അർജുന് വേണ്ടിയുള്ള തിരച്ചിലിനായി സൈന്യം എത്തി, പ്രതീക്ഷയോടെ കുടുംബം

ബൽഗാമിൽ നിന്നുള്ള 40 അംഗ കരസേന യൂണിറ്റാണ് എത്തിയത്

News Desk

July 21, 2024 05: 55 pm

  • ഗംഗാവാലി പുഴയിലും തിരച്ചില്‍ നടത്താന്‍ തീരുമാനം.

  • റോഡില്‍ ഇനി തിരച്ചില്‍ തുടര്‍ന്നേക്കില്ല.


July 21, 2024 04: 25 pm

  • രക്ഷാപ്രവര്‍ത്തനത്തില്‍ കാലതാമസമുണ്ടായില്ലെന്നും രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമാണെന്നും കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ.


July 21, 2024 03: 40 pm

  • ഷിരൂരില്‍ കനത്ത മഴ തുടരുന്നു. ഇനിയും മണ്ണിടിയാന്‍ സാധ്യതയുള്ളതിനാല്‍ രക്ഷാദൗത്യം അതീവ ദുഷ്‌കരം.


July 21, 2024 02: 45 pm

  • കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ ഷിരൂരിലെത്തി


July 21, 2024 02:10 pm

  • രക്ഷാപ്രവർത്തനത്തിനായി ബൽഗാമിൽ നിന്നുള്ള സൈന്യം എത്തി

  • ബൽഗാമിൽ നിന്നുള്ള 40 അംഗ കരസേന യൂണിറ്റാണ് എത്തിയത്


Photo: Ajmal Mk Manikoth
Photo: Ajmal Mk Manikoth

July 21,2024 11:15 am

  • കർണാടകയിലെ അങ്കോളയിലുണ്ടായ മണ്ണിടിച്ചിലിൽ കുടുങ്ങിയ അർജുന് വേണ്ടിയുള്ള തിരച്ചിൽ ആറാം നാളിലേക്ക്.

  • തിരച്ചിലിന് ഐ.എസ്.ആർ.ഒ യുടെ സാങ്കേതിക സഹായവും തേടിയിട്ടുണ്ട്.

  • മണ്ണിടിഞ്ഞ സ്ഥലത്ത് ആറു മീറ്റർ താഴെ ലോഹഭാഗത്തിന്റെ സാന്നിധ്യം റഡാറിൽ പതിഞ്ഞ സ്ഥലം കേന്ദ്രീകരിച്ചുള്ള തെരച്ചിലാണ് ഇപ്പോൾ നടത്തുന്നത്

  • രക്ഷാപ്രവർത്തനത്തിന് കൂടുതൽ സംവിധാനങ്ങൾ എത്തിച്ചിട്ടുണ്ട്. രണ്ടോ മൂന്നോ ലോറികൾ മാത്രമായിരുന്നു ശനിയാഴ്ച ഉണ്ടായിരുന്നത്.

  • കേരളത്തിൽനിന്നുള്ള ശക്തമായ സമ്മർദ്ദമാണ് രക്ഷാപ്രവർത്തനത്തിന്റെ വേ​ഗം കൂട്ടിയത്

  • രക്ഷാപ്രവർത്തനം ഇന്ന് രാവിലെ 6.30 ന് പുനഃരാരംഭിക്കുമെന്നാണ് അറിയിച്ചിരുന്നതെങ്കിലും കനത്ത മഴയെ തുടർന്ന് ഇന്ന് രാവിലെയുള്ള രക്ഷാപ്രവർത്തനവും വൈകി.

  • രക്ഷാപ്രവർത്തനത്തിന് വെല്ലുവിളിയായി ഷിരൂരിൽ കനത്ത കാറ്റും മഴയും തുടരുന്നു.

  • മഴ പെയ്യുന്നതിനാൽ പ്രദേശത്ത് മണ്ണിടിച്ചിൽ ഭീഷണി ഉണ്ട്.

  • ഒരു മണിക്കൂറിനുള്ളിൽ മണ്ണ് മാറ്റി തീരുമെന്ന് അങ്കോല എം എൽ എ.

  • രക്ഷാപ്രവർത്തനത്തിന്റെ തുടക്കത്തിൽ വലിയ അലംഭാവം ഉണ്ടായെന്ന് ബന്ധുക്കൾ

  • രക്ഷാപ്രവർത്തനം വേഗത്തിലാക്കണമെന്ന ആവശ്യവുമായി നാട്ടുകാരുടെ പ്രതിഷേധം.

Comments