കണ്ണെത്താ ദൂരത്തോളം പരന്നുകിടക്കുന്ന തേയില പച്ചപ്പും മലനിരകളിൽ നിന്ന് ഒഴുകുന്ന ചെറു വെള്ളച്ചാട്ടങ്ങളും ചെറു കുന്നുകളും കാടുകളുമെല്ലാം ചേർന്ന വശ്യഭംഗിയുള്ള വയനാടിൻെറ പ്രകൃതിയെയാണ് ഉരുളെടുത്തത്. തൊഴിലാളികളുടെ വിയർപ്പും ചോരയും കുതിർന്ന് നിർമ്മിക്കപ്പെട്ട വീടുകളാണ് തകർന്നും ഒലിച്ചും പോയത്. ഒപ്പം കിടന്നുറങ്ങിയ മനുഷ്യരെയാണ് ഒരൊറ്റ രാത്രിക്കപ്പുറത്ത് ദുരന്തം കൊണ്ടുപോയത്. തങ്ങൾ ജീവിക്കുന്ന ഭൂമി സുരക്ഷിതമാണോയെന്ന ആശങ്കയോടെയാണ് ദുരന്തം അതിജീവിച്ചവർ ഓരോ മഴക്കാലത്തെയും അതിജീവിക്കാൻ പോവുന്നത്. അവരുടെ അതിജീവനത്തിനൊപ്പം ഇനിയും കൂടെ നിൽക്കേണ്ടത് നമ്മളാണ്. ഭരണകൂടങ്ങളാണ്… മറക്കരുത് വയനാടിനെ…
