ദേശീയ മെഡിക്കൽ കമീഷന്റെ പുതിയ ലോഗോ, പഴയ ലോഗോ- വലതുവശത്ത്.

ഹിന്ദുമതചിഹ്നവുമായി ദേശീയ മെഡിക്കൽ കമീഷൻ ലോഗോ; പ്രതിഷേധവുമായി ഐ.എം.എ

‘‘മതേതരത്വവും ശാസ്ത്രീയ കാഴ്ചപ്പാടും വച്ചു പുലർത്തേണ്ട ദേശീയ മെഡിക്കൽ കമീഷൻ അതിൻ്റെ ലോഗോയിൽ മതപരമായ ചിഹ്നങ്ങൾ ഉൾപ്പെടുത്തുന്നത് അപകടകരമാണ്.’’

Statement

ദേശീയ മെഡിക്കൽ കമീഷൻ ലോഗോയിൽ വരുത്തിയ മാറ്റം പ്രതിഷേധാർഹമാണെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ. മതേതരത്വവും ശാസ്ത്രീയ കാഴ്ചപ്പാടും വച്ചു പുലർത്തേണ്ട കമീഷൻ അതിൻ്റെ ലോഗോയിൽ മതപരമായ ചിഹ്നങ്ങൾ ഉൾപ്പെടുത്തുന്നത് അപകടകരമാണ്. ആധുനിക വൈദ്യശാസ്ത്രത്തിന് സ്വീകാര്യമല്ലാത്ത ഈ തീരുമാനം ഉടനടി പിൻവലിക്കണമെന്ന് സംഘടന ആവശ്യപ്പെട്ടു. അതിനു വേണ്ട നിദ്ദേശങ്ങൾ നൽകാൻ കേന്ദ്ര ആരോഗ്യ മന്ത്രാലയം മുൻകൈ എടുക്കണം എന്നും പ്രസ്‌താവനയിൽ സംസ്ഥാന പ്രസിഡന്റ് ഡോ. ജാസഫ് ബെനവൻ, സംസ്ഥാന സെക്രട്ടറി ഡോ. കെ. ശശിധരൻ എന്നിവർ ആവശ്യപ്പെട്ടു.

ഹിന്ദു ദൈവമായ ധന്വന്തരിയുടെ ചിത്രം ഉള്‍പ്പെടുത്തിയാണ് പുതിയ ലോഗോ ഡിസൈന്‍ ചെയ്തിരിക്കുന്നത്. പഴയ ലോഗോയിലെ 'ഇന്ത്യ' എന്നത് 'ഭാരത്' എന്നാക്കിയിട്ടുണ്ട്. നാഷണല്‍ മെഡിക്കല്‍ കമീഷന്‍ ഓഫ് ഇന്ത്യ എന്നതിനുപകരം നാഷണല്‍ മെഡിക്കല്‍ കമീഷന്‍ ഓഫ് ഭാരത് എന്നും മാറ്റി. ലോഗോയിൽ മതചിഹ്നങ്ങൾ കൂട്ടിച്ചേർത്തതിനെതിരെ വൻ പ്രതിഷേധമുയരുന്നുണ്ട്.

Comments