90 പ്രവാസികള്‍, 20 കോടി രൂപ, പെരുവഴിയിൽ ഒരു നഗരസഭാ പദ്ധതി

വർഷങ്ങളുടെ അദ്ധ്വാനത്തിൽ പ്രവാസത്തിലൂടെ നേടിയ സമ്പാദ്യങ്ങളെല്ലാം നഷ്ട്ടപ്പെട്ട പെരിന്തൽമണ്ണയിലെ 90 പ്രവാസികൾ നാല് വർഷങ്ങളായി അധികാരികൾക്ക് മുന്നിൽ നീതിക്ക് വേണ്ടി കയറിയിറങ്ങുകയാണ്.

2019- ലാണ് പെരിന്തൽമണ്ണ നഗരസഭ സുരക്ഷിത നിക്ഷേപം, സംതൃപ്ത ഭാവി എന്ന ടാഗ് ലൈനിൽ വലിയ കൊട്ടിയാഘോഷങ്ങളോടെ കേരളത്തിലെ തന്നെ ആദ്യ മോഡേൺ ഇൻഡോർ മാർക്കറ്റെന്ന പേരിൽ ഒരു പ്രോജക്ട് കൊണ്ട് വരുന്നത്. 20 കോടി രൂപയാണ് പ്രവാസികളുടെ കയ്യിൽ നിന്നും നഗരസഭ മുൻകൂറായി വാങ്ങിവെച്ചത്. എന്നാൽ ഇത് വരെയും പ്രോജക്ട് നടപ്പിലാക്കിയിട്ടില്ല. കോവിഡ് ഇടവേളയും ലോൺ പ്രതിസന്ധിയുമാണ് പദ്ധതി വൈകാൻ കാരണമെന്നാണ് അധികാരികൾ പറയുന്നത്.

എന്നാൽ പ്രശ്ന പരിഹാരത്തിന് വേണ്ടി വിവിധ ഓഫീസുകൾക്ക് മുമ്പിൽ നാല് വർഷങ്ങളായി നിരന്തരം നടന്നിട്ടും വാക്ക് പാലിക്കാത്ത അധികാരികൾക്ക് മുമ്പിൽ പ്രതീക്ഷ നഷ്ടപ്പെട്ട് കടുത്ത നിരാശയിലായിരിക്കുകയാണ് പ്രവാസികൾ. റൂം ലഭിച്ചില്ലെങ്കിലും വേണ്ടില്ല, സർക്കാരിന്റെ ഉറപ്പിൽ ഭാവിയിലേക്ക് കരുതി പ്രതീക്ഷയോടെ ഉള്ള സമ്പാദ്യവും ലോണുമെല്ലാമായി നിക്ഷേപ്പിച്ച തുകയും അതിന്റെ നഷ്ടപരിഹാരവും മാത്രമാണ് അവരിപ്പോൾ ആവശ്യപ്പെടുന്നത്. തീർത്തും അവരുടെ ആ ആവശ്യം ന്യായവും നീതിയുമാണ്.

Comments