പാലക്കാട്ടെ അരാഷ്ട്രീയ വർഗ്ഗീയ ഉപതെരഞ്ഞെടുപ്പ്

പാലക്കാട്, ചേലക്കര നിയമസഭാ മണ്ഡലങ്ങളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പ് ഫലത്തെ വിശകലനം ചെയ്യുന്നു. ജനകീയ പ്രശ്നങ്ങളും വികസന രാഷ്ട്രീയവും ഒഴിവാക്കി, അരാഷ്ട്രീയമായ വിഷയങ്ങൾ സജീവമായി ചർച്ച ചെയ്യുക വഴി തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൻ്റെ ഗൗരവത്തെ ചോർത്തിക്കളയുകയാണ് മുന്നണികൾ ചെയ്തത് എന്ന് വിലയിരുത്തുന്നു. ഒപ്പം വർഗ്ഗീയമായ, മുസ്ലീം വിരുദ്ധമായ ആഖ്യാനങ്ങളെ സൃഷ്ടിക്കുക വഴി വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിലെ അജണ്ടയെ നിശ്ചയിക്കുക കൂടിയാണ് പാലക്കാട്ട് നടന്നത് എന്ന് വിശകലനം ചെയ്യുകയാണ് ദാമോദർ പ്രസാദ്, പ്രമോദ് പുഴങ്കര, എം.പി. പ്രശാന്ത്, മനില സി. മോഹൻ, കെ. കണ്ണൻ, എന്നിവർ.

Comments