തൃക്കാക്കര, കെ-റെയിൽ; ഇടതുമുന്നണി അഭ്യർഥിച്ചാൽ അപ്പോൾ തീരുമാനം

തൃക്കാക്കരയിൽ ഇടതുമുന്നണി സഹായം അഭ്യർത്ഥിച്ചിട്ടില്ല. ആവശ്യപ്പെട്ടാൽ അപ്പോൾ തീരുമാനിക്കും. അഭ്യർത്ഥിച്ചില്ലെങ്കിലും കെ-റെയിൽ അടക്കമുള്ള വികസന പ്രവർത്തനത്തിന് അനകൂലമായി പ്രചാരണം നടത്തും. അതിന് തന്റേതായ വേദികളും മാർഗങ്ങളുമുണ്ട്. കെ.സുധാകരൻ മൂർഖൻമാരുടെ കൂട്ടിൽ പെട്ടുകിടക്കുന്ന ചേരയാണ്. കേരളത്തിലെ കോൺഗ്രസിൽ തീരുമാനങ്ങളെടുക്കുന്നത് കെ.സി.വേണുഗോപാലും വി.ഡി.സതീശനും ചേർന്ന്. കെ.പി.സി.സി പ്രസിഡന്റിന് പോലും റോളില്ല. കോൺഗ്രസ് നേതൃത്യത്തിന് ദേശീയ തലത്തിൽ ആശയവ്യക്തതയില്ല. സോണിയാ ഗാന്ധിയോട് പരാതിയില്ല. പക്ഷേ സോണിയാ ഗാന്ധിയുടെ രണ്ട് മക്കളേയും കൊണ്ട് കോൺഗ്രസിന് ഒരു പ്രയോജനവുമില്ല.

Comments