സിറിയൻ കത്തോലിക്ക സമുദായത്തിലെ മുസ്‍ലിം വിരുദ്ധതയും സംഘപരിവാർ ചങ്ങാത്തവും; ചില അപകട യാഥാർഥ്യങ്ങൾ

മുസ്‍ലിം വിരുദ്ധത പ്രോത്സാഹിപ്പിക്കുകയും അതിന് മൗനസമ്മതം നൽകുകയും ചെയ്യുന്ന ‘കൂട്ടായ സമുദായചിന്ത’ എങ്ങനെയാണ് സിറിയൻ കത്തോലിക്ക കൂട്ടായ്മകളിൽ രൂപപ്പെട്ടത്? എങ്ങനെയാണ് സിറിയൻ കത്തോലിക്ക സമുദായത്തിൽ മുസ്‍ലിം വിരുദ്ധ ചിന്താഗതി ‘സാധാരണ’മായത്?- ഒരു അന്വേഷണം. ഡോ. എം. വി. ജോർജുകുട്ടി എഴുതുന്നു.

സിറിയൻ കത്തോലിക്കരുടെ കൂട്ടായ്മകളിലും ദൈനംദിന ചർച്ചകളിലും സമൂഹമാധ്യമങ്ങൾവഴിയും ഭൂരിപക്ഷം സമുദായാംഗങ്ങളുടെ മൗനസമ്മതത്തോടെ മുസ്‍ലിം വിരുദ്ധ വികാരം പ്രചരിക്കുന്നുണ്ട്. ഈ ചർച്ചകളിൽ പലപ്പോഴും പ്രബലമായ ഒരു ധാരണ, മുസ്‍ലിം എന്നത്, ‘ഒരു പ്രശ്നക്കാരൻ’, ‘ജിഹാദി’ അല്ലെങ്കിൽ ‘രഹസ്യ അജണ്ടയുള്ളവർ’ എന്ന അർത്ഥങ്ങളിലാണ്. സമുദായത്തിനുള്ളിൽ ‘മുസ്‍ലിംകളെ വിശ്വസിക്കാൻ കഴിയില്ല’ എന്ന കാഴ്ചപ്പാട് ‘സാധാരണ’യായി കേൾക്കപ്പെടുന്നു. സംഘ് പരിവാർ ആധിപത്യവും, സിറിയൻ കത്തോലിക്ക സഭ നേരിടുന്ന ആഭ്യന്തര പ്രതിസന്ധിയും കൂടിചേർന്ന് രൂപപ്പെട്ട രാഷ്ട്രീയ- സാമൂഹ്യ പരിതസ്ഥിതിയിലാണ് കേരളത്തിൽ മുസ്‍ലിം വിരുദ്ധത ശക്തിപ്രാപിക്കുന്നത്.

സിറിയൻ കത്തോലിക്ക സമുദായത്തിൽ ജനിച്ചുവളർന്ന വ്യക്തിയെന്ന നിലയ്ക്ക് സമുദായത്തിനകത്ത് വർദ്ധിച്ചുവരുന്ന മുസ്‍ലിം വിരോധം പേടിപ്പെടുത്തുന്നതാണ്. തീർച്ചയായും കേരളത്തിൽ, രാഷ്ട്രീയ ഇസ്‍ലാമിക സംഘടനകളുടെ മുൻകാല പ്രവർത്തനങ്ങൾ, പ്രത്യേകിച്ച് ജോസഫ് മാഷുടെ കൈവെട്ടിയ കേസ്, പോലുള്ള സംഭവങ്ങൾ വലിയൊരളവിൽ സമുദായത്തിനകത്ത് മുസ്‍ലിം വിരോധം വളർത്താനിടയാക്കിയിട്ടുണ്ട്. എന്നാൽ കഴിഞ്ഞ കുറെ കാലങ്ങളായി, സമുദായത്തിനുള്ളിൽ, ഇസ്‍ലാം, മുസ്‍ലിം എന്നിവയുമായി ബന്ധപ്പെട്ട എന്തിനോടുമുള്ള ഭയവും വിരോധവും ബോധപൂർവ്വം നിർമ്മിച്ചതാണ്. മുസ്‍ലിം വിരുദ്ധത പ്രോത്സാഹിപ്പിക്കുകയും മൗനസമ്മതം നൽകുകയും ചെയ്യുന്ന ഒരു ‘കൂട്ടായ സമുദായചിന്ത’ എങ്ങനെയാണ് രൂപപ്പെട്ടത്? എങ്ങനെയാണ് സമുദായത്തിനുള്ളിൽ മുസ്‍ലിം വിരുദ്ധ ചിന്താഗതി ‘സാധാരണ’മായത്?

രാഷ്ട്രീയ ഇസ്‍ലാമിക സംഘടനകളുടെ മുൻകാല പ്രവർത്തനങ്ങൾ, പ്രത്യേകിച്ച് ജോസഫ് മാഷുടെ കൈവെട്ടിയ കേസ്, പോലുള്ള  സംഭവങ്ങൾ വലിയൊരളവിൽ സിറിയൻ കത്തോലിക്ക സമുദായത്തിനകത്ത് മുസ്‍ലിം വിരോധം വളർത്താനിടയാക്കിയിട്ടുണ്ട്.
രാഷ്ട്രീയ ഇസ്‍ലാമിക സംഘടനകളുടെ മുൻകാല പ്രവർത്തനങ്ങൾ, പ്രത്യേകിച്ച് ജോസഫ് മാഷുടെ കൈവെട്ടിയ കേസ്, പോലുള്ള സംഭവങ്ങൾ വലിയൊരളവിൽ സിറിയൻ കത്തോലിക്ക സമുദായത്തിനകത്ത് മുസ്‍ലിം വിരോധം വളർത്താനിടയാക്കിയിട്ടുണ്ട്.

ആഴത്തിൽ സമുദായിക- രാഷ്ട്രീയ ധ്രുവീകരണം നടക്കുന്ന വേളയിലാണ് ഇത് എഴുതുന്നത്. സ്വാഭാവികമായും, ഈ വിഷയത്തെപ്പറ്റിയുള്ള പരാമർശങ്ങളും വിശകലനങ്ങളും പല വീക്ഷണ കോണുകളിൽ നിന്ന് പ്രശ്നമായി തോന്നാം. പക്ഷേ, പ്രധാനമായും ഈ ലേഖനത്തിന്റെ ഉദ്ദേശ്യം, സിറിയൻ കത്തോലിക്കാ സമുദായത്തിനകത്ത് 'സാധാരണവൽക്കരിക്കപ്പെട്ടിരിക്കുന്ന' മുസ്‍ലിം വിരുദ്ധതയെ മനസ്സിലാക്കാൻ ശ്രമിക്കുക മാത്രമാണ്.

സമൂഹമാധ്യമങ്ങളും
മുസ്‍ലിം വിരുദ്ധതയുടെ
ദൈനംദിന പ്രതിഫലനങ്ങളും

സമുദായ അംഗങ്ങളുടെ ആഗോള കുടിയേറ്റം, സോഷ്യൽ മീഡിയയുടെ സ്വാധീനം എന്നിവ കേരളത്തിന്റെ രാഷ്ട്രീയ- സാമൂഹിക ഭൂമികയെ അതത് ആതിഥേയ സമൂഹത്തിന്റെ രാഷ്ട്രീയമായി ബന്ധപ്പെടുത്തി. ഇതിന്റെ ഒരു പരിണിതഫലം ദേശ-ദേശാന്തര പ്രശ്നങ്ങൾ, സംഭവങ്ങൾ, കേരളത്തിന്റെ രാഷ്ട്രീയ- സാമൂഹിക ചർച്ചകളെ നേരിട്ട് സ്വാധീനിക്കുവാൻ തുടങ്ങി. അതുകൊണ്ടുതന്നെ, ഇസ്രായേൽ -പലസ്തീൻ പ്രശ്നം, ഹാഗിയ സോഫിയ, അർമേനിയ, ഇറാഖിലെ ക്രിസ്ത്യൻ ന്യൂനപക്ഷങ്ങൾ നേരിട്ട വംശഹത്യ, യു.കെയിലെ മുസ്‍ലിം വിരുദ്ധ കലാപം, ലൗ ജിഹാദ്, അങ്ങനെ ഒട്ടനവധി ഇസ്‍ലാം, മുസ്‍ലിം വിഷയങ്ങൾ ആഗോള-പ്രാദേശിക പ്രശ്നമായി പരിണമിക്കുന്നു. ഈ വിഷയങ്ങൾ അതത് വിദേശരാജ്യങ്ങളിൽ ജീവിക്കുന്ന സമുദായ അംഗങ്ങൾ വഴി, അവരുടെ സാമൂഹിക മാധ്യമ പേജുകൾ വഴി, കേരളത്തിലുള്ള ബന്ധുക്കളും സുഹൃത്തുക്കളുമായുള്ള നിരന്തര സമ്പർക്കം വഴി, സമുദായത്തിൽ പ്രചരിക്കുന്നു.

യു.കെയിലെ സതാംപ്ടൺ നഗരത്തിൽ ഒരു മുസ്‍ലിം കുടിയേറ്റക്കാരൻ മൂന്ന്  കുട്ടികളെ കുത്തിക്കൊലപ്പെടുത്തിയെന്ന് സോഷ്യൽ മീഡിയയിൽ തീവ്രവലതുപക്ഷ ഗ്രൂപ്പുകൾ തെറ്റായി പ്രചരിപ്പിച്ചു. ആക്രമണത്തിന് കാരണക്കാരനായ വ്യക്തി മുസ്‍ലിമല്ലെന്നും ഉഗാണ്ടൻ വംശജരായ ക്രിസ്ത്യൻ മാതാപിതാക്കൾക്ക് യു.കെയിൽ ജനിച്ച പൗരനാണെന്നും പിന്നീട് വെളിപ്പെട്ടു.
യു.കെയിലെ സതാംപ്ടൺ നഗരത്തിൽ ഒരു മുസ്‍ലിം കുടിയേറ്റക്കാരൻ മൂന്ന് കുട്ടികളെ കുത്തിക്കൊലപ്പെടുത്തിയെന്ന് സോഷ്യൽ മീഡിയയിൽ തീവ്രവലതുപക്ഷ ഗ്രൂപ്പുകൾ തെറ്റായി പ്രചരിപ്പിച്ചു. ആക്രമണത്തിന് കാരണക്കാരനായ വ്യക്തി മുസ്‍ലിമല്ലെന്നും ഉഗാണ്ടൻ വംശജരായ ക്രിസ്ത്യൻ മാതാപിതാക്കൾക്ക് യു.കെയിൽ ജനിച്ച പൗരനാണെന്നും പിന്നീട് വെളിപ്പെട്ടു.

ഉദാഹരണത്തിന്, സിറിയൻ കത്തോലിക്ക സമുദായത്തിൽ നിന്നുള്ള ഒരു സുഹൃത്തുമായുള്ള സംഭാഷണത്തിൽ, യു.കെയിൽ അടുത്തകാലത്ത് നടന്ന മുസ്‍ലിം വിരുദ്ധ കലാപത്തെക്കുറിച്ച് സംസാരിക്കാനിടയായി. യു.കെയിൽ ആരോഗ്യ പ്രവർത്തകയായ ജീവിത പങ്കാളിയോടൊപ്പം പോകാൻ നാട്ടിൽ വിസയുമായി ഒരുങ്ങിയിരിക്കുകയാണ് സുഹൃത്ത്. യു.കെയിൽ നടന്ന കലാപത്തെപ്പറ്റി പരാമർശിച്ചപ്പോൾ തന്നെ അദ്ദേഹം കോപാകുലനായി. കലാപത്തിനുള്ള പ്രധാന കാരണം മുസ്‍ലിം കുടിയേറ്റക്കാരാണെന്നും, പൊതുവെ അവർക്ക് ‘ബ്രിട്ടീഷ് സംസ്കാരം’ മനസ്സിലാകുന്നില്ലെന്നും, ഇസ്‍ലാം പ്രചരിപ്പിക്കുന്നതിലും മോസ്കുകൾ പണിയുന്നതിനും മാത്രമാണ് അവരുടെ താൽപര്യമെന്നും അവകാശപ്പെട്ടു.

യു.കെയിലെ സതാംപ്ടൺ നഗരത്തിൽ ഒരു മുസ്‍ലിം കുടിയേറ്റക്കാരൻ ബോട്ടിൽ വന്ന് മൂന്ന് സ്കൂൾ കുട്ടികളെ കുത്തിക്കൊലപ്പെടുത്തിയെന്ന് സോഷ്യൽ മീഡിയയിൽ പ്രചരിച്ച തെറ്റായ വിവരമാണ് കലാപത്തിന് കാരണമായത്. യു.കെയിലെ തീവ്രവലതുപക്ഷ ഗ്രൂപ്പുകൾ നടത്തിയ ഈ തെറ്റായ പ്രചാരണം അക്രമാസക്തമായ പ്രതിഷേധങ്ങൾക്ക് ഇടയാക്കി. ഇതേ തുടർന്ന് യു.കെയിലുടനീളം മുസ്‍ലിംകളെ ആക്രമിക്കുകയും അവരുടെ സ്വത്തുക്കളും പള്ളികളും ബിസിനസ് സ്ഥാപനങ്ങളും അക്രമത്തിനും തീവെപ്പിനും ഇരയാക്കുകയും ചെയ്തു.

‘ഭീകരത'യെയും മുസ്‍ലിംകളെയും ബന്ധിപ്പിക്കുന്നതിന് മുമ്പ് വസ്തുതകളോ സന്ദർഭങ്ങളോ പരിശോധിക്കേണ്ട ആവശ്യമോ സ്വയം സംശയമോ പലർക്കുമില്ല. മുസ്‍ലിം ആയതുകൊണ്ടുതന്നെ ആ വ്യക്തി ‘ഭീകരവാദം' നടത്താനുള്ള രഹസ്യ പദ്ധതിക്ക് മനസ്സിൽ ഇടം നൽകി കഴിഞ്ഞു എന്ന് വിശ്വസിക്കാൻ പ്രയാസമില്ല.

എന്നാൽ ആക്രമണത്തിന് കാരണക്കാരനായ വ്യക്തി മുസ്‍ലിമല്ലെന്നും ഉഗാണ്ടൻ വംശജരായ ക്രിസ്ത്യൻ മാതാപിതാക്കൾക്ക് യു.കെയിൽ ജനിച്ച പൗരനാണെന്നും പിന്നീട് വെളിപ്പെട്ടു. പ്രതിക്ക് പ്രായപൂർത്തിയാകാത്തതിനാൽ യു.കെയിലെ ക്രിമിനൽ നിയമപ്രകാരം പ്രതിയുടെ ഐഡൻറിറ്റി വെളിപ്പെടുത്തുന്നത് ക്രിമിനൽ കുറ്റമാണ്. യു.കെയിലുടനീളം പടർന്നുപിടിച്ച കലാപത്തിനെ ശമിപ്പിക്കുന്നതിന് പ്രതിയുടെ മതപരമായ പശ്ചാത്തലം വെളിപ്പെടുത്താൻ ഭരണകൂടം നിർബന്ധിതരായി. യു.കെയിലെ തീവ്രവലതുപക്ഷ ഗ്രൂപ്പുകൾ കലാപവുമായി ബന്ധപ്പെട്ട് സംഘടിതമായി പ്രചരിപ്പിച്ച തെറ്റായ വിവരങ്ങൾ എന്റെ സുഹൃത്തും യാതൊരു സംശയവും കൂടാതെ വിശ്വസിച്ചു. കുറ്റാരോപിതൻ ഒരു ‘മുസ്‍ലിം’ ആയതിനാൽ വിശദാംശങ്ങളോ വസ്തുതകളോ തിരക്കേണ്ട കാര്യമില്ല എന്ന് അദ്ദേഹത്തിന് തോന്നി. മുസ്‍ലിംകൾ അങ്ങനെ തന്നെ ചെയ്യുമെന്ന ‘പൊതുധാരണ’ ഉള്ളതുകൊണ്ട് യാതൊരു സംശയവും അദ്ദേഹത്തിന് തോന്നിയില്ല. സമൂഹമാധ്യമങ്ങളിലൂടെയുള്ള തീവ്ര വലതുപക്ഷ ഇസ്ലാമോഫോബിയാ വ്യവഹാരങ്ങൾ സ്ഥിരമായി കേൾക്കുകയും മാനസികമായി അത് സത്യമാണെന്ന് വിശ്വസിക്കുകയും ചെയ്യുന്ന വ്യക്തി കൂടിയാണ് ഈ സുഹൃത്ത്.

തെളിവുകളുടെ അഭാവമുണ്ടായിട്ടും, ‘ലൗ ജിഹാദ്’ സംബന്ധിച്ച ഗൂഢാലോചനാസിദ്ധാന്തങ്ങൾ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ തഴച്ചുവളരുന്നു. അതായത് തെളിവുകളും വസ്തുതകളും ഒന്നും മുസ്‍ലിംകളെ സംശയനിഴലിൽ നിന്ന് രക്ഷിക്കുന്നില്ല. Photo: CASA / Facebook
തെളിവുകളുടെ അഭാവമുണ്ടായിട്ടും, ‘ലൗ ജിഹാദ്’ സംബന്ധിച്ച ഗൂഢാലോചനാസിദ്ധാന്തങ്ങൾ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ തഴച്ചുവളരുന്നു. അതായത് തെളിവുകളും വസ്തുതകളും ഒന്നും മുസ്‍ലിംകളെ സംശയനിഴലിൽ നിന്ന് രക്ഷിക്കുന്നില്ല. Photo: CASA / Facebook

സിറിയൻ കത്തോലിക്ക സമുദായത്തിൽ നിന്നുള്ള വേറൊരു സുഹൃത്തുമായുള്ള സംഭാഷണത്തിൽ, 'ലവ് ജിഹാദ്' എന്ന വിഷയം ചർച്ചയിൽ വന്നു. ‘ലൗ ജിഹാദ്'’ എന്നത് വസ്തുതാപരമായ പിന്തുണയില്ലാത്ത സംഘപരിവാറിന്റെ രാഷ്ട്രീയ പ്രചാരണമാണെന്ന് പറഞ്ഞപ്പോൾ ഈ സുഹൃത്ത് അസ്വസ്ഥ പ്രകടിപ്പിച്ചു. കേരള ഹൈക്കോടതി, കേരള ഗവൺമെൻറ്, കേന്ദ്ര ആഭ്യന്തര മന്ത്രാലയം പാർലമെൻറിൽ ചോദ്യോത്തരവേളയിൽ നൽകിയ പ്രസ്താവനകൾ എന്നിവ ചൂണ്ടിക്കാണിക്കുന്നത് ‘ലൗ ജിഹാദിന്' വസ്തുതാപരമായ തെളിവുകളില്ല എന്നാണ്. എന്നിട്ടും സുഹൃത്തിന് അത് വിശ്വസിക്കാൻ കഴിയുന്നില്ല. "തീയില്ലാതെ പുകയുണ്ടാകില്ല" എന്ന് അദ്ദേഹം തറപ്പിച്ചുപറയുന്നു. ഒരുപക്ഷേ അതിന്റെ കാരണം, സംഘപരിവാറും, ക്രിസ്തീയ വലതുപക്ഷ ഗ്രൂപ്പുകളും നിരന്തരം സമൂഹമാധ്യമങ്ങളിലൂടെ നടത്തുന്ന പ്രചാരണങ്ങളാണ്. തെളിവുകളുടെ അഭാവമുണ്ടായിട്ടും, ‘ലൗ ജിഹാദ്’ സംബന്ധിച്ച ഗൂഢാലോചനാസിദ്ധാന്തങ്ങൾ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ തഴച്ചുവളരുന്നു. അതായത് തെളിവുകളും വസ്തുതകളും ഒന്നും മുസ്‍ലിംകളെ സംശയനിഴലിൽ നിന്ന് രക്ഷിക്കുന്നില്ല.

ക്രിസ്ത്യാനികൾ ഗണ്യമായ ന്യൂനപക്ഷമായ കേരളം, ഗോവ തുടങ്ങിയ സംസ്ഥാനങ്ങളിലും അവർ ഭൂരിപക്ഷമുള്ള ചില വടക്കു- കിഴക്കൻ സംസ്ഥാനങ്ങളിലും സംഘപരിവാറിന്റെ രാഷ്ട്രീയ സമീപനം തികച്ചും വ്യത്യസ്തമാണ്.

ഒക്‌ടോബർ ഏഴിന് ഇസ്രായേലിനെതിരായ ഹമാസ് ആക്രമണത്തെത്തുടർന്ന് മുസ്‌ലിം വിരുദ്ധത സമുദായ അംഗങ്ങളുടെ ഇടയിൽ പതിന്മടങ്ങായി. ഇസ്രായേൽ ഗാസയിൽ നടത്തിക്കൊണ്ടിരിക്കുന്ന വംശഹത്യയെപറ്റിയും അധിനിവേശ വെസ്റ്റ് ബാങ്കിൽ തുടരുന്ന വർണ്ണവിവേചന നയങ്ങളെകുറിച്ചുള്ള ഏതൊരു വിമർശനാത്മക പരാമർശവും തീവ്രവാദ പിന്തുണയായി മുദ്രകുത്തപ്പെടുന്നു. ക്രിസ്ത്യൻ സമുദായ ഗ്രൂപ്പുകളുടെ ഇടയിലും ദൈനംദിന ചർച്ചകളിലും ഗാസയിലെ ഇസ്രായേലി വംശഹത്യക്ക് വലിയ ശതമാനം സമുദായ അംഗങ്ങളുടെ മൗന പിന്തുണയുണ്ട്. ക്രിസ്ത്യൻ സാമൂഹിക മാധ്യമ പേജുകളിലും വാട്സ്ആപ്പ് ഗ്രൂപ്പുകളിലും, ഗാസയിലെ ഇസ്രായേലി വ്യോമാക്രമണ ചിത്രങ്ങളും വീഡിയോകളും, അതുപോലെ, അയൺ ഡോം റോക്കറ്റുകളുടെ ചിത്രീകരണവും, 'മുസ്‌ലിംകൾ /ഭീകരർ'ക്കെതിരായ പ്രതിരോധമായി ആഘോഷിക്കപ്പെടുന്നു. അതുപോലെ, 'സമാധാനപ്രിയരായ' ഇസ്രായേലികൾക്ക് ഭീഷണിയായി തുരങ്കങ്ങൾക്കുള്ളിൽ ഭീരുക്കളെപ്പോലെ (എലികളെപ്പോലെ) രഹസ്യമായി പ്രവർത്തിക്കുന്ന ഹമാസ് ഭീകരർക്കെതിരെ ഇസ്രായേൽ കനത്ത പ്രഹരം ഏൽപ്പിക്കുന്നു എന്ന രീതിയിലാണ് മനസ്സിലാക്കപ്പെടുന്നത്. ഭൂരിപക്ഷം സമുദായ അംഗങ്ങളുടെ ഇടയിലും ഒക്ടോബർ 7 ഒറ്റപ്പെട്ട സംഭവമായി നിലകൊള്ളുന്നു.

ഒരു നൂറ്റാണ്ടിലേറെയായി തുടരുന്ന സെറ്റ്ലർ-കൊളോണിയലിസത്തിന്റെയും പലസ്തീനികളുടെ കുടിയിറക്കലിന്റെയും, തുടരുന്ന വർണ്ണവിവേചനത്തിന്റെയും യാഥാർത്ഥ്യങ്ങൾ ചർച്ച ചെയ്യപ്പെടുന്നില്ല. ‘മുസ്‌ലിംകൾ / ഭീകരർ’ ഉയർത്തുന്ന ഭീഷണികളിൽ നിന്ന് വിശുദ്ധ ഭൂമിയെ (ഹോളി ലാൻഡ്) 'സംരക്ഷിക്കുന്ന' ജൂതർക്ക് രാഷ്ട്രീയ- ആത്മീയ പിന്തുണ നൽകാൻ ക്രിസ്ത്യാനികൾക്ക് ഉത്തരവാദിത്തമുണ്ടെന്ന് സമുദായ അംഗങ്ങൾ വിശ്വസിക്കുന്നു. അമേരിക്കയിലെ ഇവാഞ്ചലിക്കൽ പ്രസ്ഥാനങ്ങൾക്ക് സമാനമായി, ക്രിസ്ത്യൻ സയണിസത്തോടുള്ള ക്രിസ്ത്യൻ ഐക്യദാർഢ്യം ഏറ്റവും പ്രകടമായി കാണുന്നു.

മേൽപ്പറഞ്ഞ സംഭവങ്ങൾ പരാമർശിക്കുന്നതിലൂടെ, സിറിയൻ കത്തോലിക്ക സമൂഹം മുസ്‍ലിംകളെയും ബന്ധപ്പെട്ട സംഭവങ്ങളെയും, പലപ്പോഴും സന്ദർഭങ്ങളും വസ്തുതകളും പരിഗണിക്കാതെ മുൻവിധിയോടെ എങ്ങനെ നോക്കിക്കാണുന്നു എന്നുള്ളതാണ്. ‘ഭീകരത'യെയും മുസ്‍ലിംകളെയും ബന്ധിപ്പിക്കുന്നതിന് മുമ്പ് വസ്തുതകളോ സന്ദർഭങ്ങളോ പരിശോധിക്കേണ്ട ആവശ്യമോ സ്വയം സംശയമോ പലർക്കുമില്ല. മുസ്‍ലിം ആയതുകൊണ്ടുതന്നെ ആ വ്യക്തി ‘ഭീകരവാദം' നടത്താനുള്ള രഹസ്യ പദ്ധതിക്ക് മനസ്സിൽ ഇടം നൽകി കഴിഞ്ഞു എന്ന് വിശ്വസിക്കാൻ പ്രയാസമില്ല. തീർച്ചയായും സാമൂഹിക മാധ്യമങ്ങളുടെ സ്വാധീനം, ഇസ്ലാമോഫോബിയ പതിന്മടങ്ങ് വർദ്ധിപ്പിക്കാൻ ഇടയാക്കിയിട്ടുണ്ടെങ്കിലും, അതിലുപരി, സിറിയൻ കത്തോലിക്ക സമൂഹത്തിനുള്ളിൽ മുസ്‍ലിം വിരുദ്ധ വികാരങ്ങളുടെ ഉപയോഗത്തിനും ദുരുപയോഗത്തിനുമുള്ള പ്രധാന കാരണങ്ങൾ എന്താണെന്ന് പരിശോധിക്കാം.

സംഘപരിവാർ ഉയർത്തുന്ന രാഷ്ട്രീയ സാംസ്കാരിക വെല്ലുവിളികളുമായി പൊരുത്തപ്പെടാനും അതിജീവിക്കാനും, ക്രിസ്ത്യൻ സഭകൾ ചില നിലനിൽപ്പ് ഉപാധികൾ വികസിപ്പിച്ചെടുത്തിട്ടുണ്ട്.

സംഘപരിവാർ ആധിപത്യവും
ക്രിസ്ത്യൻ പ്രതിസന്ധിയും

സിറിയൻ കത്തോലിക്കർക്കിടയിൽ, മുസ്‍ലിം വിരുദ്ധ വികാരത്തിന്റെ ഏകീകരണം പ്രബലമായത് 2014-നുശേഷം രാജ്യത്തുണ്ടായ സംഘപരിവാറിന്റെ സമ്പൂർണ രാഷ്ട്രീയ- സാംസ്കാരിക ആധിപത്യത്തിൽ നിന്നാണ്. സംഘപരിവാർ ആധിപത്യം, അതിന്റെ ആക്രമണാത്മക സ്വഭാവം, മുസ്‍ലിം ജനസംഖ്യാ വർദ്ധനവിനെ കുറിച്ചും ക്രിസ്ത്യൻ ജനസംഖ്യാ തകർച്ചയെക്കുറിച്ചും നിരന്തരമായി സംഘപരിവാർ നടത്തുന്ന രാഷ്ട്രീയ പ്രചാരണം എന്നിവ സിറിയൻ കത്തോലിക്കർക്കുള്ള ഭയങ്ങളെയും മുൻവിധികളെയും ദൃഢ​പ്പെടുത്തി. രാജ്യത്തെ സംഘപരിവാർ ആധിപത്യം ന്യൂനപക്ഷ സമുദായങ്ങൾക്കിടയിൽ സാംസ്കാരിക പ്രതിസന്ധി സൃഷ്ടിച്ചിട്ടുണ്ട്. ഈ സാംസ്കാരിക പ്രതിസന്ധിയുടെ പ്രതിഫലനമാണ് ഒരേസമയം ക്രിസ്ത്യൻ സഭകളിൽ നിന്ന് സംഘപരിവാറിനെ അനുകൂലിച്ചും പ്രതികൂലിച്ചുകൊണ്ടുള്ള വൈരുദ്ധ്യാത്മകമായതും എന്നാൽ ‘അതിജീവനത്തെ അടിസ്ഥാനമാക്കി’യുള്ളതുമായ പ്രതികരണങ്ങളിൽ നാം പതിവായി കാണുന്നത്.

ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ, ക്രിസ്ത്യാനികൾക്കെതിരായ സംഘപരിവാർ ഗ്രൂപ്പുകളുടെ ആക്രമണങ്ങളിൽ പ്രകടമായ വർദ്ധനവുണ്ടായിട്ടുണ്ട്. അതോടൊപ്പം പള്ളികളും അവയുടെ സ്വത്തുക്കളും നശിപ്പിക്കുകയും, കർശനമായ മതപരിവർത്തന വിരുദ്ധ നിയമങ്ങൾ നടപ്പിലാക്കി ഭയത്തിന്റെ അന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്തു.
ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ, ക്രിസ്ത്യാനികൾക്കെതിരായ സംഘപരിവാർ ഗ്രൂപ്പുകളുടെ ആക്രമണങ്ങളിൽ പ്രകടമായ വർദ്ധനവുണ്ടായിട്ടുണ്ട്. അതോടൊപ്പം പള്ളികളും അവയുടെ സ്വത്തുക്കളും നശിപ്പിക്കുകയും, കർശനമായ മതപരിവർത്തന വിരുദ്ധ നിയമങ്ങൾ നടപ്പിലാക്കി ഭയത്തിന്റെ അന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്തു.

ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ, ക്രിസ്ത്യാനികൾക്കെതിരായ സംഘപരിവാർ ഗ്രൂപ്പുകളുടെ ആക്രമണങ്ങളിൽ പ്രകടമായ വർദ്ധനവുണ്ടായിട്ടുണ്ട്. അതോടൊപ്പം പള്ളികളും അവയുടെ സ്വത്തുക്കളും നശിപ്പിക്കുകയും, കർശനമായ മതപരിവർത്തന വിരുദ്ധ നിയമങ്ങൾ നടപ്പിലാക്കി ഭയത്തിന്റെ അന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്തു. ഇതുവഴി ക്രിസ്ത്യൻ വിശ്വാസം അനുഷ്ഠിക്കുന്നതിലും പ്രകടിപ്പിക്കുന്നതിലും തടസ്സം സൃഷ്ടിച്ചു. നേരെമറിച്ച്, ക്രിസ്ത്യാനികൾ ഗണ്യമായ ന്യൂനപക്ഷമായ കേരളം, ഗോവ തുടങ്ങിയ സംസ്ഥാനങ്ങളിലും അവർ ഭൂരിപക്ഷമുള്ള ചില വടക്കു- കിഴക്കൻ സംസ്ഥാനങ്ങളിലും സംഘപരിവാറിന്റെ രാഷ്ട്രീയ സമീപനം തികച്ചും വ്യത്യസ്തമാണ്. ഈ പ്രദേശങ്ങളിൽ, തിരഞ്ഞെടുപ്പ് പരിഗണനകൾ മൂലം സംഘപരിവാർ ക്രിസ്ത്യാനികളുടെ പിന്തുണയെ ആശ്രയിക്കുന്നു. കൂടാതെ, വിശാലമായ ഹിന്ദു സാംസ്കാരത്തിനുള്ളിൽ, ക്രിസ്ത്യൻ- ഹിന്ദുവായി അല്ലെങ്കിൽ ആചാരങ്ങളിൽ ക്രിസ്ത്യാനിയും സംസ്കാരത്തിൽ ഹിന്ദുവായി ജീവിക്കാനുമുള്ള ഒരു പ്രത്യേക രാഷ്ട്രീയ സാംസ്കാരിക സ്വത്വം സംഘപരിവാർ മുന്നോട്ടുവയ്ക്കുന്നു. സംഘപരിവാറിന്റെ ദീർഘകാല ദേശീയ ഏകീകരണ ശ്രമങ്ങളുടെ ഭാഗമാണ് ഈ രാഷ്ട്രീയ സാംസ്കാരിക പദ്ധതി.

ക്രിസ്ത്യാനികൾക്ക് സ്വാധീനവും സാന്നിധ്യവും ഉള്ള പ്രദേശങ്ങളിൽ ക്രിസ്ത്യൻ സഭകൾ സംഘപരിവാറിന് നൽകുന്ന സഹായങ്ങളും സഹകരണങ്ങളും, ഒരു പരിധിവരെ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ക്രിസ്ത്യൻ സഭകൾ അനുഭവിക്കുന്ന അക്രമങ്ങളുമായും നിലനിൽപ്പുമായും ബന്ധപ്പെട്ട് കിടക്കുന്നു.

ബംഗ്ലാദേശ്, പാകിസ്താൻ തുടങ്ങിയ മതഭൂരിപക്ഷ രാജ്യങ്ങളിലെ മതന്യൂനപക്ഷങ്ങൾക്ക് സമാനമായി, സംഘപരിവാർ ഉയർത്തുന്ന രാഷ്ട്രീയ സാംസ്കാരിക വെല്ലുവിളികളുമായി പൊരുത്തപ്പെടാനും അതിജീവിക്കാനും, ക്രിസ്ത്യൻ സഭകൾ ചില നിലനിൽപ്പ് ഉപാധികൾ വികസിപ്പിച്ചെടുത്തിട്ടുണ്ട്. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ക്രിസ്ത്യൻ സമൂഹം ന്യൂനപക്ഷമാണെങ്കിലും, സ്കൂളുകൾ, ആശുപത്രികൾ, സാമൂഹിക സേവന സ്ഥാപനങ്ങൾ ഉൾപ്പെടെ കാര്യമായ സ്വത്തുക്കൾ സഭകൾക്കുണ്ട്. ഇവിടങ്ങളിൽ, ക്രിസ്ത്യൻ സമൂഹത്തിനും സ്ഥാപനങ്ങൾക്കുനേരെയും സംഘപരിവാർ ഗ്രൂപ്പുകളുടെ നിരന്തര അക്രമങ്ങളും പേടിപ്പെടുത്തുലുകളും പതിവാണ്. പലപ്പോഴും ഭരണകക്ഷിയായ ബി ജെ പിയുടെ അറിവോടും മൗനസമ്മതത്തോടുംകൂടി നടക്കുന്ന ഈ അക്രമങ്ങളെ ഒഴിവാക്കാനും അതോടൊപ്പം ക്രിസ്ത്യാനികളുടെ ജീവനും സ്വത്തുക്കൾക്കും സംരക്ഷണം കിട്ടാനും സംഘപരിവാറുമായി ചില സഹകരണങ്ങളും സഹായങ്ങളും സഭയ്ക്ക് ചെയ്യേണ്ടിവരുന്നു.

സംഘപരിവാർ ആധിപത്യം, അതിന്റെ ആക്രമണാത്മക സ്വഭാവം, മുസ്‍ലിം ജനസംഖ്യാ വർദ്ധനവിനെ കുറിച്ചും ക്രിസ്ത്യൻ ജനസംഖ്യാ തകർച്ചയെക്കുറിച്ചും നിരന്തരമായി സംഘപരിവാർ നടത്തുന്ന രാഷ്ട്രീയ പ്രചാരണം എന്നിവ സിറിയൻ കത്തോലിക്കർക്കുള്ള ഭയങ്ങളെയും മുൻവിധികളെയും ദൃഢ​പ്പെടുത്തി.   Photo: CASA / Facebook
സംഘപരിവാർ ആധിപത്യം, അതിന്റെ ആക്രമണാത്മക സ്വഭാവം, മുസ്‍ലിം ജനസംഖ്യാ വർദ്ധനവിനെ കുറിച്ചും ക്രിസ്ത്യൻ ജനസംഖ്യാ തകർച്ചയെക്കുറിച്ചും നിരന്തരമായി സംഘപരിവാർ നടത്തുന്ന രാഷ്ട്രീയ പ്രചാരണം എന്നിവ സിറിയൻ കത്തോലിക്കർക്കുള്ള ഭയങ്ങളെയും മുൻവിധികളെയും ദൃഢ​പ്പെടുത്തി. Photo: CASA / Facebook

നേരെമറിച്ച്, ക്രിസ്ത്യാനികൾക്ക് സ്വാധീനവും സാന്നിധ്യവും ഉള്ള പ്രദേശങ്ങളിൽ ക്രിസ്ത്യൻ സഭകൾ സംഘപരിവാറിന് നൽകുന്ന സഹായങ്ങളും സഹകരണങ്ങളും, ഒരു പരിധിവരെ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ക്രിസ്ത്യൻ സഭകൾ അനുഭവിക്കുന്ന അക്രമങ്ങളുമായും നിലനിൽപ്പുമായും ബന്ധപ്പെട്ട് കിടക്കുന്നു. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ക്രിസ്ത്യാനികളുടെ സുരക്ഷയും നിലനിൽപ്പും ഉറപ്പാക്കാൻ ക്രിസ്ത്യൻ സഭകൾ, കേരളം, ഗോവ, വടക്കുകിഴക്കൻ മേഖല തുടങ്ങിയ സംസ്ഥാനങ്ങളിൽ കൂടുതൽ അനുരഞ്ജനപരവും സഹകരണപരവുമായ നിലപാട് സ്വീകരിക്കേണ്ടിവരുന്നു. സംഘപരിവാറിന്റെ രാഷ്ട്രീയവും സാംസ്കാരികവുമായ ആധിപത്യം മൂലമാണ്, ക്രിസ്ത്യൻ ന്യൂനപക്ഷങ്ങൾക്ക് അവരുടെ സംരക്ഷണത്തിനായി അവ്യക്തവും പൊരുത്തമില്ലാത്തതുമായ നിലപാടുകൾ സ്വീകരിക്കേണ്ടിവരുന്നത്. സിറിയൻ കത്തോലിക്ക സഭാ നേതാക്കളുടെയും അനുബന്ധ ഗ്രൂപ്പുകളുടെയും സംഘപരിവാർ സംഘടനകളുമായുള്ള, പ്രത്യേകിച്ച് തിരഞ്ഞെടുപ്പ് മുന്നണിയിലെ ബി.ജെ.പിയുമായുള്ള സഹകരണമോ നീക്കുപോക്കുകളോ സംബന്ധിച്ച പരസ്യ പ്രസ്താവനകളിൽ ഇത്തരം വൈരുദ്ധ്യങ്ങൾ പ്രകടമാണ്.

മുസ്‌ലിം ലീഗിലൂടെ മുസ്‌ലിംകൾ, പരമ്പരാഗതമായി ക്രിസ്ത്യാനികളുടെ പിന്തുണ സ്വീകരിച്ചിരുന്ന യു.ഡി.എഫിനെ നിയന്ത്രിക്കുന്നുവെന്ന് സിറിയൻ കത്തോലിക്കർ വിശ്വസിക്കുന്നു.

കേരളത്തിലെ രാഷ്ട്രീയ മുന്നണികളും
ക്രിസ്ത്യൻ പ്രാതിനിധ്യവും

കേരളത്തിലെ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ, പിന്നാക്ക ജാതി ഹിന്ദു രാഷ്ട്രീയ മണ്ഡലത്തിൽ ഇടം ഉണ്ടാക്കാനുള്ള ബി.ജെ.പിയുടെ പല ശ്രമങ്ങളും വിഫലമായിരുന്നു. ഈഴവ വോട്ടുകൾ ആകർഷിക്കുന്നതിന് എസ്.എൻ.ഡി.പിയുടെ രാഷ്ട്രീയ ഘടകമായ ഭാരത് ധർമ്മ ജന സേനയുമായും (ബി ഡി ജെ എസ്), ആദിവാസി വോട്ടുകൾ ലഭിക്കുന്നതിനായി സി.കെ. ജാനുവിന്റെ ജനാധിപത്യ രാഷ്ട്രീയ പാർട്ടിയുമായും (ജെ.ആർ.പി) തെരഞ്ഞെടുപ്പ് സഖ്യങ്ങൾ ഉണ്ടാക്കിയെങ്കിലും അതൊന്നും തെരഞ്ഞെടുപ്പ് വിജയത്തിലേക്ക് എത്തിക്കാൻ പാർട്ടിയെ സഹായിച്ചില്ല. ബി.ജെ.പിയുടെ ഈ ശ്രമങ്ങൾ പരാജയപ്പെട്ടതിന് കാരണം, ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് (എൽ ഡി എഫ്) ഈ വിഭാഗങ്ങളുടെ ഇടയിൽ തുടരുന്ന സ്വാധീനവും സ്വീകാര്യതയും ആയിരുന്നു. ഈ ‘സബാൾട്ടേൺ ഹിന്ദുത്വ’ പദ്ധതിയുടെ പരാജയത്തിൽ നിന്നാണ് ക്രിസ്ത്യാനികൾക്കിടയിലുള്ള മുസ്‍ലിം വിരോധം മുതലെടുത്ത്, ഒരു പൊതുവായ രാഷ്ട്രീയ ഇടം കണ്ടെത്താനുള്ള സംഘപരിവാറിന്റെ രാഷ്ട്രീയ പദ്ധതി.

സംഘപരിവാർ മുന്നോട്ടുവയ്ക്കുന്ന മുസ്‍ലിം വിരുദ്ധത, കേരള രാഷ്ട്രീയത്തിൽ ക്രിസ്ത്യൻ പ്രാതിനിധ്യം കുറയുന്നു എന്നും മുസ്‍ലിം പ്രാതിനിധ്യം കൂടുന്നു എന്നും വിഷമിക്കുന്ന സിറിയൻ കത്തോലിക്കരിൽ ഒരു പരിധിവരെ പ്രതിധ്വനിക്കുന്നു. മുസ്‌ലിം ലീഗിലൂടെ മുസ്‌ലിംകൾ, പരമ്പരാഗതമായി ക്രിസ്ത്യാനികളുടെ പിന്തുണ സ്വീകരിച്ചിരുന്ന യു.ഡി.എഫിനെ നിയന്ത്രിക്കുന്നുവെന്ന് സിറിയൻ കത്തോലിക്കർ വിശ്വസിക്കുന്നു. അതുപോലെ പരമ്പരാഗതമായി സിറിയൻ കത്തോലിക്കർ നേതൃത്വം കൊടുത്തിരുന്ന കേരള കോൺഗ്രസ് പോലുള്ള രാഷ്ട്രീയ പ്രസ്ഥാനങ്ങൾ ശോഷിക്കുകയും, വിഭജിക്കുകയും ചെയ്തത്, കേരളത്തിൽ അവരുടെ രാഷ്ട്രീയ പ്രാതിനിധ്യം കുറയ്ക്കുന്നു എന്ന പൊതുധാരണ സമുദായത്തിനിടയിലുണ്ട്. ഉമ്മൻ ചാണ്ടി, കെ. എം. മാണി പോലുള്ള നേതാക്കളുടെ അഭാവം സിറിയൻ കത്തോലിക്കരുടെ ഇടയിൽ ഒരു രാഷ്ട്രീയ അനാഥത്വം സൃഷ്ടിച്ചിട്ടുണ്ട്. ഇതോടൊപ്പം ഇടതുപക്ഷ മുന്നണിയിലുള്ള ക്രിസ്ത്യൻ നേതാക്കൾക്ക് 'താക്കോൽ' സ്ഥാനങ്ങളിൽ എത്താൻ പറ്റുകയില്ലെന്നും, അവിടെ അവർ അവഗണിക്കപ്പെടുന്നു എന്നുമുള്ള പൊതുധാരണ സമുദായത്തിനിടയിലുണ്ട്.

ഉമ്മൻ ചാണ്ടി, കെ. എം. മാണി പോലുള്ള നേതാക്കളുടെ അഭാവം സിറിയൻ കത്തോലിക്കരുടെ ഇടയിൽ ഒരു രാഷ്ട്രീയ അനാഥത്വം സൃഷ്ടിച്ചിട്ടുണ്ട്. ഇതോടൊപ്പം ഇടതുപക്ഷ മുന്നണിയിലുള്ള ക്രിസ്ത്യൻ നേതാക്കൾക്ക് 'താക്കോൽ' സ്ഥാനങ്ങളിൽ എത്താൻ പറ്റുകയില്ലെന്നും, അവിടെ അവർ അവഗണിക്കപ്പെടുന്നു എന്നുമുള്ള പൊതുധാരണ സമുദായത്തിനിടയിലുണ്ട്.
ഉമ്മൻ ചാണ്ടി, കെ. എം. മാണി പോലുള്ള നേതാക്കളുടെ അഭാവം സിറിയൻ കത്തോലിക്കരുടെ ഇടയിൽ ഒരു രാഷ്ട്രീയ അനാഥത്വം സൃഷ്ടിച്ചിട്ടുണ്ട്. ഇതോടൊപ്പം ഇടതുപക്ഷ മുന്നണിയിലുള്ള ക്രിസ്ത്യൻ നേതാക്കൾക്ക് 'താക്കോൽ' സ്ഥാനങ്ങളിൽ എത്താൻ പറ്റുകയില്ലെന്നും, അവിടെ അവർ അവഗണിക്കപ്പെടുന്നു എന്നുമുള്ള പൊതുധാരണ സമുദായത്തിനിടയിലുണ്ട്.

കേരളത്തിലെ രണ്ട് രാഷ്ട്രീയമുന്നണികളിലും പ്രാതിനിധ്യം കുറയുന്നു എന്ന പൊതുധാരണയിൽ നിന്നാണ് ബി.ജെ.പിയുമായി രാഷ്ട്രീയ നീക്കുപോക്കുകൾക്കും സഹകരണത്തിനും സിറിയൻ കത്തോലിക്ക സഭ മൗനസമ്മതം മൂളുന്നത്. കൂടാതെ, മുസ്‌ലിംകളുടെ വർദ്ധിച്ചുവരുന്ന രാഷ്ട്രീയ പ്രാതിനിധ്യവും സാമ്പത്തിക സ്വാധീനവും, സംസ്ഥാനത്തിന്റെ വിഭവങ്ങളിലും നേട്ടങ്ങളിലും പങ്കുകാരാവാനുള്ള അവരുടെ ആവശ്യവും, സിറിയൻ കത്തോലിക്ക സമുദായം പരമ്പരാഗതമായി നിലനിർത്തിയിരുന്ന സാമൂഹിക- രാഷ്ട്രീയ ആധിപത്യത്തെ അസ്വസ്ഥമാക്കുന്നു.

സിറിയൻ കത്തോലിക്ക സഭയുടെ ആഭ്യന്തര പ്രതിസന്ധിയും മുസ്‍ലിം വിരോധവും

കേരളത്തിലെ ക്രിസ്ത്യൻ ജനസംഖ്യയിലുണ്ടായ കുറവ് ഉണ്ടാക്കുന്ന സാമൂഹിക- രാഷ്ട്രീയ പ്രത്യാഘാതങ്ങളിൽ കത്തോലിക്കാ സഭ ഉത്കണ്ഠാകുലരാണ്. ജനസംഖ്യാപരമായ കുറവ് നികത്താൻ, സഭ ക്രിസ്ത്യൻ ദമ്പതിമാരെ കൂടുതൽ കുട്ടികളുണ്ടാകാൻ പ്രോത്സാഹിപ്പിക്കുന്നുണ്ട്. കത്തോലിക്കാസഭ, ദമ്പതികൾക്ക് മൂന്നോ അതിലധികമോ കുട്ടികളുണ്ടെങ്കിൽ കത്തോലിക്കാ സ്കൂളുകളിൽ ഫീസിളവ്, സൗജന്യ പ്രവേശനം എന്നിവ വാഗ്ദാനം ചെയ്തിട്ടുണ്ട്. മുസ്‍ലിം ജനവിഭാഗത്തിന്റെ സംഖ്യ ക്രമാതീതമായി കേരളത്തിൽ വർധിക്കുന്നു എന്ന തെറ്റിദ്ധാരണയും സംഘപരിവാർ പ്രചാരണവും മുൻനിർത്തിയാണ് കത്തോലിക്കാ സഭ വിശ്വാസികളോട് കൂടുതൽ കുട്ടികളുണ്ടാകാൻ പ്രോത്സാഹിപ്പിക്കുന്നത് എന്നതാണ് ഇതിലെ പ്രശ്നം.

പരമ്പരാഗതമായി സിറിയൻ കത്തോലിക്കർ നേതൃത്വം കൊടുത്തിരുന്ന കേരള കോൺഗ്രസ് പോലുള്ള രാഷ്ട്രീയ പ്രസ്ഥാനങ്ങൾ ശോഷിക്കുകയും, വിഭജിക്കുകയും ചെയ്തത്, കേരളത്തിൽ അവരുടെ രാഷ്ട്രീയ പ്രാതിനിധ്യം കുറയ്ക്കുന്നു എന്ന പൊതുധാരണ സമുദായത്തിനിടയിലുണ്ട്.

എന്നാൽ സഭ നേരിടുന്ന ആഭ്യന്തര പ്രതിസന്ധിയുടെ പ്രതിഫലനം മാത്രമാണ് മുസ്‍ലിം വിരോധം. കുറെ വർഷങ്ങളായി സിറിയൻ കത്തോലിക്ക സഭയിൽ പുരോഹിതരായും കന്യാസ്ത്രീമാരായും പുതുതലമുറയിൽ നിന്ന് ചേരുന്നവരുടെ എണ്ണം ക്രമാതീതമായി കുറഞ്ഞു എന്നതാണ് സഭ നേരിടുന്ന ആഭ്യന്തര പ്രതിസന്ധി. പരമ്പരാഗതമായി ഇടവകകളിൽ പുരോഹിതരായി അല്ലെങ്കിൽ വിദേശത്ത് മിഷൻ പ്രവർത്തകരായി ഒരു വൈദികൻ അല്ലെങ്കിൽ കന്യാസ്ത്രീ ക്രൈസ്തവ കുടുംബങ്ങളിൽനിന്നുണ്ടാവുക എന്നത് സാധാരണമായിരുന്നു. അത് പ്രത്യേക ബഹുമാനവും സാമൂഹ്യ പദവിയും സമുദായത്തിനകത്ത് കിട്ടാൻ സഹായിച്ചിരുന്നു.

മുൻപ് പല ക്രിസ്ത്യൻ ദമ്പതികൾക്കും മൂന്നിൽ കൂടുതൽ മക്കളുണ്ടായിരുന്നു. സഭയ്ക്ക് വിശ്വാസികളുടെ സാമൂഹ്യജീവിതത്തിൽ കൂടുതൽ പങ്കും ബന്ധവും ഉണ്ടായിരുന്നതുകൊണ്ട്, ക്രിസ്ത്യൻ കുടുംബങ്ങളിൽ നിന്ന് ഒരു മകളെയോ മകനെയോ സഭയ്ക്ക് വാഗ്ദാനം ചെയ്യുമായിരുന്നു. എന്നാൽ കഴിഞ്ഞ കുറെ വർഷങ്ങളായി ഉണ്ടായ സാമൂഹിക മാറ്റങ്ങൾ, മറ്റ് സമുദായങ്ങളിൽ എന്നപോലെ, ക്രിസ്ത്യൻ സമുദായത്തിലുമുണ്ടായി. അതിൽ പ്രധാനം, ക്രിസ്ത്യൻ കുടുംബങ്ങളുടെ വലിപ്പം കുറയുകയും, ദമ്പതിമാർ രണ്ടിൽ കുറവ് കുട്ടികൾക്ക് മുൻഗണന കൊടുക്കുന്നു എന്നുള്ളതുമാണ്. സഭയെ സംബന്ധിച്ച് ഇത് വലിയ സാമൂഹിക പ്രതിസന്ധി സൃഷ്ടിക്കുന്നു. കാരണം ക്രിസ്ത്യൻ കുടുംബങ്ങൾക്ക് സഭയുമായുള്ള സാമൂഹിക ബന്ധം കുറയുകവഴി സഭയിലേക്ക് പുതുതലമുറയിൽ നിന്ന് പുരോഹിതന്മാരായും കന്യാസ്ത്രീകളായും വരുന്നവരുടെ എണ്ണം ക്രമാതീതമായി കുറഞ്ഞു. ഈ ആഭ്യന്തര പ്രതിസന്ധി മറികടക്കാൻ സഭ കണ്ടെത്തിയ കുറുക്കുവഴിയാണ് ക്രിസ്ത്യൻ കുടുംബങ്ങളുടെ വലിപ്പം വർദ്ധിപ്പിക്കുകയെന്നത്. ഇതുവഴി സ്വാഭാവികമായും വിശ്വാസികളുടെ എണ്ണം കൂടുകയും, അതോടൊപ്പം പുതിയ വൈദികരെയും കന്യാസ്ത്രീകളെയും കിട്ടുമെന്നും സഭാനേതൃത്വം വിചാരിക്കുന്നു.

ഈഴവ വോട്ടുകൾ ആകർഷിക്കുന്നതിന് എസ്.എൻ.ഡി.പിയുടെ രാഷ്ട്രീയ ഘടകമായ ഭാരത് ധർമ്മ ജന സേനയുമായും ആദിവാസി വോട്ടുകൾ ലഭിക്കുന്നതിനായി സി.കെ. ജാനുവിന്റെ ജനാധിപത്യ രാഷ്ട്രീയ പാർട്ടിയുമായും ബി.ജെ.പി തെരഞ്ഞെടുപ്പ് സഖ്യമുണ്ടാക്കിയെങ്കിലും അതൊന്നും വിജയത്തിലേക്ക് എത്തിക്കാനായില്ല.
ഈഴവ വോട്ടുകൾ ആകർഷിക്കുന്നതിന് എസ്.എൻ.ഡി.പിയുടെ രാഷ്ട്രീയ ഘടകമായ ഭാരത് ധർമ്മ ജന സേനയുമായും ആദിവാസി വോട്ടുകൾ ലഭിക്കുന്നതിനായി സി.കെ. ജാനുവിന്റെ ജനാധിപത്യ രാഷ്ട്രീയ പാർട്ടിയുമായും ബി.ജെ.പി തെരഞ്ഞെടുപ്പ് സഖ്യമുണ്ടാക്കിയെങ്കിലും അതൊന്നും വിജയത്തിലേക്ക് എത്തിക്കാനായില്ല.

ക്രിസ്ത്യൻ സമുദായത്തിൽ നിന്നുള്ള പുതിയ തലമുറയുടെ വിദേശ രാജ്യങ്ങളിലേക്കുള്ള കുടിയേറ്റവും സ്ഥിരതാമസമാക്കലും വർദ്ധിക്കുന്നത് സഭയുടെ ആഭ്യന്തര പ്രതിസന്ധി വർദ്ധിപ്പിക്കുന്നു. പരിണിതഫലമായി, കേരളത്തിലെ ഇടവകകളിലും പ്രാർത്ഥനായോഗങ്ങളിലും പങ്കെടുക്കുന്നവരുടെ എണ്ണം ക്രമാതീതമായി കുറഞ്ഞു. പല ഇടവകകളിലും വിശ്വാസികളുടെ കുറവ് നിമിത്തം ദിവസേനയുള്ള കുർബാന നടത്താൻ പാടുപെടുന്നു. വിദേശരാജ്യങ്ങളിലേക്ക് കുടിയേറി സ്ഥിരതാമസമാക്കിയ കുടുംബങ്ങളും അവരുടെ പുതുതലമുറയുമായി സഭയ്ക്ക് ദൃഢമായ ബന്ധം നിലനിർത്താൻ ബുദ്ധിമുട്ട് നേരിടുന്നുണ്ട്. സഭയുമായി നിരന്തര സമ്പർക്കത്തിന് പതിവായുള്ള ഞായറാഴ്ച വേദപാഠ ക്ലാസുകൾക്ക് എല്ലാ വിദേശരാജ്യങ്ങളിലും സൗകര്യമില്ല. അതിനാൽ കേരളത്തിലെ ക്രിസ്ത്യൻ യുവതലമുറയുടെ അഭാവവും പുതുതലമുറയുമായുള്ള ദുർബലമായ ബന്ധവുമാണ് സഭ നേരിടുന്ന സാമൂഹ്യ പ്രതിസന്ധി.

മുൻപ് വിദേശരാജ്യങ്ങളിൽ വിശ്വാസികൾക്കായി രൂപതകൾ സ്ഥാപിച്ച് സഭ ഈ പ്രശ്നം പരിഹരിച്ചിരുന്നു. എന്നാൽ കൂടുതൽ വിദേശ രൂപതകൾ സ്ഥാപിക്കാനും നിലവിലുള്ളതിനെ പരിപാലിക്കാനും അടിസ്ഥാനപരമായ വേണ്ടത് സമുദായത്തിൽ നിന്ന് കൂടുതൽ വൈദികരും കന്യാസ്ത്രീകളുമാണ്. ഇപ്പോഴത്തെ പരിതസ്ഥിതിയിൽ നിലവിലുള്ള ആവശ്യങ്ങൾ നിറവേറ്റാൻ പോലുമുള്ള അംഗങ്ങൾ അപര്യാപ്തമാണ്. പഴയതുപോലെ കൂടുതൽ വൈദികരും കന്യാസ്ത്രീകളും സമുദായത്തിൽ നിന്ന് ചേരാനുള്ള സാധ്യതകളും പരിമിതമാണ്. കേരളത്തിലും ഇന്ത്യയുടെ പല ഭാഗങ്ങളിലും വിദേശത്തുമുള്ള രൂപതകൾ, മഠങ്ങൾ, ആശുപത്രികൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, സാമൂഹ്യ സേവന സ്ഥാപനങ്ങൾ എന്നിവ നോക്കി നടത്തുന്നതിനും പരിപാലിക്കുന്നതിനും പുതിയ അംഗങ്ങൾ ചേർന്നേ മതിയാവൂ. അതിനാൽ തന്നെ, കത്തോലിക്ക സഭയെ സംബന്ധിച്ച് ഇത് അടിസ്ഥാനപരമായി നിലനിൽപ്പിന്റെ പ്രശ്നമാണ്.

വൈദികരും ബിഷപ്പുമാരും ഉൾപ്പെട്ട നിരവധി ലൈംഗികാതിക്രമകേസുകളും ഉന്നത അധികാരികൾക്കെതിരായ അഴിമതി ആരോപണങ്ങളും സഭയുടെ പൊതു ജനപ്രീതിയെയും വിശ്വാസികളുടെ മേലുള്ള സാമൂഹിക അധികാരത്തെയും കാര്യമായി പരിക്കേൽപ്പിച്ചിട്ടുണ്ട്.

കത്തോലിക്കാ സഭയുടെ ആന്തരിക പ്രതിസന്ധിയെ ക്രിസ്ത്യൻ സമുദായത്തിലെ മുഴുവൻ പ്രശ്നമാക്കി മാറ്റുകയും അതോടൊപ്പം ക്രിസ്ത്യൻ ജനസംഖ്യയിലുണ്ടായ കുറവിനെ നികത്താൻ മുസ്‍ലിം സമുദായത്തിന്റെ ജനസംഖ്യ വർദ്ധിക്കുന്നു എന്ന തെറ്റായ ബാഹ്യഭീഷണി ഉയർത്തി വിശ്വാസികളിൽ ഭയം ജനിപ്പിക്കുകയും ചെയ്യുന്നു എന്നതാണ് അടിസ്ഥാനപരമായ രാഷ്ട്രീയ പ്രശ്നം. ബാഹ്യ ഭീഷണി ഉയർത്തിക്കാട്ടി സമുദായത്തെ ഏകീകരിക്കാനുള്ള സഭയുടെ ശ്രമം, സഭ നേരിടുന്ന ആഭ്യന്തര പ്രതിസന്ധി വിശ്വാസികളുടെ ശ്രദ്ധയിൽ നിന്ന് തിരിച്ചുവിടാനുള്ള ശ്രമമായി കാണേണ്ടിവരും. ക്രിസ്ത്യൻ വലതുപക്ഷ ഗ്രൂപ്പുകൾക്ക് മൗനസമ്മതം മൂളുകയും സംഘപരിവാറിന്റെ മുസ്‍ലിം വിരുദ്ധ രാഷ്ട്രീയ പ്രചാരണം ഏറ്റെടുക്കുകയും ചെയ്യുന്നതിലൂടെ, സമുദായ ഏകീകരണവും സഭ അനുഭവിക്കുന്ന പ്രതിസന്ധിയും മറികടക്കാനാവില്ല.

സമൂഹ മാധ്യമങ്ങളും സിറിയൻ കത്തോലിക്കാ സഭയുടെ സാമൂഹ്യ- ആത്മീയ അധികാരവും

സഭയ്ക്കുണ്ടായിരുന്ന പൊതുജന പ്രീതിക്കും സമുദായത്തിനുമേൽ പരമ്പരാഗതമായി ലഭിച്ചിരുന്ന സാമൂഹിക അധികാരത്തിനും കഴിഞ്ഞ കാലഘട്ടങ്ങളിൽ രണ്ട് പ്രധാന വെല്ലുവിളികളെ അഭിമുഖീകരിക്കേണ്ടിവന്നിട്ടുണ്ട്.
ഒന്ന്; വൈദികരും ബിഷപ്പുമാരും ഉൾപ്പെട്ട നിരവധി ലൈംഗികാതിക്രമകേസുകളും ഉന്നത അധികാരികൾക്കെതിരായ അഴിമതി ആരോപണങ്ങളും സഭയുടെ പൊതു ജനപ്രീതിയെയും വിശ്വാസികളുടെ മേലുള്ള സാമൂഹിക അധികാരത്തെയും കാര്യമായി പരിക്കേൽപ്പിച്ചിട്ടുണ്ട്.

ലൈംഗിക അതിക്രമം നടത്തിയ വൈദികർക്കെതിരെ ചില കന്യാസ്ത്രീകൾ നടത്തിയ ധീരമായ പ്രതിഷേധസമരം പൊതുജനശ്രദ്ധ നേടി.
ലൈംഗിക അതിക്രമം നടത്തിയ വൈദികർക്കെതിരെ ചില കന്യാസ്ത്രീകൾ നടത്തിയ ധീരമായ പ്രതിഷേധസമരം പൊതുജനശ്രദ്ധ നേടി.

രണ്ട്, ഈ ലൈംഗിക അതിക്രമങ്ങളും അഴിമതി ആരോപണങ്ങളും സംബന്ധിച്ച വിവരങ്ങൾ പൊതുജനങ്ങൾക്കിടയിലും വിശ്വാസികളുടെയിടയിലും സാമൂഹ്യ മാധ്യമങ്ങൾ വഴി പ്രചരിച്ചു. അതോടൊപ്പം ലൈംഗിക അതിക്രമം നടത്തിയ വൈദികർക്കെതിരെ ചില കന്യാസ്ത്രീകൾ നടത്തിയ ധീരമായ പ്രതിഷേധ സമരം പൊതുജനശ്രദ്ധ നേടി, പൗരസമൂഹത്തിന്റെയും സംഘടനകളുടെയും ഐക്യദാർഢ്യം നേടാനായത് പൊതുജനമധ്യത്തിൽ സഭയുടെ വിശ്വാസ്യത നഷ്ടപ്പെടാനിടയായി.

അതോടൊപ്പം, ലൈംഗിക അതിക്രമം നടത്തിയ വൈദികരെ സംരക്ഷിക്കുന്ന സഭാ നിലപാടും ഉന്നതതല സഭാഅധികാരികൾ ഉൾപ്പെടുന്ന അഴിമതി ആരോപണങ്ങളും പൊതുജനത്തിനും വിശ്വാസികളുടെയും ഇടയിൽ ചോദ്യം ചെയ്യപ്പെട്ടു. അതിലുപരി സഭയുടെ ഔദ്യോഗിക നിലപാടിന് കടകവിരുദ്ധമായി ചില വൈദികരും കന്യാസ്ത്രീകളും ലൈംഗിക അതിക്രമം നേരിട്ട കന്യാസ്ത്രീകൾക്ക് പരസ്യമായി പിന്തുണ പ്രഖ്യാപിച്ചതും വിമർശനങ്ങൾ സമൂഹമാധ്യമങ്ങൾ വഴി ഉന്നയിച്ചതും സഭയ്ക്കുള്ളിൽ തന്നെയുള്ള വിമത സ്വരങ്ങൾക്ക് കരുത്തേകി. ഇത് വിശ്വാസികളുടെയിടയിലും പ്രത്യേകിച്ച് സമുദായത്തിലെ യുവാക്കൾക്കിടയിലും സഭാ നേതൃത്വത്തെയും ഇടവക വൈദികരെയും സമൂഹമാധ്യമങ്ങൾ വഴി അതൃപ്തി പ്രകടിപ്പിക്കാനും പരസ്യമായി വിമർശിക്കുന്നതിനും ഇടയായി. ഈ കാലഘട്ടത്തിലെ സമൂഹമാധ്യമങ്ങളിൽ ഇതൊക്കെ സ്വാഭാവികമാണെങ്കിലും, വിശ്വാസികളുടെ മേൽ സഭയ്ക്കുള്ള പരമ്പരാഗത സാമൂഹിക- ആത്മീയ അധികാരം കണക്കിലെടുക്കുമ്പോൾ, ഈ വിമർശനങ്ങൾ വളരെ പ്രാധാന്യം അർഹിക്കുന്നു.

ലൈംഗിക അതിക്രമം നടത്തിയ വൈദികരെ സംരക്ഷിക്കുന്ന സഭാ നിലപാടും ഉന്നതതല സഭാഅധികാരികൾ ഉൾപ്പെടുന്ന അഴിമതി ആരോപണങ്ങളും പൊതുജനത്തിനും വിശ്വാസികളുടെയും ഇടയിൽ ചോദ്യം ചെയ്യപ്പെട്ടു

ചരിത്രപരമായി, സഭയ്ക്കുള്ളിലും, വിശ്വാസികളിലും, പൊതുസമൂഹത്തിലും സഭയുടെ സാമൂഹിക-ആത്മീയ അധികാരം നിലനിർത്തുന്നതിൽ സഭയുമായി ബന്ധപ്പെട്ടും അല്ലാതെയുമുള്ള വിവരങ്ങൾ നിയന്ത്രിക്കുന്നതിലും അതിലെ രഹസ്യാത്മകത സൂക്ഷിക്കുന്നതിനും വലിയ പങ്കുവഹിച്ചിട്ടുണ്ട്. നേരെമറിച്ച് ഈ കാലഘട്ടത്തിൽ സഭയുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളിലൂടെ വിശ്വാസികളുടെയിടയിലും പൊതുജനത്തിനിടയിലും പ്രചരിക്കുന്ന വാർത്തകളുടെയും വിവരങ്ങളുടെയും മേൽ സഭയ്ക്ക് ഒരു നിയന്ത്രണവും ഇല്ല. രഹസ്യാത്മകതയും വിവരങ്ങളുടെ മേലുള്ള സാമൂഹിക നിയന്ത്രണവും കുറഞ്ഞതോടെ വിശ്വാസികളുടെ മേലുള്ള അധികാരം ദുർബലമായി. സമൂഹമാധ്യമങ്ങളുടെ വളർച്ചയും അത് വിശ്വാസികളുടെ മേൽ ചെലുത്തുന്ന സ്വാധീനവും, പൊതുജന അഭിപ്രായം രൂപീകരിക്കുന്നതിൽ വഹിക്കുന്ന പങ്കും, സമകാലിക സമൂഹത്തിൽ സഭ നേരിടുന്ന വെല്ലുവിളികളാണ്. അതുകൊണ്ടുതന്നെ സാമൂഹിക മാധ്യമങ്ങളിൽ ചർച്ച ചെയ്യുകയും ഉന്നയിക്കപ്പെടുകയും ചെയ്യുന്ന ആരോപണങ്ങളെ ഫലപ്രദമായി നേരിടാൻ സഭാനേതൃത്വം പാടുപെടുന്നു. ഈ പ്രതിസന്ധിക്ക് പരിഹാരമായി സഭാ നേതൃത്വം വൈദികരോടും വിശ്വാസികളോടും സമൂഹമാധ്യമങ്ങളിൽ ഫലപ്രദമായി ഇടപെടാനും സഭയ്ക്ക് പിന്തുണ നൽകാനും ആഹ്വാനം ചെയ്തിരുന്നു.

സിറിയൻ കത്തോലിക്കാ സഭയും
തീവ്രവലതുപക്ഷ ക്രിസ്ത്യൻ ഗ്രൂപ്പുകളും

കേരളത്തിൽ കത്തോലിക്കാ സഭ സംഘപരിവാറിന്റെ മുസ്‍ലിം വിരുദ്ധ പ്രചാരണങ്ങൾ പരോക്ഷമായി ഏറ്റെടുക്കുന്നതിലൂടെ സമുദായത്തിനുള്ളിൽ മുസ്‍ലിം വിരുദ്ധ തീവ്രവലതുപക്ഷ ഗ്രൂപ്പുകൾക്ക് പരോക്ഷമായി അംഗീകാരം നൽകി. സഭയുടെ ഈ പരോക്ഷ പിന്തുണയിൽ നിന്നാണ് ക്രിസ്ത്യൻ അസോസിയേഷൻ, അലയൻസ് ഫോർ സോഷ്യൽ ആക്ഷൻ (CASA) പോലുള്ള തീവ്രവലതുപക്ഷ ക്രിസ്ത്യൻ ഗ്രൂപ്പുകൾ ആവിർഭവിച്ചത്. സമൂഹമാധ്യമങ്ങളിലൂടെയും ചില സമയങ്ങളിൽ പ്രക്ഷോഭങ്ങൾ സംഘടിപ്പിച്ചും, ക്രിസ്ത്യൻ സമുദായത്തിനുള്ളിൽ, മുസ്‍ലിം വിരുദ്ധത വർദ്ധിപ്പിക്കുന്നതിൽ ‘കാസ’യും അനുബന്ധ ഗ്രൂപ്പുകൾക്കും വലിയ പങ്കാണുള്ളത്. ഇവർ നിയന്ത്രിക്കുന്ന സമൂഹമാധ്യമ പേജുകളും ചാനലുകളും മുസ്‍ലിം വിരുദ്ധ വിദ്വേഷവും ഇസ്ലാമിനെ അപകീർത്തിപ്പെടുത്തുന്ന അഭിപ്രായങ്ങളും സമുദായത്തിനുള്ളിൽ പ്രചരിപ്പിക്കുന്നു. ലൗ ജിഹാദ്, ഹലാൽ വിരുദ്ധ കാമ്പയിനുകൾ, ഇസ്ലാമിക രാജ്യങ്ങളിലെ ക്രിസ്ത്യൻ പീഡനം, മുസ്‍ലിംകൾ നടത്തുന്ന സ്ഥാപനങ്ങൾക്കെതിരെ ബഹിഷ്കരണ ആഹ്വാനം എന്നീ പ്രചാരണങ്ങൾകൊണ്ട് ഇവരുടെ സമൂഹമാധ്യമ പേജുകൾ നിറഞ്ഞിരിക്കുന്നു. അതേസമയം, ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ക്രിസ്ത്യാനികൾക്കെതിരെ വർധിച്ചുവരുന്ന ആക്രമണങ്ങളിലും മണിപ്പൂരിലെ വർഗീയ കലാപത്തിലും ‘കാസ’ പോലുള്ള തീവ്ര വലതുപക്ഷ ക്രിസ്ത്യൻ ഗ്രൂപ്പുകളുടെ മൗനം, ഇവർ സംഘപരിവാറിനെ കേരളത്തിൽ രാഷ്ട്രീയമായും സാംസ്കാരികമായും സഹായിക്കുന്ന ശക്തികൾ ആണെന്നതിനുള്ള തെളിവു കൂടിയാണ്.

ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ക്രിസ്ത്യാനികൾക്കെതിരെ വർധിച്ചുവരുന്ന ആക്രമണങ്ങളിലും മണിപ്പുരിലെ വർഗീയ കലാപത്തിലും ‘കാസ’ പോലുള്ള തീവ്ര വലതുപക്ഷ ക്രിസ്ത്യൻ ഗ്രൂപ്പുകളുടെ മൗനം, ഇവർ സംഘപരിവാറിനെ കേരളത്തിൽ രാഷ്ട്രീയമായും സാംസ്കാരികമായും സഹായിക്കുന്ന ശക്തികൾ ആണെന്നതിനുള്ള തെളിവു കൂടിയാണ്.
ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ക്രിസ്ത്യാനികൾക്കെതിരെ വർധിച്ചുവരുന്ന ആക്രമണങ്ങളിലും മണിപ്പുരിലെ വർഗീയ കലാപത്തിലും ‘കാസ’ പോലുള്ള തീവ്ര വലതുപക്ഷ ക്രിസ്ത്യൻ ഗ്രൂപ്പുകളുടെ മൗനം, ഇവർ സംഘപരിവാറിനെ കേരളത്തിൽ രാഷ്ട്രീയമായും സാംസ്കാരികമായും സഹായിക്കുന്ന ശക്തികൾ ആണെന്നതിനുള്ള തെളിവു കൂടിയാണ്.

ക്രിസ്ത്യൻ സഭയിലെ ചില വൈദികൻമാരും ധ്യാന പ്രസംഗകരും ഇവർക്ക് പരസ്യമായി ഐക്യദാർഢ്യം പ്രഖ്യാപിക്കുകയും, ഇവരുടെ വിദ്വേഷ പ്രചാരണങ്ങൾ അവരുടെ സമൂഹമാധ്യമ പേജുകൾ വഴി പ്രചരിപ്പിക്കുകയും ചെയ്യുന്നു. സംഘപരിവാർ തുടക്കം കുറിച്ച ഗൂഢാലോചന സിദ്ധാന്തമായ ‘ലൗ ജിഹാദ്’ പിന്നീട് ‘കാസ’ പോലുള്ള ഗ്രൂപ്പുകളുടെ പ്രധാന മുസ്‍ലിം വിദ്വേഷ പ്രചാരണവിഷയമായി മാറി. ഇതിനെ പിന്തുണയ്ക്കുന്ന രീതിയിൽ, കേരള കത്തോലിക്കാ ബിഷപ്പ് കോൺഫറൻസിന്റെ (KCBC) ‘ലൗജിഹാദ്’ 'ശരിവെക്കുന്ന' സർക്കുലർ കേരളത്തിലുടനീളമുള്ള പല ഇടവകകളിലും വായിച്ചു. അതോടൊപ്പം, ചില ബിഷപ്പുമാരുടെ പരസ്യ പിന്തുണയും ‘കാസ’ പോലുള്ള ഗ്രൂപ്പുകളുടെ മുസ്‍ലിം വിദ്വേഷ പ്രചാരണങ്ങളും, വിശ്വാസികളുടെ ഇടയിൽ മുസ്‍ലിംകളോട് വിദ്വേഷവും ഭയവും വെറുപ്പും ഉളവാക്കുന്നതിന് ഇടയാക്കി.

വ്യക്തമായും, കത്തോലിക്കാ സഭ, അവരുടെ നിശ്ശബ്ദതയിലൂടെയോ പരസ്യമായ സഹായത്തിലൂടെയോ, ഔദ്യോഗിക സഭാ സംവിധാനങ്ങളുപയോഗിച്ച് സമുദായത്തിനുള്ളിൽ ഈ ഗൂഢാലോചന സിദ്ധാന്തങ്ങളുടെ വ്യാപനത്തിന് സഹായിച്ചിട്ടുണ്ട്.

സീറോ മലബാർ സഭയുടെ ഇടുക്കി രൂപത, 6 മുതൽ 18 വയസ്സുവരെയുള്ള മതബോധന വിദ്യാർത്ഥികൾക്കായുള്ള വേനൽക്കാല ശില്പശാലയായ വിശ്വാസോത്സവത്തിൽ, ‘ലൗ ജിഹാദിന്’ എതിരെയുള്ള 'ബോധവൽക്കരണം' എന്ന പേരിൽ കേരള സ്റ്റോറി എന്ന മുസ്‍ലിം വിദ്വേഷം പ്രചരിപ്പിക്കുന്ന ചിത്രം പ്രദർശിപ്പിച്ചു. താമരശ്ശേരി രൂപതയിലെ, കത്തോലിക്കാ യുവജന സംഘടനയായ, കേരള കത്തോലിക്കാ യൂത്ത് മൂവ്‌മെൻ്റ് (കെ സി വൈ എം), ഈ വിദ്വേഷ ചിത്രം പ്രദർശിപ്പിക്കാൻ മുൻകൈയെടുത്തു.

കേരള ഹൈക്കോടതിയും സംസ്ഥാന സർക്കാരും ‘ലൗ ജിഹാദുമായി’ ബന്ധപ്പെട്ട ഒരു തെളിവുകളും ലഭ്യമല്ലെന്നും ഇത് അടിസ്ഥാനരഹിതമായ മുസ്‍ലിം വിദ്വേഷ പ്രചാരണമാണെന്ന് പറയുകയും ചെയ്തിരുന്നു. കൂടാതെ, 2020 ഫെബ്രുവരിയിൽ പാർലമെൻ്റിലെ ചോദ്യോത്തര വേളയിൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയം, ‘ലൗജിഹാദു’മായി ബന്ധപ്പെട്ട ഒരു കേസും കേന്ദ്ര ഏജൻസികൾ റിപ്പോർട്ട് ചെയ്തിട്ടില്ല എന്ന് വ്യക്തമാക്കുകയും ചെയ്തിരുന്നു. എന്തുകൊണ്ടാണ് തെളിവുകൾ ഇല്ലാതിരുന്നിട്ടും വസ്തുതകൾ എതിരായിരുന്നിട്ടും 'ലൗ ജിഹാദ്' എന്ന മുസ്‍ലിം വിരുദ്ധ ഗൂഢാലോചനാ സിദ്ധാന്തം ഒരു വലിയ വിഭാഗം ക്രിസ്ത്യാനികൾ ശരിയാണ് എന്ന് വിശ്വസിക്കുന്നത്? ‘ലൗ ജിഹാദ്’ പോലെയുള്ള സംഘപരിവാർ പ്രചാരണം, ക്രിസ്ത്യൻ തീവ്രവലതുപക്ഷ ഗ്രൂപ്പുകൾ സഭയുടെ പരോക്ഷമായതും ചില സമയങ്ങളിൽ പരസ്യ പിന്തുണയോടും കൂടി സമുദായത്തിൽ പടർത്തിയപ്പോൾ മുസ്‍ലിംകളെ സംശയത്തോടെയും ഭീതിയോടെയും കാണുന്നതിന് അതിടയാക്കി. തെളിവുകളും വസ്തുതകളും ഒന്നും ഒരു മുസ്‍ലിമിനെ സംശയത്തിന്റെയും ഗൂഢാലോചനയുടെയും നിഴലിൽ നിന്ന് സംരക്ഷിക്കുന്നില്ല.

സംഘപരിവാർ തുടക്കം കുറിച്ച ഗൂഢാലോചന സിദ്ധാന്തമായ ‘ലൗ ജിഹാദ്’ പിന്നീട് ‘കാസ’ പോലുള്ള ഗ്രൂപ്പുകളുടെ പ്രധാന മുസ്‍ലിം വിദ്വേഷ പ്രചാരണവിഷയമായി മാറി.
സംഘപരിവാർ തുടക്കം കുറിച്ച ഗൂഢാലോചന സിദ്ധാന്തമായ ‘ലൗ ജിഹാദ്’ പിന്നീട് ‘കാസ’ പോലുള്ള ഗ്രൂപ്പുകളുടെ പ്രധാന മുസ്‍ലിം വിദ്വേഷ പ്രചാരണവിഷയമായി മാറി.

വ്യക്തമായും, കത്തോലിക്കാ സഭ, അവരുടെ നിശ്ശബ്ദതയിലൂടെയോ പരസ്യമായ സഹായത്തിലൂടെയോ, ഔദ്യോഗിക സഭാ സംവിധാനങ്ങളുപയോഗിച്ച് സമുദായത്തിനുള്ളിൽ ഈ ഗൂഢാലോചന സിദ്ധാന്തങ്ങളുടെ വ്യാപനത്തിന് സഹായിച്ചിട്ടുണ്ട്. ഇസ്‌ലാം, മുസ്‌ലിം എന്നിവയുമായി ബന്ധപ്പെട്ട എന്തിനെക്കുറിച്ചുമുള്ള ഒരു പരാമർശം പോലും, ക്രിസ്ത്യൻ സമുദായത്തിൽ ഭയവും വിദ്വേഷവും ജനിപ്പിക്കുന്നതിന് ഇത് സഹായിച്ചു. മുകളിൽ സൂചിപ്പിച്ച എന്റെ സുഹൃത്തുക്കളുടെ, ഇസ്ലാമുമായും മുസ്‍ലിംകളുമായും, ബന്ധപ്പെട്ട മുൻവിധികളും ധാരണകളും, സമൂഹമാധ്യമങ്ങളിലൂടെ നടത്തുന്ന മുസ്‍ലിം വിദ്വേഷം പ്രചരണങ്ങളുടെ ഫലമാണ്. കേരളത്തിലെ ക്രിസ്ത്യാനികളുടെ ഇടയിൽ മുസ്‍ലിം വിരോധം വളർത്തുക വഴി, അരക്ഷിതാവസ്ഥ ഉണ്ടാക്കുകയും അതുവഴി മുസ്‍ലിം- ക്രിസ്ത്യൻ സംഘർഷാവസ്ഥ നിലനിർത്താനുമുള്ള സംഘപരിവാർ ശ്രമങ്ങൾക്ക് ഇത് സഹായമേകി.

സംഘപരിവാറും മുസ്‍ലിം വിരുദ്ധതയിലൂന്നിയ ക്രൈസ്തവ ഏകീകരണവും

മുസ്‍ലിം വിരുദ്ധത അടിസ്ഥാനമാക്കിയുള്ള ക്രിസ്ത്യൻ ഏകീകരണത്തിനായി സഭാ നേതൃത്വവും അനുബന്ധ വലതുപക്ഷ ക്രിസ്ത്യൻ ഗ്രൂപ്പുകളും പ്രയോഗിക്കുന്ന തന്ത്രങ്ങളും പരിപാടികളും സംഘപരിവാർ സംഘടനകളുടേതിന് സമാനമാണ്. ജനസംഖ്യാപരമായും രാഷ്ട്രീയമായും സാംസ്കാരികമായും ഹിന്ദുക്കളുടെയും ക്രിസ്ത്യാനികളുടെയും കൂട്ടായ സ്വത്വത്തിന് മുസ്‍ലിംകളെ ഭീഷണിയായി ചിത്രീകരിക്കുക എന്നതാണ് അവരുടെ അടിസ്ഥാന പദ്ധതി. മുസ്‍ലിം വിരുദ്ധതയെ മുൻനിർത്തിയുള്ള രാഷ്ട്രീയ-സാംസ്കാരിക പ്രചാരണം, ക്രിസ്ത്യാനികളിലും ഹിന്ദുക്കളിലും ഭയത്തോടോപ്പം അഭിമാനബോധവും സൃഷ്ടിക്കുന്നു. വാട്ട്‌സ് ആപ്പ് സ്റ്റാറ്റസിലും ഫേസ്ബുക്ക് ഗ്രൂപ്പുകളിലും പ്രദർശിപ്പിച്ചിരിക്കുന്ന 'അഭിമാനമുള്ള ഹിന്ദു’ക്കളുടെയും 'അഭിമാനമുള്ള കത്തോലിക്ക’രുടെയും ചിഹ്നങ്ങളും അടയാളങ്ങളും ഈ അഭിമാനബോധത്തിന്റെ ബാഹ്യ പ്രകടനങ്ങളാണ്. മുസ്‍ലിം വിരുദ്ധ വികാരത്തിലും, ഭയത്തിലും, അടിസ്ഥാനമാക്കിയുള്ള ക്രിസ്ത്യൻ ഏകീകരണം, സമുദായങ്ങളുടെ ആന്തരിക അച്ചടക്കം നിലനിർത്താൻ സഹായിക്കുകയും വിമത ശബ്ദങ്ങളെ നിശ്ശബ്ദമാക്കുകയും ചെയ്യുന്നു.

ആത്യന്തികമായി, ഒരു ബാഹ്യ എതിരാളിയെ അടിസ്ഥാനമാക്കി ‘ഉപയോഗപ്രദമായ കൂട്ടായ്മ' നിർമ്മിക്കുന്നത് സംഘപരിവാറിന്റെയും സിറിയൻ കത്തോലിക്ക സഭയുടെയും രാഷ്ട്രീയ സമീപനത്തിന്റെ കാതലാണ്. ഈ 'ഉപയോഗപ്രദമായ കൂട്ടായ്‌മ'യെ തെരുവുകളിലും തെരഞ്ഞെടുപ്പുകളിലും സഭ ആന്തരിക പ്രതിസന്ധികൾ അഭിമുഖീകരിക്കുമ്പോഴും പിന്തുണച്ച് അണിനിരത്താനാകും.

ക്രിസ്ത്യൻ തീവ്രവലതുപക്ഷ ഗ്രൂപ്പുകൾക്ക് കത്തോലിക്കാ സഭ നൽകുന്ന പരോക്ഷ പിന്തുണ, സമുദായത്തിൽ മുസ്‍ലിം വിരുദ്ധ വികാരം രൂക്ഷമാക്കാനേ സഹായിക്കു. ഈ ‘ക്രിസംഘി’ കൂട്ടം സഭയ്ക്കും വിശ്വാസികൾക്കും തീർച്ചയായും ബാധ്യതയാകും. അതുപോലെ, ഇവർ രാഷ്ട്രീയ ഇസ്ലാമിന് മുസ്‍ലിം സമുദായത്തിൽ കൂടുതൽ അംഗീകാരം നേടിക്കൊടുക്കാനും ഇടയാക്കും. സഭയുടെ ആഭ്യന്തര പ്രതിസന്ധി പരിഹരിക്കാൻ വിശ്വാസികളെ മുസ്‍ലിം വിരുദ്ധതയുടെ പേരിൽ ഏകീകരിക്കാനുള്ള ശ്രമം കൂടുതൽ സങ്കീർണമായ സാമൂഹിക- രാഷ്ട്രീയ പ്രശ്നങ്ങളിലേക്ക് നയിക്കും. ഏറ്റവും പ്രധാനമായി, സംഘപരിവാർ മുന്നോട്ടുവയ്ക്കുന്ന മുസ്‍ലിം വിരുദ്ധ രാഷ്ട്രീയത്തോട് ചേർന്നുനിന്നുകൊണ്ട് രാഷ്ട്രീയ ഇസ്‍ലാമിനെ ഉന്മൂലനം ചെയ്യാൻ സാധിക്കില്ല. കേരളത്തിലെ ഭൂരിപക്ഷം വരുന്ന മുസ്‍ലിംകൾക്കും രാഷ്ട്രീയ ഇസ്‍ലാം ഒരു ബാധ്യതയാണ്. ‘ക്രിസംഘി’ കൂട്ടത്തെ ക്രിസ്ത്യൻ സമുദായത്തിനകത്തും പൊതുജനമധ്യത്തിലും പാർശ്വവൽക്കരിക്കാൻ, കൂടുതൽ ക്രിസ്ത്യൻ- മുസ്‍ലിം ബന്ധങ്ങളും, ആശയവിനിമയവും സിവിൽ സമൂഹത്തിന്റെ ഇടപെടലുകളും ശക്തിപ്പെടുത്തേണ്ടതുണ്ട്.

ഗ്രന്ഥസൂചി:

Jain Sreenivasan, Alavi Mariyam, Sharma Supriya. 2024. Love Jihad and Other Fictions, Aleph Book Company. Delhi.

John, Haritha. 2021. “Kerala Church and the BJP: A Shift towards the Right or Seeking Patronage?” The News Minute. https://www.thenewsminute.com/kerala/kerala-church-and-bjp-shift-towards-right-or-seeking-patronage-142691.

John, Haritha, and Maria Teresa Raju. 2024. “The Syro Malabar Church Is Lapping up the Propaganda in The Kerala Story.” The News Minute. https://www.thenewsminute.com/a-kerala-story/the-syro-malabar-church-is-lapping-up-the-propaganda-in-the-kerala-story.

Lok Sabha. 2020. “GOVERNMENT OF INDIA MINISTRY OF HOME AFFAIRS.” https://www.mha.gov.in/MHA1/Par2017/pdfs/par2020-pdfs/ls-04022020/23.pdf.

Longkumer, Arkotong. 2017. “The Power of Persuasion: Hindutva, Christianity, and the Discourse of Religion and Culture in Northeast India.” Religion 47(2): 203–27. https://doi.org/10.1080/0048721X.2016.1256845.

Mohamed, Edna. 2024. “Southport Stabbing: What Led to the Spread of Disinformation? | Crime News | Al Jazeera.” Al Jazeera. https://www.aljazeera.com/news/2024/8/2/southport-stabbing-what-led-to-the-spread-of-disinformation.

Philip, Shaju. 2018. “Sex Scandals, Land Scam and Suppressing Cases against Priests: A Look into What Forced Kerala Church to the Edge”, The Indian Express, https://indianexpress.com/article/india/bully-pulpit-kerala-church-sex-scandal-priest-accused-of-rape-fraud-5269364.

Philip, Shaju. 2023. “Youth Leaving for Foreign Shores, Kerala’s Churches Try to Stem the Flow.” The Indian Express. https://indianexpress.com/article/cities/thiruvananthapuram/youth-leaving-for-foreign-shores-kerala-churches-make-efforts-to-stem-flow-8926409.

Radhakrishnan, M. G. 2024. “BJP’s Bid to Gain Political Foothold in Kerala through Minority Appeasement.” Frontline. https://frontline.thehindu.com/politics/bjp-bid-to-gain-political-foothold-in-kerala-through-minority-appeasement/article67804042.ece.

Sharma, Ashutosh. 2023. “United Christian Forum Slams Government Denial of Rising Attacks on Christians in India.” Frontline. https://frontline.thehindu.com/news/united-christian-forum-slams-government-denial-of-rising-attacks-on-christians-and-calls-for-independent-probe/article67070728.ece.

The News Minute. 2020. “Amidst Criticisms, Kerala Catholic Churches Read out ‘‘Love Jihad’’ Circular at Sunday Mass.” The News Minute. https://www.thenewsminute.com/kerala/amidst-criticisms-kerala-catholic-churches-read-out-love-jihad-circular-sunday-mass-116403.

The United Nations, International Day to Combat Islamophobia’, https://www.un.org/en/observances/anti-islamophobia-day

Comments