ർണാടകയിൽ മണ്ണിടിച്ചിൽ, കോഴിക്കോട് സ്വദേശി നാലു ദിവസമായി മണ്ണിനടിയിൽ

കനത്ത മഴ കാരണം രക്ഷാപ്രവർത്തനം നിർത്തിവച്ചിരിക്കുകയാണ്.

News Desk

  • കർണാടക അങ്കോളയിലുണ്ടായ മണ്ണിടിച്ചിലിൽ കോഴിക്കോട് കണ്ണാടിക്കൽ സ്വദേശിയും ലോറി ഡ്രൈവറുമായ അർജുൻ നാലു ദിവസമായി മണ്ണിനടിയിൽ.

  • ലോറിയുമായി മണ്ണിനടിയിൽ പെട്ടിട്ട് നാലുദിവസമായെന്നും തിരച്ചിലിൽ അനാസ്ഥയുണ്ടെന്നും അർജുന്റെ കുടുംബം.

  • ജൂലൈ എട്ടിനാണ് അർജുൻ ലോറിയിൽ പോയതെന്നും തിങ്കളാഴ്ചയാണ് അവസാനമായി വിളിച്ച് സംസാരിച്ചതെന്നും വീട്ടുകാർ.

  • സ്ഥിരമായി കർണാടകയിൽ പോയി ലോറിയിൽ മരമെടുത്ത് വരുന്ന അർജുൻ രണ്ടാഴ്ചയ്ക്കകം തിരിച്ചെത്താറുണ്ടെന്നും ഇപ്പോൾ ലോറിയിൽനിന്നുള്ള ജി.പി.എസ്. സിഗ്‌നൽ വരുന്നത് അപകടം നടന്ന സ്ഥലത്തുനിന്നാണന്നും വീട്ടുകാർ. കാർവാറിൽനിന്ന് ലോറിയിൽ വരുമ്പോഴായിരുന്നു അപകടം.

  • ലോറി മണ്ണിനടിയിൽ തന്നെയാണോ ഗംഗാവലി പുഴയിൽ വീണതാണോ എന്നത് സംബന്ധിച്ച് വ്യക്തതയില്ല.

  • കനത്ത മഴ കാരണം രക്ഷാപ്രവർത്തനം നിർത്തിവച്ചു.

  • മണ്ണിടിച്ചിലില്‍ മൂന്നു ദിവസത്തെ തിരച്ചിലിനിടെ ഏഴ് മൃതദേഹങ്ങള്‍ കണ്ടെടുത്തു. മരിച്ചത് സ്ഥലത്ത് ഹോട്ടല്‍ നടത്തിയിരുന്ന കുടുംബത്തിലെ അഞ്ചുപേര്‍. തമിഴ്‌നാട്ടില്‍നിന്നെത്തിയ രണ്ട് ലോറി തൊഴിലാളികളും മരിച്ചു.

  • രക്ഷാപ്രവർത്തനത്തിന് കേരളത്തിൽനിന്നുള്ള സംഘവും.

  • അർജുന്റെ ബന്ധുക്കളുടെ പരാതി കർണാടക സർക്കാരിന്റെ ശ്രദ്ധയിൽപെടുത്തിയെന്നും എത്രയും വേഗത്തിൽ രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകാമെന്ന് അവർ സമ്മതിച്ചതായും വിഷയത്തിൽ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടതായും റവന്യൂ മന്ത്രി കെ. രാജൻ.

  • അടിയന്തര ഇടപെടലിന് മുഖ്യമന്ത്രി പിണറായി വിജയൻ ചീഫ് സെക്രട്ടറി ഡോ. വി. വേണുവിന് നിർദേശം നൽകി.

  • ചീഫ് സെക്രട്ടറി സംഭവസ്ഥലത്തെ കലക്ടറുമായും പോലീസ് സൂപ്രണ്ടുമായും നിരന്തരം ബന്ധപ്പെടുന്നു. നടപടികൾ ഏകോപിപ്പിക്കാൻ കോഴിക്കോട് കളക്ടറെ ചുമതലപ്പെടുത്തിയതായി മന്ത്രി പി.എ. മുഹമ്മദ് റിയാസ്.

  • കർണാടക ലോ ആൻഡ് ഓർഡർ എ ഡി ജി പി ആർഹിതേന്ദ്രയോട് അന്വേഷിക്കാൻ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ നിർദേശം നൽകിയെന്ന് സിദ്ധരാമയ്യയുടെ ഓഫീസ്.

Comments