി.എമ്മിനെ പിന്തിരിപ്പിച്ചു എന്നാണ് അനുഭവങ്ങൾ കാണിക്കുന്നത്. കാരണം, 1987-ലെ തെരഞ്ഞെടുപ്പു കഴിഞ്ഞ് അധികം വൈകാതെ കേരള സമൂഹത്തിൽ ക്രിസ്ത്യൻ, മുസ്‍ലിം ന്യൂനപക്ഷങ്ങളുടെ പ്രാധാന്യം തിരിച്ചറിഞ്ഞ് അവരെ വീണ്ടും ഇടതുമുന്നണിയിൽ കൊണ്ടുവരാനുള്ള ശ്രമം ഇ.എം.എസ് തന്നെ നടത്തിയിരുന്നു. ജോസഫ് വിഭാഗം കേരളാ കോൺഗ്രസിനെ മാത്രമല്ല, അബ്ദുന്നാസിർ മഅ്ദനിയുടെ പി.ഡി.പി, ഇബ്രാഹിം സുലൈമാൻ സേട്ടിന്റെ ഇന്ത്യൻ നാഷണൽ ലീഗ് തുടങ്ങിയ മുസ്‍ലിം പ്രാതിനിധ്യമുള്ള കക്ഷികളെയും മുന്നണിയിൽ കൊണ്ടുവരാൻ അദ്ദേഹം ശ്രമങ്ങൾ നടത്തി. എന്നാൽ പാർട്ടിയിൽ ഒരു ഭാഗത്ത് സി.ഐ.ടി.യു ഗ്രൂപ്പ്, മറുഭാഗത്ത് വി.എസ് ഗ്രൂപ്പ് എന്നിങ്ങനെ ശക്തമായ വിഭജനം അതിനകം ഉരുണ്ടുകൂടിയത് ഇ.എം.എസിന്റെ കണക്കുകൂട്ടലുകൾക്കു വിഘാതമായി. അദ്ദേഹത്തെ സി.ഐ.ടി.യു ഗ്രൂപ്പിന്റെ നേതാവായാണ് മറുപക്ഷം കണക്കാക്കിയത്.

ജോസഫ് വിഭാഗം കേരളാ കോൺഗ്രസിനെ മാത്രമല്ല, അബ്ദുന്നാസിർ മഅ്ദനിയുടെ പി.ഡി.പി, ഇബ്രാഹിം സുലൈമാൻ സേട്ടിന്റെ ഇന്ത്യൻ നാഷണൽ ലീഗ് തുടങ്ങിയ മുസ്‍ലിം പ്രാതിനിധ്യമുള്ള കക്ഷികളെ മുന്നണിയിൽ കൊണ്ടുവരാൻ ഇ.എം.എസ് ശ്രമം നടത്തിയിരുന്നു.
ജോസഫ് വിഭാഗം കേരളാ കോൺഗ്രസിനെ മാത്രമല്ല, അബ്ദുന്നാസിർ മഅ്ദനിയുടെ പി.ഡി.പി, ഇബ്രാഹിം സുലൈമാൻ സേട്ടിന്റെ ഇന്ത്യൻ നാഷണൽ ലീഗ് തുടങ്ങിയ മുസ്‍ലിം പ്രാതിനിധ്യമുള്ള കക്ഷികളെ മുന്നണിയിൽ കൊണ്ടുവരാൻ ഇ.എം.എസ് ശ്രമം നടത്തിയിരുന്നു.

പാലക്കാട്ടു നടന്ന സംസ്ഥാന സമ്മേളനത്തിൽ വി. എസ്. അച്യുതാനന്ദൻ ആധിപത്യം ഉറപ്പിച്ചു. ഇ.എം.എസ് പോലും സംസ്ഥാന കമ്മിറ്റിയിൽ എത്തിയത് ശക്തമായ വെല്ലുവിളി നേരിട്ടാണ്. തൊട്ടുമുമ്പ് 1996-ൽ നടന്ന ചണ്ഡിഗഡ് പാർട്ടി കോൺഗ്രസിലും സി.ഐ.ടി.യു വിഭാഗത്തിന്റെ നിലപാടുകളെ അധികാരക്കൊതിയുടെ ഭാഗമായ പാർലമെന്ററി അവസരവാദം എന്നാണ് മറുപക്ഷം ആക്ഷേപിച്ചത്. അതിനാണ് പാർട്ടിയിൽ അംഗീകാരവും കിട്ടിയത്.

എൺപതുകളുടെ മധ്യത്തിൽ ഉയർന്ന ബദൽരേഖ മുതൽ ഇത്തരം വിവാദങ്ങൾ പാർട്ടിയിലുണ്ടായിരിക്കുന്നു. അതൊക്കെ ന്യൂനപക്ഷങ്ങളുടെ രാഷ്ട്രീയ പ്രാതിനിധ്യം ഉറപ്പാക്കുകയും അതേസമയം ഭൂരിപക്ഷ സമുദായത്തെ വലതുപക്ഷ പാളയത്തിലേക്ക് പോകുന്നതിൽ നിന്ന് തടയുകയും ചെയ്യുക എന്ന ദ്വിമുഖ കടമകളെ മുൻനിർത്തിയാണ് പാർട്ടി ചർച്ച ചെയ്തത്. പാർട്ടിയിൽ അടി മുതൽ മുടിവരെ ഇത്തരം സൈദ്ധാന്തിക വിഷയങ്ങൾ സംബന്ധിച്ച ഗൗരവമായ പരിചിന്തനങ്ങൾ അക്കാലത്ത് നടന്നിട്ടുണ്ട്. ഏതു വിഷമം പിടിച്ച നിലപാടുകൾ പാർട്ടി അംഗീകരിക്കുമ്പോഴും അണികളെ അക്കാര്യം സംബന്ധിച്ച് ബോദ്ധ്യപ്പെടുത്താനും അവരുടെ പിന്തുണയും സമ്മതിയും അതിൽ ഉറപ്പുവരുത്താനും നേതൃത്വം നടത്തിയ ബോധപൂർവ ശ്രമത്തിന്റെ ഭാഗമായി അതിനെ കാണണം. കാരണം, പാർട്ടിയെന്നത് സമന്മാരായ സഖാക്കളുടെ സംഘമാണെന്നും അതിൽ അണികൾക്കും നേതാക്കൾക്കും തുല്യപ്രാധാന്യമുണ്ടെന്നും അന്നൊക്കെ പൊതുവിൽ അംഗീകരിക്കപ്പെട്ടിരുന്നു.

വി. എസ്. അച്യുതാനന്ദൻ
വി. എസ്. അച്യുതാനന്ദൻ

സങ്കീർണമായ രാഷ്ട്രീയ- ദാർശനിക വിഷയങ്ങൾ പൊതുസമൂഹത്തിലും പാർട്ടിക്കകത്തും നിരന്തരം ചർച്ചയാക്കുന്ന ശൈലി കമ്യൂണിസ്റ്റുകൾ മുപ്പതുകളുടെ അന്ത്യം തൊട്ട് കേരളത്തിൽ പരീക്ഷിച്ച ഒരു തന്ത്രമാണ്. പൊതുയോഗങ്ങളിലും പാർട്ടി കമ്മിറ്റികളിലും മറ്റു വേദികളിലും അവർ നിരന്തരം ആശയപരമായ ഏറ്റുമുട്ടലുകൾക്കു അവസരം കണ്ടെത്തി. അതിനായി സ്വയം പഠിക്കാനും അണികളെ പഠിപ്പിക്കാനും അവർ സന്നദ്ധരായി. ഇതൊരു വിഷമം പിടിച്ച പ്രക്രിയയാണെങ്കിലും അതിനുള്ള സന്നദ്ധതയും അതിനായുള്ള തയ്യാറെടുപ്പുമാണ് ഇടതുപക്ഷ ആശയങ്ങൾക്ക് ഒരു ദീർഘകാലത്തേക്ക് കേരള സമൂഹത്തിൽ മേധാവിത്വം നൽകിയത്. കോൺഗ്രസ് ഇത്തരം ചർച്ചകളിൽ വിമുഖത കാട്ടി. അവർ സ്വാതന്ത്ര്യ പ്രസ്ഥാനകാലം മുതലുള്ള തങ്ങളുടെ സാമൂഹിക മൂലധനം അധികാരപ്രവേശനത്തിനു വേണ്ടി മാത്രമാണ് വിനിയോഗിച്ചത്. സാംസ്കാരികവും ചിന്താപരവുമായ ഇടപെടലുകൾ കോൺഗ്രസിന് പൊതുവിൽ അന്യമായിരുന്നു. അധികാരം പങ്കിടുന്നതിൽ മാത്രം ശ്രദ്ധിച്ച ഭിന്ന സമ്മർദ്ദ ഗ്രൂപ്പുകളുടെ മുന്നണിയായി കാലാന്തരത്തിൽ കോൺഗ്രസ് മാറിപ്പോയി.

ഇന്ന് കേരളത്തിൽ ഏറ്റവും ശക്തമായ സാംസ്‌കാരിക സ്വാധീനം ഇടതുപക്ഷമല്ല; മറിച്ച്, ഹിന്ദുത്വ ആശയധാരകളാണ് എന്ന സത്യം കാണാതിരുന്നുകൂടാ.

അതിനാൽ ദീർഘകാലമായി കേരളത്തിൽ സാംസ്‌കാരിക- ചിന്താമണ്ഡലങ്ങളിൽ രണ്ടു ധാരകളാണ് പ്രധാനമായും മുന്നിൽ നിന്നത്. ഒരു വശത്ത്, ഇടതുപക്ഷ ആശയങ്ങളും അതിന്റെ ഭാഗമായ സാംസ്‌കാരിക വിനിമയവും; മറുവശത്ത്, ഹിന്ദുത്വ ആശയങ്ങളും അതിന്റെതായ സാംസ്‌കാരിക മണ്ഡലവും. ഇതിൽനിന്ന് വ്യത്യസ്തമായി ഒരു മൂന്നാം ധാര ഉദിച്ചുയരുന്നത് എൺപതുകളുടെ അവസാനം മുതൽ മാത്രമാണ്. വടക്കേ ഇന്ത്യയിൽ ശക്തി പ്രാപിച്ച സാമൂഹികനീതി പ്രസ്ഥാനവും വിവിധ കീഴാള സമൂഹ പ്രസ്ഥാനങ്ങളുമാണ് ഈ ധാരയ്ക്കു കരുത്തുപകർന്നത്. ആഗോള ഇസ്‍ലാമിക പ്രസ്ഥാനങ്ങളും അതിന്റെ സാമാജ്യത്വവിരുദ്ധ അന്തർധാരയും ഇതുമായി ഇഴുകിച്ചേർന്നു പോകാൻ സന്നദ്ധമായി. അതാണ് കേരളത്തിൽ തൊണ്ണൂറുകൾ മുതൽ പ്രത്യക്ഷമായ നവസാമൂഹിക പ്രസ്ഥാനങ്ങളുടെ ജൈവകോശമായി വർത്തിച്ചത്. ദലിത്, ഇസ്‍ലാമിക പ്രസ്ഥാനങ്ങളാണ് അവയിൽ മുന്നിൽനിന്നത്.

ഇങ്ങനെ കേരളീയ ചിന്താമണ്ഡലം ഏറ്റവും സജീവവും പുഷ്കലവുമായി വന്ന കാലത്ത് ഇടതുപക്ഷം -പ്രധാനമായി അതിന്റെ നായകത്വം വഹിച്ച സി.പി.എം- അത്തരം ആശയ സംഘർഷങ്ങളിൽ നിന്ന് സ്വയം ഉൾവലിയുന്ന കാഴ്ചയാണ് കേരളത്തിൽ ഈ കാലത്തു കാണുന്നത്. പാർട്ടിക്കകത്തും പുറത്തും ആശയപരമായ ഏറ്റുമുട്ടലുകൾ അപൂർവമായി; ഭിന്നവീക്ഷണങ്ങൾ വിഭാഗീയതയായി ചിത്രീകരിക്കപ്പെട്ടു. എം. എൻ. വിജയൻ നയിച്ച പ്രസ്ഥാനം ചിന്തയുടെ വെളിച്ചം പാർട്ടിയിൽ കെട്ടുപോകുന്ന കാലത്തെ ഒരു അന്തിത്തിരിയായി മുനിഞ്ഞുകത്തി ക്രമേണ അപ്രത്യക്ഷമായി. പാർട്ടിയുടെ വിവിധ പ്രസിദ്ധീകരണങ്ങളിൽ പ്രവർത്തിച്ച ഡസൻ കണക്കിന് പത്രപ്രവർത്തകരും പുരോഗമന കലാസാഹിത്യസംഘം അടക്കമുള്ള പ്രസ്ഥാനങ്ങളിലെ പ്രമുഖ പ്രവർത്തകരും ശക്തരായ എഴുത്തുകാരിൽ പലരും പുറത്തായി. പുരയ്ക്കുമേൽ ചാഞ്ഞ മരം വെട്ടിവീഴ്‌ത്തുന്ന ജോലിയിൽ ഉത്സാഹത്തോടെ പാർട്ടിയും നേതാക്കളും മുഴുകി. സ്റ്റാലിന്റെ കാലത്തു ഷഡാണോവ് നടത്തിയ ഭയാനകമായ സാംസ്‌കാരിക പ്രക്ഷാളനത്തിന്റെ അനുഭവങ്ങൾ കേരളത്തിലും ദൃശ്യമായി.

എം. എൻ. വിജയൻ നയിച്ച പ്രസ്ഥാനം ചിന്തയുടെ വെളിച്ചം പാർട്ടിയിൽ കെട്ടുപോകുന്ന കാലത്തെ ഒരു അന്തിത്തിരിയായി മുനിഞ്ഞുകത്തി ക്രമേണ അപ്രത്യക്ഷമായി.
എം. എൻ. വിജയൻ നയിച്ച പ്രസ്ഥാനം ചിന്തയുടെ വെളിച്ചം പാർട്ടിയിൽ കെട്ടുപോകുന്ന കാലത്തെ ഒരു അന്തിത്തിരിയായി മുനിഞ്ഞുകത്തി ക്രമേണ അപ്രത്യക്ഷമായി.

അതിന്റെ ഫലം ആഭ്യന്തര ജനാധിപത്യം ശുഷ്കമാവുകയും പാർട്ടിക്കുപകരം അതിന്റെ നേതാവ് സർവ്വപ്രതാപിയായി മാറുകയും ചെയ്യുന്ന പ്രവണതയാണ്. വി.എസ് -പിണറായിപ്പോര് അതിനുള്ള കളമൊരുക്കി. പിണറായി വിജയൻ ആത്യന്തികമായി പാർട്ടിയുടെ മുഴുവൻ ശക്തികേന്ദ്രമായി. പാർട്ടിയിലെയും ഭരണത്തിലെയും അധികാരകേന്ദ്രങ്ങളെ സ്തുതിഗീതം കൊണ്ടു മൂടാൻ കവികളും കലാകാരരും മത്സരിക്കുന്ന അവസ്ഥ വന്നു.

ഇടതുപക്ഷത്ത് എതിർപ്പിന്റെയും ചിന്താപരമായ ഊർജസ്വലതയുടെയും തിരയടങ്ങി, അവിടെ ശവപ്പറമ്പിലെ ശാന്തത കളിയാടിയപ്പോൾ അതിന്റെ നേട്ടം കൊയ്തെടുത്തത് വലതുപക്ഷ ഹിന്ദുത്വ ശക്തികളാണ്. ഇന്ന് കേരളത്തിൽ ഏറ്റവും ശക്തമായ സാംസ്‌കാരിക സ്വാധീനം ഇടതുപക്ഷമല്ല; മറിച്ച്, ഹിന്ദുത്വ ആശയധാരകളാണ് എന്ന സത്യം കാണാതിരുന്നുകൂടാ. അതിന്റെ ഫലം, കൊളോണിയൽ കാലം മുതൽ അധികാരശക്തികൾ പ്രയോഗിക്കുന്ന ഭിന്നിപ്പിക്കൽ നയത്തിന്റെ ഭാഗമായ ഇസ്‌ലാമോഫിബിക് ചിന്തകൾക്ക് ഇന്ന് പൊതുസമൂഹത്തിൽ അംഗീകാരവും സ്വാധീനവും വർധിച്ചതാണ്. അത് മുഖ്യധാരയുടെ ഭാഗമായി. അതിന്റെ ഏറ്റവും വലിയ ഉദാഹരണം ഇന്ന് സി.പി.എം നേതാക്കൾ അടക്കമുള്ളവരുടെ ഇസ്‍ലാം വിരുദ്ധ പ്രസ്താവനകളിൽ നമുക്ക് വായിച്ചെടുക്കാം.

മുൻകാലങ്ങളിൽ ഹിന്ദുത്വശക്തികൾ പറഞ്ഞുവന്ന ഇസ്‍ലാം വിരുദ്ധ, ദലിത് വിരുദ്ധ പരാമർശങ്ങൾ ഇന്ന് ഇടതുപക്ഷക്കാർ എന്നറിയപ്പെടുന്ന പലരുടെയും നാവിൽ നിന്നാണ് പുറത്തുവരുന്നത്.

തങ്ങൾ ഒരു വലതുപക്ഷ ആശയമണ്ഡലത്തിന്റെ ധൂമകേതുക്കൾ മാത്രമായി അധഃപതിക്കുകയാണ് എന്ന് അവരിൽ പലരും തിരിച്ചറിയുന്നുപോലുമില്ല. എസ്.ഡി.പി.ഐ അല്ലെങ്കിൽ ജമാഅത്തെ ഇസ്‍ലാമി ആണ് അവർക്ക് ഇന്നത്തെ ഏറ്റവും വലിയ ഭീഷണി. ഭീതിയിലകപ്പെട്ട ഒരു ന്യൂനപക്ഷം ഇടതുപക്ഷത്തെ പിന്തുണച്ചാൽ അതിൽ എന്തിനാണ് അസ്വസ്ഥത പ്രകടിപ്പിക്കുന്നത്? അതിന്റെ അർഥം അവർ കൊളോണിയൽ ഭരണാധികാരികളുടെ യുക്തികളെ ചിന്താശൂന്യമായി പിൻപറ്റുന്നു എന്നു മാത്രമാണ്. അതേപോലെ ഹിന്ദുത്വ ആശയങ്ങളെ നേരിട്ടുനിന്നു ചെറുക്കുന്നതിനുപകരം അതിനെ സ്വാംശീകരിക്കാനും അതിന് ഒളിഞ്ഞും മറഞ്ഞും പ്രോത്സാഹനം നൽകാനും അവർ തയ്യാറാകുന്നു എന്നു കൂടിയാണ്. സത്യത്തിൽ, മുൻകാലങ്ങളിൽ ഹിന്ദുത്വശക്തികൾ പറഞ്ഞുവന്ന ഇസ്‍ലാം വിരുദ്ധ, ദലിത് വിരുദ്ധ പരാമർശങ്ങൾ ഇന്ന് ഇടതുപക്ഷക്കാർ എന്നറിയപ്പെടുന്ന പലരുടെയും നാവിൽ നിന്ന് പുറത്തുവരുന്നത് അതിന്റെയൊരു ലക്ഷണമാണ്.

പിണറായി വിജയൻ ആത്യന്തികമായി പാർട്ടിയുടെ ശക്തികേന്ദ്രമായി. പാർട്ടിയിലെയും ഭരണത്തിലെയും അധികാരകേന്ദ്രങ്ങളെ സ്തുതിഗീതം കൊണ്ടു മൂടാൻ  കവികളും കലാകാരരും മത്സരിക്കുന്ന അവസ്ഥ വന്നു.
പിണറായി വിജയൻ ആത്യന്തികമായി പാർട്ടിയുടെ ശക്തികേന്ദ്രമായി. പാർട്ടിയിലെയും ഭരണത്തിലെയും അധികാരകേന്ദ്രങ്ങളെ സ്തുതിഗീതം കൊണ്ടു മൂടാൻ കവികളും കലാകാരരും മത്സരിക്കുന്ന അവസ്ഥ വന്നു.

ഇങ്ങനെയുള്ള ഒരു പരിണതിയിലേക്ക് കേരളത്തിലെ സി.പി.എം എത്തിച്ചേർന്നതിൽ പാർട്ടിയിലെ ആഭ്യന്തര കലഹങ്ങളും വിഭാഗീയയും ഒരു പ്രധാന കാരണമാണ്. എന്നാൽ അതിനപ്പുറം, ശക്തമായ ആഭ്യന്തര ചർച്ചകളും ആശയപരമായ ഏറ്റുമുട്ടലുകളും നിരുത്സാഹപ്പെടുത്തി, അത്തരം നിലപാടുകൾ പുലർത്തിയവരെ മഹാശത്രുക്കളായി മുദ്ര കുത്തി വേട്ടയാടുന്ന രീതി സമീപകാലത്തു പാർട്ടിയിൽ ശക്തിപ്പെട്ട പ്രവണതയാണ്. വൈതാളിക സംഘങ്ങൾ ഒരു ബൂർഷ്വാ പാർട്ടിയെ സംബന്ധിച്ച് സ്വാഭാവികമാണ്. കാരണം അവർക്കു സമൂഹത്തിൽ ഒരു മാറ്റവും കൊണ്ടുവരേണ്ടതില്ല. നിലവിലെ ചൂഷണസംവിധാനത്തെ അഭംഗുരം നിലനിർത്തലാണ് അവർക്കു പ്രധാനം. എന്നാൽ കമ്മ്യൂണിസ്റ്റുകൾ സാമൂഹിക മാറ്റത്തെ സ്വപ്നം കാണുന്നവരാണ്. അല്ലെങ്കിൽ ഒരു കാലത്തു അവർ അങ്ങനെയായിരുന്നു. അതിൽ നിന്നുള്ള മാറ്റം കാണിക്കുന്നത് ഒരു മഹത്തായ വിമോചന പ്രത്യയശാസ്ത്രത്തിന്റെ, അതിൽനിന്ന് ഉടലെടുത്ത ജനകീയ പ്രസ്ഥാനത്തിന്റെ അലകും പിടിയും മൊത്തം മാറിപ്പോയി എന്നുതന്നെയാണ്.

തങ്ങളുടെ സ്വപ്‌നങ്ങൾ പോലും തങ്ങളുടേതല്ല എന്ന മാപ്പുസാക്ഷി നയം പാർട്ടിയെ എവിടെ കൊണ്ടെത്തിക്കും എന്ന കാര്യം അവിടെ നിൽക്കട്ടെ. അത് കേരളത്തെ എങ്ങോട്ട് നയിക്കും എന്നത് പക്ഷേ ഗൗരവമായി ആലോചിക്കേണ്ട വിഷയം തന്നെയാണ്.

Comments