2018 നിപ ഭീതി ജീവിതം തകർത്ത കർഷകൻ പറയുന്നു, അനാവശ്യ ഭീതി ഒരു നിപ്പാ കാലത്തെ കൂടി അതിജീവിക്കില്ലെന്ന്

ജില്ലയിൽ വീണ്ടും നിപ റിപ്പോർട്ട് ചെയ്തപ്പോൾ ജെയിംസിന് ഒന്നേ പറയാനുള്ളൂ..ജാഗ്രത നിർദേശങ്ങൾക്കപ്പുറം അനാവശ്യ ഭീതി പരത്തി ഇനിയും ഒരു കര്ഷകന്റെ ജീവിതം തകർക്കരുതെന്ന്.

2018 ൽ ആദ്യമായി നിപ കോഴിക്കോടെത്തിയപ്പോൾ ജീവിതം തന്നെ കീഴ്മേൽ മറിഞ്ഞ ഒരു കർഷകനും അയാളുടെ കുടുംബവുമുണ്ട്.പരമ്പരാഗത കർഷകനായിരുന്ന ഇ വി ജെയിംസ്.

നിപ്പാ സമയത്തുണ്ടായ അമിത ഭീതി പരത്തലാണ് തന്റെയും കുടുംബത്തിന്റയും ജീവിതം തകർത്തെതെന്ന് ജെയിംസ് പറയുന്നു.

ജില്ലയിൽ വീണ്ടും നിപ റിപ്പോർട്ട് ചെയ്തപ്പോൾ പൊട്ടി വീഴാറായ വീട്ടിൽ കാട്ടാന ഭീഷണിയിൽ ജപ്തി ഭാരത്താൽ കഴിയുന്ന ജെയിംസിന് ഒന്നേ പറയാനുള്ളൂ..ജാഗ്രത നിർദേശങ്ങൾക്കപ്പുറം അനാവശ്യ ഭീതി പരത്തി ഇനിയും ഒരു കർഷകന്റെ ജീവിതം തകർക്കരുതെന്ന്.

Comments