മുണ്ടക്കൈ ദുരിതബാധിതരെ കടക്കെണിയിൽ നിർത്തുന്ന കേന്ദ്ര സർക്കാർ തന്ത്രം


സമാനതകളില്ലാത്ത വലിയൊരു ദുരന്തത്തെ അഭിമുഖീകരിക്കേണ്ടി വന്ന ഒരു സംസ്ഥാനത്തോട് കേന്ദ്ര സർക്കാർ സ്വാഭാവികമായും പാലിക്കേണ്ടിയിരുന്ന യാതൊരു സഹകരണവും ലഭിക്കാതിരുന്ന ദുരന്തമായിരുന്നു 2024 ജൂലൈ 30 നു വയനാട് മുണ്ടക്കൈയിൽ സംഭവിച്ചത്. ദുരന്തം സംഭവിച്ച് ഒരു വർഷത്തോടടുക്കാറായിട്ടും നയാ പൈസ നൽകാതെ കേരളത്തോട് ശത്രുതാ മനോഭാവം തുടരുകയാണ് കേന്ദ്രം സർക്കാർ. ഇതിനിടയിലാണ് ദുരിതബാധിതരുടെ വായ്പകൾ എഴുതിത്തള്ളുക എന്ന ആവശ്യത്തോടും കേന്ദ്ര സർക്കാർ ക്രൂരമായി പെരുമാറുന്നത്.

മുണ്ടക്കൈ- ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തിനുശേഷം കേരളം കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ട ഏറ്റവും പ്രധാനപ്പെട്ട മൂന്ന് കാര്യങ്ങളിലൊന്നായിരുന്നു, 2005 ലെ ഡിസാസ്റ്റർ മാനേജ്‌മെന്റ് ആക്ട് പ്രകാരം ദുരന്തബാധിതരുടെ കടം പൂർണമായും എഴുതിതള്ളുക എന്നത്. എന്നാൽ ഇതുവരെ ഇക്കാര്യത്തിൽ കേന്ദ്ര സർക്കാരിൽ നിന്ന് യാതൊരു നടപടിയും ഉണ്ടായിട്ടില്ലെന്ന് മാത്രമല്ല ഈ ആക്ടിൽ ഭേദഗതി വരുത്തി ദുരിതബാധിതരുടെ കടം എഴുതിത്തള്ളാമെന്ന് പറയുന്ന സെക്ഷൻ 13 എടുത്തുകളയുകയാണ് കേന്ദ്ര സർക്കാർ ചെയ്തിരിക്കുന്നത്.

Comments