മുകേഷ് എംഎൽഎ സ്ഥാനം ഒഴിയണം, നയരൂപീകരണ സമിതിയിൽ പാടില്ല; സ്ത്രീപക്ഷ പ്രവർത്തകർ

ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ ആരോപണവിധേയനായ എം.മുകേഷ് എം.എൽ.എ സ്ഥാനം രാജിവെക്കണമെന്ന് സ്ത്രീപക്ഷ പ്രവർത്തകർ. സിനിമ നയരൂപീകരണ കമ്മറ്റിയിൽ നിന്നും സിനിമ കോൺക്ലേവിൻ്റെ ചുമതലകളിൽ നിന്നും മുകേഷിനെ നീക്കാൻ സർക്കാർ തയ്യാറാവണമെന്നും ആവശ്യം.

News Desk

ലൈംഗികാതിക്രമ പരാതികൾ പുറത്തുവന്ന സാഹചര്യത്തിൽ എം.മുകേഷ് എം.എൽ.എ സ്ഥാനം രാജിവെക്കണമെന്ന് സ്ത്രീപക്ഷ പ്രവർത്തകരുടെ പ്രസ്താവന. കേരളത്തിലെ 100 സ്ത്രീപക്ഷ പ്രവർത്തകർ ഒപ്പിട്ട സംയുക്ത പ്രസ്താവനയിൽ മുകേഷിനെ സിനിമാ നയ രൂപീകരണ കമ്മിറ്റിയിൽ നിന്ന് പുറത്താക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

പ്രസ്താവനയിൽ നിന്ന്:

“സിനിമാനടനും, കൊല്ലം എം.എൽ.എയുമായ മുകേഷ് വ്യക്തി ജീവിതത്തിലും, പൊതുജീവിതത്തിലും നിരവധി ആരോപണങ്ങൾ നേരിടുന്നയാളാണ്. ഇപ്പോൾ തന്നെ മൂന്ന് സ്ത്രീകൾ മുകേഷിനെതിരെ ലൈംഗികാതിക്രമ ആരോപണവുമായി രംഗത്ത് വന്നിട്ടുണ്ട്. ഗാർഹിക പീഡനം, ബലാൽസംഗം, തൊഴിൽ മേഖലയിലെ ലൈംഗിക പീഡനം തുടങ്ങി നിരവധി ആരോപണങ്ങൾ മുകേഷിൻ്റെ പേരിലുണ്ട്. നിയമനിർമ്മാണ സഭയിലെ അംഗം എന്ന നിലയിൽ ഉത്തരവാദിത്വമുള്ള ഒരു പദവിയാണ് എം.എൽ.എ സ്ഥാനം. സിനിമാ മേഖലയിൽ നിന്ന് തന്നെ ആരോപണങ്ങൾ നേരിടുന്നയാളെ സർക്കാർ വീണ്ടും സിനിമാനയം രൂപീകരിക്കുന്ന കമ്മറ്റിയിൽ ഉൾപ്പെടുത്തിയത് സ്ത്രീകളെ അവഹേളിക്കലാണ്.

മുകേഷ്
മുകേഷ്

ജനാധിപത്യ മൂല്യങ്ങളിൽ വിശ്വസിക്കുന്നുണ്ടെങ്കിൽ മുകേഷ് എം.എൽ.എ സ്ഥാനം സ്വയം രാജിവയ്ക്കേണ്ടതാണ്. അദ്ദേഹം അതിന് തയ്യാറാകാത്ത സാഹചര്യത്തിൽ സ്ഥാനം രാജിവയ്ക്കാൻ ആവശ്യപ്പെടുകയോ ആ സ്ഥാനത്ത് നിന്ന് മാറ്റുകയോ ചെയ്യാൻ സർക്കാർ തയ്യാറാകണം. സിനിമ നയരൂപീകരണ കമ്മറ്റിയിൽ നിന്നും സിനിമ കോൺക്ലേവിൻ്റെ ചുമതലകളിൽ നിന്നും അദ്ദേഹത്തെ ഒഴിവാക്കുകയും ചെയ്യണം. അല്ലാത്തപക്ഷം എം.മുകേഷിന് കേരളത്തിലെ സ്ത്രീകളുടെ കടുത്ത പ്രതിഷേധം നേരിടേണ്ടി വരുമെന്ന് ഓർമ്മപ്പെടുത്തുന്നു.”

സംയുക്ത പ്രസ്താവനയിൽ ഒപ്പുവെച്ചവർ:

സാറാ ജോസഫ്, കെ അജിത, ഏലിയാമ്മ വിജയൻ, കെ ആർ മീര, മേഴ്സി അലക്സാണ്ടർ, ഡോ രേഖ രാജ്, വി പി സുഹ്റ, ഡോ സോണിയ ജോർജ്ജ്, വിജി പെൺകൂട്ട്, ഡോ സി എസ് ചന്ദ്രിക,ഡോ കെ ജി താര, ബിനിത തമ്പി, ഡോ എ കെ ജയശ്രീ, കെ എ ബീന, എം സുൽഫത്ത്, അഡ്വ ജെ സന്ധ്യ, ശ്രീജ നെയ്യാറ്റിൻകര, അമ്മിണി കെ വയനാട്, പ്രൊഫ കുസുമം ജോസഫ്, എച്ച്മു കുട്ടി, സതി അങ്കമാലി അനിത ശാന്തി, അഡ്വ ആശ ഉണ്ണിത്താൻ, ശ്യാമ എസ് പ്രഭ,അഡ്വ ഭദ്ര കുമാരി, ലാലി പി എം,അഡ്വ കെ നന്ദിനി, ആരതി പി.എം, ഫൈസൽ ഫൈസു, ഡോ സിസ്റ്റർ ജെസ്മി, സീറ്റ ദാസൻ, അഡ്വ പദ്മ ലക്ഷ്മി, സ്മിത പന്ന്യൻ, ശരണ്യ മോൾ കെ എസ്, രതി ദേവി, ഡോ സോയ ജോസഫ്, അഡ്വ കുക്കു ദേവകി, രജിത ജി, വൈഗ സുബ്രമഹ്ണ്യൻ, തൊമ്മിക്കുഞ്ഞ് രമ്യ, രാഖി യു എസ്, രാധിക വിശ്വനാഥൻ, അഡ്വ കെ എം രമ, മിനി ഐ ജി, ശരണ്യ എം ചാരു, ചൈതന്യ കെ, അമ്പിളി ഓമനകുട്ടൻ, ഡോ മാളു മോഹൻ, ഗോമതി ഇടുക്കി, ബിന്ദു തങ്കം കല്യാണി, സുജ ഭാരതി, സീന യു ടി കെ,ഡോ രേഖ MHat, അനിത ഷിനു, ശ്രീജ പി, ഗാർഗി, വസന്ത പി, സരള എടവലത്ത്, ശ്യാമളാ കോയിക്കൽ, റസീന കെ കെ, രോഹിണി മുത്തൂർ, ഗിരിജ പാർവ്വതി, സുനിത എൻ, രജനി വെള്ളോറ, ഹമീദ സി കെ, തീർത്ഥ രാജ്, അഭി അഞ്ജന, ദിവ്യ ദിവാകരൻ, ഷീബ കെ എം, ഷീബ ജോർജ്, സിന്ധു റാം, സിറാജ്, ഷിജി ജോൺസൺ, അഡ്വ. സൈറ, എലിസബത്ത് ഫിലിപ്പ്, ദിവ്യ എ, അനിത വി.ആർ, രശ്മി പ്രേമലത, മരിയ റോസ, നിഷി ലീല, പ്രസീത കുമാരി, റസീന കെ കെ, സുഗതകുമാരി കെ, അനിത ബാബുരാജ്, പ്രസന്ന പാർവ്വതി, നീന കെ വി, ജാനകി പുൽപ്പറമ്പിൽ, അഡ്വ: റംലത്ത് മഞ്ചേരി, നസീറ നീലോത്ത്, ഷീബ അമീർ, ജ്യോതി നാരായണൻ, അഡ്വ ജലജ മാധവൻ, രാഖി യു എസ്, അനീഷ ഐക്കുളത്ത്, ശോഭ പി വി, റീനു യു എസ്, നെജു ഇസ്മയിൽ, രതി മേനോൻ, ഷീല പി എൽ, അഡ്വ സുധ ഹരിദ്വാർ, രാജ രാജേശ്വരി, ഗീത ടി.

Comments