ഞാൻ സ്ഥാനാർഥിയാകണമെന്ന് പൊന്നാനിക്കാർ ആഗ്രഹിച്ചിരുന്നു- പി. ശ്രീരാമകൃഷ്ണൻ

Think

പൊന്നാനിയിൽ തന്റെ സ്ഥാനാർഥിത്വം ജനങ്ങൾ ആഗ്രഹിച്ചിരുന്നുവെന്നും താൻ മത്സരിക്കില്ലെന്ന് പൊന്നാനിക്കാർ പ്രതീക്ഷിച്ചിരുന്നില്ലെന്നും സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ. സ്ഥാനാർഥി നിർണയവുമായി ബന്ധപ്പെട്ട് പൊന്നാനിയിലുണ്ടായ വൈകാരിക പ്രതികരണത്തിന് ഇതും കാരണമായിട്ടുണ്ടാവാമെന്ന് ട്രൂ കോപ്പി അസോസിയേറ്റ് എഡിറ്റർ ടി.എം. ഹർഷനുമായുള്ള അഭിമുഖത്തിൽ ശ്രീരാമകൃഷ്ണൻ പറഞ്ഞു.

പാർട്ടി തീരുമാനത്തിനും അച്ചടക്കത്തിനും വിരുദ്ധമായ കാര്യങ്ങളാണ് പൊന്നാനിയിൽ സംഭവിച്ചത്. തെരഞ്ഞെടുപ്പിനുശേഷം അത് പരിശോധിക്കും. പൊന്നാനിയിലെ പ്രശ്നങ്ങൾ അവസാനിച്ചതായും അദ്ദേഹം പറഞ്ഞു.

പൊന്നാനിയിൽ സി.പി.എം സ്ഥാനാർഥിയായി പി. നന്ദകുമാറിനെ പ്രഖ്യാപിച്ചതിനെതുടർന്നാണ് പാർട്ടി പ്രവർത്തകർ പ്രതിഷേധവുമായി ഇറങ്ങിയത്. പരസ്യമായി പ്രകടനം നടത്തിയതിനുപുറകേ, മൂന്ന് ബ്രാഞ്ച് സെക്രട്ടറിമാർ രാജിവെക്കുകയും ചെയ്തിരുന്നു. മറ്റു നാല് ബ്രാഞ്ച് സെക്രട്ടറിമാർ രാജിസൂചനയും നൽകിയിരുന്നു.


Comments