കാറ്റിനും കടലിനും
മണ്ണിനും ചരിത്രം പറയാനുണ്ട്;
കേരളത്തിനിതാ,
ഒരു പാരിസ്ഥിതിക ചരിത്ര വിജ്ഞാനകോശം

സർവവിജ്ഞാനകോശ ഇൻസ്റ്റിറ്റ്യൂട്ട് പുറത്തിറക്കിയ 'കേരളത്തിന്റെ പാരിസ്ഥിതികചരിത്ര വിജ്ഞാനകോശം' എന്ന, ഇന്ത്യൻ ഭാഷകളിൽ ആദ്യത്തേത് എന്നുപറയാവുന്ന വൈജ്ഞാനിക പുസ്തകത്തെക്കുറിച്ച് എഴുതുന്നു, ലിജോ സെബാസ്റ്റ്യൻ.

നുഷ്യന്റെ അജൈവിക ശരീരമാണ് പരിസ്ഥിതിയെന്ന് പറഞ്ഞത് മാർക്സാണ്. മനുഷ്യന്റെയടക്കം സകല ജീവജാലങ്ങളുടെയും നിലനിൽപ് പരിസ്ഥിതിയെ ആശ്രയിച്ചാണ്. അതേസമയം അതൊരു കൊണ്ടുകൊടുക്കൽ ബന്ധമാണുതാനും.

ഭൂമിയിലെ ജീവനോളം പഴക്കമുള്ള ഈ ബന്ധം ചരിത്രപഠനത്തിന്റെ ചട്ടക്കൂടിന് വെളിയിലായിരുന്നു ദീർഘകാലം. ചരിത്രസംഭവങ്ങളെയും ചരിത്രഗതിയെയും സ്വാധീനിച്ച ഘടകമെന്ന നിലക്ക് അപൂർവം ചില ചരിത്രകാരന്മാർ കാലാവസ്‌ഥ, മഹാവ്യാധികൾ, പ്രകൃതിക്ഷോഭങ്ങൾ തുടങ്ങിയവയെ വല്ലപ്പോഴും പരിഗണിച്ചിരുന്നെങ്കിലും അതൊന്നും തുടർച്ചയില്ലാത്തതും ഒറ്റപ്പെട്ട സമീപനങ്ങളായും ചുരുങ്ങി. പിൽക്കാലത്ത് പാരിസ്ഥിതിക ചരിത്രമെന്ന സമീപനം രൂപപ്പെട്ടശേഷവും മരവും മൃഗങ്ങളും ഒക്കെ തിങ്ങിയും മേഞ്ഞും നടക്കുന്ന ഇടമെന്ന നിലക്കാണ് അതിനെ പൊതുസമൂഹം കണ്ടത്. ഈ അവബോധത്തെ തിരുത്തുന്നത്തിനുള്ള ശ്രമം കൂടിയാണ് സർവവിജ്ഞാനകോശ ഇൻസ്റ്റിറ്റ്യൂട്ട് പുറത്തിറക്കിയ 'കേരളത്തിന്റെ പാരിസ്ഥിതികചരിത്ര വിജ്ഞാനകോശം'. ഇന്ത്യൻ ഭാഷകളിൽ ആദ്യത്തേത് എന്ന് തന്നെ പറയാവുന്ന വൈജ്ഞാനിക സംരംഭമാണിത്.

സാമ്പ്രദായിക പരിസ്ഥിതിപഠനത്തിന്റെയും കേവല വനചരിത്രത്തിന്റെയും മാതൃകകളിൽ നിന്ന് വ്യത്യസ്തമായി കഴിഞ്ഞ മൂന്ന് നൂറ്റാണ്ടുകളിലെ പലമകൾ നിറഞ്ഞ  മനുഷ്യ - പരിസ്ഥിതി സമ്പർക്കത്തിന്റെ ചരിത്രമാണ് 'കേരളത്തിന്റെ പാരിസ്ഥിതികചരിത്ര വിജ്ഞാനകോശം' അന്വേഷിക്കുന്നത്.
സാമ്പ്രദായിക പരിസ്ഥിതിപഠനത്തിന്റെയും കേവല വനചരിത്രത്തിന്റെയും മാതൃകകളിൽ നിന്ന് വ്യത്യസ്തമായി കഴിഞ്ഞ മൂന്ന് നൂറ്റാണ്ടുകളിലെ പലമകൾ നിറഞ്ഞ മനുഷ്യ - പരിസ്ഥിതി സമ്പർക്കത്തിന്റെ ചരിത്രമാണ് 'കേരളത്തിന്റെ പാരിസ്ഥിതികചരിത്ര വിജ്ഞാനകോശം' അന്വേഷിക്കുന്നത്.

സാമ്പ്രദായിക പരിസ്ഥിതിപഠനത്തിന്റെയും കേവല വനചരിത്രത്തിന്റെയും മാതൃകകളിൽ നിന്ന് വ്യത്യസ്തമായി കഴിഞ്ഞ മൂന്ന് നൂറ്റാണ്ടുകളിലെ പലമകൾ നിറഞ്ഞ മനുഷ്യ - പരിസ്ഥിതി സമ്പർക്കത്തിന്റെ ചരിത്രമാണ് ഈ വിജ്ഞാനകോശം അന്വേഷിക്കുന്നത്. മുന്നുരയിൽ തന്നെ പാരിസ്ഥിതിക ചരിത്രം മനുഷ്യൻ കൂടി ഭാഗമായ സൂക്ഷ്മവും ബൃഹത്തുമായ പ്രക്രിയകളുടെ ചരിത്രമാണെന്ന് നിരീക്ഷിക്കുന്ന ഈ വിജ്ഞാനകോശം മനുഷ്യൻ നിരന്തരം ഇടപെട്ട ചരിത്രമാണ് ആധുനിക പരിസ്ഥിതിക്കുള്ളതെന്ന് ഉറപ്പിക്കുന്നു. ആഗോളതലത്തിൽ എഴുപതുകളിൽ ഉരുവം കൊള്ളുന്ന പാരിസ്ഥിതിക അവബോധം ചരിത്രരചനയിൽ സൃഷ്ടിച്ച സ്വാധീനമാണ് പാരിസ്ഥിതിക ചരിത്രം.

സമുദ്രവാണിജ്യം, വനവിഭവ ചൂഷണം, തോട്ടവിള മുതലാളിത്തം, കാർഷിക കുടിയേറ്റം, പൊതുജനാരോഗ്യ സംവിധാനങ്ങൾ, പാരിസ്ഥിതിക പ്രസ്ഥാനങ്ങൾ എന്നിവ സങ്കീർണ്ണമായി ഇഴചേർന്ന ആധുനിക കേരളത്തിൻ്റെ പാരിസ്ഥിതിക ചരിത്രത്തിന് വ്യത്യസ്‌തമായ മൂല്യമുണ്ട്.
സമുദ്രവാണിജ്യം, വനവിഭവ ചൂഷണം, തോട്ടവിള മുതലാളിത്തം, കാർഷിക കുടിയേറ്റം, പൊതുജനാരോഗ്യ സംവിധാനങ്ങൾ, പാരിസ്ഥിതിക പ്രസ്ഥാനങ്ങൾ എന്നിവ സങ്കീർണ്ണമായി ഇഴചേർന്ന ആധുനിക കേരളത്തിൻ്റെ പാരിസ്ഥിതിക ചരിത്രത്തിന് വ്യത്യസ്‌തമായ മൂല്യമുണ്ട്.

തൊട്ടടുത്ത പതിറ്റാണ്ടിൽ വനനിയമങ്ങളെയും വിഭാവാധികാരത്തെയും സംബന്ധിച്ചുള്ള സംവാദങ്ങൾ ഇന്ത്യയിൽ പാരിസ്ഥിതിക ചരിത്രാന്വേഷണങ്ങൾക്ക് വഴി തെളിച്ചു. കേരളത്തെ സംബന്ധിച്ച് പാരിസ്ഥിതിക ചരിത്രത്തിന് സവിശേഷമായ പ്രാധാന്യമുണ്ട്. അറബിക്കടലിനും പശ്ചിമഘട്ടത്തിനും ഇടയിലുള്ള ഈ ഇടുങ്ങിയ ഭൂപ്രദേശം വെറുമൊരു ഭൂമിശാസ്ത്രഘടകം മാത്രമല്ല. ഇതൊരു പാരിസ്ഥിതിക ഇടനാഴിയും, കാലവർഷത്താൽ സമ്പന്നമായ ജൈവമണ്ഡലവുമാണ്. സമുദ്രവാണിജ്യം, വനവിഭവ ചൂഷണം, തോട്ടവിള മുതലാളിത്തം, കാർഷിക കുടിയേറ്റം, പൊതുജനാരോഗ്യ സംവിധാനങ്ങൾ, പാരിസ്ഥിതിക പ്രസ്ഥാനങ്ങൾ എന്നിവ സങ്കീർണ്ണമായി ഇഴചേർന്ന ആധുനിക കേരളത്തിൻ്റെ പാരിസ്ഥിതിക ചരിത്രത്തിന് വ്യത്യസ്‌തമായ മൂല്യമുണ്ട്. കേരളത്തിന്റെ സാമൂഹിക - സാമ്പത്തിക - രാഷ്ട്രീയ മാറ്റങ്ങളെ സഹായിക്കുകയും അതേസമയം അവയെ പുനർനിർവചിക്കുകയും ചെയ്‌ത ഈ പാരിസ്ഥിതിക അടിത്തറയെ മനസ്സിലാക്കാതെ, കേരളത്തിന്റെ ആധുനികതയെക്കുറിച്ചുള്ള ഏതൊരു ഗൗരവകരമായ പഠനവും അപൂർണ്ണമായിരിക്കും.

കൊളോണിയൽ ആധിപത്യത്തോടെ കേ​ന്ദ്രീകൃതവും സ്ഥാപനവത്കൃതവുമായ പാരിസ്ഥിതിക വിഭവചൂഷണം കേരളത്തിൽ ആരംഭിക്കുന്നുണ്ട്.
കൊളോണിയൽ ആധിപത്യത്തോടെ കേ​ന്ദ്രീകൃതവും സ്ഥാപനവത്കൃതവുമായ പാരിസ്ഥിതിക വിഭവചൂഷണം കേരളത്തിൽ ആരംഭിക്കുന്നുണ്ട്.

കൊളോണിയൽ ആധിപത്യത്തോടെ കേ​ന്ദ്രീകൃതവും സ്ഥാപനവത്കൃതവുമായ പാരിസ്ഥിതിക വിഭവചൂഷണം കേരളത്തിൽ ആരംഭിക്കുന്നുണ്ട്. ആഗോള മൂലധനവിപണിയോട് സംയോജിക്കപ്പെട്ട ഒരു കൈമാറ്റവ്യവസ്ഥയുടെ ഭാഗമായി കേരളവും ഇതോടെ മാറുന്നുണ്ട്. ഇതോടെ ആഗോള ജൈവകൈമാറ്റത്തിലും രോഗവ്യാപനത്തിലും അടക്കം കേരളവും കണ്ണിചേർന്നു. സങ്കുചിതമായ നോട്ടങ്ങളുടെ മേഖലയല്ല പാരിസ്ഥിതിക ചരിത്രം. അത് ആഗോളവും മനുഷ്യരാൽ നിർമിച്ച അതിരുകളുടെ തുരുത്തുകളെ അതിലംഘിക്കുന്നതുമാണ്.

അതിനാൽ തന്നെ ഏതൊരു പ്രാദേശിക പാരിസ്ഥിതിക വിഷയത്തെയും ആഗോള വീക്ഷണത്തിൽ തന്നെ സമീപിക്കേണ്ടതുണ്ട്. കൊളോണിയൽ മൂലധനവും സാങ്കേതിക വിദ്യയും പ്രത്യക്ഷത്തിലുള്ള ഇടപെടൽ നടത്തിയ ആദ്യ ഇടങ്ങൾ കേരളത്തിന്റെ മലയോരങ്ങളും വനങ്ങളുമാണ്. തോട്ടവ്യവസായവും ട്രാംവേകളുമായി വനസമ്പത്തിന്റെ പരിവർത്തനം നടത്താനും ചൂഷണം ചെയ്യാനുമാവർക്കായി. എന്നാൽ കൊളോണിയൽ സസ്യശാസ്ത്രജ്ഞരും ഭരണകർത്താക്കളും പരിസ്ഥിതി സംബന്ധമായി നടത്തിയ നിരീക്ഷണങ്ങൾ അത്രകണ്ട് നമ്മുടെ ശ്രദ്ധയിൽ വന്നിട്ടില്ല. ഇപ്പോൾ നാം ധാരാളമായി സംസാരിക്കുന്ന പശ്ചിമഘട്ടമേഖലയിൽ അടക്കം വ്യാപിച്ചു കിടക്കുന്ന വനസംരക്ഷണത്തെപ്പറ്റി പത്തൊമ്പതാം നൂറ്റാണ്ടിന്റെ പകുതിയിൽ എഡ്വേർഡ് ഗ്രീൻ ബാർഫോർ എന്ന സ്‌കോട്ട്‌ലണ്ടുകാരൻ മുന്നറിയിപ്പ് നൽകുന്നുണ്ട്.

പശ്ചിമഘട്ടത്തിലെ വനനശീകരണവും കാലാവസ്ഥാ വ്യതിയാനവും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് അദ്ദേഹം നിരീക്ഷിക്കുന്നതായികാണാം. വനവിസ്തൃതിയും മഴയുടെ ലഭ്യതയും ജലസുരക്ഷയും തമ്മിലുള്ള അഭേദ്യമായ ബന്ധത്തെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ നിരീക്ഷണങ്ങൾ പിൽക്കാലത്തുണ്ടായ പാരിസ്ഥിതിക ആശങ്കകളെ മുൻകൂട്ടി കണ്ടവയായിരുന്നു. അതേസമയം, കൊളോണിയൽ അധിനിവേശത്തിന്റെ പ്രത്യക്ഷ രാഷ്ട്രീയസാന്നിധ്യം ഒഴിവായിട്ടും ജൈവഅധിനിവേശം തുടരുകയാണ്. അന്തകവിളകളായും, അധിനിവേശ സസ്യങ്ങളായും ജീവവർഗങ്ങളായും അവ സാന്നിധ്യം ഉറപ്പിക്കുന്നുണ്ട്. ആഫ്രിക്കൻ ഒച്ചും, മഞ്ഞക്കൊന്നയും ഒക്കെ ചേർന്ന് സൃഷ്ടിക്കുന്ന പ്രതിസന്ധി കേവല പാരിസ്ഥിതിക പ്രശ്നത്തിനപ്പുറത്തേക്ക് പോവുന്നത് സമകാലീന കേരളത്തിന് അനുഭവേദ്യമാണല്ലോ.

കൊളോണിയൽ അധിനിവേശത്തിന്റെ പ്രത്യക്ഷ രാഷ്ട്രീയസാന്നിധ്യം ഒഴിവായിട്ടും ജൈവഅധിനിവേശം തുടരുകയാണ്. അന്തകവിളകളായും, അധിനിവേശ സസ്യങ്ങളായും ജീവവർഗങ്ങളായും അവ സാന്നിധ്യം ഉറപ്പിക്കുന്നുണ്ട്.
കൊളോണിയൽ അധിനിവേശത്തിന്റെ പ്രത്യക്ഷ രാഷ്ട്രീയസാന്നിധ്യം ഒഴിവായിട്ടും ജൈവഅധിനിവേശം തുടരുകയാണ്. അന്തകവിളകളായും, അധിനിവേശ സസ്യങ്ങളായും ജീവവർഗങ്ങളായും അവ സാന്നിധ്യം ഉറപ്പിക്കുന്നുണ്ട്.

ഇരുപതാം നൂറ്റാണ്ടിൽ നടന്ന കാർഷിക കുടിയേറ്റത്തെ പാരിസ്ഥിതിക ചരിത്രത്തിന്റെ സമഗ്രതയിൽ പരിശോധിച്ചാൽ മാത്രമേ ഇപ്പോൾ കേരളത്തിൽ രൂക്ഷമായിരിക്കുന്ന മനുഷ്യ- വന്യജീവി സംഘർഷങ്ങളുടെ വേരിലേക്ക് എത്താനാവൂ. അരിക്കൊമ്പനും ചക്കക്കൊമ്പനും നമ്മുടെ മാധ്യമങ്ങളിൽ നിറഞ്ഞപ്പോഴും പ്രശ്നത്തിന് ഒരു സുസ്ഥിരമായ പരിഹാരം അവർ സൂചിപ്പിച്ചില്ല. തെരുവുനായ്ക്കളെ സംബന്ധിച്ചും ഇതേ പ്രശ്നം നിലവിലുണ്ട്. മനുഷ്യ- മൃഗ സംഘർഷങ്ങളെ പാരിസ്ഥിതിക ചരിത്രാനുഭവത്തിൽ നോക്കിക്കാണാൻ തക്കവിധമുള്ള ശ്രമം ഭരണകൂടനയരൂപികരണത്തിൽ വേണ്ടവിധം പരിഗണിച്ചിട്ടില്ല. പാരിസ്ഥിതിക പ്രതിസന്ധികളെ പാരിസ്ഥിതികമായി തന്നെ ചരിത്രവൽക്കരിച്ചാൽ മാത്രമേ ഇത്തരം നയങ്ങൾക്ക് ദിശാബോധം ഉണ്ടാവുകയുള്ളൂ. ഈ ദിശയിൽ നോക്കിയാൽ ഈ വിജ്ഞാനകോശത്തെ കേരളത്തിന്റെ പൊതുനയ രൂപീകരണത്തിന് ഒരു വിമർശനാത്മക മാർഗദർശനമായി കൂടി കാണാം.

മനുഷ്യ- മൃഗ സംഘർഷങ്ങളെ പാരിസ്ഥിതിക ചരിത്രാനുഭവത്തിൽ നോക്കിക്കാണാൻ തക്കവിധമുള്ള ശ്രമം ഭരണകൂടനയരൂപികരണത്തിൽ വേണ്ടവിധം പരിഗണിച്ചിട്ടില്ല.
മനുഷ്യ- മൃഗ സംഘർഷങ്ങളെ പാരിസ്ഥിതിക ചരിത്രാനുഭവത്തിൽ നോക്കിക്കാണാൻ തക്കവിധമുള്ള ശ്രമം ഭരണകൂടനയരൂപികരണത്തിൽ വേണ്ടവിധം പരിഗണിച്ചിട്ടില്ല.

കൊളോണിയൽ സാമ്പത്തികവ്യവസ്ഥയുടെ ഭാഗമായി ആരംഭിച്ച തീരദേശ കരിമണൽ ഘനനത്തിന്റെ ബാക്കിപത്രമാണ് കടലെടുത്ത് പോവുന്ന തെക്കൻ കേരളത്തിലെ കടലോരങ്ങൾ. പരിസ്ഥിതി ഒരു ഇടം എന്ന നിലക്ക് സമൂഹിക മണ്ഡലം കൂടിയാണ്. മൂലധനവും ജാതിവ്യവസ്ഥയും ചേർന്ന് രൂപപ്പെടുത്തിയ സാമൂഹിക വ്യവസ്ഥയിൽ ദുർബലരായ മനുഷ്യർ അരികുകളിലേക്ക്, കുറേക്കൂടി വ്യക്തമാക്കിയാൽ ദുർബലവും ലോലവുമായ പരിസ്‌ഥിതിയിലേക്ക് ഒതുക്കപ്പെടുന്നത് കേരളത്തിന്റെ വികസന അനുഭവത്തിന്റെ ഒരു മുഖം കൂടിയാണ്. ഉരുൾപൊട്ടൽ, കടൽക്ഷോഭം അടക്കമുള്ള പ്രകൃതിദുരന്തങ്ങളിൽ കൊല്ലപ്പെടുന്നവർ, അപകടകരമായ തൊഴിൽ സാഹചര്യങ്ങളിൽ ജോലി ചെയ്യുന്ന മൽസ്യബന്ധനതൊഴിലാളികൾ, ശുചീകരണ തൊഴിലാളികൾ അടക്കമുള്ളവർ സാമൂഹികമായി മാറ്റിനിർത്തിയ പാരിസ്ഥിതികതയിൽ ജീവിക്കുന്ന മനുഷ്യർ കൂടിയാണ്.

ഉരുൾപൊട്ടൽ, കടൽക്ഷോഭം അടക്കമുള്ള പ്രകൃതിദുരന്തങ്ങളിൽ കൊല്ലപ്പെടുന്നവർ, അപകടകരമായ തൊഴിൽ സാഹചര്യങ്ങളിൽ ജോലി ചെയ്യുന്ന മൽസ്യബന്ധനതൊഴിലാളികൾ, ശുചീകരണ തൊഴിലാളികൾ അടക്കമുള്ളവർ സാമൂഹികമായി മാറ്റിനിർത്തിയ പാരിസ്ഥിതികതയിൽ ജീവിക്കുന്ന മനുഷ്യർ കൂടിയാണ്.
ഉരുൾപൊട്ടൽ, കടൽക്ഷോഭം അടക്കമുള്ള പ്രകൃതിദുരന്തങ്ങളിൽ കൊല്ലപ്പെടുന്നവർ, അപകടകരമായ തൊഴിൽ സാഹചര്യങ്ങളിൽ ജോലി ചെയ്യുന്ന മൽസ്യബന്ധനതൊഴിലാളികൾ, ശുചീകരണ തൊഴിലാളികൾ അടക്കമുള്ളവർ സാമൂഹികമായി മാറ്റിനിർത്തിയ പാരിസ്ഥിതികതയിൽ ജീവിക്കുന്ന മനുഷ്യർ കൂടിയാണ്.

അസ്ഥിരമായ കാലാവസ്ഥ സ്വാഭാവം കൊണ്ട് കേരളം നേരിടുന്ന ദുരിതത്തോടൊപ്പം തുടരെ പ്രത്യക്ഷപ്പെടുന്ന പകർച്ചവ്യാധികളുടെ സാന്നിധ്യം സമഗ്രമായി മനസ്സിലാക്കണമെങ്കിൽ പാരിസ്ഥിതിക കണ്ണാടിക്കുഴലിലൂടെ നോക്കേണ്ടിവരും. കേരളീയ പൊതുസമൂഹത്തെ പ്രശ്നാധിഷ്ഠിതമായി ഒന്നിച്ചുചേർത്തത് പരിസ്ഥിതിയുടെ രാഷ്ട്രീയമാണ്. സൈലന്റ് വാലിയിലും, ചാലിയാറിലും, പ്ലാച്ചിമടയിലും അത് കേരളം കണ്ടതാണ്. മാലിന്യ വിരുദ്ധ, ഖനനവിരുദ്ധസമരങ്ങളും, വിഭവസംരക്ഷണ സമരങ്ങളും വിശാലമായ പൗരസമൂഹസമരൈക്യം സൃഷ്ടിക്കുന്നുണ്ട്. അപ്പോഴും അനിയന്ത്രിതമായ വിഭവഉപയോഗവും, മാൾ സംസ്കാരവും, വൻകിട വികസനതീവ്രവാദവും കേരളത്തെ മുൻപൊന്നും ഇല്ലാത്തവിധം അവേശിച്ചിട്ടുണ്ട്.

കേരളീയ പൊതുസമൂഹത്തെ പ്രശ്നാധിഷ്ഠിതമായി ഒന്നിച്ചുചേർത്തത് പരിസ്ഥിതിയുടെ രാഷ്ട്രീയമാണ്. സൈലന്റ് വാലിയിലും, ചാലിയാറിലും, പ്ലാച്ചിമടയിലും അത് കേരളം കണ്ടതാണ്.
കേരളീയ പൊതുസമൂഹത്തെ പ്രശ്നാധിഷ്ഠിതമായി ഒന്നിച്ചുചേർത്തത് പരിസ്ഥിതിയുടെ രാഷ്ട്രീയമാണ്. സൈലന്റ് വാലിയിലും, ചാലിയാറിലും, പ്ലാച്ചിമടയിലും അത് കേരളം കണ്ടതാണ്.

മനുഷ്യർ തങ്ങളുടെ സാങ്കേതിക മേന്മകൊണ്ട് ഭൂപ്രപഞ്ചത്തിൽ മാറ്റം വരുത്താൻ തക്ക ശക്തിയായ നരംവംശാധിപത്യ (അന്ത്രപ്പോസീൻ) കാലമാണിതെന്ന് നിരീക്ഷിക്കുന്ന ചിന്തകർ ഏറെയുണ്ട്. നരംവംശാധിപത്യകാലത്ത് പാരിസ്ഥിതിക പരസ്പര്യത്തിന്റെയും ചരിത്രാനുഭവങ്ങളുടെയും പ്രാധാന്യത്തെ ഊട്ടിഉറപ്പിച്ചുകൊണ്ടാണ് സർവവിജ്ഞാനകോശ ഇൻസ്റ്റിറ്റ്യൂട്ട് കേരളത്തിന്റെ പാരിസ്ഥിതിക ചരിത്ര വിജ്ഞാനകോശം പുറത്തിറക്കുന്നത്. 280ഓളം പുറത്തിൽ വിവിധ വിഷയങ്ങളിൽ അൻപതോളം വിദഗ്ധർ സഹകരിച്ച് തയാറാക്കിയ ഈ വിജ്ഞാനകോശം അറിവ് നിർമാണത്തിലും പങ്കുവെക്കലിലും ഒരു പുതിയ മാതൃക കൂടിയാണ് തുറന്നു തന്നിരിക്കുന്നത്.


Summary: ‘Keralathinte Paristhithika Charitra Vijnanakosham’: Kerala’s environmental history documented in encyclopaedia form. Lijo Sebastian writes on the significance of this landmark work.


ലിജോ സെബാസ്റ്റ്യൻ

കോട്ടയം ബസേലിയസ്​​ കോളേജിൽ അധ്യാപകൻ.

Comments