ആശമാരുടെ പ്രശ്‌നപരിഹാരം കേന്ദ്രത്തിലെങ്കിൽ യോജിച്ച സമരത്തിന് എന്ത് കൊണ്ട് സർക്കാർ തയ്യാറാകുന്നില്ല

സെക്രട്ടറിയേറ്റിനു മുന്നിൽ കേരള ആശാ ഹെൽത്ത് വർക്കേഴ്‌സ് അസോസിയേഷൻ ആരംഭിച്ച രാപ്പകൽ സമരം കേരളത്തിലെ തെരുവുകളിലേക്ക് വ്യാപിച്ചിരിക്കുകയാണ്. കാസർഗോഡ് നിന്നും ആരംഭിച്ച രാപ്പകൽ സമരയാത്ര കേരളത്തിലെ എല്ലാ ജില്ലകളിലൂടെയും കടന്നു പോകുന്നു. ആശമാരുടെ സമരത്തിലെ ആവശ്യങ്ങളെ അവഗണിക്കുന്ന ഇടതു സർക്കാരിന്റെ മുൻഗണന എന്താണെന്ന് ചോദിക്കുകയാണ് വി.എസ് അച്യുതാനന്ദൻ മുഖ്യമന്ത്രിയായിരിക്കെ ഐ.ടി ഉപദേഷ്ടാവായിരുന്ന ജോസഫ് സി.മാത്യൂ.

Comments