സ്വതന്ത്രരായി നടിക്കുന്ന
പാർട്ടി ബുദ്ധിജീവികൾ

പ്രതിപക്ഷത്തെ ഉന്മൂലനം ചെയ്യുന്ന രാഷ്ട്രീയത്തിന്റെ സംഘാടകരാവുകയാണ് നമ്മുടെ എല്ലാ രാഷ്ട്രീയ പാർട്ടികളും. എങ്കിൽ, ഇത്തരമൊരു കമ്മ്യൂണിസ്റ്റ് ഭരണകൂട സങ്കൽപ്പത്തിന്റെ സ്വാധീനം, അതിന്റെ ആഴം, പാർട്ടിക്കാർക്കല്ല ഈ ബുദ്ധിജീവികൾക്കെങ്കിലും മനസ്സിലാകേണ്ടതാണ്. പക്ഷേ അവർ മനസിലാക്കിയാലും സൗകര്യപൂർവ്വം ഇത് മറച്ചുവെയ്ക്കുന്നു- കരുണാകരൻ എഴുതുന്നു.


‘‘വ്യക്തിപരമായ അഭിരുചിയാൽ പ്രതിജ്ഞാബദ്ധനായ സാഹിത്യകാരൻ സ്റ്റേറ്റിന്റെയല്ല, സമുദായത്തിന്റേതാണ്. ഷഡനോവോ മക്കിർത്തിയോ ചെലുത്തുന്ന നിർബന്ധവും നിയന്ത്രണവും അയാൾ ഒരിക്കലും സ്വീകരിക്കരുത്. ആത്മാർത്ഥമായി ആ ആൾ അയാളായിരിക്കണം. എന്നാലേ മനുഷ്യവർഗ്ഗത്തിന് സേവനമനുഷ്ഠിക്കാൻ അയാൾക്ക് സാധ്യമാകൂ’’.

-എം. ഗോവിന്ദൻ, ‘പ്രതിജ്ഞാബദ്ധ സാഹിത്യം’, 1964, എം. ഗോവിന്ദന്റെ ഉപന്യാസങ്ങൾ)

രേസമയം സി.പി.എം പക്ഷപാതികളായും സി.പി.എം വിമർശകരായും തങ്ങളെ അവതരിപ്പിക്കുന്ന എഴുത്തുകാർ, വാസ്തവത്തിൽ, കേരളത്തിന്റെ ‘പൊതു ബുദ്ധിജീവി ഇട’ത്തെ പ്രച്ഛന്നമാക്കുകയാണ് ചെയ്യുന്നത്. തങ്ങൾ സി.പി.എമ്മിന്റെ ജനാധിപത്യ വിരുദ്ധവും മനുഷ്യത്വ വിരുദ്ധവുമായ ചെയ്തികളെയും നിലപാടുകളെയും എക്കാലത്തും വിമർശിച്ചിട്ടുണ്ട് എന്ന് ഈ എഴുത്തുകാർ ആണയിടാറുണ്ട്. ഏറ്റവുമൊടുവിൽ ആശാ വർക്കർമാരുടെ സമരത്തെ പാർട്ടിയും ഭരണകൂടവും സമീപിക്കുന്നതിനെ ഇവർ വിമർശിക്കുന്നു. എന്നാൽ, കമ്മ്യൂണിസ്റ്റ് പാർട്ടികൾക്ക് സഹജമായ ഏക പാർട്ടി സ്വേച്ഛാധിപത്യ രാഷ്ട്രീയം കഴിഞ്ഞ അര നൂറ്റാണ്ടിലധികം കാലമായി കേരളീയ സമൂഹത്തിന്റെ ജനാധിപത്യ വികാസത്തെ എങ്ങനെ ബാധിച്ചു എന്നതിനെക്കുറിച്ച് ഈ ഇടതുപക്ഷ സ്നേഹികൾ മൗനം പാലിക്കും. ആ രാഷ്ട്രീയം ഒന്നുകൊണ്ടു മാത്രമാണ് തങ്ങളുടെ സമരമല്ലാത്ത 'ആശാ സമര'ത്തെ ഇതേ പാർട്ടി തെരുവിൽ പരസ്യമായി ശിക്ഷിക്കുന്നത് എന്നത് അറിഞ്ഞാലും ഇവർ മറച്ചുവെയ്ക്കും.

ആലോചിച്ചു നോക്കൂ: ഇന്ത്യയിലെ ഒരു ഭാഷാ സമൂഹത്തിലും ഇല്ലാത്തത്ര രാഷ്ട്രീയ കൊലപാതകങ്ങൾ കേരളത്തിൽ ഇന്നും നടക്കുന്നതിന്റെ പ്രധാന കാരണം, ഈ ഏക പാർട്ടി മേധാവിത്വ രാഷ്ട്രീയത്തിന്റെയാണ്. ആ രാഷ്ട്രീയ സങ്കൽപ്പത്തിന്നകത്താണ്, അതിന്റെ സ്വാധീനത്തിലാണ്, ഒരേ സമയം ഇതിന്റെ ഇരകളും ഒപ്പം വേട്ടക്കാരുമാകുന്ന കേരളത്തിലെ മറ്റ് രാഷ്ട്രീയ പാർട്ടികളും.

തങ്ങളുടെ സമരമല്ലാത്ത 'ആശാ സമര'ത്തെ ഇതേ പാർട്ടി തെരുവിൽ പരസ്യമായി ശിക്ഷിക്കുന്നു എന്നത് അറിഞ്ഞാലും ഇവർ മറച്ചുവെയ്ക്കും.
തങ്ങളുടെ സമരമല്ലാത്ത 'ആശാ സമര'ത്തെ ഇതേ പാർട്ടി തെരുവിൽ പരസ്യമായി ശിക്ഷിക്കുന്നു എന്നത് അറിഞ്ഞാലും ഇവർ മറച്ചുവെയ്ക്കും.

പ്രതിപക്ഷത്തെ ഉന്മൂലനം ചെയ്യുന്ന രാഷ്ട്രീയത്തിന്റെ സംഘാടകരാവുകയാണ് നമ്മുടെ എല്ലാ രാഷ്ട്രീയ പാർട്ടികളും. എങ്കിൽ, ഇത്തരമൊരു കമ്മ്യൂണിസ്റ്റ് ഭരണകൂട സങ്കൽപ്പത്തിന്റെ സ്വാധീനം, അതിന്റെ ആഴം, പാർട്ടിക്കാർക്കല്ല ഈ ബുദ്ധിജീവികൾക്കെങ്കിലും മനസ്സിലാകേണ്ടതാണ്. പക്ഷേ അവർ മനസിലാക്കിയാലും സൗകര്യപൂർവ്വം ഇത് മറച്ചുവെയ്ക്കുന്നു. ഇതേ മനോഭാവത്തിന്റെ പടക്കോപ്പ് ധരിച്ചാണ് ‘സ്വതന്ത്ര ബുദ്ധിജീവി’ എന്ന രാഷ്ട്രീയ സ്വത്വത്തെ 'പാർട്ടി'യും അതിനൊപ്പം നിൽക്കുന്ന എഴുത്തുകാരും അന്നും ഇന്നും അവമതിക്കുന്നതും.

കേരളത്തിലെ ഒരു സാധാരണ പാർട്ടിക്കാരനും സാധാരണ സാഹിത്യകാരനും ഇന്നും “ജനാധിപത്യം” എന്നാൽ ഒരു “ബൂർഷ്വാ പ്രമേയ"മാണ്.

കുറച്ച് ദിവസങ്ങൾക്കു മുമ്പ് മാർകിസ്റ്റ് പാർട്ടി നേതാവ് എം. വി. ഗോവിന്ദൻ തന്റെ മാർക്സിസ്റ്റ് പാരമ്പര്യത്തിന് അനുയോജ്യമായ വിധത്തിൽ കേരളത്തിലെ ഇടത് സർക്കാരിനെപ്പറ്റി ഒരു നിരീക്ഷണം നടത്തി. അതിന്റെ സാരാംശം ഇതായിരുന്നു: കേരളത്തിലെ ഭരണകൂടം ഒരു തൊഴിലാളിവർഗ്ഗ ഭരണകൂടമല്ല. ഇന്ത്യയിൽ നിലനിൽക്കുന്ന മുതലാളിത്ത ഭരണത്തിന്റെ ഒരു ഭാഗം മാത്രമാണ് കേരളത്തിലെ ഇടതു സർക്കാരും.

കേരളത്തിന്റെ സാമൂഹ്യബോധത്തെ ആഴത്തിൽ സ്വാധീനിച്ച പ്രതിലോമകരമായ രാഷ്ട്രീയത്തിന്റെ ഒരു നേർചിത്രം ഗോവിന്ദന്റെ ഈ ‘കണ്ടെത്തലിൽ’ ഉണ്ട് – അതാകട്ടെ മൺമറഞ്ഞ പഴയകാല മലയാളി മാർക്സിസ്റ്റ് മുതൽ ഭാഗ്യാന്വേഷിയായ മലയാള സാഹിത്യകാരന്മാർ വരെ നീളുന്നതുമാണ്. ഗോവിന്ദന്റെ പ്രശ്നം തന്നെയാണ് ഇവിടത്തെ സാഹിത്യകാരന്റെയും പ്രശ്നം.

എം. വി. ഗോവിന്ദൻ
എം. വി. ഗോവിന്ദൻ

ഗോവിന്ദൻ തന്റെ പാർട്ടിരാഷ്ട്രീയം കൊണ്ട് വേണ്ടത്ര അനുഗ്രഹിക്കപ്പെട്ട ആളാണ്‌. അതുകൊണ്ടുതന്നെ, ഇന്ത്യയുടെ രാഷ്ട്രീയ ജീവിതത്തിന്റെ പരമമായ ആവശ്യം എന്ന നിലയിലും ഒരു രാഷ്ട്രീയ കൽപ്പന എന്ന നിലയിലും “ജനാധിപത്യ”ത്തെ അഡ്രസ് ചെയ്യാൻ ഗോവിന്ദൻ അപ്രാപ്തനാണ്. കേരളത്തിലെ ഒരു സാധാരണ പാർട്ടിക്കാരനും സാധാരണ സാഹിത്യകാരനും ഇന്നും “ജനാധിപത്യം” എന്നാൽ ഒരു “ബൂർഷ്വാ പ്രമേയ"മാണ്. അതിനാൽ പാർട്ടിയുടെ ‘അടവുകൾ’ക്ക് ഒപ്പം നിൽക്കലാണ് രണ്ടുപേരുടെയും കൂറ് തെളിയിക്കാനുള്ള ഒരേയൊരു വഴി. അതുകൊണ്ടുതന്നെ, കേരളീയ സമൂഹത്തിലെ ഏതുതരം വീഴ്ച്ച്ചയ്ക്കും കാരണം ഗോവിന്ദനും കൂട്ടർക്കും ഭരണത്തിൽ പങ്കാളിയായി അര നൂറ്റാണ്ടു പിന്നിട്ടിട്ടും മുതലാളിത്തവും സാമ്രാജ്യത്വവുമാണ്. അഥവാ, ജനാധിപത്യത്തെ മനുഷ്യസഹജമായതും മനുഷ്യപ്രേരണയോടും മനുഷ്യാവശ്യമായും കാണുന്ന ചിന്താ പാരമ്പര്യത്തിന്റെ പുറത്താണ് അവരിപ്പോഴും.

ബുദ്ധിജീവികളെ അധികാര സേവകരാക്കിയ, കേരളത്തിന്റെ വർത്തമാനത്തിൽ നിന്നും നോക്കുമ്പോൾ നമ്മുടെ ഭാവിയും ഏതെങ്കിലും ഒരു ഫാഷിസത്തെ വരവേൽക്കുകയാണ് എന്ന് തോന്നും. അത് പേടിപ്പിക്കുന്ന വിചാരവുമാണ്.

അറുപതുകളിലും എഴുപതുകളിലും മാർക്സിസത്തെ, അതിന്റെ അധികാര കൽപ്പനയെ, അതിന്റെ വിവിധങ്ങളായ താൽപ്പര്യങ്ങളെ ആലോചനാശേഷികൊണ്ട് നവീകരിച്ച 'നവീന ഇടതുപക്ഷ ചിന്തകരിൽ' നിന്ന് പ്രചോദനം കൊണ്ട് "പോസ്റ്റ് -നക്സലൈറ്റ്" ബൗദ്ധിക ലോകത്തെ വീണ്ടും മുന്നോട്ടു കൊണ്ടുപോകാൻ വന്ന കേരളത്തിലെ 'ഇടത് ബുദ്ധീജീവി'കളിൽ, എഴുത്തുകാരും ചിന്തകരും ഒക്കെ ഉണ്ടായിരുന്നുവെങ്കിലും, ഒരു ഹ്രസ്വകാലം കൊണ്ട് അവരൊക്കെ ആ 'സ്വാതന്ത്ര്യ'ത്തിൽ നിന്നും പിൻവാങ്ങുന്ന കാഴ്ച്ചയാണ് നാം കണ്ടത്: ഒരിക്കൽ അവർ വിമർശിച്ചിരുന്ന 'ഔദ്യോഗിക കമ്മ്യൂണിസ്റ്റ് പാർട്ടി”യുടെ (“സ്റ്റാലിനിസ്റ്റ്” പാർട്ടിയുടെ എന്ന് കൃത്യം) സഹയാത്രക്കാരുമായി അവർ മാറി. മറ്റൊരു വിധത്തിൽ ആലോചിച്ചാൽ, അവർ "സാഹിത്യകാരന്മാർ മാത്രമായിരുന്നു": അവസരങ്ങളെ സാധ്യതകളായി കാണുന്ന വിജയികളായ രാഷ്ട്രീയക്കാരെ പോലെയായിരുന്നു അവരും.

കുറച്ചുകൂടി ഓർത്തു പറയുകയാണെങ്കിൽ, സാഹിത്യത്തിന്റെ മണ്ഡലത്തിൽ നിന്നുകൊണ്ടുതന്നെ സി. ജെ. തോമസും എം. ഗോവിന്ദനും ഒ. വി. വിജയനും ഉയർത്തിയ 'അധികാര വിമർശം', നമ്മുടെ ഭാഷയുടെ വലിയൊരു പാരമ്പര്യം, ഇതിനിടയിൽ നമുക്ക് നഷ്ടപ്പെടുക തന്നെ ചെയ്തു. രാഷ്ട്രീയ ശാക്തികമത്സരത്തിനു പുറത്ത്, അവശ്യം വേണ്ട ജനാധിപത്യ തുറവുകളെ, തങ്ങളുടെ ‘പാർട്ടി’യ്ക്കു വേണ്ടി, ഈ തലമുറയ്ക്ക് തൊട്ടുപിറകെ വന്ന തലമുറ എഴുത്തുകാർ അടയ്ക്കുകയായിരുന്നു.

സാഹിത്യത്തിന്റെ മണ്ഡലത്തിൽ നിന്നുകൊണ്ടുതന്നെ സി. ജെ. തോമസും എം.  ഗോവിന്ദനും ഒ.  വി. വിജയനും  ഉയർത്തിയ 'അധികാര വിമർശം', നമ്മുടെ ഭാഷയുടെ വലിയൊരു പാരമ്പര്യം, ഇതിനിടയിൽ നമുക്ക് നഷ്ടപ്പെടുക തന്നെ ചെയ്തു.
സാഹിത്യത്തിന്റെ മണ്ഡലത്തിൽ നിന്നുകൊണ്ടുതന്നെ സി. ജെ. തോമസും എം. ഗോവിന്ദനും ഒ. വി. വിജയനും ഉയർത്തിയ 'അധികാര വിമർശം', നമ്മുടെ ഭാഷയുടെ വലിയൊരു പാരമ്പര്യം, ഇതിനിടയിൽ നമുക്ക് നഷ്ടപ്പെടുക തന്നെ ചെയ്തു.

ജനാധിപത്യ സമൂഹങ്ങളിൽ, എഴുത്തുകാരടക്കമുള്ള ബുദ്ധിജീവികൾ, അധികാര രാഷ്ട്രീയത്തിന്റെ ഇടപെടലുകളെ വിമർശനാത്മകമായി സമീപിക്കുന്നത് ജനാധിപത്യത്തിലെത്തന്നെ ഒരു പൊതു ഇടത്തിനുവേണ്ടി നിലകൊണ്ടാണ്. ഈ പൊതുഇടത്തിലാണ് സിവിൽ, സാമൂഹ്യ പ്രസ്ഥാനങ്ങൾ അവയുടെ ഊർജ്ജം സ്വീകരിക്കുന്നത്. എന്നാൽ, ദീർഘകാലത്തെ കമ്മ്യൂണിസ്റ്റ് ഭരണകൂട സങ്കൽപ്പത്തിന്റെ വിചാര പാരമ്പര്യമുള്ള മലയാളി ബുദ്ധിജീവിതത്തിന് ഇന്നും ഇത് ഏറെക്കുറെ അപരിചിതമാണ്.

കേരളീയ സമൂഹത്തിൽ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം അതിന്റെ ആദ്യകാലത്തെ ഹ്രസ്വവും ദീപ്തവുമായ നൈതിക ഇടപെടലുകൾക്കു ശേഷം ഒരു സ്റ്റാലിനിസ്റ്റ് ഭരണക്രമത്തിന്റെതെന്ന് കൃത്യമായി പറയാവുന്ന 'പവർ മെഷീൻ' ആവുന്നത്, ഒരു രാഷ്ട്രീയ പാർട്ടി എന്ന നിലയിൽ സി.പി.എം നേടുന്ന മേധാവിത്വം കൊണ്ടാണ്. പാർലിമെന്ററി ജനാധിപത്യത്തെ അവിശ്വസിച്ചും അവമതിച്ചുംകൊണ്ടുതന്നെ ഈ കമ്മ്യുണിസ്റ്റ് ഭരണകൂട സങ്കൽപ്പം കേരളത്തിൽ ജനാധിപത്യത്തെ വ്യാജമാക്കി. അത്തരമൊന്നിന്റെ സ്വാഭാവികമായ രാഷ്ട്രീയ പരിണാമമാണ് നമ്മൾ പശ്ചിമ ബംഗാളിൽ കണ്ടത്: ഫാഷിസത്തിലേക്ക് മറ കൂടാതെ ചെല്ലാൻ മറ്റ് ഏത് സ്വേച്ഛാധിപത്യ പാർട്ടികളെയും ഇത് ഇന്ന് അനുവദിക്കുന്നു.

ജാതിമർദ്ദനത്തെ സ്ഥാപനവൽക്കരിച്ച, വർഗ്ഗീയതയെ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിന്റെ അജണ്ടയാക്കിയ, ബുദ്ധിജീവികളെ അധികാര സേവകരാക്കിയ, കേരളത്തിന്റെ വർത്തമാനത്തിൽ നിന്നും നോക്കുമ്പോൾ നമ്മുടെ ഭാവിയും ഏതെങ്കിലും ഒരു ഫാഷിസത്തെ വരവേൽക്കുകയാണ് എന്ന് തോന്നും. അത് പേടിപ്പിക്കുന്ന വിചാരവുമാണ്.


Summary: Our political parties becoming organizers of politics that eliminate opposition, Karunakaran writes about party intellectuals pretending to be independent.


കരുണാകരൻ

കവി, കഥാകൃത്ത്​, നോവലിസ്​റ്റ്​. യുവാവായിരുന്ന ഒമ്പതുവർഷം, യക്ഷിയും സൈക്കിൾ യാത്രക്കാരനും, ബൈസിക്കിൾ തീഫ്​, ഉടൽ എന്ന മോഹം, മേതിൽ Ars Longa Vita brevis വ്യാഴാഴ്ചകൾ മാത്രമുള്ള ഏഴു ദിവസങ്ങൾ എന്നിവ പ്രധാന പുസ്​തകങ്ങൾ. ദീർഘകാലം പ്രവാസിയായിരുന്നു.

Comments