എത്രത്തോളം ജനാധിപത്യപരമായാണ് കേരള പോലീസ് സംവിധാനം പ്രവർത്തിക്കുന്നത്? എന്ത് തരത്തിലുള്ള നവീകരണമാണ് സേനക്കുള്ളിൽ നടക്കുന്നത്? പോലീസ് സേനയിലെ സംഘിവൽക്കരണം ഇല്ലാതാക്കാൻ ആഭ്യന്തരവകുപ്പിന് എന്തുകൊണ്ടാണ് ആർജ്ജവമില്ലാതെ പോവുന്നത്? അഴിമതി നടത്തിയതിനെ തുടർന്ന് ജയിൽ ഡി.ഐ.ജിയെയും, പോലീസ് സ്റ്റേഷനിൽ ഗർഭിണിയെ ക്രൂരമായി മർദ്ദിച്ചതിന് സിഐയെയും സസ്പെൻഡ് ചെയ്യേണ്ടി വന്ന ആഭ്യന്തര വകുപ്പ്, പോലീസ് സംവിധാനത്തിലെ വീഴ്ചകളെ ചൂണ്ടിക്കാണിച്ചതിൻെറ പേരിൽ ഒരു സീനിയർ സി.പി.ഒയെ പെരുമാറ്റദൂഷ്യം ആരോപിച്ച് പിരിച്ച് വിട്ടിരിക്കുന്നു. മാറേണ്ടതുണ്ട് കേരള പോലീസ്... EDITORS ASSEMBLY: മനില സി. മോഹൻ, കെ. കണ്ണൻ, ടി. ശ്രീജിത്ത്.
