39 വർഷങ്ങളായി കൂറ്റൻ മതിൽക്കെട്ടിടങ്ങൾക്കിടയിൽ പെട്ടുപോയ കൊച്ചി അമ്പലമുകൾ അയ്യൻകുഴി നിവാസികൾക്ക് പറയാനുണ്ട്, കൊച്ചിൻ റിഫൈനറിയും ഹിന്ദുസ്ഥാൻ ഓർഗാനിക് കെമിക്കലും തങ്ങളുടെ ജീവിതത്തെയും ജീവിത സാഹചര്യങ്ങളെയും ആരോഗ്യത്തെയും വരാനിരിക്കുന്ന തലമുറകളെ തന്നെയും അപ്പാടെ പ്രതിസന്ധിയിലാക്കിയതിനെ കുറിച്ച്. വർഷങ്ങളായി അവർ നടത്തുന്ന പോരാട്ടങ്ങളെ കുറിച്ച്. കേന്ദ്ര പൊതുമേഖല സ്ഥാപനങ്ങളായ ബി.പി.സി.എല്ലിനും ഹിന്ദുസ്ഥാൻ ഓർഗാനിക് കെമിക്കൽസിനുമിടയിൽ ഒമ്പതര ഏക്കർ വരുന്ന പ്രദേശത്താണ് മലിനീകരണ പ്രശ്‌നങ്ങൾകൊണ്ട് അയ്യൻകുഴി നിവാസികൾ പൊറുതി മുട്ടുന്നത്