പുതിയ ഭരണനേതൃത്വവും കുടുംബശ്രീ എന്ന
വികസന പങ്കാളിയും

തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളിലും കുടുംബശ്രീ സംഘടനാസംവിധാനത്തിലും സംസ്ഥാന ഭരണനേതൃത്വത്തിലും പുതിയ നേതൃത്വം നിലവിൽ വന്ന സാഹചര്യത്തിൽ, കുടുംബശ്രീയെ പുനർനിർവചിക്കാനുളള വഴികളെക്കുറിച്ച് ഒരാലോചന- ബിനു ആനമങ്ങാട് എഴുതുന്നു.

കേരളത്തിൽ പുതിയ സംസ്ഥാന സർക്കാർ അധികാരമേറ്റ ഈ ഘട്ടം, സംസ്ഥാനത്തിന്റെ വികസനദിശയും ഭരണസമീപനവും പുനർനിർവചിക്കാനുള്ള ഒരു അവസരമാണ്. അതേസമയം, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും കുടുംബശ്രീ സംഘടനാ സംവിധാനത്തിലും ചുമതലയിലുള്ളത് പുതിയ നേതൃത്വങ്ങളാണ് എന്ന സാഹചര്യവും വികസന പ്രവർത്തനങ്ങളെ കൂടുതൽ ഏകോപിതവും ജനകീയവുമാക്കുന്നതിനുള്ള അപൂർവസാധ്യത സൃഷ്ടിക്കുന്നു.

കേരളം വികസനത്തിന്റെ പുതിയ ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്. ഉയർന്ന മാനവ വികസന സൂചികകൾ കൈവരിച്ച സംസ്ഥാനമാണ് എങ്കിലും പുതിയ സാമൂഹിക-സാമ്പത്തിക വെല്ലുവിളികൾ മുന്നിലുണ്ട്. തൊഴിലില്ലായ്മ, വയോജന ജനസംഖ്യയുടെ വർധനവ്, കാലാവസ്ഥാ വ്യതിയാനം, ഭക്ഷ്യസുരക്ഷ, നഗരവൽക്കരണം, മാനസികാരോഗ്യപ്രശ്നങ്ങൾ, ഡിജിറ്റൽ അസമത്വം, കുടുംബഘടനയിലെ മാറ്റങ്ങൾ, യുവാക്കളുടെ കുടിയേറ്റം എന്നിവ ഇന്ന് കേരളത്തിന്റെ വികസന അജണ്ടയെ സ്വാധീനിക്കുന്ന പ്രധാന ഘടകങ്ങളാണ്.

തൊഴിലില്ലായ്മ, വയോജന ജനസംഖ്യയുടെ വർധനവ്, കാലാവസ്ഥാ വ്യതിയാനം, ഭക്ഷ്യസുരക്ഷ, നഗരവൽക്കരണം, മാനസികാരോഗ്യപ്രശ്നങ്ങൾ, ഡിജിറ്റൽ അസമത്വം, കുടുംബഘടനയിലെ മാറ്റങ്ങൾ, യുവാക്കളുടെ കുടിയേറ്റം എന്നിവ ഇന്ന് കേരളത്തിന്റെ വികസന അജണ്ടയെ സ്വാധീനിക്കുന്ന പ്രധാന ഘടകങ്ങളാണ്.
തൊഴിലില്ലായ്മ, വയോജന ജനസംഖ്യയുടെ വർധനവ്, കാലാവസ്ഥാ വ്യതിയാനം, ഭക്ഷ്യസുരക്ഷ, നഗരവൽക്കരണം, മാനസികാരോഗ്യപ്രശ്നങ്ങൾ, ഡിജിറ്റൽ അസമത്വം, കുടുംബഘടനയിലെ മാറ്റങ്ങൾ, യുവാക്കളുടെ കുടിയേറ്റം എന്നിവ ഇന്ന് കേരളത്തിന്റെ വികസന അജണ്ടയെ സ്വാധീനിക്കുന്ന പ്രധാന ഘടകങ്ങളാണ്.

ഈ വെല്ലുവിളികൾക്ക് പരിഹാരം കണ്ടെത്താൻ സർക്കാർ സംവിധാനങ്ങൾക്ക് മാത്രമായി കഴിയില്ല, ഭരണസംവിധാനങ്ങളോടൊപ്പം പ്രവർത്തിക്കുന്ന ശക്തമായ സാമൂഹിക ശൃംഖലകൾ ഇതിനനിവാര്യമാണ്. അതുകൊണ്ടുതന്നെ കുടുംബശ്രീയെ പദ്ധതി നിർവഹണ ഏജൻസിയായി മാത്രം കാണാതെ കേരളത്തിന്റെ വികസന ഭരണത്തിന്റെ (Development Governance) പങ്കാളിയായി അംഗീകരിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്. ഈ പശ്ചാത്തലത്തിൽ കുടുംബശ്രീയെ പുനർവായിക്കേണ്ടതും പുനർനിർവചിക്കേണ്ടതുമുണ്ട്.

കുടുംബശ്രീ:
കേരളത്തിന്റെ
സാമൂഹിക മൂലധനം

കേരളത്തിന്റെ വികസനചരിത്രം പരിശോധിക്കുമ്പോൾ വിദ്യാഭ്യാസം, ആരോഗ്യം, സാമൂഹ്യനീതി, ജനപങ്കാളിത്തം, വികേന്ദ്രീകൃത ആസൂത്രണം തുടങ്ങിയ മേഖലകളിലെ നേട്ടങ്ങൾക്കുപിന്നിൽ ശക്തമായ സാമൂഹിക സ്ഥാപനങ്ങളുടെയും ജനകീയ പ്രസ്ഥാനങ്ങളുടെയും പങ്ക് വ്യക്തമായി കാണാനാകും. ആ സാമൂഹിക സ്ഥാപനങ്ങളിൽ ഏറ്റവും വിപുലവും ശക്തവുമായ ജനകീയ ശൃംഖലയാണ് കുടുംബശ്രീ.

1998-ൽ ദാരിദ്ര്യനിർമ്മാർജനലക്ഷ്യത്തോടെ ആരംഭിച്ച കുടുംബശ്രീ ഇന്ന് ലോകത്തിലെ ഏറ്റവും വലിയ വനിതാ കൂട്ടായ്മകളിലൊന്നായി വളർന്നു. എന്നാൽ കുടുംബശ്രീയെ ദാരിദ്ര്യനിർമ്മാർജന മിഷൻ എന്ന ചുരുങ്ങിയ നിർവചനത്തിൽ ഒതുക്കുന്നത് അതിന്റെ യഥാർത്ഥ സാധ്യതകളെ തിരിച്ചറിയാതിരിക്കുന്നതിനു തുല്യമാണ്.

സംസ്ഥാനത്തെ എല്ലാ വാർഡുകളിലും സാന്നിധ്യമുള്ള ലക്ഷക്കണക്കിന് സ്ത്രീകളുടെ സംഘടിത സംവിധാനം, അയൽക്കൂട്ടങ്ങൾ, ADS-കൾ, CDS-കൾ, കമ്മ്യൂണിറ്റി പ്രൊഫഷണലുകൾ, ഹരിത കർമ്മസേനകൾ, സംരംഭകയൂണിറ്റുകൾ, സംഘകൃഷി ഗ്രൂപ്പുകൾ, ഓക്സിലറി ഗ്രൂപ്പുകൾ എന്നിവ ചേർന്നാണ് കുടുംബശ്രീയുടെ സാമൂഹിക അടിത്തറ രൂപപ്പെടുന്നത്. സർക്കാർ വകുപ്പുകൾക്കും തദ്ദേശഭരണ സ്ഥാപനങ്ങൾക്കും ജനങ്ങളിലേക്ക് നേരിട്ട് എത്തിച്ചേരാൻ കഴിയുന്ന ഏറ്റവും ശക്തമായ സാമൂഹിക ശൃംഖലയാണ് കുടുംബശ്രീ.

1998-ൽ ദാരിദ്ര്യനിർമ്മാർജനലക്ഷ്യത്തോടെ ആരംഭിച്ച കുടുംബശ്രീ ഇന്ന് ലോകത്തിലെ ഏറ്റവും വലിയ വനിതാ കൂട്ടായ്മകളിലൊന്നായി വളർന്നു.
1998-ൽ ദാരിദ്ര്യനിർമ്മാർജനലക്ഷ്യത്തോടെ ആരംഭിച്ച കുടുംബശ്രീ ഇന്ന് ലോകത്തിലെ ഏറ്റവും വലിയ വനിതാ കൂട്ടായ്മകളിലൊന്നായി വളർന്നു.

യഥാർത്ഥത്തിൽ കുടുംബശ്രീ കേരളത്തിന്റെ ഏറ്റവും വലിയ സാമൂഹിക മൂലധനമാണ് (Social Capital). സംസ്ഥാനത്തെ എല്ലാ ഗ്രാമപഞ്ചായത്തുകളിലും നഗരസഭകളിലും കോർപ്പറേഷനുകളിലും വ്യാപിച്ചുകിടക്കുന്ന ലക്ഷക്കണക്കിന് സ്ത്രീകളുടെ സംഘടിത സംവിധാനം എന്ന നിലയിൽ, ഭരണസംവിധാനത്തിനും ജനങ്ങൾക്കുമിടയിലെ ഏറ്റവും വിശ്വസനീയമായ പാലമായി കുടുംബശ്രീ പ്രവർത്തിക്കുന്നു.

വികസനഭരണത്തിന്റെ പങ്കാളി

21-ാം നൂറ്റാണ്ടിലെ വികസന ചർച്ചകളിൽ Government എന്ന ആശയത്തിൽ നിന്ന് Governance എന്ന ആശയത്തിലേക്കുള്ള മാറ്റം സംഭവിച്ചതായി കാണാം. ഭരണം എന്നത് സർക്കാർ മാത്രം നടത്തുന്ന പ്രവർത്തനമല്ല, ജനങ്ങളും സാമൂഹിക സംഘടനകളും സ്വകാര്യ മേഖലയുമെല്ലാം പങ്കാളികളാകുന്ന പ്രക്രിയയാണത്.

കേരളത്തിലെ വികസനഭരണമാതൃകയിൽ സർക്കാർ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, ജനങ്ങൾ എന്നിവയെ പരസ്പരം ബന്ധിപ്പിക്കുന്ന ഏറ്റവും ശക്തമായ കണ്ണിയാണ് കുടുംബശ്രീ. അതിനാൽ വികസന പ്രവർത്തനങ്ങളിൽ കുടുംബശ്രീയുടെ പങ്ക് താഴെ പറയുന്ന മൂന്ന് തലങ്ങളിൽ പുനർനിർവചിക്കണം.

നയരൂപീകരണ പങ്കാളി (Policy Partner)

കുടുംബശ്രീ പ്രവർത്തകർ സമൂഹത്തിന്റെ ഏറ്റവും അടിത്തട്ടിലുള്ള യാഥാർത്ഥ്യങ്ങൾ നേരിട്ട് അറിയുന്നവരും അനുഭവിക്കുന്നവരുമാണ്. അതിനാൽ ദാരിദ്ര്യം, തൊഴിൽ, സ്ത്രീസുരക്ഷ, വയോജന പ്രശ്നങ്ങൾ, കുട്ടികളുടെ ക്ഷേമം, ഭിന്നശേഷിക്കാരുടെ ആവശ്യങ്ങൾ തുടങ്ങിയ വിഷയങ്ങളിൽ നയരൂപീകരണത്തിനാവശ്യമായ സാമൂഹിക വിവരങ്ങൾ നൽകാൻ കുടുംബശ്രീയ്ക്ക് കഴിയും. കുടുംബശ്രീ തയ്യാറാക്കുന്ന ആവശ്യാധിഷ്ഠിത പ്ലാനും തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ വാർഷിക കർമ്മ പദ്ധതിയുമായി സംയോജിപ്പിക്കുന്നതുമൂലം മികച്ച രീതിയിൽ ക്ഷേമ- വികസന പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യാനും നടപ്പിലാക്കാനും സാധിക്കും.

21-ാം നൂറ്റാണ്ടിലെ വികസന ചർച്ചകളിൽ Government എന്ന ആശയത്തിൽ നിന്ന് Governance എന്ന ആശയത്തിലേക്കുള്ള മാറ്റം സംഭവിച്ചതായി കാണാം.
21-ാം നൂറ്റാണ്ടിലെ വികസന ചർച്ചകളിൽ Government എന്ന ആശയത്തിൽ നിന്ന് Governance എന്ന ആശയത്തിലേക്കുള്ള മാറ്റം സംഭവിച്ചതായി കാണാം.

ഭരണനിർവഹണപങ്കാളി
(Implementation Partner)

കേന്ദ്ര- സംസ്ഥാന പദ്ധതികളുടെയും പ്രാദേശിക സർക്കാറുകളുടെയും വിവിധ പദ്ധതികളുടെ നിർവഹണത്തിൽ കുടുംബശ്രീ സംഘടനാ സംവിധാനത്തിനു പ്രധാന പങ്കുണ്ട്. സർക്കാർ പദ്ധതികളുടെ ആശയവിനിമയം, ഗുണഭോക്തൃ തെരഞ്ഞെടുപ്പ്, ബോധവൽക്കരണം, സാമൂഹിക പിന്തുണ, ഫോളോ-അപ്പ്, സാമൂഹിക ഓഡിറ്റിംഗ് തുടങ്ങിയ മേഖലകളിൽ കുടുംബശ്രീക്ക് പിന്തുണക്കാനാകും.

സാമൂഹിക ഉത്തരവാദിത്ത പങ്കാളി
(Accountability Partner)

പൊതുസേവനങ്ങളുടെ ഗുണനിലവാരം വിലയിരുത്തുന്നതിനും ജനങ്ങളുടെ പ്രതികരണം സർക്കാരിലേക്ക് എത്തിക്കുന്നതിനും കുടുംബശ്രീയെ സാമൂഹിക ഉത്തരവാദിത്ത സംവിധാനത്തിന്റെ ഭാഗമാക്കാം. നേരത്തെ സൂചിപ്പിച്ചതുപോലെ, പൊതുവായി ജനങ്ങൾക്കും സർക്കാറിനുമിടയിലെ പാലമായി പ്രവർത്തിക്കാൻ കുടുംബശ്രീക്ക് കഴിയും.

കുടുംബശ്രീ സംവിധാനം വിവിധ ഭരണലക്ഷ്യങ്ങളിലൂടെ

സംഘടനാ സംവിധാനത്തിന്റെ കരുത്തും വ്യാപ്തിയും:

കുടുംബശ്രീയുടെ അടിസ്ഥാനം എന്നത് അയൽക്കൂട്ടം (NHG), ഏരിയ വികസന സൊസൈറ്റി (ADS), കമ്മ്യൂണിറ്റി ഡെവലപ്‌മെന്റ് സൊസൈറ്റി (CDS) എന്നിങ്ങനെ മൂന്ന് തലങ്ങളിലായി വ്യാപിച്ചുകിടക്കുന്ന വിപുലമായ സാമൂഹിക ശൃംഖലയാണ്. ഓരോ വാർഡിലുമുള്ള കുടുംബങ്ങളുടെ സാമൂഹിക-സാമ്പത്തിക അവസ്ഥയെക്കുറിച്ച് സൂക്ഷ്മമായ അറിവുള്ള സ്ത്രീകളുടെ ഈ കൂട്ടായ്മ, സർക്കാരിന് ജനങ്ങളിലേക്ക് നേരിട്ടെത്താനുള്ള ഏറ്റവും മികച്ച ഉപാധിയാണ്.

ക്ഷേമപദ്ധതികളുടെ
കാര്യക്ഷമമായ നിർവഹണം:

സാമൂഹ്യസുരക്ഷാ പെൻഷനുകൾ, ആരോഗ്യ ഇൻഷുറൻസ് പദ്ധതികൾ, വിദ്യാർത്ഥികൾക്കുള്ള ആനുകൂല്യങ്ങൾ, വിവിധ സബ്സിഡികൾ തുടങ്ങിയ പദ്ധതികൾക്ക് വർഷംതോറും വൻതുക സർക്കാർ ചെലവഴിക്കുന്നുണ്ട്. എന്നിരുന്നാലും പലപ്പോഴും യഥാർത്ഥ ഗുണഭോക്താക്കളെ കണ്ടെത്തുന്നതിലും അവരെ പദ്ധതികളുമായി ബന്ധിപ്പിക്കുന്നതിലും പരിമിതികൾ നിലനിൽക്കുന്നു.  

കുടുംബശ്രീയുടെ അയൽക്കൂട്ട സംവിധാനം വലിയ സാധ്യതയാണ്. ഓരോ വാർഡിലെയും കുടുംബങ്ങളുടെ സാമൂഹികവും സാമ്പത്തികവുമായ അവസ്ഥയെക്കുറിച്ച് ഏറ്റവും അടുത്തറിയാവുന്ന സ്ത്രീകളുടെ കൂട്ടായ്മയാണ് അയൽക്കൂട്ടങ്ങൾ.
കുടുംബശ്രീയുടെ അയൽക്കൂട്ട സംവിധാനം വലിയ സാധ്യതയാണ്. ഓരോ വാർഡിലെയും കുടുംബങ്ങളുടെ സാമൂഹികവും സാമ്പത്തികവുമായ അവസ്ഥയെക്കുറിച്ച് ഏറ്റവും അടുത്തറിയാവുന്ന സ്ത്രീകളുടെ കൂട്ടായ്മയാണ് അയൽക്കൂട്ടങ്ങൾ.

ഈ സാഹചര്യത്തിൽ കുടുംബശ്രീയുടെ അയൽക്കൂട്ട സംവിധാനം വലിയ സാധ്യതയാണ്. ഓരോ വാർഡിലെയും കുടുംബങ്ങളുടെ സാമൂഹികവും സാമ്പത്തികവുമായ അവസ്ഥയെക്കുറിച്ച് ഏറ്റവും അടുത്തറിയാവുന്ന സ്ത്രീകളുടെ കൂട്ടായ്മയാണ് അയൽക്കൂട്ടങ്ങൾ. അതിനാൽ അർഹരായ ഗുണഭോക്താക്കളെ കണ്ടെത്താനും അവരുടെ ആവശ്യങ്ങൾ രേഖപ്പെടുത്താനും പദ്ധതികളിലേക്ക് അവരെ എത്തിക്കാനും കുടുംബശ്രീക്ക് കഴിയും.  

ഉദാഹരണത്തിന്, വയോജന പെൻഷൻ ലഭിക്കാത്ത അർഹരായ ആളുകളെയോ ചികിത്സാ സഹായം ആവശ്യമുള്ള കുടുംബങ്ങളെയോ കണ്ടെത്തി തദ്ദേശ സ്ഥാപനങ്ങളുടെ ശ്രദ്ധയിൽപ്പെടുത്താൻ കുടുംബശ്രീക്ക് സാധിക്കും. അതുപോലെ തന്നെ സർക്കാർ പദ്ധതികളുടെ പുരോഗതി വിലയിരുത്തുന്നതിനുള്ള സാമൂഹിക ഓഡിറ്റിംഗ് സംവിധാനമായും കുടുംബശ്രീ പ്രവർത്തിക്കാം. ഇതിലൂടെ സർക്കാർ പദ്ധതികളുടെ ഫലപ്രാപ്തി വർധിക്കുകയും ഭരണസംവിധാനത്തോടുള്ള ജനവിശ്വാസം ശക്തിപ്പെടുകയും ചെയ്യും. 

പ്രാദേശിക സാമ്പത്തിക വികസനവും
തൊഴിൽസൃഷ്ടിയും:

കേരളത്തിന്റെ വികസന ചർച്ചകളിൽ ഏറ്റവും പ്രധാനപ്പെട്ട വിഷയങ്ങളിലൊന്നാണ് തൊഴിൽ. ഉയർന്ന വിദ്യാഭ്യാസമുള്ള യുവജനങ്ങളുടെ തൊഴിലില്ലായ്മയും വിദേശ തൊഴിൽ ആശ്രിതത്വവും സംസ്ഥാനത്തിന്റെ സാമ്പത്തിക ഘടനയെ സ്വാധീനിക്കുന്നുണ്ട്. കുടുംബശ്രീ ഇതിനകം രണ്ടു ലക്ഷത്തിൽ കൂടുതൽ സൂക്ഷ്മസംരംഭങ്ങൾ ആരംഭിച്ചിട്ടുണ്ട്. എന്നാൽ അടുത്ത ഘട്ടത്തിൽ പരമ്പരാഗത സംരംഭങ്ങളിൽ നിന്ന് വിപണിയധിഷ്ഠിതവും സാങ്കേതികവിദ്യാധിഷ്ഠിതവുമായ സംരംഭങ്ങളിലേക്ക് മാറേണ്ടതുണ്ട്.  

പ്രാദേശിക സർക്കാരുകൾക്ക് തങ്ങളുടെ പ്രദേശത്തെ ഉപജീവന സാധ്യതകൾ പഠിച്ച് കുടുംബശ്രീ മുഖേന സംരംഭങ്ങൾ രൂപീകരിക്കാൻ കഴിയും. ഉദാഹരണത്തിന്, ടൂറിസം മേഖല ശക്തമായ പ്രദേശങ്ങളിൽ ഹോംസ്റ്റേ, പ്രാദേശിക ഭക്ഷ്യ ഉൽപന്നങ്ങൾ, സുവനീർ നിർമ്മാണം തുടങ്ങിയ സംരംഭങ്ങൾ വികസിപ്പിക്കാം. നഗരപ്രദേശങ്ങളിൽ ഡിജിറ്റൽ സേവന കേന്ദ്രങ്ങൾ, ഓൺലൈൻ കൊമേഴ്‌സ് യൂണിറ്റുകൾ, ഹോം കെയർ സേവനങ്ങൾ, പോർട്ട് അനുബന്ധ ജോലികൾ തുടങ്ങിയവയ്ക്കും സാധ്യതയുണ്ട്.  

കൂടാതെ, എല്ലാ സി.ഡി.എസ്സുകളും തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ പിന്തുണയോടെ തൊഴിൽ കേന്ദ്രമായി പ്രവർത്തിക്കണം എന്ന് നിർദ്ദേശമുള്ളതാണു. ഇതനുസരിച്ച് പ്രാദേശിക തൊഴിലുകൾ കണ്ടെത്തുന്നതിനും പരമാവധി പ്രദേശ വാസികൾക്ക് തൊഴിൽ ലഭ്യമാക്കുന്നതിനും തദ്ദേശ സ്വയം ഭരണ സ്ഥാപനത്തെ സഹായിക്കാൻ കുടുംബശ്രീക്ക് സാധിക്കും.  

പ്രാദേശിക സർക്കാരുകൾക്ക് തങ്ങളുടെ പ്രദേശത്തെ ഉപജീവന സാധ്യതകൾ പഠിച്ച് കുടുംബശ്രീ മുഖേന സംരംഭങ്ങൾ രൂപീകരിക്കാൻ കഴിയും.
പ്രാദേശിക സർക്കാരുകൾക്ക് തങ്ങളുടെ പ്രദേശത്തെ ഉപജീവന സാധ്യതകൾ പഠിച്ച് കുടുംബശ്രീ മുഖേന സംരംഭങ്ങൾ രൂപീകരിക്കാൻ കഴിയും.

തൊഴിൽകേന്ദ്രങ്ങളുടെ പ്രവർത്തനം മെച്ചപ്പെടുത്തുന്നതോടൊപ്പം, സഹായധനത്തിൽ അധിഷ്ഠിതമായ സമീപനത്തിൽ നിന്ന് വരുമാനം സൃഷ്ടിക്കുന്ന സംരംഭകത്വ മാതൃകയിലേക്കുള്ള മാറ്റവും കുടുംബശ്രീയുടെ അടുത്ത ഘട്ട വികസനത്തിന് അനിവാര്യമാണ്. ഇപ്രകാരം കൈകോർത്തു പ്രവർത്തിച്ചാൽ, സംസ്ഥാനത്തിന്റെ ഏറ്റവും വലിയ വെല്ലുവിളികളിലൊന്നായ തൊഴിലില്ലായ്മക്ക് പരിഹാരം കണ്ടെത്താനും പ്രാദേശിക സാമ്പത്തിക വികസനം എന്ന ലക്ഷ്യം കൈവരിക്കാനും സാധിക്കും. 

മാലിന്യ സംസ്കരണവും
ഹരിത സമ്പദ്‌വ്യവസ്ഥയും:

കേരളം ഇന്ന് നേരിടുന്ന പ്രധാന വെല്ലുവിളികളിലൊന്നാണ് മാലിന്യ സംസ്കരണം. ജനസാന്ദ്രത കൂടുതലുള്ള പ്രദേശങ്ങളിൽ മാലിന്യ നിർമ്മാർജനത്തിനുള്ള പരമ്പരാഗതരീതികൾ ഫലപ്രദമല്ലാതാകുകയാണ്. ഈ മേഖലയിൽ കുടുംബശ്രീയുടെ പങ്ക് കൂടുതൽ വിപുലീകരിക്കാൻ കഴിയും. നിലവിൽ പ്രവർത്തിക്കുന്ന ഹരിത കർമ്മസേനകളുടെ പ്രവർത്തനം ശേഖരണത്തിൽ മാത്രം ഒതുങ്ങാതെ പുനരുപയോഗം, പുനഃസംസ്കരണം, ജൈവവളം നിർമ്മാണം, പ്ലാസ്റ്റിക് റീസൈക്ലിംഗ് തുടങ്ങിയ മേഖലകളിലേക്ക് വ്യാപിപ്പിക്കണം. ഇതിനായി നൂതന സാങ്കേതിക വിദ്യകൾ പ്രയോജനപ്പെടുത്തി, ഈ മേഖലയെ കൂടുതൽ പ്രൊഫഷണൽ രീതിയിലേക്ക് മാറ്റേണ്ടതുണ്ട്.  

മാലിന്യസംസ്കരണത്തെ ചെലവേറിയ സേവനമായി കാണാതെ ഹരിത സമ്പദ്‌വ്യവസ്ഥയുടെ ഭാഗമാക്കി മാറ്റാൻ കുടുംബശ്രീക്ക് കഴിയും. പ്രാദേശിക സർക്കാറുകളുടെ മാലിന്യ നിർമ്മാർജ്ജനം എന്ന ലക്ഷ്യം നിറവേറുന്നതിനൊപ്പം പരിസ്ഥിതി സംരക്ഷണത്തിനും പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനും ഇതിലൂടെ സാധിക്കും.  

സാമൂഹിക സുരക്ഷാസംവിധാനം
ശക്തിപ്പെടുത്തൽ:

വയോജന ജനസംഖ്യ അതിവേഗം വർധിക്കുന്ന സംസ്ഥാനമാണ് കേരളം. അതോടൊപ്പം ഏകാന്തത, മാനസികാരോഗ്യ പ്രശ്നങ്ങൾ, ഭിന്നശേഷിക്കാരുടെ പ്രശ്നങ്ങൾ, കുടുംബബന്ധങ്ങളിലെ മാറ്റങ്ങൾ തുടങ്ങിയ സാമൂഹിക വെല്ലുവിളികളും വർധിച്ചുവരുന്നു. ഈ സാഹചര്യത്തിൽ കുടുംബശ്രീയെ ഒരു സാമൂഹിക സുരക്ഷാ സംവിധാനമായി വികസിപ്പിക്കേണ്ടത് അനിവാര്യമാണ്. ഓരോ അയൽക്കൂട്ടത്തിനും അവരുടെ പ്രദേശത്തെ ദുർബല കുടുംബങ്ങളെ തിരിച്ചറിയാനും ആവശ്യമായ ഇടപെടലുകൾ നടത്താനും കഴിയണം.  

വയോജന സൗഹൃദ വാർഡുകൾ, പാലിയേറ്റീവ് കെയർ പിന്തുണ, മാനസികാരോഗ്യ ബോധവൽക്കരണം, ഭിന്നശേഷി കുട്ടികളുടെയും അഗതി കുടുംബങ്ങൾങ്ങളുടെയും പുനരധിവാസം,  ഭക്ഷ്യസുരക്ഷാ പ്രവർത്തനങ്ങൾ തുടങ്ങിയ മേഖലകളിൽ കുടുംബശ്രീയ്ക്ക് നിർണായക പങ്ക് വഹിക്കാനാകും.
വയോജന സൗഹൃദ വാർഡുകൾ, പാലിയേറ്റീവ് കെയർ പിന്തുണ, മാനസികാരോഗ്യ ബോധവൽക്കരണം, ഭിന്നശേഷി കുട്ടികളുടെയും അഗതി കുടുംബങ്ങൾങ്ങളുടെയും പുനരധിവാസം,  ഭക്ഷ്യസുരക്ഷാ പ്രവർത്തനങ്ങൾ തുടങ്ങിയ മേഖലകളിൽ കുടുംബശ്രീയ്ക്ക് നിർണായക പങ്ക് വഹിക്കാനാകും.

വയോജന സൗഹൃദ വാർഡുകൾ, പാലിയേറ്റീവ് കെയർ പിന്തുണ, മാനസികാരോഗ്യ ബോധവൽക്കരണം, ഭിന്നശേഷി കുട്ടികളുടെയും അഗതി കുടുംബങ്ങൾങ്ങളുടെയും പുനരധിവാസം,  ഭക്ഷ്യസുരക്ഷാ പ്രവർത്തനങ്ങൾ തുടങ്ങിയ മേഖലകളിൽ കുടുംബശ്രീയ്ക്ക് നിർണായക പങ്ക് വഹിക്കാനാകും. വയോജന അയൽക്കൂട്ടങ്ങൾ, ബഡ്സ്, അഗതിരഹിത കേരളം തുടങ്ങിയ കുടുംബശ്രീയുടെ നിലവിലുള്ള പദ്ധതികളുമായി ഇവയെ ഏകോപിപ്പിക്കാൻ കഴിയും.  

കാർഷിക മേഖലയിലെ
സമഗ്ര ഇടപെടൽ:

കേരളത്തിലെ കാർഷിക മേഖല പ്രതിസന്ധി നേരിടുന്ന ഘട്ടത്തിലാണു. ഈ സാഹചര്യത്തിൽ കുടുംബശ്രീയുടെ സംഘകൃഷി പ്രവർത്തനങ്ങൾ വളരെ പ്രസക്തമാണ്. എന്നാൽ, കൃഷിയെ വെറും ഉൽപാദന പ്രവർത്തനമായി മാത്രം കാണാതെ മൂല്യവർദ്ധനവും വിപണനവും ഉൾപ്പെടുന്ന സമഗ്ര സാമ്പത്തിക പ്രവർത്തനമായി വികസിപ്പിക്കേണ്ടതുണ്ട്. കാർഷിക ഉൽപ്പന്നങ്ങളുടെ പ്രോസസ്സിംഗ്, ബ്രാൻഡിംഗ്, പാക്കേജിംഗ്, ഓൺലൈൻ വിപണനം തുടങ്ങിയ മേഖലകളിലേക്ക് പ്രവേശിക്കാനുള്ള സാധ്യത പ്രയോജനപ്പെടുത്തണം.  

തദ്ദേശ സ്ഥാപനങ്ങൾ പ്രദേശിക ഭക്ഷ്യസുരക്ഷാ പദ്ധതികളുമായി കുടുംബശ്രീയെ ബന്ധിപ്പിക്കുകയാണെങ്കിൽ ഓരോ പഞ്ചായത്തും/നഗരസഭയും ഭക്ഷ്യ ഉൽപാദന കേന്ദ്രങ്ങളായി മാറാൻ കഴിയും. ഇത് പ്രാദേശിക സമ്പദ്‌വ്യവസ്ഥയെ ശക്തിപ്പെടുത്തുകയും യുവജനങ്ങളെ കാർഷിക മേഖലയിലേക്ക് ആകർഷിക്കുകയും ചെയ്യും. തരിശുനില കൃഷി വ്യാപിപ്പിക്കുക, ജൈവകൃഷി പ്രോത്സാഹിപ്പിക്കുക, പച്ചക്കറി സ്വയംപര്യാപ്തത ലക്ഷ്യമിടുക, കർഷക ഉൽപാദക സംഘങ്ങളുമായി കുടുംബശ്രീയെ ബന്ധിപ്പിക്കുക, കാർഷിക മൂല്യവർദ്ധിത ഉൽപന്നങ്ങൾ വികസിപ്പിക്കുക എന്നിവയ്ക്ക് പുതിയ സർക്കാർ മുൻഗണന നൽകണം.

ഡിജിറ്റൽ സാക്ഷരത:

പൊതുജനങ്ങൾക്ക് സർക്കാർ സേവനങ്ങൾ കൂടുതൽ വേഗത്തിലും സുതാര്യമായും ലഭ്യമാക്കുന്നതിന് ഇ-ഗവേണൻസ് സംവിധാനങ്ങൾ വ്യാപകമായി നടപ്പിലാക്കപ്പെടുന് ഡിജിറ്റൽ പരിവർത്തന കാലഘട്ടമാണു ഇത്.  എന്നാൽ, ഡിജിറ്റൽ സാങ്കേതികവിദ്യകളെക്കുറിച്ചുള്ള അറിവില്ലായ്മ, സ്മാർട്ട് ഉപകരണങ്ങളുടെ പരിമിതമായ ഉപയോഗം, ഓൺലൈൻ സേവനങ്ങൾ പ്രയോജനപ്പെടുത്തുന്നതിലുള്ള ബുദ്ധിമുട്ടുകൾ എന്നിവ കാരണം സമൂഹത്തിലെ ഒരു വലിയ വിഭാഗം ഇപ്പോഴും ഡിജിറ്റൽ സേവനങ്ങളിൽ നിന്ന് അകന്നുനിൽക്കുകയാണ്. പ്രത്യേകിച്ച് ഗ്രാമപ്രദേശങ്ങളിലെ സ്ത്രീകൾ, വയോജനങ്ങൾ, ഭിന്നശേഷിക്കാർ, പട്ടികജാതി-പട്ടികവർഗ്ഗ വിഭാഗങ്ങൾ തുടങ്ങിയവർക്കിടയിൽ ഈ ഡിജിറ്റൽ വിടവ് (Digital Divide) കൂടുതൽ പ്രകടമാണ്.

കേരളത്തിന്റെ ഏറ്റവും വലിയ സ്ത്രീശാക്തീകരണ ശൃംഖലയായ കുടുംബശ്രീയെ ഈ മേഖലയിൽ ഫലപ്രദമായി പ്രയോജനപ്പെടുത്താൻ കഴിയും. കുടുംബശ്രീ അംഗങ്ങളെ ഡിജിറ്റൽ വളണ്ടിയർമാർ ആയി പരിശീലിപ്പിച്ച് തദ്ദേശതലത്തിൽ ഡിജിറ്റൽ സേവനങ്ങളുടെ പ്രചാരകരും സഹായികളുമായി പ്രവർത്തിപ്പിക്കാവുന്നതാണ്.

 കുടുംബശ്രീ അംഗങ്ങളെ ഡിജിറ്റൽ വളണ്ടിയർമാർ ആയി പരിശീലിപ്പിച്ച് തദ്ദേശതലത്തിൽ ഡിജിറ്റൽ സേവനങ്ങളുടെ പ്രചാരകരും സഹായികളുമായി പ്രവർത്തിപ്പിക്കാവുന്നതാണ്.
കുടുംബശ്രീ അംഗങ്ങളെ ഡിജിറ്റൽ വളണ്ടിയർമാർ ആയി പരിശീലിപ്പിച്ച് തദ്ദേശതലത്തിൽ ഡിജിറ്റൽ സേവനങ്ങളുടെ പ്രചാരകരും സഹായികളുമായി പ്രവർത്തിപ്പിക്കാവുന്നതാണ്.

പൊതുജനങ്ങൾക്ക് സ്മാർട്ട്ഫോൺ ഉപയോഗം, ഇന്റർനെറ്റ് സേവനങ്ങൾ, ഡിജിറ്റൽ പേയ്‌മെന്റ് സംവിധാനങ്ങൾ എന്നിവയിൽ പരിശീലനം നൽകുക, ഇ-സേവനം, ഡിജിലോക്കർ, UMANG, e-Shram, Aadhaar തുടങ്ങിയ ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകൾ ഉപയോഗിക്കാൻ സഹായിക്കുക, ഓൺലൈൻ അപേക്ഷകൾ, സർട്ടിഫിക്കറ്റ് ഡൗൺലോഡ്, സ്കോളർഷിപ്പ് അപേക്ഷ, പെൻഷൻ അപേക്ഷ, ക്ഷേമപദ്ധതി രജിസ്ട്രേഷൻ തുടങ്ങിയ സേവനങ്ങളിൽ ജനങ്ങൾക്ക് പിന്തുണ നൽകുക, ഡിജിറ്റൽ ബാങ്കിംഗ്, UPI, BHIM, നെറ്റ് ബാങ്കിംഗ്, മൊബൈൽ ബാങ്കിംഗ് എന്നിവയുടെ സുരക്ഷിത ഉപയോഗത്തെക്കുറിച്ച് ബോധവത്കരണം നടത്തുക, സൈബർ സുരക്ഷ, ഓൺലൈൻ തട്ടിപ്പുകൾ, ഡാറ്റാ സ്വകാര്യത എന്നിവയെക്കുറിച്ച് സമൂഹത്തിൽ അവബോധം സൃഷ്ടിക്കുക എന്നിങ്ങനെ വിവിധ മേഖലങ്ങളിൽ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾക്ക് കുടുബശ്രീ മുഖേന ഇടപെടൽ നടത്താനാകും.  

ദുരന്തനിവാരണത്തിലും
കാലാവസ്ഥാ വ്യതിയാന പ്രതിരോധത്തിലും കുടുംബശ്രീ:

കേരളം കഴിഞ്ഞ ഒരു ദശാബ്ദത്തിനിടെ നിരവധി പ്രകൃതിദുരന്തങ്ങൾ നേരിട്ട സംസ്ഥാനമാണ്. പ്രളയം, ഉരുൾപൊട്ടൽ, കടലാക്രമണം, വരൾച്ച തുടങ്ങിയ പ്രതിഭാസങ്ങൾ കാലാവസ്ഥാ വ്യതിയാനത്തിന്റെ ആഘാതങ്ങൾ കൂടുതൽ ശക്തമാകുന്നതിന്റെ സൂചനകൾ കൂടിയാണ്.  

ഈ ദുരന്തസമയങ്ങളിൽ സർക്കാർ സംവിധാനങ്ങൾക്കൊപ്പം ഏറ്റവും കാര്യക്ഷമമായി പ്രവർത്തിച്ച ജനകീയ സംവിധാനങ്ങളിലൊന്നാണ് കുടുംബശ്രീ. ദുരിതാശ്വാസ ക്യാമ്പുകളുടെ നടത്തിപ്പ്, ഭക്ഷണ വിതരണം, വിവരശേഖരണം, പുനരധിവാസ പ്രവർത്തനങ്ങൾ എന്നിവയിൽ കുടുംബശ്രീ പ്രവർത്തകർ നൽകിയ സംഭാവന ശ്രദ്ധേയമാണ്.  

എന്നാൽ, ദുരന്തങ്ങൾ ഉണ്ടായതിനുശേഷം ഇടപെടുന്നതിനുപകരം, ഓരോ വാർഡിലെയും അപകടസാധ്യതകൾ മുൻകൂട്ടി കാണുന്നതിനും ദുരന്ത മുന്നറിയിപ്പുകൾ നൽകുന്നതിനും പ്രതിരോധ പ്രവർത്തനങ്ങളിൽ സന്നദ്ധസംഘങ്ങളായി പ്രവർത്തിക്കുന്നതിനും കുടുംബശ്രീയെ സജ്ജമാക്കണം. ഓരോ വാർഡിലെയും അപകടസാധ്യതയുള്ള കുടുംബങ്ങളുടെ പട്ടിക തയ്യാറാക്കുക, ഒറ്റയ്ക്ക് താമസിക്കുന്ന വയോജനങ്ങളെ കണ്ടെത്തുക, ദുരന്ത മുന്നറിയിപ്പുകൾ ജനങ്ങളിലെത്തിക്കുക, ദുരന്തസമയ പ്രവർത്തനങ്ങൾക്ക് സന്നദ്ധസംഘങ്ങളെ രൂപീകരിക്കുക തുടങ്ങിയ പ്രവർത്തനങ്ങൾ കുടുംബശ്രീ മുഖേന നടത്താം.  

കാലാവസ്ഥാ വ്യതിയാനത്തെ നേരിടുന്നതിനുള്ള പ്രാദേശിക പ്രവർത്തനപദ്ധതികളുടെ പ്രധാന പങ്കാളികളായി കുടുംബശ്രീയെ മാറ്റാൻ സർക്കാറിനു കഴിയണം.  

തദ്ദേശഭരണത്തിലെ
ജനപങ്കാളിത്തം:

കേരളത്തിന്റെ തദ്ദേശഭരണസംവിധാനത്തിന്റെ ഏറ്റവും വലിയ ശക്തിയാണ് ജനപങ്കാളിത്തം. എന്നാൽ പലപ്പോഴും വികസന പദ്ധതികളുടെ രൂപീകരണത്തിൽ പൊതുജന പങ്കാളിത്തം ഔപചാരിക നടപടികളായി പരിമിതപ്പെടുന്നു. ഗ്രാമസഭകളിൽ പങ്കെടുക്കുന്നവരുടെ എണ്ണം കുറയുന്നതും വികസന പദ്ധതികളിലെ ജനങ്ങളുടെ ഇടപെടൽ പരിമിതമാകുന്നതും ഒരു വെല്ലുവിളിയാണ്.  

കുടുംബശ്രീ ഓക്സിലറി ഗ്രൂപ്പുകളെ ശക്തിപ്പെടുത്തി, സംരംഭകത്വം, ഡിജിറ്റൽ സേവനങ്ങൾ, സാമൂഹിക നവീകരണം, പരിസ്ഥിതി സംരക്ഷണം തുടങ്ങിയ മേഖലകളിൽ യുവ നേതൃത്വത്തിന് അവസരങ്ങൾ സൃഷ്ടിക്കണം.
കുടുംബശ്രീ ഓക്സിലറി ഗ്രൂപ്പുകളെ ശക്തിപ്പെടുത്തി, സംരംഭകത്വം, ഡിജിറ്റൽ സേവനങ്ങൾ, സാമൂഹിക നവീകരണം, പരിസ്ഥിതി സംരക്ഷണം തുടങ്ങിയ മേഖലകളിൽ യുവ നേതൃത്വത്തിന് അവസരങ്ങൾ സൃഷ്ടിക്കണം.

ഈ സാഹചര്യത്തിൽ കുടുംബശ്രീ സംഘടനാ സംവിധാനത്തെ തദ്ദേശഭരണത്തിന്റെ സാമൂഹിക അടിത്തറയായി കൂടുതൽ പ്രയോജനപ്പെടുത്തണം. ഓരോ വാർഡിലെയും വികസന ആവശ്യങ്ങൾ ശേഖരിക്കുന്നതിലും മുൻഗണന നിശ്ചയിക്കുന്നതിലും കുടുംബശ്രീക്ക് പ്രധാന പങ്ക് വഹിക്കാനാകും.  

വീടുകൾ സന്ദർശിച്ച് ജനങ്ങളുടെ ആവശ്യങ്ങൾ മനസ്സിലാക്കുകയും വികസന പദ്ധതികൾക്ക് സാമൂഹിക പിന്തുണ ഉറപ്പാക്കുകയും ചെയ്യുന്ന സംവിധാനമായി കുടുംബശ്രീ മാറണം. ഇതിലൂടെ കൂടുതൽ യാഥാർത്ഥ്യബോധമുള്ളതും ജനങ്ങളുടെ ആവശ്യങ്ങളോട് ചേർന്നുനിൽക്കുന്നതുമായ വികസന പദ്ധതികൾ ആവിഷ്കരിച്ചു നടപ്പിലാക്കാൻ സർക്കാറിനു സാധിക്കും.  

യുവജന പങ്കാളിത്തവും
രണ്ടാം തലമുറ നേതൃത്വവും:

കുടുംബശ്രീ ഇന്ന് നേരിടുന്ന പ്രധാന വെല്ലുവിളികളിലൊന്നാണ് നേതൃത്വത്തിന്റെ തലമുറമാറ്റം. വർഷങ്ങളായി പ്രവർത്തിക്കുന്ന നേതാക്കളുടെ അനുഭവസമ്പത്ത് വിലപ്പെട്ടതാണെങ്കിലും പുതിയ തലമുറയെ കൂടുതൽ ഉൾപ്പെടുത്തേണ്ടതുണ്ട്.

ഇന്നത്തെ യുവതലമുറ സാങ്കേതികവിദ്യ, സാമൂഹിക മാധ്യമങ്ങൾ, സ്റ്റാർട്ടപ്പ് സംസ്കാരം, നവീന സംരംഭകത്വം തുടങ്ങിയ മേഖലകളിൽ കൂടുതൽ പരിചയസമ്പന്നരാണ്. ഈ സാധ്യതകൾ കുടുംബശ്രീയുടെ വികസനവുമായി ബന്ധിപ്പിക്കണം.  

കുടുംബശ്രീ ഓക്സിലറി ഗ്രൂപ്പുകളെ ശക്തിപ്പെടുത്തി, സംരംഭകത്വം, ഡിജിറ്റൽ സേവനങ്ങൾ, സാമൂഹിക നവീകരണം, പരിസ്ഥിതി സംരക്ഷണം തുടങ്ങിയ മേഖലകളിൽ യുവ നേതൃത്വത്തിന് അവസരങ്ങൾ സൃഷ്ടിക്കണം. പുതിയ തലമുറയുടെ സാങ്കേതിക പരിജ്ഞാനവും നവീന ആശയങ്ങളും കുടുംബശ്രീയുടെ അനുഭവസമ്പത്തുമായി സംയോജിപ്പിക്കുന്നത് പ്രസ്ഥാനത്തിന് പുതിയ ഊർജ്ജം നൽകും.  

സ്ത്രീശാക്തീകരണത്തിന്റെ പുതിയ ഘട്ടം:

കുടുംബശ്രീയുടെ ഏറ്റവും വലിയ നേട്ടം സ്ത്രീകളെ പൊതുസമൂഹത്തിലേക്ക് കൊണ്ടുവന്നതാണ്. എന്നാൽ സ്ത്രീ ശാക്തീകരണത്തിന്റെ യാത്ര ഇവിടെ അവസാനിക്കുന്നില്ല.  

സാമ്പത്തിക പങ്കാളിത്തത്തോടൊപ്പം തീരുമാനമെടുക്കാനുള്ള കഴിവ്, സാമൂഹിക നേതൃത്വശേഷി, രാഷ്ട്രീയ പങ്കാളിത്തം, സാങ്കേതിക വൈദഗ്ധ്യം, സാമ്പത്തിക സ്വാതന്ത്ര്യം എന്നിവയും സ്ത്രീ ശാക്തീകരണത്തിന്റെ ഭാഗമാണ്. കുടുംബശ്രീയെ സ്ത്രീകളുടെ സ്വയംസഹായ കൂട്ടായ്മയായി മാത്രം കാണാതെ സാമൂഹിക പരിവർത്തനത്തിന്റെ പ്രസ്ഥാനമായി വികസിപ്പിക്കണം.  

ഗാർഹിക പീഡനം, ലഹരി ഉപയോഗം, ലിംഗ അസമത്വം, വയോജനങ്ങളോടുള്ള അവഗണന, കുട്ടികളുടെ സുരക്ഷ തുടങ്ങിയ സാമൂഹിക വിഷയങ്ങളിൽ കുടുംബശ്രീയെ പ്രയോജനപ്പെടുത്താൻ സാധിക്കും.  

കുടുംബശ്രീ 2031: വികസന ദർശനം:

സംസ്ഥാന സർക്കാർ, പ്രാദേശിക സർക്കാറുകൾ, കുടുംബശ്രീ സി.ഡി.എസ്സുകൾ എന്നിവയിലെ നേതൃമാറ്റത്തിന്റെ ഈ സാഹചര്യത്തിൽ കുടുംബശ്രീയ്ക്ക് പുതിയൊരു ദർശനം ആവശ്യമാണ്. ദാരിദ്ര്യനിർമ്മാർജനത്തിനപ്പുറം പ്രാദേശിക വികസനം, സാമൂഹിക സുരക്ഷ, തൊഴിൽ സൃഷ്ടി, ഡിജിറ്റൽ ഉൾച്ചേരൽ, പരിസ്ഥിതി സംരക്ഷണം, സ്ത്രീ ശാക്തീകരണം എന്നിവയെ ഏകോപിപ്പിക്കുന്ന സമഗ്ര വികസന ശൃംഖലയായി കുടുംബശ്രീ മാറണം.  

2031- ഓടെ കേരളത്തിലെ ഓരോ വാർഡിലും കുടുംബശ്രീയുടെ നേതൃത്വത്തിൽ സാമൂഹിക സുരക്ഷ ഉറപ്പാക്കിയ, ഭക്ഷ്യസുരക്ഷ കൈവരിച്ച, പരിസ്ഥിതി സൗഹൃദ വികസനം നടപ്പാക്കിയ, സ്ത്രീകളും യുവജനങ്ങളും നേതൃത്വം നൽകുന്ന പ്രാദേശിക സമൂഹങ്ങൾ രൂപപ്പെടണം. ഇത് ഒരു സർക്കാർ പദ്ധതിയുടെ വിജയം മാത്രമാകില്ല, മറിച്ച് ജനങ്ങളും സർക്കാരും തദ്ദേശ സ്ഥാപനങ്ങളും ചേർന്ന് സൃഷ്ടിക്കുന്ന ഒരു പുതിയ കേരള വികസന മാതൃകയായിരിക്കും.  

സർക്കാർ എന്തുകൊണ്ട്
കുടുംബശ്രീയെ ചേർത്തുനിർത്തണം?

കുടുംബശ്രീയെ ശക്തിപ്പെടുത്തുകയും ഭരണ സംവിധാനവുമായി കൂടുതൽ ഏകോപിപ്പിക്കുകയും ചെയ്യേണ്ടത് പ്രധാനമായും നാലു കാരണങ്ങളാലാണ്.

കേരളത്തിലെ ഏറ്റവും വലിയ
ജനകീയ അടിസ്ഥാന ശൃംഖല:

സംസ്ഥാനത്തെ എല്ലാ വാർഡുകളിലും സ്ഥിര സാന്നിധ്യമുള്ള മറ്റൊരു ജനകീയ സംഘടനാ സംവിധാനം ഇന്ന് നിലവിലില്ല. സർക്കാർ പദ്ധതികൾ ഏറ്റവും വേഗത്തിലും ഫലപ്രദമായും ജനങ്ങളിലേക്ക് എത്തിക്കാനുള്ള സാമൂഹിക അടിസ്ഥാന സൗകര്യമാണ് കുടുംബശ്രീ.

വിശ്വാസ്യതയും
സാമൂഹിക അംഗീകാരവും:

ജനങ്ങൾ ദൈനംദിനം ഇടപഴകുന്ന മേഖലകളിൽ സർക്കാർ സേവനങ്ങളും പദ്ധതികളും എത്തുമ്പോഴാണ് ഭരണസംവിധാനത്തോടുള്ള വിശ്വാസം കൂടുതൽ ശക്തമാകുന്നത് എന്നാണ് Credible Commitment Theory അനുശാസിക്കുന്നത്. ജനവിശ്വാസം നേടാൻ സർക്കാർ പ്രഖ്യാപനങ്ങളോ നയങ്ങളോ മാത്രം മതിയാകില്ല, അവ ജനങ്ങളുടെ ജീവിതത്തിൽ യഥാർത്ഥ മാറ്റം സൃഷ്ടിക്കുന്നതായി അവർക്ക് അനുഭവപ്പെടണം.

പുതിയ സ്ഥാപനങ്ങളോ സംവിധാനങ്ങളോ സൃഷ്ടിക്കുന്നതിനേക്കാൾ നിലവിലുള്ള കുടുംബശ്രീ സംവിധാനത്തെ പ്രയോജനപ്പെടുത്തുന്നത് സാമ്പത്തികമായി കൂടുതൽ കാര്യക്ഷമമാണ്.
പുതിയ സ്ഥാപനങ്ങളോ സംവിധാനങ്ങളോ സൃഷ്ടിക്കുന്നതിനേക്കാൾ നിലവിലുള്ള കുടുംബശ്രീ സംവിധാനത്തെ പ്രയോജനപ്പെടുത്തുന്നത് സാമ്പത്തികമായി കൂടുതൽ കാര്യക്ഷമമാണ്.

ഒരു ഭരണകൂടത്തിന്റെ നിലനിൽപ്പിനും വിജയത്തിനും ജനങ്ങളുടെ അംഗീകാരവും വിശ്വാസവും അത്യന്താപേക്ഷിതമാണ്. ജനങ്ങളുടെ ആവശ്യങ്ങൾ മനസ്സിലാക്കി അവയ്ക്ക് സമയബന്ധിതമായി പ്രതികരിക്കുന്നതിലൂടെയും സർക്കാർ സേവനങ്ങൾ ജനങ്ങളിലേക്ക് കാര്യക്ഷമമായി എത്തിക്കുന്നതിലൂടെയും മാത്രമേ ഇത് ശക്തിപ്പെടുകയുള്ളൂ. ജനങ്ങൾക്കിടയിൽ legitimacy ഉറപ്പിക്കേണ്ടത് ഒരു political survival- ന്റെ ആവശ്യം കൂടിയാണ്.

രണ്ട് പതിറ്റാണ്ടിലേറെയായി കുടുംബശ്രീ പ്രവർത്തകർ ജനങ്ങളുടെ വീടുകളിലേക്കും ജീവിതത്തിലേക്കും പ്രവേശിച്ചവരാണ്. സ്ഥിരം സർക്കാർ സംവിധാനങ്ങൾക്ക് ലഭിക്കാത്ത സാമൂഹിക വിശ്വാസ്യത കുടുംബശ്രീക്കുണ്ട്. വികസന പ്രവർത്തനങ്ങളുടെ വിജയത്തിൽ ഈ വിശ്വാസ മൂലധനം നിർണായകമാണ്. ഈ മൂലധനത്തെ ഫലപ്രദമായി പ്രയോജനപ്പെടുത്താൻ സംസ്ഥാന സർക്കാറിനും തദ്ദേശ സ്വയം ഭരണ വകുപ്പിനും പ്രാദേശിക സർക്കാറുകൾക്കും കഴിയണം.

2018- ന്റെ പ്രളയ ദുരന്ത ഘട്ടത്തിൽ ദുരിതാശ്വാസ ക്യാമ്പ് നടത്തിപ്പ്, ഭക്ഷ്യ വിതരണം, അടിയന്തര ആവശ്യ ശേഖരണം എന്നിവയും കോവിഡ് കാലയളവിലെ കമ്മ്യൂണിറ്റി കിച്ചനുകൾ, മാസ്ക്, സാനിറ്റൈസർ എന്നിവയുടെ നിർമ്മാണം, ബോധവൽക്കരണം, ഭക്ഷ്യ വിതരണം എന്നിവയും കുടുംബശ്രീ സംഘടനാ സംവിധാനത്തിലൂടെ ഏറ്റവും ഫലപ്രദമായി നടന്നു. State Disaster Management Authority (SDMA) ന്റെയും ആരോഗ്യവകുപ്പിന്റെയും ആ കാലഘട്ടത്തിലെ അവലോകന രേഖകൾ ഇതു ശരിവയ്ക്കുന്നു. ഈ ഉദാഹരണങ്ങൾ കുടുംബശ്രീ-ഭരണ ഏകോപനത്തിന്റെ അടിയന്തര ആവശ്യകത ബോധ്യപ്പെടുത്തുന്നു.

കുറഞ്ഞ ചെലവിൽ
ഉയർന്ന ഫലപ്രാപ്തി:

പുതിയ സ്ഥാപനങ്ങളോ സംവിധാനങ്ങളോ സൃഷ്ടിക്കുന്നതിനേക്കാൾ നിലവിലുള്ള കുടുംബശ്രീ സംവിധാനത്തെ പ്രയോജനപ്പെടുത്തുന്നത് സാമ്പത്തികമായി കൂടുതൽ കാര്യക്ഷമമാണ്. ഇത് ഭരണ ചെലവ് കുറയ്ക്കുകയും സേവന വിതരണത്തിന്റെ ഗുണനിലവാരം വർധിപ്പിക്കുകയും ചെയ്യും.

കുടുംബശ്രീയെ സർക്കാർ
എങ്ങനെ കാണണം?

പുതിയ സർക്കാർ കുടുംബശ്രീയെ ഒരു ദാരിദ്ര്യ നിർമ്മാർജനപദ്ധതി എന്ന നിലയിലോ, ഒരു വനിതാ സംഘടന എന്ന നിലയിലോ, ക്ഷേമപദ്ധതികളുടെ നിർവഹണ ഏജൻസി എന്ന നിലയിലോ മാത്രമല്ല, മറിച്ച്, കേരളത്തിന്റെ വികസന ഭരണ സംവിധാനത്തിലെ നാലാമത്തെ സാമൂഹിക സ്തംഭമായി (Fourth Pillar of Development Governance) കാണേണ്ടതുണ്ട്.

സർക്കാർ – തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ – ജനങ്ങൾ എന്ന ത്രികോണ ബന്ധത്തെ ശക്തിപ്പെടുത്തുന്ന സാമൂഹിക പങ്കാളിത്ത സംവിധാനമാണ് കുടുംബശ്രീ. ഇത് ഫലപ്രദമായി പ്രയോജനപ്പെടുത്തുക എന്നത് തദ്ദേശ സ്വയംഭരണ വകുപ്പിന്റെ ഉത്തരവാദിത്തമാണ്.

അതിനാൽ വരുംവർഷങ്ങളിൽ കേരളത്തിന്റെ തൊഴിൽ നയം, സാമൂഹിക സുരക്ഷാ നയം, കാലാവസ്ഥാ വ്യതിയാനനയം, മാലിന്യ സംസ്കരണ നയം, വയോജനനയം, ഡിജിറ്റൽ ഉൾച്ചേരൽ നയം, സ്ത്രീ ശാക്തീകരണ നയം എന്നിവയുടെ നടപ്പാക്കലിൽ കുടുംബശ്രീയെ മുഖ്യപങ്കാളിയായി പരിഗണിക്കേണ്ടത് അനിവാര്യമാണ്.

കുടുംബശ്രീയെ ശക്തിപ്പെടുത്തുന്നത് ഒരു സ്ഥാപനത്തെ ശക്തിപ്പെടുത്തൽ മാത്രമല്ല, കേരളത്തിന്റെ ജനകീയ വികസന ശേഷിയെ ശക്തിപ്പെടുത്തലാണ്. കുടുംബശ്രീയെ ചേർത്തുനിർത്തുന്നത് സ്ത്രീകളെ ചേർത്തുനിർത്തലാണ്, കുടുംബങ്ങളെ ചേർത്തുനിർത്തലാണ്. അത് തദ്ദേശ ജനാധിപത്യത്തെ ശക്തിപ്പെടുത്തലും കേരളത്തിന്റെ ഭാവി വികസനത്തെ കൂടുതൽ ഉൾച്ചേർന്നതും സുസ്ഥിരവുമാക്കലും കൂടിയാണ്.

സമഗ്ര വികസന മാതൃകാ രൂപീകരണത്തിന് സർക്കാർ ഉടൻ ചെയ്യേണ്ടത്

  • വകുപ്പുകളുടെയും കുടുംബശ്രീയുടെയും പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്ന സമഗ്രനയം രൂപീകരിക്കുക:

കുടുംബശ്രീ ഇന്ന് ദാരിദ്ര്യനിർമാർജനം എന്ന പ്രാഥമിക ലക്ഷ്യത്തിനപ്പുറം ആരോഗ്യം, പോഷകാഹാരം, തൊഴിൽ, കൃഷി, മൃഗസംരക്ഷണം, മാലിന്യ സംസ്കരണം, ലിംഗസമത്വം, സാമ്പത്തിക ഉൾച്ചേർക്കൽ, ദുരന്തനിവാരണം തുടങ്ങിയ നിരവധി മേഖലകളിൽ പ്രവർത്തിക്കുന്നുണ്ട്. എന്നാൽ വിവിധ വകുപ്പുകൾ കുടുംബശ്രീയെ വ്യത്യസ്ത രീതികളിലാണ് നോക്കിക്കാണുന്നത്. ഇതുമൂലം പ്രവർത്തനങ്ങളിൽ ആവർത്തനവും വിഭവങ്ങളുടെ ശിഥിലീകരണവും സംഭവിക്കുന്നു.

പുതിയ സർക്കാർ കുടുംബശ്രീയെ ഒരു ദാരിദ്ര്യ നിർമ്മാർജനപദ്ധതി എന്ന നിലയിലോ, ഒരു വനിതാ സംഘടന എന്ന നിലയിലോ, ക്ഷേമപദ്ധതികളുടെ നിർവഹണ ഏജൻസി എന്ന നിലയിലോ മാത്രമല്ല, മറിച്ച്, കേരളത്തിന്റെ വികസന ഭരണ സംവിധാനത്തിലെ നാലാമത്തെ സാമൂഹിക സ്തംഭമായി (Fourth Pillar of Development Governance) കാണേണ്ടതുണ്ട്.
പുതിയ സർക്കാർ കുടുംബശ്രീയെ ഒരു ദാരിദ്ര്യ നിർമ്മാർജനപദ്ധതി എന്ന നിലയിലോ, ഒരു വനിതാ സംഘടന എന്ന നിലയിലോ, ക്ഷേമപദ്ധതികളുടെ നിർവഹണ ഏജൻസി എന്ന നിലയിലോ മാത്രമല്ല, മറിച്ച്, കേരളത്തിന്റെ വികസന ഭരണ സംവിധാനത്തിലെ നാലാമത്തെ സാമൂഹിക സ്തംഭമായി (Fourth Pillar of Development Governance) കാണേണ്ടതുണ്ട്.

അതിനാൽ കുടുംബശ്രീയുടെ പങ്ക്, ഉത്തരവാദിത്തങ്ങൾ, വിവിധ വകുപ്പുകളുമായുള്ള ഏകോപന സംവിധാനം എന്നിവ വ്യക്തമാക്കുന്ന ഒരു സംസ്ഥാനതല സമഗ്ര കുടുംബശ്രീ നയം രൂപീകരിക്കണം. ഇതിലൂടെ കുടുംബശ്രീയെ കേരളത്തിന്റെ വികസന ഭരണ സംവിധാനത്തിലെ ഔദ്യോഗിക കമ്മ്യൂണിറ്റി പ്ലാറ്റ്ഫോമായി മാറ്റാൻ കഴിയും

  • കുടുംബശ്രീയെ
    സംസ്ഥാന തൊഴിൽ ദൗത്യത്തിന്റെ
    മുഖ്യ പങ്കാളിയാക്കുക:

കേരളം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളികളിലൊന്ന് തൊഴിലില്ലായ്മയും തൊഴിൽ നൈപുണ്യങ്ങളുടെ അഭാവവുമാണ്. കുടുംബശ്രീയുടെ വ്യാപകമായ സംവിധാനം തൊഴിലന്വേഷകരെ കണ്ടെത്താനും നൈപുണ്യ വികസന പരിശീലനങ്ങളിലേക്ക് എത്തിക്കാനും തൊഴിൽ അവസരങ്ങളുമായി ബന്ധിപ്പിക്കാനും ഉപയോഗപ്പെടുത്താം.

കുടുംബശ്രീയുടെ മൈക്രോ എന്റർപ്രൈസ് മാതൃകയെ അടുത്ത ഘട്ടത്തിലേക്ക് ഉയർത്തേണ്ട സമയമായിക്കഴിഞ്ഞു. ചെറുകിട സംരംഭങ്ങളിൽ നിന്ന് നൂതന സാങ്കേതിക വിദ്യയും സാധ്യതകളും പ്രയോജനപ്പെടുത്തിക്കൊണ്ട് ഉയർന്ന മൂല്യമുള്ള (Higher Order) സംരംഭങ്ങൾ പ്രോത്സാഹിപ്പിക്കേണ്ടതുണ്ട്. സ്ത്രീകൾക്ക് ഉപജീവനം മാത്രം നൽകുന്ന സംരംഭങ്ങളിൽ നിന്ന് തൊഴിൽ സൃഷ്ടിക്കുന്ന സംരംഭങ്ങളിലേക്കുള്ള മാറ്റം ലക്ഷ്യമിടേണ്ടതാണ്. ഇതിനായി സ്റ്റാർട്ടപ്പുകൾ, ഡിജിറ്റൽ സേവന സംരംഭങ്ങൾ, ഭക്ഷ്യസംസ്കരണ യൂണിറ്റുകൾ, സാമൂഹിക സംരംഭങ്ങൾ, സേവനമേഖല സംരംഭങ്ങൾ എന്നിവ വികസിപ്പിക്കാൻ പ്രത്യേക പിന്തുണ നൽകണം. വിപണി, ധനസഹായം, ബ്രാൻഡിംഗ്, ഡിജിറ്റൽ മാർക്കറ്റിംഗ് എന്നിവയിൽ സർക്കാർ പിന്തുണ ഉറപ്പാക്കണം.

നിലവിലുള്ള തൊഴിൽ കേന്ദ്രം എന്ന കാഴ്ചപ്പാടിനെ വിപുലീകരിക്കുകയും തൊഴിലന്വേഷകരുടെ വിവരശേഖരണം, തൊഴിൽ മാർഗനിർദ്ദേശം, സ്കിൽ ട്രെയിനിംഗ്, ഡിജിറ്റൽ ജോബ് മാച്ചിംഗ്, സ്വയംതൊഴിൽ സംരംഭ വികസനം തുടങ്ങിയ പ്രവർത്തനങ്ങൾ കുടുംബശ്രീയുടെ നേതൃത്വത്തിൽ നടപ്പാക്കുകയും ചെയ്യണം. ഇതിലൂടെ കുടുംബശ്രീയെ കേരളത്തിന്റെ കമ്മ്യൂണിറ്റി അധിഷ്ഠിത തൊഴിൽ ദൗത്യത്തിന്റെ പ്രധാന പങ്കാളിയായി ഉയർത്താം.

  • അയൽക്കൂട്ട ഡാറ്റാബേസ്-
    ഡിജിറ്റൽ ഇന്റഗ്രേഷൻ:

കേരളത്തിലെ ഏറ്റവും വലിയ സാമൂഹിക ശൃംഖലകളിലൊന്നാണ് കുടുംബശ്രീയുടെ അയൽക്കൂട്ട സംവിധാനം. എന്നാൽ ഈ വിവരങ്ങൾ പലപ്പോഴും വിവിധ പ്ലാറ്റ്ഫോമുകളിലായി ചിതറിക്കിടക്കുകയാണ്. അയൽക്കൂട്ട അംഗങ്ങൾ, കുടുംബവിവരങ്ങൾ, ഉപജീവന സ്ഥിതി, സാമൂഹിക സുരക്ഷ, തൊഴിൽ, ആരോഗ്യം, കൃഷി, വായ്പാവിതരണം, വായ്പാ തിരിച്ചടവ് തുടങ്ങിയ വിവരങ്ങൾ ഉൾക്കൊള്ളുന്ന ഏകീകൃത ഡിജിറ്റൽ ഡാറ്റാ പ്ലാറ്റ്ഫോം വികസിപ്പിക്കണം. ഇത് തദ്ദേശഭരണ സ്ഥാപനങ്ങൾക്കും വിവിധ വകുപ്പുകൾക്കും നയരൂപീകരണത്തിനും പദ്ധതികളുടെ ലക്ഷ്യബോധമുള്ള നടപ്പാക്കലിനും സഹായകമാകും.

  • വയോജനവകുപ്പ് രൂപീകരണത്തിലെ പ്രധാന കമ്യൂണിറ്റി പങ്കാളിയാക്കുക:

കേരളം അതിവേഗം വാർധക്യത്തിലേക്ക് നീങ്ങുന്ന സംസ്ഥാനമാണ്. അടുത്ത ദശകങ്ങളിൽ വയോജനങ്ങളുടെ എണ്ണം ഗണ്യമായി വർധിക്കുമെന്നതുകൂടി കണക്കിലെടുത്ത്, വയോജന വകുപ്പ് ആരംഭിക്കുമെന്ന് സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്. ഒരു പുതിയ വകുപ്പ് ആരംഭിക്കുമ്പോൾ, പ്രവർത്തനങ്ങൾ സ്ഥാപന തലത്തിൽ മാത്രമല്ല, സമൂഹതലത്തിലും ശക്തിപ്പെടുത്തേണ്ടതുണ്ട്. ഇതിനായി കേരളത്തിലെ എല്ലാ വാർഡുകളിലും സാന്നിധ്യമുള്ള കുടുംബശ്രീ സംവിധാനത്തെ പ്രയോജനപ്പെടുത്താവുന്നതാണ്.

കുടുംബശ്രീയുടെ നിലവിലുള്ള വയോജന അയൽകൂട്ടങ്ങളെ പുതിയ വകുപ്പിന്റെ പ്രവർത്തനങ്ങളുമായി ഏകോപിപ്പിക്കാവുന്നതാണു. കൂടാതെ, വാർഡ് തലത്തിൽ വയോജനങ്ങളുടെ കണക്കെടുപ്പ്, വയോജനങ്ങളുടെ സാമൂഹിക-സാമ്പത്തിക സ്ഥിതി സംബന്ധിച്ച വിവരശേഖരണം, ഏകാന്തത അനുഭവിക്കുന്നവരെയും പരിചരണം ആവശ്യമുള്ളവരെയും കണ്ടെത്തൽ, ആരോഗ്യ സേവനങ്ങളിലേക്കും ക്ഷേമപദ്ധതികളിലേക്കും ബന്ധിപ്പിക്കൽ തുടങ്ങിയ പ്രവർത്തനങ്ങൾ നടപ്പിലാക്കുന്നതിനു കുടുംബശ്രീയുടെ സേവനം പ്രയോജനപ്പെടുത്താവുന്നതാണു.

അതോടൊപ്പം പ്രാദേശിക വയോജന ഡാറ്റാബേസ് തയ്യാറാക്കൽ, ആരോഗ്യം-പോഷണം-മാനസികാരോഗ്യം സംബന്ധിച്ച ബോധവൽക്കരണം, സജീവ വാർധക്യം (Active Ageing) പ്രോത്സാഹിപ്പിക്കുന്ന പരിപാടികൾ എന്നിവയ്ക്കും കുടുംബശ്രീയെ ഫീൽഡ് തല പങ്കാളിയാക്കാവുന്നതാണു. ഇതിലൂടെ വയോജന വകുപ്പ് ജനങ്ങളിലേക്ക് കൂടുതൽ ഫലപ്രദമായി എത്തിച്ചേരാൻ സാധിക്കും.

  • ഫുഡ് സെക്യൂരിറ്റി ആക്ഷൻ പ്ലാൻ
    തയ്യാറാക്കുക:

ഭക്ഷ്യസുരക്ഷ എന്നത് ഭക്ഷണം ലഭ്യമാകുന്നതിൽ മാത്രം ഒതുങ്ങുന്നില്ല, പോഷകസമൃദ്ധമായ ഭക്ഷണം എല്ലാവർക്കും സ്ഥിരമായി ലഭ്യമാകുന്നതും അതിന്റെ ഭാഗമാണ്. ഓരോ പഞ്ചായത്തും മുനിസിപ്പാലിറ്റിയും തങ്ങളുടെ പ്രദേശത്തെ ഭക്ഷ്യ ഉൽപ്പാദനം, പോഷകാഹാരസ്ഥിതി, ഭക്ഷ്യദൗർലഭ്യം നേരിടുന്ന കുടുംബങ്ങൾ എന്നിവ തിരിച്ചറിഞ്ഞാൽ മാത്രമേ ഈ മേഖലയിലെ വിടവ് നികത്താനുള്ള നടപടികൾ കൈക്കൊള്ളാൻ സാധിക്കുകയുള്ളൂ.

ഇതിനായി കുടുംബശ്രീ, കൃഷിവകുപ്പ്, ആരോഗ്യവകുപ്പ്, തദ്ദേശസ്ഥാപനങ്ങൾ എന്നിവയുടെ നേതൃത്വത്തിൽ പ്രാദേശിക ഭക്ഷ്യസുരക്ഷാ പ്രവർത്തന പദ്ധതി (Food Security Action Plan) തയ്യാറാക്കണം. പച്ചക്കറി കൃഷി, സമൂഹകൃഷി, ജൈവകൃഷി, പോഷകാഹാര ബോധവൽക്കരണം തുടങ്ങിയ പ്രവർത്തനങ്ങൾ ഇതിന്റെ ഭാഗമായി നടപ്പാക്കാം.

കേരളത്തിലെ ഭക്ഷ്യസുരക്ഷയിലും കാർഷിക ഉൽപ്പാദന വർദ്ധനയിലും നിർണായക പങ്കു വഹിക്കുന്ന കുടുംബശ്രീ സംഘകൃഷിഗ്രൂപ്പുകളെ  കൂടുതൽ ശാസ്ത്രീയവും സാമ്പത്തികമായി ലാഭകരവുമാക്കേണ്ടതുണ്ട്. കാലാവസ്ഥാ സൗഹൃദ കൃഷി, മൂല്യവർദ്ധിത ഉൽപ്പന്ന നിർമ്മാണം എന്നിവ പ്രോൽസാഹിപ്പിക്കുകയും ഫാർമർ പ്രൊഡ്യൂസേഴ്സ്, കാർഷിക വിപണന ശൃംഖലകൾ എന്നിവയുമായി കർഷകരെ ബന്ധിപ്പിക്കുകയും ചെയ്യണം. ഇത്തരം പ്രവർത്തനങ്ങളിലൂടെ തദ്ദേശ സ്വയം ഭരണ സ്ഥാപന തലത്തിൽ ഭക്ഷ്യ സുരക്ഷ ഉറപ്പാക്കാൻ സാധിക്കും.

  • മിഷൻ സംവിധാനവും സംഘടനാ സംവിധാനങ്ങളും അധികാരകേന്ദ്രങ്ങളായി മാറുന്നത് തടയുക:

കുടുംബശ്രീയുടെ ശക്തി അതിന്റെ ഓഫീസ് സംവിധാനങ്ങളിലോ ഭരണഘടനയിലോ അല്ല, മറിച്ച് ലക്ഷക്കണക്കിന് സ്ത്രീകളുടെ സജീവ പങ്കാളിത്തത്തിലാണ്. അതിനാൽ മിഷൻ സംവിധാനങ്ങൾ Command and Control മാതൃകയിൽ നിന്ന് Facilitation and Empowerment മാതൃകയിലേക്ക് മാറേണ്ടത് അനിവാര്യമാണു.

മാർഗനിർദേശം നൽകുക, കാര്യശേഷി വികസനം ഉറപ്പാക്കുക, സാങ്കേതിക പിന്തുണ നൽകുക, വിഭവങ്ങൾ ലഭ്യമാക്കുക, പ്രവർത്തനങ്ങൾക്ക് പിന്തുണയും നൽകുക, സംയോജനം ഉറപ്പാക്കുക എന്നിവയായിരിക്കണം മിഷൻ സംവിധാനത്തിന്റെ പ്രധാന ചുമതലകൾ. സംഘടനാ സംവിധാനത്തെ ബാധിക്കുന്ന തീരുമാനങ്ങളും നേതൃത്വവും സംഘടനാ കേന്ദ്രീകൃതമായിരിക്കണം. മിഷൻ ഉദ്യോഗസ്ഥർ സംഘടനയുടെ നിയന്ത്രകരല്ല, മറിച്ച് കാര്യശേഷി വികസനത്തിന്റെയും ഏകോപനത്തിന്റെയും സഹായികളാണ് എന്ന സമീപനം പ്രാവർത്തികമാക്കണം. ഫീൽഡ് തലത്തിൽ ജനകീയ നേതൃത്വത്തെ ശക്തിപ്പെടുത്തുക എന്നതായിരിക്കണം അവരുടെ പ്രധാന ചുമതല.

സമാനമായി, കുടുംബശ്രീ സംഘടനാ സംവിധാനങ്ങളിൽ നേതൃത്വത്തിലും വികേന്ദ്രീകരണം ഉറപ്പാക്കണം. പുതിയ അംഗങ്ങൾക്ക് നേതൃത്വ അവസരങ്ങൾ നൽകുക, ഉത്തരവാദിത്തങ്ങൾ പരമാവധി പങ്കുവെക്കുക, നേതൃമാറ്റം പ്രോത്സാഹിപ്പിക്കുക, യുവതലമുറയെ നേതൃത്വത്തിലേക്ക് കൊണ്ടുവരിക തുടങ്ങിയ നടപടികൾ സ്വീകരിക്കണം.

ADS- CDS തലങ്ങളിൽ കൂടുതൽ സുതാര്യതയും സാമൂഹിക ഓഡിറ്റും (Social Audit) ഉറപ്പാക്കണം. കുടുംബശ്രീ ഒരു ജനകീയ പ്രസ്ഥാനമാണെന്ന അടിസ്ഥാന സ്വഭാവം നിലനിർത്തുകയും, അത് വ്യക്തികേന്ദ്രീകൃതമോ അധികാരകേന്ദ്രീകൃതമോ ആകുന്നത് തടയുകയും ചെയ്യേണ്ടത് ഭാവി വളർച്ചയ്ക്ക് അനിവാര്യമാണ്.

  • സ്വകാര്യ മൈക്രോ ഫിനാൻസ് സ്ഥാപനങ്ങളുടെ അമിതപലിശവായ്പകൾക്കെതിരായ ഇടപെടൽ:

സമീപ വർഷങ്ങളിൽ സ്വകാര്യ മൈക്രോ ഫിനാൻസ് സ്ഥാപനങ്ങളുടെ ഇടപെടൽ കേരളത്തിൽ ഗണ്യമായി വർധിച്ചിട്ടുണ്ട്. പലപ്പോഴും ഉയർന്ന പലിശ നിരക്കുകളും ആഴ്ചതോറുമുള്ള തിരിച്ചടവ് സംവിധാനങ്ങളും കുടുംബങ്ങളെ കടക്കെണിയിലേക്ക് നയിക്കുന്ന സാഹചര്യം സൃഷ്ടിക്കുന്നുണ്ട്.

ഈ സാഹചര്യത്തിൽ കുടുംബശ്രീയെ സമൂഹാടിസ്ഥാനത്തിലുള്ള സാമ്പത്തിക സംരക്ഷണ സംവിധാനമായി കൂടുതൽ ശക്തിപ്പെടുത്തണം. അംഗങ്ങളുടെ കടബാധ്യതാ സ്ഥിതി സംബന്ധിച്ച പഠനങ്ങൾ നടത്തുക, സാമ്പത്തിക സാക്ഷരതാ ക്യാമ്പയിനുകൾ സംഘടിപ്പിക്കുക, ഉത്തരവാദിത്തപരമായ വായ്പാ സംസ്കാരം പ്രോത്സാഹിപ്പിക്കുക, ബാങ്ക് വായ്പകളും കുടുംബശ്രീയുടെ ആഭ്യന്തര ധനസഹായ സംവിധാനങ്ങളും കൂടുതൽ ലഭ്യമാക്കുക തുടങ്ങിയ ഇടപെടലുകൾ ആവശ്യമാണ്.

അതോടൊപ്പം, സ്വകാര്യ മൈക്രോ ഫിനാൻസ് വായ്പകളെക്കുറിച്ചുള്ള ജില്ലാതല നിരീക്ഷണ സംവിധാനം രൂപീകരിക്കുകയും, അമിത പലിശയും അന്യായമായ പലിശ ഈടാക്കൽ രീതികളും സംബന്ധിച്ച് സർക്കാർ തലത്തിൽ നയപരമായ ഇടപെടലുകൾ നടത്തുകയും വേണം. ദരിദ്ര കുടുംബങ്ങളെ കടക്കെണിയിൽ നിന്ന് സംരക്ഷിക്കുന്നതിനായി കുടുംബശ്രീയുടെ പങ്കാളിത്തത്തോടെ പ്രത്യേക ഇടപെടലുകൾ ആവിഷ്കരിക്കുന്നതും പരിഗണിക്കാവുന്നതാണ്.

  • സി.ഡി.എസ്സും തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളും തമ്മിലുള്ള ബന്ധം പ്രവർത്തനക്ഷമമാക്കുക:

കുടുംബശ്രീയും തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളും കേരളത്തിന്റെ വികേന്ദ്രീകൃത ഭരണ സംവിധാനത്തിന്റെ രണ്ട് പ്രധാന തൂണുകളാണ്. എന്നാൽ പല സ്ഥലങ്ങളിലും ഈ ബന്ധം പദ്ധതികളുടെ നിർവഹണത്തിലോ ഫണ്ട് കൈമാറ്റത്തിലോ മാത്രം ഒതുങ്ങുന്ന സാഹചര്യം കാണപ്പെടുന്നുണ്ട്. കുടുംബശ്രീയെ ഒരു നിർവഹണ ഏജൻസിയായി മാത്രം കാണാതെ, തദ്ദേശ വികസനത്തിന്റെ തന്ത്രപരമായ പങ്കാളിയായി പരിഗണിക്കേണ്ട സമയമാണിത്.

ഓരോ പഞ്ചായത്തിന്റെയും മുനിസിപ്പാലിറ്റിയുടെയും വികസന പദ്ധതികൾ രൂപീകരിക്കുന്ന ഘട്ടം മുതൽ സി.ഡി.എസ്സുകളുടെ പങ്കാളിത്തം ഉറപ്പാക്കുകയും ദാരിദ്ര്യം, ഭക്ഷ്യസുരക്ഷ, സ്ത്രീശാക്തീകരണം, തൊഴിൽ, വയോജന ക്ഷേമം, മാലിന്യ സംസ്കരണം, ആരോഗ്യം തുടങ്ങിയ മേഖലകളിൽ സി.ഡി.എസ്സുകളുടെ അനുഭവങ്ങളും ഫീൽഡ് തല അറിവുകളും പ്രയോജനപ്പെടുത്തുകയും  ചെയ്യണം.

ഇതിനായി സി.ഡി.എസ് തല സംയോജന വികസന സമിതി, കോർ കമ്മിറ്റി, എ.ഡി.എസ് തല സംയോജന വികസന സമിതികൾ എന്നിവ പ്രവർത്തന ക്ഷമമാക്കണം.

  • കമ്പാർട്ടുമെന്റ് പ്രവർത്തനത്തിനുപകരം പ്രവർത്തനം ഏകോപിപ്പിക്കുക:

തൊഴിൽ, സംരംഭം, കൃഷി, പോഷകാഹാരം, സ്ത്രീ സമത്വം, നഗരവികസനം, ആരോഗ്യം, സാമൂഹിക വികസനം, ഹരിതകർമ്മ സേന, ഡിജിറ്റൽ പ്രവർത്തനങ്ങൾ തുടങ്ങി നിരവധി മേഖലകളിൽ കുടുംബശ്രീ ഇന്ന് പ്രവർത്തിക്കുന്നു. എന്നാൽ പലപ്പോഴും ഓരോ മേഖലയും പ്രത്യേക സംവിധാനങ്ങളായി പ്രവർത്തിക്കുന്നതിനാൽ, പരസ്പര ഏകോപനവും സംയോജിത ആസൂത്രണവും പരിമിതപ്പെടുന്നു. മാത്രമല്ല, പല പരിപാടികൾ കൂടിയാലോചനയില്ലാതെ ഒരേ സമയം സംഘടിപ്പിക്കപ്പെടുമ്പോൾ സമ്മർദ്ദത്തിലാവുന്നത് ഇതെല്ലാം ഒരേ സമയം ചെയ്യേണ്ടി വരുന്ന സംഘടനാ സംവിധാനമാണ്, ഇത് പ്രവർത്തനങ്ങളുടെ ഗുണപരതയെ ബാധിക്കുന്നുണ്ട് എന്നത് കാണാതെ പോകരുത്.

ഉദാഹരണത്തിന്, ഒരു കുടുംബത്തിന്റെ ദാരിദ്ര്യമെന്നത് തൊഴിൽ, ആരോഗ്യം, വിദ്യാഭ്യാസം, സാമ്പത്തിക ഉൾച്ചേരൽ, സാമൂഹിക സുരക്ഷ തുടങ്ങിയ നിരവധി ഘടകങ്ങളുമായി ബന്ധപ്പെട്ടിരിക്കാം. എന്നാൽ ഓരോ വിഭാഗവും തങ്ങളുടേതായ പദ്ധതികളിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചാൽ സമഗ്രമായ ഫലം ലഭിക്കില്ല.

അതിനാൽ പദ്ധതി കേന്ദ്രീകൃത സമീപനത്തിൽ നിന്ന് കുടുംബ കേന്ദ്രീകൃതവും സമൂഹ കേന്ദ്രീകൃതവുമായ സമീപനത്തിലേക്ക് കുടുംബശ്രീ മാറേണ്ടതുണ്ട്. മിഷന്റെ എല്ലാ ഘടകങ്ങളും ഒരു പൊതുലക്ഷ്യത്തിനുവേണ്ടി പ്രവർത്തിക്കുന്ന ഏകീകൃത സംവിധാനമെന്ന നിലയിൽ പ്രവർത്തിക്കുമ്പോഴാണ് കുടുംബശ്രീയുടെ യഥാർത്ഥ ശക്തി പുറത്തുവരിക. മിഷനിലെ വിവിധ വിഭാഗങ്ങൾ തമ്മിലുള്ള കമ്പാർട്ട്മെന്റൽ പ്രവർത്തന രീതി ഒഴിവാക്കി, സംയുക്ത ആസൂത്രണം, സംയോജിത സേവന വിതരണം, ഏകീകൃത നിരീക്ഷണം എന്നിവയെ അടിസ്ഥാനമാക്കിയുള്ള One Mission – One Vision സമീപനം നടപ്പാക്കണം.

  • നിലവി​ലെ സംവിധാനങ്ങൾക്ക് കൂടുതൽ പിന്തുണ:

കുടുംബശ്രീയുടെ അടിസ്ഥാന യൂണിറ്റാണ് അയൽക്കൂട്ടം. എന്നാൽ വർഷങ്ങൾക്കുമുമ്പ് രൂപീകരിക്കപ്പെട്ട നിരവധി അയൽക്കൂട്ടങ്ങൾ ഇന്ന് വ്യത്യസ്ത ഘട്ടങ്ങളിലാണ്. ചിലത് വളരെ സജീവമായി പ്രവർത്തിക്കുമ്പോൾ, ചിലത് നിഷ്ക്രിയമാകുകയോ അടിസ്ഥാന പ്രവർത്തനങ്ങളിൽ മാത്രം ഒതുങ്ങുകയോ ചെയ്യുന്നു. എല്ലാ അയൽക്കൂട്ടങ്ങൾക്കും ഒരേ തരത്തിലുള്ള പിന്തുണ നൽകുന്നതിന് പകരം, അവയുടെ അവസ്ഥയും ആവശ്യങ്ങളും മനസ്സിലാക്കി വ്യക്തിഗത പിന്തുണ നൽകുന്ന സംവിധാനം വികസിപ്പിക്കണം.

സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നത്, പ്രവർത്തനം ദുർബലമായത്, സംരംഭങ്ങൾ ആരംഭിക്കാൻ താൽപര്യമുള്ളത്, യുവ അംഗങ്ങൾ കൂടുതലുള്ളത്, വയോജനങ്ങൾ കൂടുതലുള്ളത് എന്നിങ്ങനെ അവരുടെ പ്രത്യേക സാഹചര്യങ്ങൾ പരിഗണിച്ച് Customized Support Model വികസിപ്പിക്കണം. അതോടൊപ്പം കമ്മ്യൂണിറ്റി കൗൺസിലർമാർ, കമ്മ്യൂണിറ്റി ഓർഗനൈസർമാർ, ബ്ലോക്ക് കോർഡിനേറ്റർമാർ, റിസോഴ്സ് പേഴ്സണ്മാർ എന്നിങ്ങനെയുള്ള നിലവിലെ മിഷൻ/കമ്മ്യൂണിറ്റി പിന്തുണാ സംവിധാനത്തിലൂടെ സ്ഥിരമായ ഫോളോ-അപ്പ് സംവിധാനവും ഉറപ്പാക്കുകയും മിഷൻ/കമ്മ്യൂണിറ്റി പിന്തുണാ സംവിധാനത്തെ സംഘടനാസംവിധാനത്തിന്റെ മെന്റർമാർ ആയി വികസിപ്പിക്കുകയും ചെയ്യണം.

സമാനരീതിയിൽ, കുടുംബശ്രീ സംരംഭകത്വ മേഖലയിലും സജീവമായ ഇടപെടൽ ആവശ്യമാണു. നിരവധി സംരംഭങ്ങൾ ആരംഭിച്ചശേഷമുള്ള ആദ്യ വർഷങ്ങളിൽ തന്നെ പ്രതിസന്ധികൾ നേരിടുകയും ചിലത് പ്രവർത്തനം അവസാനിപ്പിക്കുകയും ചെയ്യുന്ന സാഹചര്യം ഇപ്പോഴും നിലനിൽക്കുന്നു. ധനസഹായം ലഭ്യമാക്കിയതുകൊണ്ടുമാത്രം ഒരു സംരംഭത്തെ വിജയത്തിലേക്ക് നയിക്കാൻ സാധിക്കില്ല. വിപണി, സാങ്കേതികവിദ്യ, മാനേജ്മെന്റ്, ബ്രാൻഡിംഗ്, അക്കൗണ്ടിംഗ്, നിയമപരമായ അനുമതികൾ തുടങ്ങി നിരവധി മേഖലകളിൽ തുടർച്ചയായ പിന്തുണ ആവശ്യമാണ്.

കുടുംബശ്രീയുടെ പ്രവർത്തനങ്ങൾ ദേശീയ-അന്തർദേശീയ തലത്തിൽ ശ്രദ്ധ നേടുന്നുണ്ടെങ്കിലും അതിന്റെ സാമൂഹികവും സാമ്പത്തികവുമായ ആഘാതങ്ങൾ സംബന്ധിച്ച പഠനങ്ങൾ ഇപ്പോഴും പരിമിതമാണ്.
കുടുംബശ്രീയുടെ പ്രവർത്തനങ്ങൾ ദേശീയ-അന്തർദേശീയ തലത്തിൽ ശ്രദ്ധ നേടുന്നുണ്ടെങ്കിലും അതിന്റെ സാമൂഹികവും സാമ്പത്തികവുമായ ആഘാതങ്ങൾ സംബന്ധിച്ച പഠനങ്ങൾ ഇപ്പോഴും പരിമിതമാണ്.

നിലവിൽ പലപ്പോഴും സംരംഭങ്ങൾക്ക് പരിശീലനവും ധനസഹായവും നൽകുന്ന ഘട്ടം വരെ മാത്രമാണ് സ്ഥാപനങ്ങളുടെ ഇടപെടൽ ശക്തമായിട്ടുള്ളത്. എന്നാൽ ഒരു സംരംഭം ആരംഭിച്ച ശേഷം അതിന്റെ വളർച്ചാ ഘട്ടങ്ങളിൽ ആവശ്യമായ പിന്തുണ ലഭിക്കാത്തതിനാൽ സംരംഭകർ ഒറ്റപ്പെടുകയും വെല്ലുവിളികൾ നേരിടുകയും ചെയ്യുന്നു. അതിനാൽ ഒരേ മാതൃകയിലുള്ള പിന്തുണ എന്ന സമീപനത്തിൽ നിന്ന് മാറി, ഓരോ സംരംഭത്തിന്റെയും ആവശ്യങ്ങൾ തിരിച്ചറിഞ്ഞുള്ള വ്യക്തിഗത കൈപിടിച്ചുയർത്തൽ (Enterprise Handholding) സംവിധാനം വികസിപ്പിക്കേണ്ടതുണ്ട്.

  • സുസ്ഥിര വികസനലക്ഷ്യങ്ങൾ കൈവരിക്കുന്നതിൽ മുഖ്യ പങ്കാളിയാക്കുക:

ദാരിദ്ര്യനിർമാർജനം, വിശപ്പ് രഹിത സമൂഹം, ലിംഗസമത്വം, ആരോഗ്യ സംരക്ഷണം, മാന്യമായ തൊഴിൽ, കാലാവസ്ഥാ പ്രവർത്തനം, സുസ്ഥിര നഗരം തുടങ്ങിയ ഐക്യരാഷ്ട്രസഭയുടെ സുസ്ഥിര വികസന ലക്ഷ്യങ്ങളുമായി കുടുംബശ്രീയുടെ പ്രവർത്തനങ്ങൾക്ക് നേരിട്ടുള്ള ബന്ധമുണ്ട്.

ഓരോ തദ്ദേശ സ്വയം ഭരണ സ്ഥാപനത്തിലും SDG ലക്ഷ്യങ്ങളുടെ പ്രാദേശിക നിരീക്ഷണത്തിലും പ്രവർത്തനങ്ങളിലും കുടുംബശ്രീയെ പങ്കാളിയാക്കണം. ഇതിലൂടെ ആഗോള ലക്ഷ്യങ്ങളെ പ്രാദേശിക തലത്തിൽ ഫലപ്രദമായി നടപ്പിലാക്കാൻ കഴിയും. കുടുംബശ്രീയുടെ നിലവിലുള്ള പദ്ധതികളെയും പ്രവർത്തനങ്ങളെയും ഈ ലക്ഷ്യത്തിലൂന്നിക്കൊണ്ട് അവലോകനം നടത്തി ആവശ്യമായ രീതിയിൽ പുനഃക്രമീകരിക്കേണ്ടതുണ്ട്.

  • Research & Evaluation Unit സ്ഥാപിക്കുകയും സർവകലാശാലകളുമായി അക്കാദമിക് പങ്കാളിത്തം ഉറപ്പാക്കുകയും ചെയ്യുക:

കുടുംബശ്രീയുടെ പ്രവർത്തനങ്ങൾ ദേശീയ-അന്തർദേശീയ തലത്തിൽ ശ്രദ്ധ നേടുന്നുണ്ടെങ്കിലും അതിന്റെ സാമൂഹികവും സാമ്പത്തികവുമായ ആഘാതങ്ങൾ സംബന്ധിച്ച പഠനങ്ങൾ ഇപ്പോഴും പരിമിതമാണ്.

ഇതിനായി കുടുംബശ്രീയിൽ ഒരു Research & Evaluation Unit രൂപീകരിക്കുകയും കേരളത്തിലെ സർവകലാശാലകൾ, ഗവേഷണ സ്ഥാപനങ്ങൾ, സാമൂഹ്യശാസ്ത്ര പഠന കേന്ദ്രങ്ങൾ എന്നിവയുമായി സ്ഥിരമായ അക്കാദമിക് പങ്കാളിത്തം സ്ഥാപിക്കുകയും വേണം. സംഘടനാ തലത്തിലുള്ള മാറ്റങ്ങൾ, പരിമിതികൾ, മൈക്രോ ഫിനാൻസ് പ്രവർത്തനങ്ങൾ, ജെൻഡർ, ഉപജീവന വികസനം, സാമൂഹ്യ ഇടപെടലുകൾ, തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുമായുള്ള സംയോജനം, ആസൂത്രണപ്രക്രിയയിലെ പങ്കാളിത്തം എന്നിങ്ങനെ വിവിധ മേഖലകളിൽ വിശദമായ പഠനം ആവശ്യമാണു. ഇതിലൂടെ തെളിവുകളുടെ അടിസ്ഥാനത്തിലുള്ള നയരൂപീകരണവും (Evidence-based Policy) മെച്ചപ്പെട്ട പദ്ധതി രൂപീകരണവും സാധ്യമാകും.

  • മാനവ വിഭവശേഷിയുടെ
    ഫലപ്രദമായ ഉപയോഗം:

കുടുംബശ്രീ മിഷന്റെ ഭാഗമായി നിലവിൽ മൂവായിരത്തോളം പ്രൊഫഷണലുകൾ പ്രവർത്തിച്ചുവരുന്നുണ്ട്. ഈ സംവിധാനത്തെ കുടുംബശ്രീ പ്രസ്ഥാനത്തെ പുതിയ ദിശയിലേക്ക് നയിക്കുന്നതിനുള്ള ദിശാവാഹകരായി പരിവർത്തനം ചെയ്യുന്നതിനു സർക്കാറിനു സാധിക്കണം. കൂടാതെ 5000 ത്തോളം വരുന്ന കമ്മ്യൂണിറ്റി പിന്തുണാ സംവിധാനങ്ങളുടെ അറിവും അനുഭവജ്ഞാനവും കുടുംബശ്രീ സംഘടനാ സംവിധാനത്തിന്റെ വളർച്ചക്ക് ഉപകാരപ്പെടുന്ന വിധത്തിൽ പ്രയോജനപ്പെടുത്തേണ്ടതുണ്ട്. ഇപ്രകാരം സംസ്ഥാന ജില്ലാമിഷനുകളുടെ പ്രവര്‍ത്തനം പൂര്‍ണ്ണമായും ഫസിലിറ്റെഷന്‍ / കോ- ഓര്‍ഡിനെഷൻ തലത്തിലേയ്ക്ക് മാറ്റിയെടുക്കുകയും സംഘടനാ സംവിധാനത്തെ അതിന്റെ പരിപൂർണ്ണതയിൽ സ്വതന്ത്ര ഏജൻസിയായി വളർത്തുകയും ചെയ്യണം.

ജനകീയ ഭരണ- ദർശനത്തിനായി

കുടുംബശ്രീ കേരളത്തിന്റെ ഭരണചരിത്രത്തിലെ ഏറ്റവും ശ്രദ്ധേയമായ സോഷ്യൽ കാപ്പിറ്റലാണ്. 25 കൊല്ലത്തിലേറെ കാലം കൊണ്ട് നിർമ്മിക്കപ്പെട്ട ഈ സംവിധാനം- 48 ലക്ഷം കുടുംബങ്ങൾ, 3 ലക്ഷം അയൽക്കൂട്ടങ്ങൾ, 1071 സി.ഡി.എസ്സുകൾ—ദുർബലപ്പെടരുത് എന്നതും കൂടുതൽ ശക്തിപ്പെടുത്തണം എന്നതും സർക്കാറിന്റെ പ്രധാന അജണ്ടയിൽ ഉൾപ്പെടുത്തണം. ജനങ്ങളുടെ വികസനത്തിലൂന്നിയ ദർശനം മുന്നോട്ടുവെക്കുന്ന ഒരു ഭരണസംവിധാനത്തിനു ദാരിദ്ര്യ നിർമ്മാർജ്ജനം, ഡിജിറ്റൽ-ഗ്രീൻ ഇക്കോണമി, ദുരന്ത-ക്ഷേമ-ആരോഗ്യ മേഖലയിലെ വികസനം, SDG ഡെലിവറി തുടങ്ങിയവയിൽ കുടുംബശ്രീ സംവിധാനത്തെ ഉൾക്കൊള്ളാതെ പൂർണ്ണമായ രീതിയിൽ വിജയകരമായി നടപ്പിലാക്കാൻ കഴിയില്ല.

ഇന്ന് കേരളം നേരിടുന്ന തൊഴിലില്ലായ്മ, ജനസംഖ്യാപരമായ മാറ്റങ്ങൾ, കാലാവസ്ഥാ പ്രതിസന്ധി, സാമൂഹിക സുരക്ഷ, ഡിജിറ്റൽ അസമത്വം തുടങ്ങിയ വെല്ലുവിളികൾക്ക് പരിഹാരം കണ്ടെത്താൻ ശക്തമായ സാമൂഹിക ശൃംഖലകൾ അനിവാര്യമാണ്. ആ ശൃംഖലകളിൽ ഏറ്റവും ശക്തവും വ്യാപകവുമായ സംവിധാനമാണ് കുടുംബശ്രീ. പുതിയ സംസ്ഥാന സർക്കാരും തദ്ദേശ സ്വയംഭരണ വകുപ്പും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും കുടുംബശ്രീയെ പദ്ധതി നിർവഹണ സംവിധാനമായി മാത്രം കാണാതെ കേരളത്തിന്റെ വികസന പങ്കാളിയായി അംഗീകരിക്കുകയും അതനുസരിച്ച് നയരൂപീകരണത്തിലും സാമൂഹിക ഇടപെടലുകളിലും പ്രാദേശിക വികസനത്തിലും പങ്കാളിയാക്കുകയും ചെയ്യണം.  

ജനങ്ങൾക്കുവേണ്ടി പദ്ധതികൾ രൂപീകരിക്കുന്നതിലുപരി, ജനങ്ങളെ വികസന പ്രക്രിയയുടെ സജീവ പങ്കാളികളാക്കി മാറ്റുന്നതാണ് ആധുനിക ജനാധിപത്യ ഭരണത്തിന്റെ അടിസ്ഥാനം. കേരളത്തിൽ ഈ ആശയം ഏറ്റവും ഫലപ്രദമായി പ്രാവർത്തികമാക്കിയ സാമൂഹിക സംവിധാനമാണ് കുടുംബശ്രീ. അതിനാൽ കുടുംബശ്രീയെ സംരക്ഷിക്കുകയും കാലാനുസൃതമായി ശക്തിപ്പെടുത്തുകയും ചെയ്യുന്നത് ഒരു പദ്ധതിയെ നിലനിർത്തുക എന്നതിലുപരി, ജനകീയ ഭരണത്തിന്റെയും സാമൂഹിക വികസനത്തിന്റെയും അടിത്തറ ശക്തിപ്പെടുത്തുക എന്നതുകൂടിയാണ്.  

സ്ത്രീകളുടെ സംഘടിതശക്തിയെ അടിസ്ഥാനമാക്കിയുള്ള ഈ ജനകീയ സംവിധാനത്തിന്റെ സാധ്യതകൾ പൂർണമായി പ്രയോജനപ്പെടുത്താൻ കഴിഞ്ഞാൽ, തൊഴിൽ സൃഷ്ടിക്കുന്നതിലും ദാരിദ്ര്യം കുറയ്ക്കുന്നതിലും സാമൂഹിക സുരക്ഷ ഉറപ്പാക്കുന്നതിലും തദ്ദേശഭരണത്തെ ശക്തിപ്പെടുത്തുന്നതിലും കേരളത്തിന് പുതിയ മുന്നേറ്റം കൈവരിക്കാൻ സാധിക്കും. കുടുംബശ്രീയുടെ അടുത്ത ഘട്ടം സ്ത്രീകളുടെ ശാക്തീകരണത്തിന്റെ മാത്രം കഥയല്ല, അത് ജനകീയ വികസനത്തിന്റെ, സാമൂഹിക നീതിയുടെ, സുസ്ഥിരപുരോഗതിയുടെ, പുതിയ കേരളത്തിന്റെ കഥയായിരിക്കണം.


Summary: Kudumbashree as a Partner in Kerala's Development — Binu Anamangad Writes


ബിനു ആനമങ്ങാട്

കവി, എഴുത്തുകാരി, പ്രസാധക. കുടുംബശ്രീ മിഷനിൽ ജോലി​ ചെയ്യുന്നു. ​​​​​​​മഴ പെയ്യിയ്ക്കാൻ ആരോ വരുന്നുണ്ട്, ഫിഷ് തെറാപ്പി, ക്രഷ് ദ ബോട്ടിൽ ആഫ്റ്റർ യൂസ് അഥവാ ഓർമ്മകൾ ചാവേറുന്ന ആകാശക്കപ്പൽ എന്നീ പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്​.

Comments