കുടിവെള്ള സ്രോതസുകളെ ലക്ഷ്യംവച്ച് ബഹുരാഷ്ട്ര കുത്തക,
ഇടതുപക്ഷ സർക്കാറിന്റെ ഒത്താശയും…

കേരള അർബൻ വാട്ടർ സർവീസസ് ഇംപ്രൂവ്‌മെന്റ് പ്രോജക്റ്റ് വഴി കൊച്ചി നഗരത്തിലെ കുടിവെള്ള വിതരണ ശൃംഖലയുടെ നിയന്ത്രണവും പരിപാലനവും പത്ത് വർഷക്കാലത്തേക്ക് ബഹുരാഷ്ട്ര കമ്പനിക്ക് കൈമാറുവാനുള്ള നീക്കങ്ങളുമായി നീങ്ങുകയാണ് സംസ്ഥാന സർക്കാർ. ഇത് കൊച്ചി നഗരത്തിലെ വാട്ടർ അതോറിറ്റിയെ പൂർണമായി സ്വകാര്യവൽക്കരിക്കാനുള്ള ശ്രമമാണെന്ന് വാട്ടർ അതോറിറ്റിയിലെ ജീവനക്കാരുടെയും ഓഫീസർമാരുടെയും സംഘടനകൾ ആരോപിക്കുന്നു.

ഷ്യൻ ഡെവലപ്പ്‌മെന്റ് ബാങ്കിന്റെ (Asian Development Bank -ADB) നിർദ്ദേശ പ്രകാരം കേരള അർബൻ വാട്ടർ സർവീസസ് ഇംപ്രൂവ്‌മെന്റ് പ്രോജക്റ്റ് (Kerala Urban Water Services Improvement Project) വഴി കൊച്ചി നഗരത്തിലെ കുടിവെള്ള വിതരണ ശൃംഖലയുടെ നിയന്ത്രണവും പരിപാലനവും പത്ത് വർഷക്കാലത്തേക്ക് സൂയസ് (SUEZ) എന്ന ബഹുരാഷ്ട്ര കമ്പനിക്ക് കൈമാറുവാനുള്ള നീക്കങ്ങളുമായി നീങ്ങുകയാണ് സംസ്ഥാന സർക്കാർ.

ഭരണഘടന ഉറപ്പു നൽകുന്ന Article 21, Article 19,Article 14 മുതലായവയുടെ ലംഘനവും ത്രിതല പഞ്ചായത്തുകളുടെ അവകാശങ്ങളിലുള്ള കടന്നുകയറ്റവുമാണിതെന്നാണ് വാട്ടർ അതോറിറ്റി ജീവനക്കാർ ഉന്നയിക്കുന്ന പ്രധാന ആരോപണം. ഈ പ്രൊജക്ട് സംബന്ധിച്ച് വാട്ടർ അതോറിറ്റി തൊഴിലാളികൾ വലിയ ആശങ്കകളാണ് മുന്നോട്ടുവെക്കുന്നത്. ഇത്തരത്തിലൊരു പദ്ധതിയുടെ മറവിൽ കൊച്ചി നഗരത്തിലെ വാട്ടർ അതോറിറ്റിയെ പൂർണമായി സ്വകാര്യവൽക്കരിക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്നും നിരവധി വസ്തുതകൾ മുൻനിർത്തി വാട്ടർ അതോറിറ്റി ജീവനക്കാർ ആരോപിക്കുന്നു. ഈ പദ്ധതി പ്രാവർത്തികമാവുന്നതോടെ ജീവനക്കാരുടെ തൊഴിൽ സുരക്ഷയേയും അത് ബാധിക്കുന്നു. ഇതിനെതിരെ വാട്ടർ അതോറിറ്റിയിലെ ജീവനക്കാരുടെയും ഓഫീസർമാരുടെയും സംഘടനകൾ പ്രത്യക്ഷ സമരത്തിലാണ്.

 ഈ പദ്ധതി പ്രാവർത്തികമാവുന്നതോടെ ജീവനക്കാരുടെ തൊഴിൽ സുരക്ഷയേയും അത് ബാധിക്കുന്നു. ഇതിനെതിരെ വാട്ടർ അതോറിറ്റിയിലെ ജീവനക്കാരുടെയും ഓഫീസർമാരുടെയും സംഘടനകൾ പ്രത്യക്ഷ സമരത്തിലാണ്.
ഈ പദ്ധതി പ്രാവർത്തികമാവുന്നതോടെ ജീവനക്കാരുടെ തൊഴിൽ സുരക്ഷയേയും അത് ബാധിക്കുന്നു. ഇതിനെതിരെ വാട്ടർ അതോറിറ്റിയിലെ ജീവനക്കാരുടെയും ഓഫീസർമാരുടെയും സംഘടനകൾ പ്രത്യക്ഷ സമരത്തിലാണ്.

ഏഷ്യൻ ഡവലപ്‌മെന്റ് ബാങ്കിന്റെ വായ്പ സ്വീകരിച്ച് നടപ്പാക്കുന്ന പദ്ധതിക്ക് 2020-ലാണ് 2511 കോടി രൂപക്ക് ഭരണാനുമതി ലഭിക്കുന്നത്. ഇതിന്റെ 70 ശതമാനം തുകയായിരിക്കും എ.ഡി.ബി വായ്പയായി നൽകുക. ബാക്കി 30 ശതമാനം, അതായത് 750 കോടിയിലധികം വരുന്ന തുക നൽകേണ്ടത് സംസ്ഥാന സർക്കാറാണ്. തിരുവനന്തപുരം നഗരത്തിലെ ജലശുദ്ധീകരണ ശാലകളുടെയും പമ്പിംഗ് സ്റ്റേഷനുകളുടെയും നവീകരണം, തിരുവനന്തപുരം നഗരത്തിലെ വിതരണശൃംഖല നവീകരണം, കണക്ഷൻ മാറ്റിവെക്കൽ, മീറ്റർ മാറ്റിവെക്കൽ, കൊച്ചി നഗരത്തിലെ ജലശുദ്ധീകരണ ശാലകളുടെയും പമ്പിംഗ് സ്റ്റേഷനുകളുടെയും നവീകരണം, കൊച്ചി നഗരത്തിലെ വിതരണശൃംഖല നവീകരണം, കണക്ഷൻ മാറ്റിവെക്കൽ, മീറ്റർ മാറ്റിവെക്കൽ, മീറ്റർ റീഡിങ്ങെടുത്ത് ബിൽ നൽകാനുള്ള സോഫ്റ്റ് വെയർ, ഉപഭോക്താക്കളുടെ പരാതികൾ പരിഹരിക്കാനുള്ള സോഫ്റ്റവെയർ, വാട്ടർ അതോറിറ്റി ജീവനക്കാർക്കുള്ള പരിശീലന പരിപാടികൾ, പ്രോജക്ട് മാനേജ്‌മെന്റിനും മേൽനോട്ടത്തിനുമുള്ള കൺസൾട്ടൻസി, ഭരണപരമായ ചിലവുകൾ, ഫിസിക്കൽ കണ്ടിജൻസി, ഫിനാൻഷ്യൽ കണ്ടിജൻസി എന്നിങ്ങനെ വിവിധ ആവശ്യങ്ങൾക്കായാണ് 2511 കോടി രൂപ വകയിരിത്തിയിരിക്കുന്നത്.

ടെണ്ടർ നിബന്ധനകൾ പ്രകാരം പദ്ധതി നടപ്പിലാക്കപ്പെടുന്ന രണ്ടാം വർഷം മുതൽ കമ്പനിയായിരിക്കും നഗരത്തിൽ കുടിവെള്ളം വിതരണം ചെയ്യുന്നത്. അങ്ങനെ വരുമ്പോൾ, റീഡിംഗ്, വാട്ടർ ചാർജ് പിരിക്കുക തുടങ്ങിയ കാര്യങ്ങൾ ചെയ്യാൻ മാത്രമായിരിക്കും വാട്ടർ അതോറിറ്റി ജീവനക്കാർ ആവശ്യമായി വരുക. തുടർന്ന് ജീവനക്കാരെ നിലനിർത്തുകയെന്നത് കമ്പനിക്ക് ഫലത്തിൽ അനാവശ്യ ചെലവായി മാറുമെന്നാണ് ജീവനക്കാർ പറയുന്നത്. ഇതിന്റെ ഫലമായി കോർപറേഷൻ പരിതിയിലുള്ള 14 ഓഫീസുകളിലെ 200 സ്ഥിരം ജീവനക്കാർക്കും ആശ്രിത കരാർ ജീവനക്കാരായ 500 തൊഴിലാളികൾക്കും തൊഴിൽ പൂർണമായോ ഭാഗീകമായോ നഷ്ടപ്പെടുന്ന സാഹചര്യം വരും. ഇത്തരത്തിൽ വാട്ടർ അതോറിറ്റിയിൽ നടക്കുന്ന സ്വകാര്യവൽക്കരണം ഏറ്റവുമധികം ബാധിക്കുന്നത് അവിടുത്തെ തൊഴിലാളികളെയാണ്. സ്ഥിരം ജീവനക്കാർക്ക് സ്ഥലം മാറ്റം പോലെയുള്ള പ്രതിസന്ധികൾ നേരിടേണ്ടി വരുമ്പോൾ കരാർജീവനക്കാർക്ക് തൊഴിൽ നഷ്ടം വരെ സംഭവിക്കാൻ സാധ്യതയുണ്ടെന്ന് ട്രൂകോപ്പി തിങ്കിനോട് പറയുകയാണ് വാട്ടർ അതോറിറ്റി ഓഫീസേഴ്‌സ് അസോസിയേഷൻ(Association of Kerala Water Authority Officers) സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ബൈജു വി.

വാട്ടർ അതോറിറ്റി ഓഫീസേഴ്‌സ് അസോസിയേഷൻ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ബൈജു വി.
വാട്ടർ അതോറിറ്റി ഓഫീസേഴ്‌സ് അസോസിയേഷൻ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ബൈജു വി.

“ഈ പ്രോജക്ട് പ്രകാരം കൊച്ചിയിലെ കുടിവെള്ള വിതരണത്തിന്റെ നിയന്ത്രണം പത്ത് വർഷത്തേക്ക് സൂയസ് എന്നൊരു കമ്പനിക്ക് കൈമാറുകയാണ്. ഇത്തരത്തിൽ കൈമാറ്റം സംഭവിക്കുമ്പോൾ സ്വാഭാവികമായും വാട്ടർ അതോറിറ്റിയുടെ ജീവനക്കാരെ അവിടെ ആവശ്യമില്ലാതെ വരും. മീറ്റർ റീഡിംഗ്, ബില്ലിംഗ് പോലെയള്ള പണികൾ മാത്രമായിരിക്കും ജീവനക്കാർക്ക് ചെയ്യാനുണ്ടാവുക. അവിടെ ഇന്ന് ജോലി ചെയ്യുന്ന അസിസ്റ്റന്റ് എഞ്ചിനിയറായാലും മറ്റ് തസ്തികകളിൽ ജോലി ചെയ്യുന്നവരായാലും പമ്പ് ഹൗസ് ജോലിയിടക്കം ചെയ്യുന്നവരേയും ആവശ്യമില്ലാതാകുന്ന സാഹചര്യമുണ്ടാകും. സ്ഥിരം ജീവനക്കാർക്ക് മറ്റ് ജില്ലകളിലേക്കോ സ്ഥലങ്ങളിലേക്കോ മാറ്റം ലഭിക്കാൻ സാധ്യതയുണ്ട്. എന്നാൽ കരാർ ജീവനക്കാർക്ക് അവരുടെ തൊഴിൽ തന്നെയായിരിക്കും നഷ്ടമാകുന്നത് അത് വലിയ സാമൂഹ്യ പ്രത്യാഘാതങ്ങളായിരിക്കും സൃഷ്ടിക്കുന്നത്.”

പദ്ധതിയുടെ ആദ്യ ഘട്ടമെന്ന നിലയിലാണ് കൊച്ചി വാട്ടർ അതോറിറ്റിയെ പദ്ധതി നടപ്പാക്കാനായി തെരഞ്ഞെടുത്തിരിക്കുന്നത്. തുടർന്നുള്ള ഘട്ടങ്ങളിൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് പദ്ധതി വ്യാപിപ്പിക്കുമെന്നും ജീവനക്കാർ ആരോപിക്കുന്നു. വിദേശവായ്പകൾ സ്വീകരിക്കുമ്പോൾ പാലിക്കേണ്ട ചില നിബന്ധനകളുണ്ട്. കേന്ദ്രസർക്കാറിന്റെ ഡിപ്പാർട്ടമെന്റ് ഓഫ് ഇക്കണോമിക് അഫയേഴ്‌സാണ് നിബന്ധനകൾ നിശ്ചയിച്ചിട്ടുള്ളത്. മൊത്തം പദ്ധതി തുകയുടെ 30 ശതമാനം തുകക്കുള്ള നിർമാണ പ്രവർത്തികൾ ടെണ്ടർ ചെയ്ത് അവാർഡ് ചെയ്യാൻ കഴിയുന്ന സ്ഥിതിയിലെത്തിയിരിക്കണം എന്നതാണ് ഒന്നാമത്തെ വ്യവസ്ഥ. പദ്ധതിക്ക് ഒരു കൺസൾട്ടന്റിനെ നിയമിക്കണം എന്നതാണ് രണ്ടാമത്തെ വ്യവസ്ഥ. ഇത് പ്രകാരം കൊച്ചി നഗരത്തിലെ വിതരണ ശൃംഖല നവീകരിക്കാനുള്ള ടെണ്ടർ, പദ്ധതിക്ക് കൺസൾട്ടന്റിനെ തെരഞ്ഞെടുക്കുവാനുള്ള എക്‌സ്പ്രഷൻ ഓഫ് ഇന്ററസ്റ്റ് (EOI) എന്നിങ്ങനെ രണ്ട് ടെണ്ടറുകളാണ് ഇതുവരെ വിളിച്ചിട്ടുള്ളത്. ഇവ ടെണ്ടർ ചെയ്തത് കേന്ദ്ര സർക്കാറിന്റെയും എ.ഡി.ബിയുടെയും നിർദേശപ്രകാരമായിരുന്നു.

പത്ത് ലർഷം നീണ്ടുനിൽക്കുന്ന പദ്ധതി കാലയളവിൽ പ്രൊജക്ട് പ്രൈസ് എസ്‌കലേഷൻ വ്യവസ്ഥ ഉൾപ്പെടുത്തിയിട്ടുണ്ട്. കരാർ കാലയളവിൽ പ്രൈസ് ഇൻഡക്‌സ് മാറുന്നതനുസരിച്ച് ക്വോട്ട് ചെയ്ത തുകയും മാറികൊണ്ടിരിക്കും. ഏഴ് വർഷം വരെയായിരിക്കും നിർമാണ പ്രവർത്തികൾ നടക്കുന്നത്. ആ കാലയളവിൽ മാത്രമായിരിക്കും വായ്പ തുക ലഭിക്കുക. അവസാന മൂന്ന് വർഷം പദ്ധതിയുടെ പൂർണ ചെലവും സർക്കാർ തന്നെ വഹിക്കേണ്ടി വരും. പ്രതിവർഷം 30 കോടിയാണ് കമ്പനി ക്വോട്ട് ചെയ്തിരിക്കുന്നത്. ഈ തുകയും ആർ.ബി.ഐയുടെ ഇൻഡക്‌സ് അനുസരിച്ച് കൂടികൊണ്ടിരിക്കും. പദ്ധതികാലയളവായ പത്ത് വർഷത്തിൽ കമ്പനി ക്വോട്ട് ചെയ്ത തുക ഇതിലും വർധിക്കാൻ സാധ്യതയുണ്ടെന്നും ജീവനക്കാർ പറയുന്നു. ഇക്കാരണത്താൽ തന്നെ വാട്ടർ ചാർജും കൂട്ടേണ്ടി വരുമെന്നും അവർ ആരോപിക്കുന്നു.

“കൊച്ചി നഗരത്തിലെ കുടിവെള്ളത്തിന്റെ പരിപാലത്തിന് വേണ്ടി മാത്രം 30 കോടി രൂപയാണ് ഒരു വർഷം അവർക്ക് കൊടുക്കേണ്ടത്. പ്രൈസ് എസ്‌കലേഷൻ കൂടിയുള്ളതുകൊണ്ട് വീണ്ടും തുക വർധിച്ചുകൊണ്ടേയിരിക്കും. ലോൺ മൂന്ന് വർഷത്തേക്ക് മാത്രമാണ്. അവസാന വർഷങ്ങളിൽ സർക്കാർ തന്നെയാണ് അത് നൽകേണ്ടി വരുക. സ്വാഭാവികമായി റവന്യുവിൽ നിന്നായിരിക്കും അത് കൊടുക്കേണ്ടി വരുക. അങ്ങനെ വരുമ്പോൾ 30 കോടിയെന്ന് 50 കോടിവരെയൊക്കെ ഉയരാം. അതുകൊണ്ട് സ്വാഭാവികമായും മീറ്റർ ചാർജ് വർധിപ്പിക്കേണ്ടി വരും.”- ബൈജു വി പറഞ്ഞു.

വാർഷിക പരിപാലന ചെലവായ 30 കോടി രൂപയുടെ 20 ശതമാനം മാത്രമെ മാനദണ്ഡങ്ങൾ കൈവരിക്കുന്നതുമായി ബന്ധപ്പെട്ട് വരുന്നുള്ളു. പരിപാലന ചെലവിന്റെ 80 ശതമാനം കമ്പനിക്ക് സെറ്റപ്പ് കോസ്റ്റ് എന്ന നിലയിൽ ലഭിക്കും. ശമ്പളം ഓഫീസ് ചെലവ് എന്നിവയാണ് ഈ കണക്കിൽപ്പെടുന്നത്. വാട്ടർ അതോറിറ്റി ഓഫീസേഴ്‌സ് പറയുന്ന കണക്കനുസരിച്ച് പ്രതിവർഷം കമ്പനിക്ക് 24 കോടി രൂപവര ലഭിക്കാൻ സാധ്യതയുണ്ട്.

കേരള വാട്ടർ അതോറിറ്റി എംപ്ലോയീസ് യൂണിയൻ (CITU) അംഗമായ സാംസൺ
കേരള വാട്ടർ അതോറിറ്റി എംപ്ലോയീസ് യൂണിയൻ (CITU) അംഗമായ സാംസൺ

ജീവനക്കാരുടെ സംഘടനയുമായി കൂടിയാലോചനകൾ നടത്തി മാത്രമെ പദ്ധതി നടപ്പിലാക്കൂ എന്ന ഭരണകൂടത്തിന്റെ വാഗ്ദാനങ്ങൾ ഇതുവരെ നടപ്പിലാക്കപ്പെട്ടിട്ടില്ലെന്നും ടെണ്ടർ നടപടിയിലെ സാമ്പത്തിക പ്രതിസന്ധികളെ കുറിച്ചും ട്രൂകോപ്പി തിങ്കിനോട് സംസാരിക്കുകയാണ് കേരള വാട്ടർ അതോറിറ്റി എംപ്ലോയീസ് യൂണിയൻ (CITU) അംഗമായ സാംസൺ:

“ടെണ്ടർ തുകയേക്കാൾ 23 മുതൽ 25 ശതമാനം അതികം തുകക്കാണ് ടെണ്ടർ സ്വീകരിച്ചിട്ടുള്ളത്. 10 ശതമാനം വരെയുള്ള അതിക തുക മാത്രമെ വാട്ടർ അതോറിറ്റിക്ക് അനുവദിക്കാൻ സാധിക്കുകയുള്ളു. അതിന് മുകളിലാണെങ്കിൽ മന്ത്രിസഭയുടെ അനുമതി ആവശ്യമാണ്. ജീവനക്കാരുടെ സംഘടയുമായി സംസാരിച്ചതിനുശേഷം മാത്രമെ കരാറിൽ ഏർപ്പെടൂ എന്നാണ്, മുഖ്യമന്ത്രിയും, മന്ത്രി ജോഷി അഗസ്റ്റിനും പറഞ്ഞത്. പക്ഷെ നിലവിൽ ഈ വിഷയം മന്ത്രിസഭുടെ പരിഗണനയിൽ എത്തിക്കഴിഞ്ഞു. എന്നാൽ ഈ സമയംവരെയും പറഞ്ഞ വാക്ക് പാലിക്കപ്പെട്ടിട്ടില്ല.”

കേരളത്തിലെ ജലസ്രോതസുകളെ ലക്ഷ്യം വെച്ചുകൊണ്ടാണ് ബഹുരാഷ്ട്ര കുത്തക വാട്ടർ അതോറിറ്റിയിലെ പദ്ധതി ഏറ്റെടുത്തതെന്നും ഇത് ഇടതുപക്ഷ നിലപാടിന് വിരുദ്ധമാണെന്നും പറയുകയാണ് അഡ്വ. ടി.ബി. മിനി. ജീവനക്കാരോടും വാട്ടർ അതോറിറ്റി ഉപഭോക്താക്കളോടുമുള്ള അനീതിയാണ് ഈ പദ്ധതിയെന്നും അഡ്വ. ടി.ബി. മിനി ട്രൂകോപ്പി തിങ്കിനോട് പറഞ്ഞു:

“എല്ലാ കാലത്തും സ്വകാര്യവൽക്കരണത്തിന് എതിരാണ് ഇടതുപക്ഷത്തിന്റെ നിലപാട്. സൂയസ് എന്നത് ഒരു ആന്തരാഷ്ട്ര കുടിവെള്ള കമ്പനിയാണ്. വർഷങ്ങളായി കുടിവെള്ള മേഖലയിൽ അവർ പ്രവർത്തിക്കുന്നു. കേരളത്തിലെ കുടിവെള്ള സ്രോതസുകളെ ലക്ഷ്യംവെച്ച് മുമ്പ് അവർ കടന്നുകയറ്റത്തിന് ശ്രമിച്ചിട്ടുണ്ട്. ഉമ്മൻ ചാണ്ടിയുടെ കാലത്ത് വാട്ടർ അതോറിറ്റിയിൽ സിയാൽ മോഡൽ സ്വകാര്യവൽക്കരണം നടത്താനുള്ള ശ്രമങ്ങൾ നടന്നിരുന്നു. ഉത്തരവ് വരെ ഇറങ്ങിയിരുന്നു. എന്നാൽ വലിയ സമരത്തിലൂടെ സർക്കാറിന് അത് പിൻവലിക്കേണ്ടി വന്നു. ആ സ്‌പേസിലേക്കാണ് സൂയസ് കമ്പനി വരുന്നത്. ഈ സ്വകാര്യവൽക്കരണവുമായി ബന്ധപ്പെട്ട ചർച്ചകളൊന്നും പാർട്ടിക്കുള്ളിൽ പോലും നടന്നിട്ടില്ല. സി.പി.എം ജില്ലാ കമ്മിറ്റിക്ക് ഈ പദ്ധതിയെ കുറിച്ചൊന്നും അറിയില്ല. ഇതിനെതിരെ കോർപറേഷൻ പ്രമേയം പാസാക്കിയിരുന്നു. സി.ഐ.ടി യൂണിയൻ തന്നെ പദ്ധതിക്കെതിരെ സമരരംഗത്തുണ്ട്. പക്ഷെ സർക്കാർ പദ്ധതിയുമായി മുന്നോട്ടുപോവുകയാണ്. പദ്ധതിയുടെ ഭാഗമായി നടത്തിയ ടെണ്ടറിൽ സൂയസ് കമ്പനി മാത്രമാണ് പങ്കെടുത്തത്. 1.46 ലക്ഷം ഉപഭോക്താക്കൾ കൊച്ചി വാട്ടർ അതോറിറ്റിക്കുണ്ട്. അവർ വാട്ടർ അതോറിറ്റിയുടെ ഉപഭോക്താക്കളാണ്. എന്നാൽ ഉപഭോക്താക്കളുടെ അംഗീകാരമില്ലാതെ തന്നെ അവർ സൂയസ് കമ്പനിയുടെ ഉപഭോക്താക്കളായി മാറും. അതോടൊപ്പം തന്നെ കേരള വാട്ട അതോറിറ്റിയുടെ മുഴുവൻ വാട്ടർ ടാങ്കുകൾ, പൈപ്പുകൾ, ശുചീകരണ ശാലകൾ തുടങ്ങിയവയുടെ എല്ലാം നിയന്ത്രണം പിന്നീട് കമ്പനിക്കായിരിക്കും. ഇത്തരത്തിൽ ഇൻഫാസ്ട്രക്ച്ചറുകളെല്ലാം സൂയസ് കമ്പനിക്ക് നൽകുമ്പോൾ വാട്ടർ അതോറിറ്റി പിന്നെയുണ്ടാകില്ല. ഉദ്യോഗസ്ഥരുടെയും തൊഴിലാളികളെയും ആവശ്യം അവിടെയുണ്ടാകുന്നില്ല. കമ്പനിക്ക് അവരുടേതായ തൊഴിലാളികളെ പിന്നെ നിയമിക്കാം. കമ്പനിക്ക് ഓരോ ആഴ്ചയും എത്ര വെള്ളം വേണം അത് വാട്ടർ അതോറിറ്റി നൽകുമെന്നാണ് നിബന്ധനയിൽ പറയുന്നത്. എന്നാൽ പദ്ധതി നടപ്പിലാക്കി കഴിഞ്ഞാൽ ഇൻഫാസ്ട്രക്ച്ചർ പൂർണമായും കമ്പനിയുടെ കയ്യിലാകും. പിന്നെ കരാർ പ്രകാരം നൽകാനുള്ള വെള്ളം വാട്ടർ അതോറിറ്റിയുടെ കയ്യിലുണ്ടാവില്ല.

അഡ്വ. ടി.ബി. മിനി.
അഡ്വ. ടി.ബി. മിനി.

പൈപ്പുകൾ മാറ്റാൻ മാത്രമാണ് ടെണ്ടർ നൽകുന്നതെന്നും കുടിവെള്ളവും വാട്ടർ റിസോഴ്‌സസുമൊന്നും കൈമാറുന്നില്ലെന്നുമാണ് മന്ത്രി റോഷി അഗസ്റ്റിൻ നിയമസഭയിൽ ചോദ്യത്തിന് മറുപടി നൽകിയത്. യഥാർത്ഥത്തിൽ കമ്പനിയുടെ ലക്ഷ്യം നമ്മുടെ കുടിവെള്ള സ്രോതസുകളാണ്. പെരിയാറും മറ്റ് കുടിവെള്ള സ്രോതസുകളുമാണ് അവർ ലക്ഷ്യം വെക്കുന്നത്. അതല്ലാതെ നമ്മുടെ നാട്ടിലെ ജനങ്ങളെ നന്നാക്കാമെന്ന ഒരു ഉദ്ദേശം അവർക്കില്ല. കുടിവെള്ളം വിതരണം ചെയ്യാൻ ഏൽപ്പിക്കുമ്പോൾ അതിന്റെ സ്രോതസും അവർക്ക് നൽകേണ്ടി വരും. അങ്ങനെ വരുമ്പോൾ കുടിവെള്ളത്തിന്റെ നിയന്ത്രണം വാട്ടർ അതോറിറ്റിയിൽ നിന്നും മാറി കന്പനിക്ക് ലഭിക്കുന്നു. അതുവഴി കുടിവെള്ളത്തിന്റെ നിരക്ക് വർധിക്കും. കുടിവെള്ള നിരക്ക് സർക്കാർ തീരുമാനിക്കുമെന്നാണ് ഇപ്പോൾ പറയുന്നത്. എന്നാൽ അത് സാധ്യമാകില്ല. വാട്ടർ അതോറിറ്റി ബി.പി.എൽ വിഭാഗങ്ങൾക്ക് കൺസെക്ഷൻ നൽകുന്നുണ്ട്. അവർക്ക് പൈസ അടക്കേണ്ടതില്ല. ചില കോളനികളുമായി ബന്ധപ്പെട്ട് സൗജന്യ ജലവിതരണ സംവിധാനങ്ങളുണ്ട്. 1991 മുതലുള്ള പരിഷ്‌കരണങ്ങളുടെ ഫലമായി പൊതു ടാപ്പുകൾ പലതും ഇല്ലാതായിട്ടുണ്ട്. അതേപോലെ സ്വകാര്യവൽക്കരണം നടന്നാൽ നടന്നാൽ ബി.പി.എൽ വിഭാഗങ്ങൾക്ക് നൽകുന്ന കൺസെക്ഷൻ പൂർണമായി നിർത്തലാക്കും.

പദ്ധതിയുടെ എസ്റ്റിമേറ്റ് തയാറാക്കിയതും എ.ഡി.ബി കൺസൾട്ടന്റാണെന്നാണ് വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥർ പറയുന്നത്. സാധാരണഗതിയിൽ വാട്ടർ അതോറിറ്റിയ തയാറാക്കുന്ന എസ്റ്റിമേറ്റിന് സാങ്കേതികാനുമതി നൽകിയതിന് ശേഷം അതിനെ അടിസ്ഥാനമാക്കിയാണ് ടെണ്ടർ നടപടികൾ സ്വീകരിക്കുന്നത്. വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥരുടെ പങ്ക് കടലാസിൽ മാത്രം ഒതുങ്ങുന്നതാണെന്നും അവർ ആരോപിക്കുന്നു. ഇത്തരത്തിൽ അംഗീകാരം ലഭിച്ച എസ്റ്റിമേറ്റിന് ധാരാളം അപാകതകളുണ്ടെന്നും അതിന്റെ ഫലമായാണ് എസ്റ്റിമേറ്റ് തുക വർധിച്ചതെന്നും പറയുന്നു. നിലവിൽ കൊച്ചി കോർപറേഷൻ കുടിവെള്ള സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ വിവിധ സംഘടനകളെയുംയും കൊച്ചിയിലെ റെസിഡൻസ് അസോസിയേഷനുകളെയും പങ്കെടുപ്പിച്ച് ഒപ്പ് ശേഖരണ ക്യാമ്പയിൻ നടത്തിവരികയാണ്.

Comments