കസ്റ്റംസിന്റെ ചോദ്യം ചെയ്യലിന് ഹാജരാകില്ലെന്ന് സ്പീക്കർ ശ്രീരാമകൃഷ്ണൻ

Think

ഡോളർ കടത്തുകേസിൽ കസ്റ്റംസിന്റെ ചോദ്യം ചെയ്യലിന് ഹാജരാകില്ലെന്ന് സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ. വെള്ളിയാഴ്ച ഹാജരാകാനായിരുന്നു നിർദേശം. ഹാജരാകില്ലെന്ന് കസ്റ്റംസിനെ അറിയിച്ചതായി ട്രൂ കോപ്പി അസോസിയേറ്റ് എഡിറ്റർ ടി.എം. ഹർഷനുമായുള്ള അഭിമുഖത്തിൽ ശ്രീരാമകൃഷ്ണൻ പറഞ്ഞു.

സ്പീക്കർ എന്ന നിലയ്ക്ക് ഒട്ടേറെ ചുമതലകളുള്ളതിനാലും തെരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തിലുമാണ് കസ്റ്റംസിനെ തന്റെ നിലപാട് അറിയിച്ചത്. കേന്ദ്ര സർക്കാറിന്റെ താൽപര്യം സംരക്ഷിക്കാനാണ് കേന്ദ്ര അന്വേഷണ ഏജൻസികൾ ശ്രമിക്കുന്നതെന്നും ശ്രീരാമകൃഷ്ണൻ ആരോപിച്ചു.

ഹൈക്കോടതിയിൽ കസ്റ്റംസ് ഹൈക്കമീഷണർ നൽകിയ സത്യവാങ്മൂലത്തിൽ, ഡോളർക്കടത്തിൽ സ്പീക്കർ പി. ശ്രീരാമകൃഷ്ണനും മുഖ്യമന്ത്രി പിണറായി വിജയനും മൂന്ന് മന്ത്രിമാർക്കും പങ്കുണ്ടെന്ന സ്വപ്ന സുരേഷിന്റെ മൊഴി പരാമർശിച്ചിരുന്നു. സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിന്റെ രഹസ്യമൊഴിയുടെ അടിസ്ഥാനത്തിലുള്ള സത്യവാങ്മൂലമാണ് കസ്റ്റംസ് കോടതിയിൽ സമർപ്പിച്ചത്.


Comments