ഇ.ടി. എന്ന ശക്തൻ വസീഫ് എന്ന ചെറുപ്പം; ഇളക്കാനാകുമോ മലപ്പുറത്തിന്റെ ലീഗ്കോട്ട?

കേരളത്തിൽ ആകെയുള്ള 20 ലോകസഭാ മണ്ഡലങ്ങളിൽ മറ്റ് മണ്ഡലങ്ങൾക്കുള്ളതിനേക്കാൾ പ്രാധാന്യം മുസ്‌ലീം ലീഗും മറ്റ് പാർട്ടികളും മലപ്പുറം മണ്ഡലത്തിന് കൽപ്പിച്ചുകൊടുക്കുന്നുണ്ട്. എല്ലാ രാഷ്ട്രീയ കക്ഷികളെയും കൊതിപ്പിക്കുന്നുണ്ട് മലപ്പുറം. ഏറിയും കുറഞ്ഞും എല്ലാ രാഷ്ട്രീയ കക്ഷികൾക്കും പ്രതീക്ഷയും നൽകുന്നുണ്ട്.

Election Desk

മലപ്പുറം - മുമ്പ് മഞ്ചേരി എന്നറിയപ്പെട്ടിരുന്ന ലോകസഭാ മണ്ഡലം. 1957 മുതൽ തുടർച്ചയായി മുസ്ലിം ലീഗിനെ മാത്രം ലോകസഭയിലേക്ക് ജയിപ്പിച്ചുവിടുന്ന ലീഗിന്റെ സിറ്റിംഗ് സീറ്റ്. 2004ൽ ഒരു തവണ സിപിഎം ജയിച്ചിട്ടുണ്ടെന്നത് ഒഴിച്ചാൽ മലപ്പുറത്ത് നിന്ന് ലീഗിന്റെ ബാനറിൽ അല്ലാതെ ആരും ഇതുവരെ ലോകസഭയിൽ എത്തിയിട്ടില്ല. 1957 ൽ ൽ ബി. പോക്കർ എന്നൊരു തലശ്ശേരിക്കാരൻ ആണ് മലപ്പുറത്ത് നിന്ന് മത്സരിച്ച് ജയിച്ച് ആദ്യമായി ലോകസഭിയിൽ എത്തുന്നത്. പിന്നീട് 1957 മുതൽ 62 വരെ പോക്കർ തന്നെയായിരുന്നു മലപ്പുറത്തിന്റെ എം.പി. അന്നുമുതൽ മുസ്ലീം ലീഗിന്റെ സിറ്റിംഗ് സീറ്റാണ് മലപ്പുറം. 2004 വരെ ലീഗിന്റെ സ്ഥാനാർത്ഥികളെയല്ലാതെ മലപ്പുറം ആരെയും ലോകസഭയിലേക്ക് കടത്തി വിട്ടിട്ടുമില്ല.

ഇ.ടി മുഹമ്മദ് ബഷീർ പ്രചാരണത്തിനിടെ

2004ൽ പക്ഷെ, മലപ്പുറം മണ്ഡലം സിപിഎമ്മിന്റെ കൂടെ പോകുന്ന കാഴ്ചയാണ് കണ്ടത്. അക്കൊല്ലം എതിർപാളയത്തിൽ നിന്നെത്തി സിപിഎമ്മിന്റെ സ്ഥാനാർത്ഥിയായി മത്സരിച്ച ടി.കെ ഹംസയാണ് മലപ്പുറത്ത് നിന്ന ലോകസഭയിൽ എത്തുന്നത്. പക്ഷേ ഹംസയും സിപിഎമ്മും മലപ്പുറത്തിന് ഒരു പ്രഹേളികയായിരുന്നു. അതിന് മുമ്പോ ശേഷമോ മലപ്പുറം കണ്ടിട്ടില്ലാത്ത, അറിഞ്ഞിട്ടില്ലാത്ത പ്രഹേളിക. പിന്നീട് ഇതുവരെ ലീഗിന്റെ സ്ഥാനാർത്ഥികളല്ലാതെ മലപ്പുറത്ത് നിന്ന് മറ്റൊരാൾ ലോകസഭയിൽ എത്തിയിട്ടില്ല. ഒടുവിൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ പോലും സിപിഎമ്മും മറ്റ് പാർട്ടികളും ലീഗിനെക്കാൾ എത്രയോ പുറകിലായിരുന്നു. ഉപതിരഞ്ഞെടുപ്പിൽ ലീഗ് സ്ഥാനാർത്ഥിയായി മത്സരിച്ച എം.പി അബ്ദുസമദ് സമദാനി മണ്ഡലത്തിലെ ആകെ വോട്ടുകളുടെ 48.96 ശതമാനം നേടിയാണ് ജയിച്ചത്. കൃത്യമായി പറഞ്ഞാൽ ആകെ 11,02,537 വോട്ടർമാർ ഉണ്ടായിരുന്ന മണ്ഡലത്തിൽ നിന്ന് സമദാനി നേടിയത് 5,38,248 വോട്ടുകളാണ്. സിപിഎം സ്ഥാനാർത്ഥി വി.പി സാനുവിന് നേടാനായത് 4,23,633 വോട്ടുകളും. അതായിത് സമദാനി ജയിക്കുന്നത് 1,14,692 വോട്ടുകളുടെ ഭൂരിപക്ഷത്തോടെയാണ്.

മലപ്പുറം ലോകസഭാ മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർത്ഥി വി. വസീഫ് പ്രചാരണത്തിനിടെ

കൊണ്ടോട്ടി, മഞ്ചേരി, പെരിന്തൽമണ്ണ, മങ്കട, മലപ്പുറം, വേങ്ങര, വള്ളിക്കുന്ന് എന്നീ നിയമസഭാ മണ്ഡലങ്ങൾ ഉൾക്കൊള്ളുന്നതാണ് മലപ്പുറം ലോകസഭാ മണ്ഡലം. 2008ലെ മണ്ഡലം പുനക്രമീകരണത്തോടെയാണ് അതുവരെ മഞ്ചേരി എന്നറിയപ്പെട്ടിരുന്ന മണ്ഡലം മലപ്പുറമാകുന്നത് 2001 ലെ ജനസംഖ്യാ കണക്കനുസരിച്ചാണ് മണ്ഡലപുനർനിർണയ കമ്മീഷൻ മലപ്പുറം മണ്ഡലത്തിന് രൂപം നൽകിയത്. പുനർനിർണയത്തിന് ശേഷം 2009ലാണ് മലപ്പുറം മണ്ഡലത്തിൽ ആദ്യാമായി തിരഞ്ഞെടുപ്പ് നടക്കുന്നത്. അന്ന് സിപിഎമ്മിന്റെ സിറ്റിംഗ് എം.പി ടി.കെ ഹംസയെ പരാജയപ്പെടുത്തി ലോകസഭിയലെത്തുന്നത് മുസ്‌ലീം ലീഗിന്റെ ഇ. അഹമ്മദ് ആണ്. മലപ്പുറത്ത് നിന്ന് തന്നെ മത്സരിച്ച ഇ. അഹമ്മദിനെ 2014ലും മണ്ഡലം കൈവിട്ടില്ല. അത്തവണയും ഇ. അഹമ്മദ് ലോകസഭയിൽ എത്തുന്നത് മലപ്പുറത്തിന്റെ പ്രതിനിധിയായാണ്.

ആദ്യഘട്ടത്തിൽ പ്രാദേശിക വിഷയങ്ങളാണ് പ്രചാരണത്തിൽ നിറഞ്ഞുനിന്നതെങ്കിലും പൗരത്വ നിയമഭേദഗതിക്ക് സർക്കാർ ചട്ടം കൊണ്ടുവന്നതോടെ ചർച്ചകൾ ആ വഴിക്ക് നീങ്ങിയിട്ടുണ്ട്. എൽ.ഡി.എഫും യു.ഡി.എഫും നിയമത്തിനെതിരെ പ്രതിഷേധറാലികൾ സംഘടിപ്പിക്കുമ്പോൾ നിയമം ഒരു സമുദായത്തെയും ബാധിക്കില്ലെന്ന വാദമാണ് ബി.ജെ.പി പയറ്റുന്നത്.

കേരളത്തിൽ ആകെയുള്ള 20 ലോകസഭാ മണ്ഡലങ്ങളിൽ മറ്റ് മണ്ഡലങ്ങൾക്കുള്ളതിനേക്കാൾ പ്രാധാന്യം മുസ്‌ലീം ലീഗും മറ്റ് പാർട്ടികളും മലപ്പുറം മണ്ഡലത്തിന് കൽപ്പിച്ചുകൊടുക്കുന്നത് അതുകൊണ്ടാണ്. എല്ലാ രാഷ്ട്രീയ കക്ഷികളെയും കൊതിപ്പിക്കുന്നുണ്ട് മലപ്പുറം. ഏറിയും കുറഞ്ഞും എല്ലാ രാഷ്ട്രീയ കക്ഷികൾക്കും പ്രതീക്ഷയും നൽകുന്നുണ്ട്. സിറ്റിംഗ് സീറ്റ് എന്ന ഉറപ്പ് ലീഗിന് നൽകുമ്പോൾ 2004ലെ ജയം ആവർത്തിക്കാൻ കഴിയും എന്ന ആത്മവിശ്വാസം സിപിഎമ്മിനും മലപ്പുറം നൽകുന്നു. വിജയം ലീഗിന് തന്നെയെന്നും ഭൂരിപക്ഷത്തിലെന്ത് സംഭവിക്കുമെന്ന് നോക്കിയാൽ മതിയെന്നുമാണ് രാഷ്ട്രീയനിരീക്ഷണങ്ങൾ സൂചിപ്പിക്കുന്നത്.

ടി.കെ ഹംസ

നിലവിൽ ആദ്യഘട്ടപ്രചാരണം വിജയകരമായി പൂർത്തിയാക്കിയതിന്റെ ആത്മവിശ്വാസത്തിലാണ് സ്ഥാനാർത്ഥികൾ. തിരഞ്ഞെടുപ്പ് തീയതി കൂടെ പ്രഖ്യാപിച്ചതോടെ പ്രചാരണത്തിന് ഇനിയും ചൂടേറുകയും ചെയ്യും. വയനാട്ടിൽ മത്സരിക്കുന്ന കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ഒഴിച്ച് ജില്ലയിലെ മണ്ഡലങ്ങളിലെ പ്രധാന സ്ഥാനാർത്ഥികളെല്ലാം ഇതിനകം പ്രചാരണ രംഗത്ത് ഏറെ മുന്നേറിക്കഴിഞ്ഞു. സ്ഥാനാർത്ഥി പ്രഖ്യാപനം അൽപ്പം വൈകിയെങ്കിലും ഇ.ടി മുഹമ്മദ് ബഷീർ, സ്ഥാനാർത്ഥികളെ നേരത്തെ പ്രഖ്യാപിച്ച എൽ.ഡി.എഫിനൊപ്പം എത്തിക്കഴിഞ്ഞു. മുമ്പ് പൊന്നാനിയിൽ ആയിരുന്ന ഇ.ടി മുഹമ്മദ് ബഷീർ മലപ്പുറത്തും എം.പി. അബ്ദുലമദ് സമദാനി പൊന്നാനിയിലും ഇത്തവണ മണ്ഡലം മാറി എത്തിയത് ചർച്ചയായിരുന്നെങ്കിലും ഇരുസ്ഥാനാർത്ഥികളും സ്വന്തംനാട്ടിൽ മത്സരിക്കുന്നുവൈന്ന വാദമുയർത്തി ലീഗ് അത് മറികടക്കുകയായിരുന്നു.

സിറ്റിംഗ് സീറ്റ് എന്ന ഉറപ്പ് ലീഗിന് നൽകുമ്പോൾ 2004ലെ ജയം ആവർത്തിക്കാൻ കഴിയും എന്ന ആത്മവിശ്വാസം സിപിഎമ്മിനും മലപ്പുറം നൽകുന്നു.

സ്ഥാനാർത്ഥി നിർണയം പൂർത്തിയാക്കി ആദ്യം തിരഞ്ഞെടുപ്പ് പ്രചാരണത്തിനിറങ്ങിയത് സിപിഎം ആണ്. എൽ.ഡി.എഫ് സ്ഥാനാർത്ഥി വി. വസീഫ് രണ്ടാഴ്ചയിലേറെയായി റോഡ്‌ഷോയും സന്ദർശനങ്ങളുമായി സജീവമാണ്. എൻ.ഡി.എ സ്ഥാനാർത്ഥി ഡോ.അബ്ദുൽ സലാമും ആദ്യഘട്ട പ്രചാരണത്തിന്റെ അവസാനഘട്ടത്തിലാണ്. ആദ്യഘട്ടത്തിൽ പ്രാദേശിക വിഷയങ്ങളാണ് പ്രചാരണത്തിൽ നിറഞ്ഞുനിന്നതെങ്കിലും പൗരത്വ നിയമഭേദഗതിക്ക് സർക്കാർ ചട്ടം കൊണ്ടുവന്നതോടെ ചർച്ചകൾ ആ വഴിക്ക് നീങ്ങിയിട്ടുണ്ട്. എൽ.ഡി.എഫും യു.ഡി.എഫും നിയമത്തിനെതിരെ പ്രതിഷേധറാലികൾ സംഘടിപ്പിക്കുമ്പോൾ നിയമം ഒരു സമുദായത്തെയും ബാധിക്കില്ലെന്ന വാദമാണ് ബി.ജെ.പി പയറ്റുന്നത്.

Comments