ഞ്ജിത്ത് ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനം രാജിവെച്ചു, പരാതി ലഭിച്ചാൽ നടപടിയെന്ന് മന്ത്രി സജി ചെറിയാൻ

ബംഗാളി നടി ശ്രീലേഖ മിത്ര ലൈംഗിക ആരോപണമുന്നയിച്ചതിന് പിന്നാലെ രഞ്ജിത്ത് രാജി വെക്കണമെന്ന ആവശ്യം ശക്തമായിരുന്നു.

News Desk

  • ലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനം രഞ്ജിത്ത് രാജിവെച്ചു.

  • ബംഗാളി നടി ശ്രീലേഖ മിത്ര ലൈംഗിക ആരോപണമുന്നയിച്ചതിന് പിന്നാലെ രഞ്ജിത്ത് രാജി വെക്കണമെന്ന ആവശ്യം ശക്തമായിരുന്നു.

  • രഞ്ജിത്തിന്റെ രാജിയിൽ ദുഖവും സന്തോഷവുമില്ലെന്ന് നടി ശ്രീലേഖ മിത്ര പ്രതികരിച്ചു.

  • അമ്മ ജനറൽ സെക്രട്ടറി സ്ഥാനം സിദ്ദിഖ് രാജി വെച്ചതിന് പിന്നാലെയാണ് രഞ്ജിത്തിന്റെ രാജി.

  • രഞ്ജിത്തിനെതിരെ പരാതി കിട്ടിയാൽ നിയമ നടപടി സ്വീകരിക്കുമെന്നും രാജി സ്വീകരിച്ചതായും മന്ത്രി സജി ചെറിയാൻ പറഞ്ഞു.

  • ആരെയും സംരക്ഷിക്കേണ്ട ബാധ്യത സര്‍ക്കാരിനില്ലെന്ന് മന്ത്രി പി രാജീവ് പറഞ്ഞു.

  • രഞ്ജിത്തിനെതിരെ സർക്കാർ അടിയന്തര നിയമനടപടി സ്വീകരിക്കണമെന്നും ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനത്ത് നിന്ന് പുറത്താക്കണമെന്നും ഇല്ലെങ്കിൽ അക്കാദമിക്ക് മുന്നിൽ സത്യഗ്രഹമിരിക്കുമെന്നും സ്ത്രീപക്ഷ പ്രവർത്തകർ സംയുക്ത പ്രസ്താവനയിറക്കിയിരുന്നു.

  • രഞ്ജിത്തിനെതിരെ ശക്തമായ അന്വേഷണം വേണമെന്നും റിപ്പോർട്ട് തേടുമെന്നും വനിത കമ്മീഷൻ ഇന്നലെ അറിയിച്ചിരുന്നു.

  • ബംഗാളി നടി ശ്രീലേഖ മിത്രയുടെ വെളിപ്പെടുത്തലിൽ സംവിധായകൻ രഞ്ജിത്തിനെതിരെ സർക്കാർ നടപടി സ്വീകരിക്കണമെന്ന് സി.പി.ഐ നേതാവ് ആനി രാജ കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനത്ത് നിന്നും നീക്കിയ ശേഷം അന്വേഷണം നടത്തണമെന്നും അവർ ആവശ്യപ്പെട്ടു.

Comments