വിവാദങ്ങളോട് പി. ശ്രീരാമകൃഷ്ണൻ പ്രതികരിക്കുന്നു

""പൊന്നാനിയിൽ ഞാൻ മത്സരിക്കണമെന്ന് ജനങ്ങൾ ആഗ്രഹിച്ചു. ഞാൻ മത്സരിക്കില്ലെന്ന് പൊന്നാനിക്കാർ പ്രതീക്ഷിച്ചിരുന്നില്ല. വൈകാരിക പ്രതിഷേധങ്ങളുണ്ടാവാൻ അതും ഒരു കാരണമായി.''

''ഡോളർ കടത്തുകേസിൽ കസ്റ്റംസിന്റെ ചോദ്യം ചെയ്യലിന് ഹാജരാവില്ലെന്ന് അറിയിച്ചിട്ടുണ്ട്. കേന്ദ്ര ഏജൻസികൾക്കെതിരെ ഉറച്ച നിലപാട് സ്വീകരിച്ചില്ലെന്നത് തെറ്റായ ആരോപണം.''

''സ്വപ്ന സുരേഷിനെ എനിക്ക് പരിചയപ്പെടുത്തിയത് എം.ശിവശങ്കർ. ശിവശങ്കറിന്റെ ബന്ധു എന്ന പരിഗണന സ്വപ്നക്കുനൽകി.''

പൊന്നാനിയിലെ സ്ഥാനാർഥിത്വവുമായി ബന്ധപ്പെട്ട് പാർട്ടിയിലുണ്ടായ പ്രതിഷേധങ്ങൾ, സ്വർണക്കടത്തുകേസുമായി ബന്ധപ്പെട്ട ആരോപണങ്ങളും വിവാദങ്ങളും തുടങ്ങിയ വിഷയങ്ങളെക്കുറിച്ച് സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ ട്രൂ കോപ്പി അസോസിയേറ്റ് എഡിറ്റർ ടി.എം. ഹർഷനുമായി സംസാരിക്കുന്നു.

Comments