കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ കേരളം കണ്ട ഏറ്റവും വാശിയേറിയ രാഷ്ട്രീയ പോരാട്ടത്തിൽ വിജയിയായ എം.എൽ.എ, ചർച്ചകളിൽ മൂർച്ചയേറിയ വാക്ശരങ്ങൾ എയ്യുകയും ഏറ്റുമുട്ടുകയും ചെയ്യുന്ന രാഷ്ട്രീയ നേതാവ്, നിഷ്പക്ഷത പുലർത്തേണ്ടതെന്ന് കരുതപ്പെടുന്ന സ്പീക്കർ സ്ഥാനത്ത് എത്തുമ്പോൾ, എങ്ങനെയാണ് തന്റെ രാഷ്ട്രീയ നിലപാട് പ്രകടിപ്പിക്കുക? ഈ ചോദ്യത്തിന് ഉത്തരം പറയുകയാണ് നിയമസഭ സ്പീക്കർ എം.ബി. രാജേഷ് ടി.എം. ഹർഷനുമായുള്ള അഭിമുഖത്തിൽ. സ്പീക്കർ എന്നത് അരാഷ്ട്രീയപദവിയാണെന്നത് തെറ്റിധാരണയാണെന്നും താൻ വ്യക്തമായി തന്നെ രാഷ്ട്രീയം പറയുമെന്നും അദ്ദേഹം വ്യക്തമാക്കുന്നു. നേരത്തെ ചാനലുകളിലും മറ്റും ചർച്ചകളിൽ പങ്കെടുക്കുമ്പോൾ കാണിച്ച ആവേശം ഒന്നുനിയന്ത്രിക്കാൻ സുഹൃത്തുക്കളും കുടുംബവും തന്നോട് പറഞ്ഞിട്ടുണ്ട്, അതനുസരിച്ചുള്ള പാകതയോടെയായിരിക്കും സ്പീക്കർ കസേരയിലിരിക്കുക. ക്രിയാത്മക സഹകരണം നൽകുമെന്ന പ്രതിപക്ഷ നേതാവിന്റെ പ്രസ്താവന സ്വാഗതാർഹമാണ്. പ്രതിപക്ഷത്തെ മുതിർന്ന നേതാക്കളുടെ സാന്നിധ്യം സഭാ നടത്തിപ്പിന് ഗുണകരമാകമെന്നും പുതിയ സ്പീക്കർ പറയുന്നു.