പുഴയിൽ നിന്നും പുതിയ സിഗ്നൽ; അർജുനായി പ്രതീക്ഷ കൈവിടാതെ എട്ടാം നാൾ

തീരത്ത് നിന്ന് 40 മീറ്റർ മാറി 8 മീറ്റർ താഴ്ചയിൽ നിന്ന് പുതിയ സിഗ്നൽ ലഭിച്ചു. നാവിക സേനയും സൈന്യവും ഒരുമിച്ച് പുഴയിൽ തിരച്ചിൽ നടത്തുന്നു.

News Desk

  • കർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ അർജുന് വേണ്ടിയുള്ള തിരച്ചിൽ എട്ടാം ദിവസവും തുടരുന്നു.

  • ഗംഗാവലി പുഴ കേന്ദ്രീകരിച്ചാണ് നിലവിൽ തിരച്ചിൽ നടക്കുന്നത്.

  • പുഴയുടെ അടിയിൽ നിന്നും ലഭിച്ച പുതിയ സിഗ്നൽ കേന്ദ്രീകരിച്ചാണ് തിരച്ചിൽ. തീരത്ത് നിന്ന് 40 മീറ്റർ മാറി 8 മീറ്റർ താഴ്ചയിൽ നിന്ന് സിഗ്നൽ ലഭിച്ചിട്ടുണ്ട്.

  • നാവിക സേനയും സൈന്യവും ഒരുമിച്ചാണ് പുഴയിൽ തിരച്ചിൽ നടത്തുന്നത്. കൂടുതൽ റഡാറുകൾ എത്തിച്ച് അർജുന് വേണ്ടിയുള്ള തിരച്ചിൽ തുടരും.

  • ലോറി പുഴയിൽ പതിച്ചിരിക്കാമെന്നാണ് സൈന്യത്തിന്റെ നിഗമനം.

  • പുഴയിലെ കുത്തൊഴുക്ക് തിരച്ചിലിന് വെല്ലുവിളിയാകുന്നു.

  • തിരച്ചിൽ നടക്കുന്ന പ്രദേശത്ത് ജില്ലാ ഭരണകൂടം നിയന്ത്രണം ഏർപ്പെടുത്തി.

  • അർജുന്റെ ബന്ധുക്കൾ അടക്കമുള്ളവരെ ഇവിടേക്ക് കടത്തി വിടുന്നില്ല. പ്രതിഷേധങ്ങൾക്കൊടുവിൽ അർജുന്റെ ബന്ധു ജിതിനെ മാത്രം കടത്തി വിട്ടു.

  • സന്നദ്ധപ്രവർത്തകരെ ഉൾക്കൊള്ളിച്ചുള്ള രക്ഷാപ്രവർത്തനം ഇനിയില്ലെന്ന് എസ്.പി വ്യക്തമാക്കി. സൈന്യവും നേവിയും എൻ ഡി ആർ എഫും മാത്രം തിരച്ചിൽ നടത്തും.

  • രക്ഷാപ്രവര്‍ത്തനം ഊര്‍ജിതമാക്കാന്‍ നാവിക സേനയുടെ കൂടുതല്‍ സ്‌കൂബ ടീം സംഭവസ്ഥലത്തെത്തും.

  • കേരളത്തിൽ നിന്നുള്ള രക്ഷാപ്രവർത്തകർ തിരച്ചിൽ കാര്യക്ഷമമല്ലെന്ന് ചൂണ്ടിക്കാട്ടി പ്രതിഷേധിക്കുന്നുണ്ട്.

  • ലോറി കരഭാഗത്ത് ഇല്ലെന്ന് സൈന്യം ഇന്നലെ സ്ഥിരീകരിച്ചിരുന്നു.

  • ഗംഗാവലി പുഴയിൽ നിന്ന് ഒരു സ്ത്രീയുടെ മൃതദേഹം ലഭിച്ചു. മണ്ണിടിച്ചിലിൽ കാണാതായ സന്നി ഹനുമന്ത ഗൗഡയുടേതാണ് മൃതദേഹമെന്നാണ് സംശയം. ഇക്കാര്യം സ്ഥിരീകരിക്കാനുള്ള ശ്രമങ്ങൾ തുടങ്ങിയതായി ഉത്തര കന്നഡ കലക്ടർ അറിയിച്ചു.

Comments