പഴയിടത്തിന് സാമ്പാർ ചെമ്പിന് മുന്നിൽ വെക്കാനുള്ള വാക്കല്ല ഭയം

61-ാമത് സംസ്ഥാന സ്‌കൂൾ കലോത്സവം, കലയുടെയും ഭക്ഷണസംസ്‌കാരത്തിന്റെയും കാലാനുസൃതമായ നവീകരണത്തിനുവേണ്ടിയുള്ള സംവാദത്തിന്റെ വേദി കൂടിയായി മാറി. സംസ്ഥാന സർക്കാറിന്റെ ഇടപെടൽ, ഈ സംവാദങ്ങളെ സാർഥകമായ വഴിത്തിരിവിലെത്തിക്കുകയും ചെയ്തു. എന്നാൽ, ഇവയെ വർഗീയമായ ബൈനറിയിൽ പ്രതിഷ്ഠിക്കാൻ ആസൂത്രിത ശ്രമവും നടന്നു. 'അടുക്കള നിയന്ത്രിക്കുന്നതിൽ ഭയം തോന്നുന്നു' എന്ന പഴയിടം മോഹനൻ നമ്പൂതിരിയുടെ 'അസ്വസ്ഥത' സംഘ്പരിവാർ ക്യാമ്പ്, അവരുടെ കാമ്പയിന്റെ അടയാളവാക്യമായി എടുത്തുകഴിഞ്ഞു. പഴയിടം എന്ന പാചകബ്രാൻഡിന്റെ കച്ചവട ഭയം വർഗീയമായ ഒരു 'സുവർണാവസര'മായി മാറ്റിയെടുക്കുന്നതിനെ പ്രതിരോധിക്കുന്നതുകൂടി ഈ സംവാദങ്ങളുടെ റിസൾട്ടായി മാറേണ്ടതുണ്ട്.

Comments