കെ.പി.സി.സി പ്രസിഡന്റാവാൻ ഞാൻ യോഗ്യൻ; പക്ഷെ, ദളിതനായിപ്പോയി

Think

കെ.പി.സി.സി പ്രസിഡന്റാകാൻ എല്ലാ യോഗ്യതയും ഉള്ളതുകൊണ്ടാണ് അതിനായി ശ്രമിച്ചതെന്നും പക്ഷേ ദളിതനായതു കൊണ്ടു മാത്രം നേരിടേണ്ടിവന്നത് ക്രൂരമായ സൈബർ ആക്രമണമാണെന്നും കെ.പി.സി.സി വർക്കിങ് പ്രസിഡന്റ് കൊടിക്കുന്നിൽ സുരേഷ് എം.പി.
""ജാതി പറഞ്ഞ് എന്റെ കുടുംബത്തെപ്പോലും അധിക്ഷേപിച്ചു. വിദേശത്തെ കോൺഗ്രസ് പ്രവർത്തകരിൽ നിന്നാണ് ഏറ്റവും കൂടുതൽ ആക്രമണം ഉണ്ടായത്. നവോത്ഥാനമൊക്കെ നടന്ന സംസ്ഥാനമാണല്ലോ എന്ന പ്രതീക്ഷ അവസാനിച്ചു. തെരഞ്ഞടുപ്പ് രാഷ്ട്രീയത്തിൽ സംവരണം ഉള്ളതുകൊണ്ടുമാത്രമാണ് എനിക്ക് ഇത്രയും വളരാൻ കഴിഞ്ഞത്.''- ട്രൂ കോപ്പി അസോസിയേറ്റ് എഡിറ്റർ ടി.എം. ഹർഷനുമായുള്ള അഭിമുഖത്തിൽ അദ്ദേഹം തുറന്നടിച്ചു.
കെ.പി.സി.സി പ്രസിഡന്റായുള്ള കെ. സുധാകരന്റെ വരവ്, അതിനുവേണ്ടി നടത്തിയ സോഷ്യൽ മീഡിയ ഇടപെടലുകൾ, കോൺഗ്രസിലെ കണ്ണൂർ മോഡൽ ആക്രമണോത്സുക ശൈലി, ഗ്രൂപ്പുകളിക്കാർക്ക് കിട്ടുന്ന സ്ഥാനമാനങ്ങൾ, നിയമസഭാ തെരഞ്ഞെടുപ്പിലെ തിരിച്ചടി, പ്രതിപക്ഷ നേതൃ സ്ഥാനത്തുനിന്ന് രമേശ് ചെന്നിത്തല പുറത്തായത്, ബി.ജെ.പിയോടുള്ള നിലപാട്, പിണറായി വിജയന്റെ പ്രവർത്തന ശൈലി, കോൺഗ്രസിന്റെ കേരളത്തിലെ മുഖ്യ എതിരാളി ആര് തുടങ്ങിയ വിഷയങ്ങളിൽ കൊടിക്കുന്നിൽ സുരേഷ് തന്റെ നിലപാട് തുറന്നുപ്രഖ്യാപിക്കുന്ന പ്രത്യേക അഭിമുഖം.

Comments