സ്പൈസസ് പാർക്ക് രണ്ടാം ഘട്ടം ഒമ്പത് മാസത്തിനുള്ളിൽ പൂർത്തീകരിക്കുമെന്ന് മന്ത്രി പി. രാജീവൻ

Think

കിൻഫ്രയുടെ കീഴിലുൽ ആരംഭിച്ച സംസ്ഥാനത്തെ ആദ്യ സ്പൈസസ് പാർക്ക് രണ്ടാം ഘട്ടം ഒൻപത് മാസത്തിനകം പൂർത്തിയാക്കുമെന്ന് മന്ത്രി പി. രാജീവൻ. നിർദ്ദിഷ്ട പെട്രോ കെമിക്കൽ പാർക്ക് 2024- ൽ പൂർത്തീകരിക്കുമെന്നും മന്ത്രി ഫേസ്ബുക്ക് കുറിപ്പിൽ വ്യക്തമാക്കി.

സുഗന്ധവ്യഞ്ജനങ്ങളുടെ നാടായ ഇടുക്കിയിൽ ഏറ്റവും ഗുണമേന്മയുള്ള സുഗന്ധവ്യഞ്ജന വസ്തുക്കളുടെ ഉൽപാദനവും വിപണനവും ലക്ഷ്യമിട്ടുകൊണ്ടാണ് 20 ഏക്കറിൽ ആരംഭിച്ച കിൻഫ്ര സ്പൈസസ് പാർക്ക്.

സ്പൈസസ് പാർക്കും അതിന്റെ രണ്ടാം ഘട്ടവും ഇടുക്കിക്ക് വലിയ മുന്നേറ്റം സാധ്യമാക്കും. ഇതിനോടകം നിരവധി സംരംഭങ്ങൾ പാർക്കിൽ രജിസ്റ്റർ ചെയ്തുകഴിഞ്ഞിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.വ്യവസായ രംഗത്ത് നേട്ടങ്ങൾ കൈവരിക്കുന്ന കേരളത്തിനൊപ്പം ഇടുക്കിയും കുതിക്കുകയാണ്.സംരംഭകരുടെ കൂടി അഭിപ്രായം തേടുന്നതിനും പ്രശ്ങ്ങൾ മനസിലാക്കുന്നതിനും ഇടുക്കിയിൽ നടത്താനിരുന്ന മീറ്റ് ദി മിനിസ്റ്റർ പരിപാടി ദിവസം യുഡിഎഫ് ഹർത്താലിനെ തുടർന്ന് നടന്നില്ല.എങ്കിലും ജില്ലയ്ക്കാവശ്യമായ വികസന പദ്ധതികൾ സർക്കാർ ആസൂത്രണം ചെയ്തുവരികയാണ് എന്നും മന്ത്രി കുറിച്ചു.

Comments