കൊയിലാണ്ടി: സിറ്റിങ് സീറ്റ്, പുതുമുഖ വനിത... പ്രതീക്ഷകൾ

ഇത്തവണ എൽ.ഡി.എഫിന് ഒരു നാലാം ജയം നേടാനുള്ള എല്ലാ സാഹചര്യവും കൊയിലാണ്ടിയിലുണ്ട്.

Election Desk

ലതരം ആലോചനകൾക്കൊടുവിലാണ് ജില്ല പഞ്ചായത്ത് പ്രസിഡന്റ് കാനത്തിൽ ജമീല കൊയിലാണ്ടിയിൽ സി.പി.എം സ്ഥാനാർഥിയായത്. കഴിഞ്ഞ രണ്ടുതവണയായി ജയിച്ചുവരുന്ന കെ. ദാസനുവേണ്ടി പാർട്ടിയിൽ തുടക്കം മുതൽ സമ്മർദമുണ്ടായിരുന്നു. എന്നാൽ, രണ്ടുടേം വ്യവസ്ഥയിൽ മന്ത്രിമാർ പോലും തെറിച്ചപ്പോൾ ദാസന് പിടിവള്ളി നഷ്ടമായി. അങ്ങനെയാണ്, ജില്ല പഞ്ചായത്ത് പ്രസിഡൻറ്​ എന്ന നിലക്ക് പ്രവർത്തന മികവും പ്രതിച്ഛായയുമുള്ള ജമീല, എൽ.ഡി.എഫിന്റെ ഒരു സാധ്യതാ മണ്ഡലത്തിലേക്കിറങ്ങിയത്. മണ്ഡലത്തിൽ ആദ്യമായാണ് എൽ.ഡി.എഫ് വനിത സ്ഥാനാർഥിയെ നിർത്തുന്നത്. 1987, 1991 തെരഞ്ഞെടുപ്പുകളിൽ കോൺഗ്രസിന്റെ എം.ടി. പത്മ വിജയിച്ചിട്ടുണ്ട്.

കോൺഗ്രസിലെ എൻ. സുബ്രഹ്‌മണ്യൻ ആണ് യു.ഡി.എഫ് സ്ഥാനാർഥി. ഐ ഗ്രൂപ്പിന്റെ കൈവശമുള്ള കൊയിലാണ്ടിയിൽ കെ.പി.സി.സി ജനറൽ സെക്രട്ടറി കൂടിയായ സുബ്രഹ്‌മണ്യന്റെ സ്ഥാനാർഥിത്വത്തിൽ തുടക്കത്തിലുണ്ടായിരുന്ന പ്രതിഷേധം പ്രചാരണം ട്രാക്കിലായതോടെ അടങ്ങി. 15 വർഷമായി ഇടതുമുന്നണിയുടെ കൈവശമുള്ള മണ്ഡലം തിരിച്ചുപിടിക്കാൻ മുസ്‌ലിം ലീഗ് മത്സരിക്കണമെന്ന ഒരാവശ്യം യൂത്ത് ലീഗ് മുന്നോട്ടുവച്ചിരുന്നു. ലീഗ് പൊതുസ്വീകാര്യനെ മത്സരിപ്പിക്കണമെന്ന ആവശ്യം തുടക്കത്തിലേ കോൺഗ്രസ് തള്ളി.

ഇത്തവണ എൽ.ഡി.എഫിന് ഒരു നാലാം ജയം നേടാനുള്ള എല്ലാ സാഹചര്യവും കൊയിലാണ്ടിയിലുണ്ട്. തദ്ദേശ തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫിനാണ്​ മുൻതൂക്കം. പയ്യോളി നഗരസഭ മാത്രമാണ് യു.ഡി.എഫിന് നേടാനായത്. കൊയിലാണ്ടി നഗരസഭ, ചെങ്ങോട്ടുകാവ്, ചേമഞ്ചേരി, മൂടാടി, തിക്കോടി പഞ്ചായത്തുകൾ എൽ.ഡി.എഫിനായിരുന്നു. ഇതോടൊപ്പം, സ്ഥാനാർഥിയുടെ മികവും എൽ.ഡി.എഫിന് കരുത്താകുന്നു.

യു.ഡി.എഫ് ശക്തികേന്ദ്രമായിരുന്ന മണ്ഡലത്തിൽ കഴിഞ്ഞ മൂന്നുതവണയും സി.പി.എമ്മിനായിരുന്നു ജയം. 1970 മുതൽ 1991 വരെ തുടർച്ചയായി കോൺഗ്രസാണ് ജയിച്ചത്. അതിനുശേഷം ഒരു തവണ മാത്രമാണ് കോൺഗ്രസ് ജയിച്ചത്. 2006 മുതൽ 2016 വരെ സി.പി.എം കോട്ടയായി തുടരുന്നു.
20118 സി.പി.എമ്മിലെ കെ. ദാസൻ കോൺഗ്രസിലെ പി. അനിൽകുമാറിനെ 4139 വോട്ടിനാണ് തോൽപ്പിച്ചത്. 2016ൽ ദാസന്റെ ഭൂരിപക്ഷം 13,369 വോട്ടായി ഉയർന്നു. എൻ. സുബ്രഹ്‌മണ്യനെയാണ് തോൽപ്പിച്ചത്.

2016 - നിയമസഭ തെരഞ്ഞെടുപ്പിലെ കക്ഷിനില.

കോഴിക്കോട് ജില്ലയിൽ കൊയിലാണ്ടി താലൂക്കിലെ കൊയിലാണ്ടി, പയ്യോളി നഗസഭകളും ചേമഞ്ചേരി, ചെങ്കോട്ടുകാവ്, മൂടടി, തിക്കോടി പഞ്ചായത്തുകളുമാണ് മണ്ഡലത്തിലുള്ളത്. 1957ൽ രൂപീകരിച്ച മണ്ഡലത്തിൽ പ്രജാ സോഷ്യലിസ്റ്റ് പാർട്ടി നേതാവ് കുഞ്ഞിരാമൻ നമ്പ്യാർക്കായിരുന്നു ആദ്യജയം. 1962ലും അദ്ദേഹം ജയം ആവർത്തിച്ചു. 1967ൽ എസ്.എസ്.പി സ്ഥാനാർഥി പി. കെ. കിടാവിനായിരുന്നു ജയം. തുടർന്ന് 1991 വരെ കോൺഗ്രസ്. 1996ൽ സി.പി.എമ്മിന്റെ പി. വിശ്വൻ അട്ടിമറിജയം നേടി. 2001ൽ കോൺഗ്രസിലെ പി. ശങ്കരൻ തിരിച്ചു പിടിച്ചു.


Comments