100 വർഷം തികച്ച കേരളത്തിലെ കോൺഗ്രസിനെക്കുറിച്ച് ഖേദപൂർവം...

Truecopy Webzine

കേരള പ്രദേശ് കോൺഗ്രസ് കമ്മിറ്റി (കെ.പി.സി.സി) രൂപീകരിച്ചത് കൃത്യം 100 വർഷം മുമ്പാണ്, 1921 ജനുവരി 30ന് കോഴിക്കോട്ട് നടന്ന യോഗമാണ് കെ.പി.സി.സിക്ക് രൂപം നൽകിയത്. കെ. മാധവൻ നായരായിരുന്നു ആദ്യ സെക്രട്ടറി.

ഐക്യകേരളം എന്ന ആശയത്തിന്റെയും സ്വാതന്ത്ര്യ സമരത്തിന്റെയും വഴികളിലൂടെ സഞ്ചരിച്ച് കേരളത്തിന്റെ ഭരണാധികാരത്തിലെത്തുകയും പിന്നീട് യു.ഡി.എഫ് എന്ന മുന്നണിയുടെ നേതൃത്വത്തിലിരുന്ന് അധികാര ബലാബലത്തിൽ ഇടതുപക്ഷത്തിന് എതിർപക്ഷമായി പ്രവർത്തിക്കുകയും ചെയ്യുന്ന കോൺഗ്രസിന്റെ വർത്തമാനകാല പരിണതികളെ, മറ്റൊരു നിയമസഭാ തെരഞ്ഞെടുപ്പിന്റെ പാശ്ചാത്തലത്തിൽ സമഗ്രമായി വിശകലനം ചെയ്യുകയാണ്
നാളെ പുറത്തിറങ്ങുന്ന വെബ്‌സീനിന്റെ പാക്കറ്റ് 10.

ചാലപ്പുറം കോൺഗ്രസ് ഗ്യാങ്ങല്ല, ക്ലിക്കാണ്

ക്ലിക്കിനെ പാർട്ടിയാക്കി മാറ്റുവാൻ മുഹമ്മദ് അബ്ദുറഹ്‌മാൻ സാഹിബിനെ പോലുള്ളവർ ഏറെ പണിപ്പെട്ടതിന്റെ കഥകളാണ് ഉപ്പുസത്യാഗ്രഹം മുതലുളള കേരളത്തിലെ കോൺഗ്രസ് ചരിത്രം. പാർട്ടി ആയില്ലെങ്കിലും ക്ലിക്ക് ഗ്രൂപ്പുകളായി വളർന്നതിന്റെ ഭൂമിശാസ്ത്രം "കേരളം മലയാളികളുടെ മാതൃഭൂമി' ആയി മാറിയതോടെ പൂർത്തിയായി. മലബാർ, കൊച്ചി, തിരുവിതാംകൂർ എന്നീ ദേശപ്പെരുമകളുടെ പേരിലുള്ള "ഗ്രൂപ്പ് ലോയൽറ്റികൾ' തിരിഞ്ഞും, മറിഞ്ഞും കുതികാൽ വെട്ടുന്നതിന്റെ വിവരണങ്ങൾ പഞ്ചായത്ത് മുതൽ പാർലമെന്റ് തെരഞ്ഞെടുപ്പുകൾ വരെയുള്ള മാധ്യമ വർണനകളിൽ കാണാം.

അധികാരമില്ലെങ്കിൽ വംശനാശം നേരിടുമെന്ന് സ്വയം തുറന്നുപറയുന്ന നേതാക്കളും അനുയായികളും ചേർന്ന ഉപജാപകവൃന്ദത്തിന്റെ ദൂഷിതവലയത്തിൽനിന്ന് കോൺഗ്രസിന് പുറത്തുകടക്കുവാൻ കഴിയുമോയെന്ന ലിറ്റ്മസ് ടെസ്റ്റാവും നിയമസഭ തെരഞ്ഞെടുപ്പ്.

കോൺഗ്രസ് മുക്ത കേരളത്തിനായി സി.പി.എമ്മും ബി.ജെ.പിയും കൈകോർക്കുന്നുവെന്ന പ്രചാരണത്തിലൂടെ സ്വന്തം അരക്ഷിതാവസ്ഥയെ അതിജീവിക്കുവാൻ കോൺഗ്രസിനു കഴിയുമോയെന്ന ചോദ്യം വരും ദിവസങ്ങളിൽ കൂടുതൽ സജീവമാവുമെന്ന കാര്യത്തിൽ സംശയിക്കേണ്ടതില്ല.

ബി.ജെ.പിയുടെ പ്രവർത്തന പദ്ധതികൾ തിരിച്ചറിയുന്നതിനും ഉചിതമായ ചെറുത്തു നിൽപ്പുകൾ രൂപപ്പെടുത്തുന്നതിനും ശേഷിയുള്ള ഭാവനശാലികളുടെ നേതൃനിരയുടെ അഭാവം കോൺഗ്രസിൽ പ്രകടമാണെന്ന കാര്യത്തിൽ സംശയമില്ല. അതിനേക്കാൾ പ്രധാനം കേരളത്തിലെ യാഥാസ്ഥിതിക വലതുപക്ഷത്തിന്റെ പ്രഭവ കേന്ദ്രമായി പ്രവർത്തിക്കുവാൻ രണ്ടു രാഷ്ട്രീയകക്ഷികളുടെ ആവശ്യമുണ്ടോയെന്നെ ചോദ്യമാണ്. കോൺഗ്രസും ഐക്യ ജനാധിപത്യ മുന്നണിയും നേരിടുന്ന ഘടനാപരമായ പ്രതിസന്ധികളിൽ പ്രധാനം ഇതാണ്.
കെ.പി. സേതുനാഥ് എഴുതുന്നു

ബി.ജെ.പിക്കു വേണ്ടി കേരളത്തെ സജ്ജമാക്കുന്ന കോൺഗ്രസ്

തിറ്റാണ്ടുകളായി കേരളത്തിൽ കോൺഗ്രസ് തുടർന്നുവന്ന വലതുപക്ഷ ദാസ്യത്തിന്റെ ഫലം സംഘ്പരിവാർ അനുഭവിച്ചു തുടങ്ങിയിരിക്കുന്നു. അഞ്ച് വർഷത്തിനിടെ കേരളത്തിൽ സംഘ്പരിവാറിനെ മുഖ്യ പ്രതിപക്ഷമാക്കിയെടുത്തതിലും കോൺഗ്രസ് നേതൃത്വത്തിന്റെ ഭാവനാരഹിതമായ രാഷ്ട്രീയത്തിന്റെ പങ്ക് വിമർശിക്കപ്പെടേണ്ടതു തന്നെയാണ്. സംഘ്പരിവാരിന്റെ ചൂണ്ടയിൽ കൊത്തിക്കൊണ്ടല്ലാതെയുള്ള രാഷ്ട്രീയ വിമർശനങ്ങൾ പോലും നടത്താൻ കഴിയാത്ത വിധം പരിമിതപ്പെട്ടുപോയിരിക്കുന്നു കേരളത്തിലെ കോൺഗ്രസ്.

മുല്ലപ്പള്ളി രാമചന്ദ്രൻ, രമേശ് ചെന്നിത്തല, കെ. സി. വേണുഗോപാൽ, ഉമ്മൻ ചാണ്ടി

കേരളത്തിൽ ബി.ജെ.പി രണ്ടാം സ്ഥാനത്തെത്തിയാൽ എന്ത് സംഭവിക്കുമെന്നതിന് നമുക്ക് രാജ്യത്തെമ്പാടുനിന്നുള്ള കാഴ്ചകളിൽ തെളിയുന്നുണ്ട്. ആ വിപൽ സന്ദേശം മനസ്സിലാക്കാൻ കഴിയാത്തവരോ അല്ലെങ്കിൽ അത് മനസ്സിലാക്കി നിലപാടുകൾ പുനരാവിഷ്‌ക്കരിക്കാനോ കഴിയാത്ത വിഭാഗമായി കോൺഗ്രസ് മാറുന്നുവെന്നതാണ് കേരളത്തിൽ കണ്ടുകൊണ്ടിരിക്കുന്നത്

എൻ. കെ. ഭൂപേഷ് എഴുതുന്നു

നാളെ പുറത്തിറങ്ങുന്ന
ട്രൂ കോപ്പി വെബ്‌സീൻ പാക്കറ്റ് 10ൽ
വായിക്കാം, കേൾക്കാം

Comments